പിന്നീട് ഒരു അകന്ന സുഹൃത്ത് വഴി അറിഞ്ഞു അവളുടെ പുതിയ കാമുകനെ പറ്റി മെൽബിൻ ഒരേ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മലയാളി പയ്യൻ.

ഒരു മധുര പ്രതികരം

Story written by Joseph Alexy

” പബ്ലിക് ആയിട്ട് സ്ത്രീകളെ കൈവക്കാൻ മാത്രം ആയൊടാ.. നീ പന്ന..” സണ്ണിക്കിട്ട് സീ ഐ ഒന്ന് പൊട്ടിച്ചു.

” നിന്നെ ഞാൻ അഴി എണ്ണിക്കും ” സണ്ണിയുടെ കോളറിൽ കുത്തി പിടിച്ചു സീ ഐ ഉറഞ്ഞു തുള്ളി.

“സാർ ഞാൻ ..എനിക്ക്..” സണ്ണി എന്തൊക്കെയോ പിറു പിറുത്തു അടുത്ത നിമിഷം അതിശക്തമായ രീതിയിൽ അടിനാഭിയിലേക്ക് സീ ഐ യുടെ മുട്ട് കാൽ കയറി.

ഏഴു ലോകവും കണ്ട സണ്ണിക്ക് കുറച്ചു നേരം കണ്ണുകളിൽ ഇരുട്ട് കയറി ശരീര മാസകലം വിറച്ചു.

” ഇനി നീ ആ പെണ്ണിന്റെ ദേഹത്തു കൈ വക്കുന്നത് എനിക്ക് ഒന്ന് കാണണം അവിടെ കിടക്ക്..”

അയാൾ സണ്ണിയെ ഒരു മൂലയിലെക്ക് വലിച്ചെറിഞ്ഞു. പറ്റുന്ന ജീവന്നും കൊണ്ട് അവൻ ഇഴഞു ഒരു മൂലയിലെക്ക് മാറി. ഇപ്പോളും തരിപ്പ് മാറിയിട്ടില്ല വേദന സഹിക്കാൻ കഴിയുന്നില്ല.

അടുത്ത നിമിഷം കണ്ണ് തുറന്ന സണ്ണി ആ കാഴ്ച കണ്ടു സ്റ്റേഷന്റെ ഉള്ളിൽ അവൻ മെൽബിൻ പരിഹാസം നിറഞ്ഞ ഒരു ചിരിയുമായി നിൽക്കുന്നു.

അപ്പോൾ അവൾ ഇവിടെ തന്നെ ഉണ്ടാകും ഊഹം തെറ്റിയില്ല. സീ.ഐ യുടെ റൂമിൽ നിന്ന് അവൾ പുറത്തേക് വന്നു ജിസ്ന ..!!!

ഒരു കാലത്തു താൻ ജീവനു തുലയ്ം സ്നേഹിച്ച പെണ്ണ് . വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് കൂടെ കൂട്ടിയ പ്രിയ സഖി.

ഒരു മുറിയിൽ മനസൂം ഉ ടലും സ്ര വങ്ങളും വികാരങ്ങളും പങ്കു വച്ച നിമിഷങ്ങൾ സണ്ണിയുടെ മനസ്സിൽ കൂടി കടന്ന് പോയി.

“മിസ്സ്‌ ജിസ്നാ ആൻഡ് മെൽബിൻ ഞാൻ ഞാൻ വേണ്ട നടപടി സ്വീകരിച്ചു കൊള്ളാം ഡോണ്ട് വറി” സീ ഐ ജിസ്നക് കൈ കൊടുക്കുന്നു.

” സാർ വേണ്ട രീതിയിൽ കൈകര്യം ചെയ്യുമെന്ന് എനിക്കറിയാം എങ്കിലും അവൻ ജാമ്യം കിട്ടി പുറത്ത് വരുമോ..” മെൽബിൻ ഒന്ന് ഭയന്ന പോലെ. “ഏയ്യ് ഞാൻ നൊക്കി കൊള്ളാം നിങ്ങൾ ചെല്ല്..” സീ ഐ മെൽബിന്റെ തോളിൽ തട്ടി.

