പതിയെ കട്ടിലിൽ നിന്നും വീണ്ടുമിറങ്ങി വാതിൽ തുറന്ന് അകത്തെ റ്റിവിയുടെ ശബ്ദം ഉച്ചത്തിൽ വെച്ച് വേഗം മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു…

ഗർഭം

Story written by NAYANA SURESH

കട്ടിലിൽ നിന്ന് തുടർച്ചയായി താഴേക്കു ചാടിയാൽ ഗർഭം അലസിപോകുമെന്ന് അവളറിഞ്ഞത് അമ്മമ്മയിൽ നിന്നാണ് …. അവൾ മുറിയിൽ കയറി വാതിലടച്ച് കട്ടിലിൽ കയറി നിന്നു …

പണ്ട് ആരതി ചേച്ചി ഗർഭിണിയായിരുന്നപ്പോ അമ്മമ്മ പറയാ …’എന്റെ പൊന്നുമോളെ കട്ടിലിന്നും ചവിട്ടുപടീന്നും ഇറങ്ങുമ്പോ ശ്രദ്ധിക്കണം അല്ലെങ്കിൽ വയറ്റിലുള്ളതങ്ങട് പോയി കിട്ടുംന്ന് ‘

കട്ടിൽ അത്ര മാത്രം ഉയരത്തിലല്ല … ഇനി ചാടിയാൽ അടുത്ത മുറിയിലേക്കെങ്ങാനും ശബ്ദം കേൾക്കുമോ ??? പതിയെ കട്ടിലിൽ നിന്നും വീണ്ടുമിറങ്ങി വാതിൽ തുറന്ന് അകത്തെ റ്റിവിയുടെ ശബ്ദം ഉച്ചത്തിൽ വെച്ച് വേഗം മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു …

തന്റെ മുഴുവൻ ശക്തിയെടുത്ത് അവൾ ഒരു ചാട്ടം ചാടി … വീണ്ടും വീണ്ടും ആവർത്തിച്ചു …

ദൈവമേ ഇത് അലസിപോണെ ….

പെട്ടെന്നാണ് മുമ്പ് ഡോക്ടർ അവൾക്കെഴുതി കൊടുത്ത മരുന്നുകളെ കുറിച്ച് ഓർമ്മ വന്നത് .. പി രീഡ്സ് ശരിയാക്കാൻ വേണ്ടി ദിവസവും കഴിക്കേണ്ട ഗുളികകളാണ് .. അന്നത് മുഴുവൻ കഴിച്ചില്ല … അതിനു മുന്നേ ആയി … അത് ഒന്നൂടെ കഴിച്ചാലോ ?

അവൾ വലിപ്പ് തുറന്ന് പഴയ മരുന്നുകൾ ഓരോന്നായി പുറത്തിട്ടു …. അവസാനം നിറം മങ്ങിയ കവറിൽ നിന്നും അവൾക്കാഗുളികകൾ കിട്ടി ….

എക്സ്പിരി ഡേറ്റ് കഴിഞ്ഞട്ടില്ല ഈ മാസം അവസാനം വരെ കൂടി ഉണ്ട്..

തലേന്ന് കൊണ്ടു വെച്ച കപ്പിലെ വെള്ളമെടുത്ത് അവൾ ഗുളികകൾ വിഴുങ്ങി …
വീണ്ടും കട്ടിലിൽ കയറി മൂന്നു നാലു തവണ കൂടി ചാടി …

…………………………………

രാജേഷിന്റെ ഭാര്യയാണ് നിത , കല്യാണം കഴിഞ്ഞ് ഒന്നര മാസ്സെ ആയിട്ടുള്ളു … മൂന്നാൺ മക്കളാണ് രാജേഷിന്റെ അമ്മക്ക് അതു കൊണ്ട്ത്തന്നെ സ്വന്തം വീടിനേക്കാൾ സുഖത്തിലാണ് അവളെ ഇവിടെ എല്ലാരും നോക്കുന്നത് ..

മരുമകൾ ഗർഭിണിയാണെന്നറിഞ്ഞ മുതൽ ആ അമ്മ സന്തോഷത്തിലാണ്, അമ്പലവും വഴിപാടുമായി അവർ നടക്കുന്നു …

രാജേഷാണെങ്കിൽ അച്ഛനാകാൻ പോകുന്ന സന്തോഷത്തിലും …ഇപ്പോഴും പോയത് കൂട്ടുകാർക്ക് ചിലവു ചെയ്യാൻ ,

പക്ഷേ നിത ….ബിരുദ വിദ്യാർത്ഥിനിയായ നിതയെ കണ്ടിഷ്ടപ്പെട്ടാണ് രാജേഷ് പെണ്ണന്വേഷിച്ച് ചെന്നത് …കല്യാണം കഴിഞ്ഞ നാൾ മുതൽ അവൾക്ക് ഓരോരോ പ്ലാനാണ്…

ഹണിമൂണ് പോണം , രാജേഷ് മൊത്ത് കറങ്ങാൻ പോണം അങ്ങനെ അങ്ങനെ, പോരാത്തതിന് കെട്ട് കഴിഞ്ഞ് രണ്ട് മാസം ആവും മുന്നെ ഗർഭിണിയായതിന്റെ നാണക്കേട് വേറെ ….ഒക്കെ തകർന്നു …..