മെൽബിൻ പോക്കറ്റിൽ നിന്നും ഒരു ചെറിയ കവർ സീ ഐ യെ എല്പിച്ചു.

” ഞങ്ങൾ നെക്സ്റ്റ് മൺത് തിരിച്ചു പോവും അതു വരെ..ഇവൻ അവളെ തേടി വരരുത്.”

മെൽബിൻ സണ്ണിയെ നോക്കി ഒന്ന് കൂടി അർത്ഥം വച്ച് ചിരിച്ചു ശേഷം രണ്ടു പേരും പുറതെക്ക് പോയി. ജിസ്ന മെൽബിന്റെ കൈ പിടിച്ചു സണ്ണിയെ തിരിഞ്ഞു പൊലും നോക്കാതെ പുറതെക്ക് പോയി.

അവർ പോകുന്നതും നൊക്കി നിന്ന സണ്ണി വേദനയോടെ മെല്ലെ കണ്ണുകൾ അടച്ചു.

ജിസ്നയുമായുള്ള വിവാഹ ശേഷം കുറച്ചു മാസങ്ങൾക്ക് കഴിഞ്ഞാണ് തങ്ങളെ തേടി ആ സന്തോഷ വാർത്ത എത്തിയത് ജിസ്നക്ക് കാനഡയിൽ ജോലി കിട്ടിയിരിക്കുന്നു.

മനസില്ല മനസ്സോടെ ആണെങ്കിലും ഉള്ളതെല്ലാം വിറ്റ് പെറുക്കി അവളെ അയച്ചു. ആദ്യമൊക്കെ ദിവസവും വിളിക്കുമായിരുന്നു. ഒരു പാട് നേരം ചാറ്റിങും വിശേഷ പങ്കുവക്കലും..ആയ് ദിവസങ്ങൾ ഓടി കൊണ്ടിരുന്നു.

മാസങ്ങൾ കടന്ന് പോയി ഫോൺ വിളികൾ കുറഞ്ഞു ആഴ്ചയിൽ 1,2 ആയ് പിന്നെ അതും ചുരുങ്ങി.

സാമ്പത്തിക സഹായം നിലച്ചു. മനപൂർവം അവഗണിക്കുന്നതല്ല എന്നാശ്വസിച്ചു എങ്കിലും അവളുടെ മാറ്റം താൻ അറിയുന്നുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം എല്ലാം നിന്നു.

പിന്നീട് ഒരു അകന്ന സുഹൃത്ത് വഴി അറിഞ്ഞു അവളുടെ പുതിയ കാമുകനെ പറ്റി മെൽബിൻ ഒരേ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മലയാളി പയ്യൻ.

കാനഡയിൽ വച്ചാവണം അവൾ മെൽബിനുമായി പരിചയപെട്ടെത് അന്ന് മുതൽ തന്റെ ജീവിതം തകർന്നടിയാൻ തുടങ്ങി. പിന്നീട് 3 വർഷമായി അവളെ കണ്ടിട്ടില്ല.

കുറച്ചു ദിവസം മുമ്പ് അവിചാരിതമായി നാട്ടിൽ വച്ച് അവളെ കണ്ടു അവന്റെ കൂടെ.

വികാരങ്ങൾ നിയന്ത്രിക്കാൻ ആയില്ല അവളുടെ മുന്നിലെക് ചെന്നു. “ഓർമ്മയുണ്ടോ എന്നെ ” ചോദിക്കുമ്പോൾ കരഞ്ഞു പോയിരുന്നു പ്രെതീക്ഷിക്കാതെ കണ്ടത് കൊണ്ടാവണം അവൾ ഞെട്ടി.

“തന്നോട് എല്ലാ ബന്ധവും അവൾ അവസാനിപ്പിച്ചതല്ലെ പിന്നെ എന്താ..?” മെൽബിൻ ആണ് ചോദിച്ചത്.

” പ്ഠേ…” ഒറ്റ അടിയിൽ സണ്ണി മെൽബിനെ വീഴ്തി. ഇടക്ക് കയറിയ ജിസ്നക്കിട്ടും മുഖമടിച്ചു കൊടുത്തു.

“ഓർത്തോ നീ എന്നോട് ചെയ്തതിനു ഒരിക്കൽ നീ കണക്ക് പറയേണ്ടി വരും ” എല്ലാ ദേഷ്യവും തീർത്ത് ജിസ്നയോട് ബൈ പറഞ്ഞു പൊന്നതാണ് പിന്നെ ഇപ്പോൾ ആണ് കാണുന്നത് രണ്ടു പേരെയും.

” സണ്ണി ..നിന്നെ സാർ വിളിക്കുന്നു..” കൊൻസ്റ്റബിളിന്റെ ശബ്ദം സണ്ണിയെ ചിന്തയിൽ നിന്നും ഉണർത്തി.

ഒരു വിധം വലിഞ്ഞു അകത്തു കയറി അകത്തു സീ ഐ ഉണ്ട് പിന്നെ ഏതോ ഒരു മോഡേൺ ആയ പെൺകുട്ടിയും കൂടെ ഒരു വക്കീലും.

“തൽകാലം നീ പൊക്കോ ഇനി ഇമ്മാതിരി പണിക്ക് നിക്കരുത് ” സീ ഐ സണ്ണിയെ അവരുടെ കൂടെ വിട്ടു.

“സണ്ണി ക്ക് എന്നെ മനസിലായോ..? ” പെൺകുട്ടി ചോദിച്ചു.

“ഇല്ലാ ആരാ നീ എന്തിനാ എന്നെ ഇറക്കിയെ..? ” സണ്ണി അവളെ സംശയത്തോടെ നൊക്കി അവൾ അവനെ നൊക്കി ചിരിച്ചു.

“എന്റെ പേര് റിയ ഞാനും സണ്ണിയും ഒരേ ചതിയുടെ രണ്ട് ഇരകൾ ആണ് ..ഇപ്പൊ മനസിലായോ..”

“മെൽബിന്റെ..? “

” യെസ് അവന്റെ പെണ്ണായിരുന്നു. അവൻ സണ്ണിയുടെ ഭാര്യ ജിസ്നയെ കാണുന്നത് വരെ ” അവളുടെ കണ്ണുകളിൽ സങ്കടം അലയടിച്ചു.

” എന്നെ എന്തിനാ ജാമ്യതിൽ എടുത്തേ ? “സണ്ണിക്ക് സംശയം മാറിയില്ല.

” അന്ന് മെൽബിനിട്ടും അവക്കിട്ടും കൊടുക്കുന്നത് ഞാൻ കണ്ടിരുന്നു….എനിക്ക് പറ്റാത്തതാണ് സണ്ണി ചെയ്തത് അപ്പൊ എന്നെ കൊണ്ട് പറ്റുന്ന പോലെ എന്തെങ്കിലും ചെയ്ത് തരണം എന്ന് തോന്നി…” റിയ തുടർന്നു

” …അവൻ മെൽബിൻ കൊടുത്തതിനെക്കാൾ കൂടുതൽ ഞാൻ കൊടുത്തപ്പോൾ സണ്ണിയെ അവർ വിട്ടു. ” റിയ ചിരിച്ചു.

“റിയ പിന്നെ വേറെ മാര്യേജ് നൊക്കിലെ..?” സണ്ണി അക്ഷമനായ് .

” ഞാൻ ഇപ്പോ IELTS കിട്ടി പോവാൻ നിക്കാണ്.. പിന്നെ വിവാഹം കഴിക്കാൻ പറ്റിയ ആളെ കിട്ടിയില്ല..” അവൾ കാർ കീ കയ്യിൽ ഇട്ട് കറക്കി കൊണ്ടിരുന്നു.

“സണ്ണി എന്താ മാര്യേജ് ചെയ്യാതെ..? ” ” അറിയാലൊ കാരണം പിന്നെ പറ്റിയ ഒരാളെ കിട്ടട്ടെ ” സണ്ണി ഒരു നിമിഷം എന്തോ ഓർത്ത പോലെ പറഞ്ഞു .

റിയ പിന്നെയും ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു. ഒരു ചതി ജീവിതതോട് വിരക്തി തൊന്നിചെങ്കിലും സമാന അനുഭവസ്ഥർ ആയതിനാലാവാം അവരുടെ സംഭാഷണങ്ങൾക് ഒരു പുതു ജീവൻ വച്ചിരുന്നു.