അവൾടെ മുന്നിൽ വേറെ വഴിയൊന്നും തെളിഞ്ഞില്ല ..അമ്മയാണെങ്കിൽ ഗർഭ കഥയും പറഞ്ഞ് ഇടംവലം തിരിയാനും സമ്മതിക്കുന്നില്ല .. അതു കൊണ്ട് ഇന്നലെ രാത്രി എല്ലാവരും ഉറങ്ങുബോൾ ഉണർന്നു കിടന്നു കൊണ്ട് അവൾ ഒറ്റക്കെടുത്ത തീരുമാനമാണ് ഗർഭം ഇല്ലാതാക്കുക എന്നത് …

അങ്ങനെ ഏറെ നേരത്തെ പരിശ്രമം കൊണ്ട് വൈകുന്നേരത്തോടെ അവൾക്ക് വയറുവേദന തുടങ്ങി … ആദ്യമൊന്നും ആരോടും പറഞ്ഞില്ല പക്ഷേ പിന്നീടത് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായി …

പതിയെ ബാത്ത് റൂമിൽ കയറ്റി നോക്കിയപ്പോൾ അടിവസ്ത്രത്തിലത്രയും രക്തക്കറ പതിഞ്ഞു തുടങ്ങിയിരുന്നു :

വെറുതെ ബ്ലിഡിങ്ങ് തുടങ്ങി എന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ?

ഇല്ല ..

അവൾ ബാത്ത്റൂമിന്റ നിലത്ത് കിടന്ന് ഉറക്കെ ഉറക്കെ കരഞ്ഞു …

നിലവിളി കേട്ട് വന്ന അമ്മ നിലത്ത് വീണു കിടക്കുന്ന അവളെയാണ് കണ്ടത് ..

ഞാൻ വീണു അമ്മാ …. അവൾ ഉറക്കെ കരയാൻ തുടങ്ങി

കിട്ടിയ വണ്ടി വിളിച്ച് അവളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുമ്പോ…അവൾക്കും കുഞ്ഞിനും ഒന്നും പറ്റല്ലെ എന്നായിരുന്നു ആ അമ്മയുടെ പ്രാർത്ഥന..

……………………………………

ഏറെ നേരത്തെ ചെക്കപ്പിനു ശേഷം ആ അമ്മയുടെ നെഞ്ച് പൊട്ടി …. ഗർഭം അലസിപ്പോയി ,,, അത് വീണിട്ടല്ല എന്തോ കഴിച്ചിട്ടാണ് ….

അന്ന് മുഖമടച്ച് രാജേഷ് ഒരണ്ണം കൊടുത്തു …. അവൾക്ക്….

…………………………………

ഇന്ന് പത്ത് വർഷത്തിനപ്പുറം ഏതോ ഗൈനകോളേജിസ്റ്റിന്റെ ഓപ്പിക്കു മുന്നിൽ റിസൾട്ട് കാത്തിരിക്കാണ് …

നിതാ …. വരു

അവൾ അകത്തേക്ക് കടന്നു …കുഴപ്പങ്ങളൊന്നും തന്നെയില്ല രണ്ടാൾക്കും … പിന്നെന്താ ഇണ്ടാവത്തെ ? :എന്തായാലും വിഷമിക്കണ്ട … മരുന്ന് മുടങ്ങാതെ കഴിക്കണം .. അധികം വൈകാതെ നിത അമ്മയാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം..

അവർ ഓപിക്കു പുറത്തു കടന്നു..

രാജേഷേട്ടാ ….

ഉം ….

നമുക്കിനി ഉണ്ണിയുണ്ടാവില്ലെ …

ദൈവം വലിയവനാ നിതെ ….. തന്നത് തട്ടിയെറിഞ്ഞാൽ പിന്നീട് മൂപ്പര് ആ വിളി കേൾക്കാൻ വൈകും …പക്ഷേ … എന്നെങ്കിലും ഒരു കുട്ടിയുണ്ടാവും … കാരണം അന്ന് അത്ര മാത്രം ഞാൻ കരഞ്ഞിട്ടുണ്ട് എന്റെ കുഞ്ഞിന് ഒന്നും പറ്റാതിരിക്കാൻ… ആ കണ്ണീരൊന്നും വെറുതെയാവില്ല ….അയാളുടെ കണ്ണു നിറഞ്ഞു ,ശബ്ദമിടറി…അടുത്ത തവണ ഡോക്ടറെ കാണാനുള്ള റസീറ്റ് വാങ്ങി അയാൾ മുന്നിൽ നടന്നു … അവൾ പുറകിലും ….

വൈദേഹി

Leave a Reply

Your email address will not be published. Required fields are marked *