*************************

കുറച്ചു നാളുകൾക്കു ശേഷം ” ജിസ്നാ…” കയ്യിൽ ഫോൺ പിടിച്ചു മെൽബിൻ ഓടി നടന്നു.

” എന്താ മെൽബി ..”

” ഇത് നോക്ക് ” തന്റെ ഫോണിലെ ഫോട്ടോ മെൽബിൻ ജിസ്നയെ കാണിച്ചു.

അത് കണ്ട ജിസ്നയും ഞെട്ടി ‘ സണ്ണി വെഡ്‌സ് റിയ’

അവരുടെ മാര്യേജ് ഫോട്ടോ മെൽബിനെ പോലെ തന്നെ ജിസ്നയെയും ഞെട്ടിച്ചിരുന്നു.

“ഇവർ തമ്മിൽ എങ്ങനെ കണ്ടു മുട്ടി ? ” ജിസ്ന സംശയം അടക്കി വച്ചില്ല. ” ആർക്കറിയാം ” മെൽബിൻ പറഞ്ഞു കൊണ്ടിരിക്കെ അവരുടെ താമസ സ്ഥലതെക്ക് ഒരു കാർ ഒഴുകി എത്തി.

അതിൽ നിന്നും ഒരു പുതിയ മനുഷ്യനെ പോലെ തെളിഞ്ഞ മുഖവുമായി സണ്ണിയും പഴയതിനെക്കാൾ സുന്ദരിയായി പുതു വസ്ത്രങ്ങളിൽ ഒരു മാലാഖയെ പോലെ റിയയും ഇറങ്ങി.

മെൽബിനും ജിസ്നയും അന്തം വിട്ട് നിൽകുക്കയായിരുന്നു.

” നിങ്ങളെ ശല്യപെടുത്താനൊ പ്രതികാരം ചെയ്യാനോ വന്നതല്ല ഞങ്ങൾ …ഒരു പുതിയ ജീവിതത്തിലെക്ക് കടക്കുബോൾ … നിങ്ങളേ കണ്ടിട്ട് പോകണം എന്ന് തോന്നി…” സണ്ണി വളരെ കാഷ്വൽ ആയ്ട്ടാണ് സംസാരിച്ചത്.

” ഞങ്ങൾ നാളെ ലണ്ടനിലെക്ക് പോവാണ്. ദൈവ കൃപയാൽ ഇനി നമ്മൾ തമ്മിൽ കാണാ തിരിക്കട്ടെ ബൈ ഗയ്‌സ്..” റിയ അവരോട് യാത്ര ചോദിച്ചു ശേഷം രണ്ടു പേരും തിരിച്ച് കാറിൽ കയറി.

ഒരു മൂളലോടെ വണ്ടി തിരികെ പോയി.

അവരുടെ കാർ പോകുന്നത് മെൽബിനും ജിസ്നയും ഒരു പൊലെ നൊക്കി നിന്നൂ. രണ്ടു പേരുടെയും ഉള്ളിൽ ഒരു അഗ്നി പർവതം പുകയാൻ തുടങ്ങിയിരുന്നു.

സണ്ണിയും റിയയും അവരുടെ പുതു ജീവിതത്തിലേക്ക് പ്രതീക്ഷകളോടെ കടന്നിരുന്നു.

“അല്ലടി നിന്റെ കൂടെ വന്നിട്ട് ഞാൻ അവിടെ എന്ത് ജോലിയാ ചെയ്യാ…? ” “എന്റെ സണ്ണിച്ചാ കഷ്ടപെടാൻ മനസുള്ളോർക്ക് എവിടെ ചെന്നാലും ജോലി ഉണ്ടാവും നമ്മക് ഇനി അങ്ങോട്ട് പൊളിക്കാന്ന് ” റിയ കൂളിംഗ് ഗ്ലാസ്‌ കയറ്റി വച്ചു. “എന്നാ പിന്നെ ലണ്ടൻ എങ്കിൽ ലണ്ടൻ ..” സണ്ണിയും ഗ്ലാസ്‌ എടുത്ത് വച്ചു.

ആ കാർ അവരെയും കൊണ്ട് മുന്നോട്ട് കുതിച്ചു പാഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *