പുതിയ വണ്ടി കിട്ടിയല്ലോ എന്നുള്ള സന്തോഷം ഒരൊറ്റ നിമിഷം കൊണ്ട് തന്നെ മൂപ്പര് ഊതി കെടുത്തി… എന്നാലും കുഴപ്പമില്ല അടിച്ചു പൊളിച്ചു പണി എടുക്കാമല്ലോ എന്നായിരുന്നു എന്റെ ഉള്ളിൽ…..

എഴുത്ത്:- നൗഫു ചാലിയം

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഒരു പുതിയ വണ്ടി ഓടിക്കാൻ കിട്ടിയത്… അതും പുത്തൻ പുതിയത്…

പുതിയത് എന്ന് പറഞ്ഞാൽ അങ്ങനെ നേരെ രെജിസ്ട്രെഷൻ ചെയ്തു ഡീലർ ഷോപ്പിൽ നിന്ന് ഡെലിവറി ചെയ്തു ഇറങ്ങുന്ന വണ്ടിയൊന്നും അല്ലാട്ടോ…

ഒന്ന് രണ്ടു മാസം പഴക്കമുള്ള പുതിയ വണ്ടി…”

“അത് വരെ പണി എടുത്തത് എല്ലാം എന്നെക്കാൾ പ്രായമുള്ള വണ്ടികളിൽ ആയത് കൊണ്ട് തന്നെ… Ac യും മ്യൂസിക് പ്ലേയറും മറ്റു പല സ്പെസിലിറ്റിസും ഉണ്ടായിരുന്ന ആ വാഹനം എനിക്കൊരു സ്പെഷ്യൽ തന്നെ ആയിരുന്നു…”

“സോറി കഥ പറഞ്ഞു പോകുന്നതിനിടക്ക് ഞാൻ ആരാണെന്നു പറയാൻ മറന്നു പോയി…

എന്റെ പേര് മനാഫ് …

ഇങ്ങ് അറേബ്യൻ മണ്ണിൽ സൗദി യിലെ ജിദ്ദയിൽ ജോലി ചെയ്യുന്നു

നാട്ടിൽ മലപ്പുറം…

വയസ്സ്… അല്ലേൽ അത് വേണ്ട ഞാൻ ഇവിടെ കല്യാണം ആലോചിക്കാൻ ഒന്നുമല്ലല്ലോ വന്നത്… ഒരു കഥ പറയാൻ അല്ലേ…. അത് പറഞ്ഞിട്ട് പോകാം…”

“ഇവിടെ ഒരു വെള്ള കമ്പിനിയിൽ ഈ കഥ കൾ എഴുതുന്ന കുരുപ്പില്ലേ (അത് ഇമ്മളെ കുറിച്ചാണെ 😁) അവനെ പോലെ തന്നെ വെള്ള വണ്ടിയിൽ ഡ്രൈവറായി ജോലി ചെയ്യുന്നു…

നേരത്തെ പറഞ്ഞത് പോലെ എന്നേക്കാൾ പ്രായമുള്ള വണ്ടിയിൽ ജോലി ചെയ്തു ജോലി ചെയ്തു…

ജോലി എന്നൊന്നും പറയാൻ പറ്റില്ല.. ഈ സാധനത്തിന് എന്നും ധീനമാണ്… അത് കൊണ്ടെന്താ… ഞങ്ങൾ വണ്ടിയിൽ പണി എടുക്കുന്ന രണ്ടു പേർക് ശമ്പളം തന്നാൽ മുതലാളി ക് ബാക്കി ഒന്നും ഉണ്ടാവാറില്ല… മുപ്പർക് കിട്ടുന്ന റിയാല് മൊത്തം വർക്ക്‌ ഷോപ്പിൽ കൊണ്ട് കൊടുക്കണം… അങ്ങനെ മുപ്പര് സഹി കെട്ടു വാങ്ങിയതാണ് ഈ പുതിയ മുതൽ…”

“മിത്സുബിഷി… ആള് ജപ്പാൻ കാരനാണ്… നാട്ടിൽ ഇപ്പൊ കുറച്ചായി ആളെ കാണുന്നുണ്ട് അല്ലേ…

വെള്ളം കൊണ്ട് പോകാനുള്ള ട്രാക് എല്ലാം അടിച്ചു..”

” ആ സമയം ഞാൻ ഒരു രണ്ടു മാസം നാട്ടിലേക് പോയിരുന്നത് കൊണ്ട് തന്നെ വണ്ടി ഷോപ്പിൽ നിന്നും ഇറക്കുമ്പോൾ കയറാൻ പറ്റിയില്ല…

എന്നാലും ഞാൻ ലീവ് കഴിഞ്ഞു വന്ന ഉടനെ തന്നെ അതിൽ പണി എടുത്തിരുന്നു ഡ്രൈവറെ മുതലാളി മറ്റൊരു വണ്ടിയിലേക് മാറ്റി എന്റെ കയ്യിൽ താക്കോൽ ഏൽപ്പിച്ചു… എന്നിട്ട് പറഞ്ഞു…

പൊന്നു പോലെ നോക്കണം.. ഫൈൻ എന്തേലും വന്നാൽ സ്വന്തമായി കെട്ടേണ്ടി വരും…

വണ്ടിക് നിന്റെ കുഴപ്പം കൊണ്ട് വല്ലതും സംഭവിച്ചാൽ അതിന് പൈനാൾട്ടി യായി ഒരു സംഖ്യ ഉണ്ടായിരിക്കും…”

“ആ ബേസ്റ്റ്…

പുതിയ വണ്ടി കിട്ടിയല്ലോ എന്നുള്ള സന്തോഷം ഒരൊറ്റ നിമിഷം കൊണ്ട് തന്നെ മൂപ്പര് ഊതി കെടുത്തി… എന്നാലും കുഴപ്പമില്ല അടിച്ചു പൊളിച്ചു പണി എടുക്കാമല്ലോ എന്നായിരുന്നു എന്റെ ഉള്ളിൽ…”

“അങ്ങനെ ഒരു ദിവസം…

പണി എല്ലാം ഏകദേശം തീരാനായി കമ്പനിയിലേക് ലോഡ് ചെയ്യാനായി വരുന്ന സമയം…

ഒരു പാലത്തിന്റെ അടിയിലൂടെ u ടേൺ എടുത്തു തിരിയാൻ നിൽക്കുന്ന സമയത്തായിരുന്നു വണ്ടിക്ക് ഒരു ഏന കേട് പോലെ ഹ്മ്… ഹ്മ്… എന്നുള്ള ശബ്ദം ഉണ്ടാക്കി ഒരൊറ്റ നിർത്തം…

നെറ്റി പട്ടം കെട്ടിയ ആന വിരണ്ട് വന്നു ചെറിയ പട്ടണത്തിൽ നിൽക്കുന്നത് പോലെ…

ആരാടാ എന്ന് ചോദിച്ചാൽ ഞാനെടാ എന്ന് പറയുന്നത് പോലെ ഒരൊറ്റ നിർത്തം…

ആള്ളൊ ന്റെ റബ്ബേ.. ഇതെന്ത് കൂത്തെന്ന് കരുതി ഞാൻ ഒന്ന് രണ്ടു പ്രാവശ്യം ചാവി തിരിച്ചു നോക്കു…

കുഹു ….. കുഹു… എന്ന് ഒന്ന് രണ്ടു പ്രാവശ്യം പറഞ്ഞെതല്ലാതെ മൂപ്പര് സ്റ്റാർട്ട്‌ ആയില്ല…”

“ടാ വണ്ടി ഓഫ്‌ ആയല്ലോ…”

“ഞാൻ തൊട്ടടുത്തു ഇരിക്കുന്ന പാട്ണറോട് പറഞ്ഞെങ്കിലും.. അവനും എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല…”

“നാട്ടിലേ പോലെ യല്ല ഇവിടെ.. U ടേൺ ആണെങ്കിലും രണ്ടു വണ്ടികൾ സുഖമായി തിരിഞ്ഞു പോകുവാനുള്ള വീതി ഉണ്ടായിരുന്നത് കൊണ്ട് തന്നെ പുറകിൽ വരുന്ന വാഹനങ്ങൾ എല്ലാം നീട്ടി ഓരോ ഹോൺ അടിച്ചു ഗ്ലാസ്സിനുള്ളിലൂടെ ഞങ്ങളെ നോക്കി ഓരോ തെറിയോ മറ്റോ പറഞ്ഞു പോകുന്നുണ്ട്..”

“ഞങ്ങൾ വേഗം ഗ്ലാസ് എല്ലാം താഴ്ത്തി…

ചൂട് എടുക്കാൻ തുടങ്ങിയിരുന്നു…

ഞാൻ വണ്ടിക് എന്താണ് സംഭവിച്ചതെന്ന് അറിയാതെ മീറ്റർ ബോർഡിലേക് വെറുതെ ഒന്ന് നോക്കി…

നോക്കിയതും സംഭവം എന്താണെന്ന് എനിക്ക് മനസിലായി…

ഇന്നലെ മുതൽ മിന്നാമിന്ങ് പോലെ ചുവപ്പ് ലൈറ്റ് കത്തി ഡീസലില്ല ഡീസലില്ല എന്ന് കാണിച്ചു തന്നിരുന്ന മീറ്റർ ബോർഡിലെ ഡീസൽ മീറ്റർ എംപ്റ്റി പോയിന്റിൽ വന്നു കിടക്കുന്നുണ്ട്…”

“”ബാലെ ബേഷ് ഡീസൽ പൂരാ ഖത്തം ഹോഗയാ…

ടാ തൊണ്ടി… ഡീസൽ അടിക്കാൻ ഓർമ്മിപ്പിക്കണ്ട…

ടാങ്ക് മൊത്തം ഊറ്റി കഴിഞ്ഞു…?”

ഞാൻ അവനെ നോക്കി പറഞ്ഞതും… അവൻ തിരിച്ചടിച്ചു…

“ഞാൻ അല്ലല്ലോ വണ്ടി ഓടിക്കുന്നത്… നീയല്ലേ…

ആ മീറ്റർ ബോർഡിലേക് നോക്കുന്നതും നീയല്ലേ …

നീ നല്ലത് പോലെ നോക്കിയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ…”

പഹയൻ ഒറ്റയടിക്ക് കാല് മാറി…

“ഞാൻ രാവിലെ ഇറങ്ങുമ്പോയെ അവനെ ഓർമ്മിപ്പിച്ചിരുന്നു.. ഡീസൽ പമ്പ് കണ്ടാൽ പറയാൻ.. പോകുന്ന വഴി കുറച്ചു vip ഏരിയ ആയത് കൊണ്ട് തന്നെ അവിടെ ഉള്ള പമ്പ് കളിൽ മിക്കതും പെട്രോൾ മാത്രം കിട്ടുന്നതായിരുന്നു… ഡീസൽ ഉണ്ടായിരുന്ന ഒന്ന് രണ്ടെണ്ണം ഞങ്ങൾ ശ്രദ്ധിക്കാതെ വിട്ടും പോയിരുന്നു…

ഇനി എന്ത് ചെയ്യും… ട്രാഫിക് പോലീസ് വന്നാൽ ഫൈൻ ഉറപ്പാണ്… അഞ്ഞൂറ് റിയാലോ മറ്റോ ആണ് ഫൈൻ… നാട്ടിലേ പതിനായിരം രൂപ… അവരെ പറഞ്ഞിട്ടും കാര്യമില്ല…. ഇവിടുത്തെ അൻപത് ഹലാല ക് (പത്തു രൂപ ) കിട്ടുന്ന ഡീസൽ അടിക്കാതെ റോട്ടിൽ വന്നു വണ്ടി നിന്ന് റോഡ് മുഴുവൻ ബ്ലോക്ക് ആക്കിയാൽ അത് തന്നാൽ പോരല്ലോ… ഏത്… അതെന്നെ…”

“ഇതിപ്പോ കൂടേ ഉള്ളവൻ കൈ മലർത്തിയ സ്ഥിതിക്ക് ഫൈൻ വന്നാൽ ഞാൻ ഒറ്റക് കെട്ടേണ്ടി വരും.. കൂടേ ഡീസൽ അടിക്കാത്തത് കൊണ്ട് ഇനി ഡീസൽ പമ്പിൽ എയർ വല്ലതും കുടുങ്ങി വർക്ക്‌ ഷോപ്പിൽ നിന്നും ആള് വന്നാൽ അതും ഞാൻ തന്നെ എന്റെ ശമ്പളത്തിൽ നിന്നും പെനാൽറ്റി പോലെ കൊടുക്കേണ്ടി വരും..

പടച്ചോനെ ഈ വണ്ടി എങ്ങനേലും ഈ വളവിൽ നിന്നും കയറ്റി അടുത്തുള്ള സർവീസ് റോഡ് വരെ എങ്കിലും എത്തിക്കണേ എന്ന് മനസറിഞ്ഞു പ്രാർത്ഥിക്കുന്ന നേരത്താണ്‌ “കോ… “എന്നൊരു ശബ്ദം കേൾക്കുന്നത്…”

“അതേന്നേ… ആര് ഈ വഴി വരരുതെന്ന് ഞാൻ ആത്മാർത്ഥ മായി പ്രാർത്ഥിച്ചോ ആ പഹയനെ തന്നെ പടച്ചോൻ ആ വഴി കൊണ്ട് വന്നു..

ട്രാഫിക് പോലീസ്…

നേരെ എന്റെ വണ്ടിയുടെ പുറകിൽ വന്നു നിർത്തിയിട്ടു…

നാട്ടിലെ പോലെ അങ്ങോട്ട്‌ ഇറങ്ങി പോകണ്ട ആവശ്യം ഒന്നും വരാറില്ല… നേരെ വാതിൽ തുറന്നു എന്റെ അരികിലേക് വന്നു…”

“എന്താ പ്രശ്നം…? എന്താ വണ്ടി ഇവിടെ നിർത്തിയിട്ടിരിക്കുന്നത്…? ലൈസൻസ് എടുക്.. വണ്ടിയുടെ പേപ്പർ എടുക്…”

ഒരു സലാം ചൊല്ലി നേരെ എന്നോട് ചോദിച്ചു..

“എനിക്കറിയില്ല മുദീർ… ഞാൻ ഇവിടെ എത്തിയപ്പോൾ വണ്ടി ഓഫ്‌ ആയി പോയി… ബാറ്ററി വീക് ആണെന്ന് തോന്നുന്നു… മീറ്ററിലേക് കറണ്ട് വരുന്നില്ല…”

ഞാൻ ലൈസൻസും വണ്ടിയുടെ പേപ്പറും കയ്യിലെക് കൊടുത്തു കൊണ്ട് പറഞ്ഞു…

“വണ്ടി ഓഫ്‌ ആകെ…

ഡീസൽ ഇല്ലേ വണ്ടിയിൽ…?”

“പോലീസുകാരൻ അതും ചോദിച്ചു എന്നോട് ഇറങ്ങുവാനായി പറഞ്ഞു വണ്ടിയിലേക് കയറി… മീറ്റർ നോക്കുവാനായി ചാവി ഓണാക്കിനോക്കി

ചാവി തിരിച്ചു ഓൺ ആക്കിയെങ്കിലും മീറ്ററിലെ ലൈറ്റോ ഡീസലിന്റെ റീഡിങ് സൂചിയോ വർക്ക്‌ ചെയ്തില്ല…

ഒക്കെ…

വർക്ക്‌ ഷോപ്പിലേക് വിളിച്ചോ എന്നും ചോദിച്ചു അയാൾ വണ്ടിയിൽ നിന്നും ഇറങ്ങി… എന്നോട് വണ്ടിയിലേക് കയറാൻ പറഞ്ഞിട്ടു പറഞ്ഞു…

ഞാൻ എന്റെ വണ്ടി കൊണ്ട് തള്ളി തരാം ആ കാണുന്ന ഉള്ളിലേക്കു പോകുന്ന റോഡിലേക്ക് നിർത്തിക്കോ എന്നും പറഞ്ഞു എന്റെ വണ്ടിയിൽ പോലീസ് വണ്ടി കൊണ്ട് തള്ളി അവിടേക്കു എത്തിച്ചു തന്നു മൂപ്പര് പോയി..”

“ആ സമയം മുഴുവൻ കൂടേ ഉണ്ടായിരുന്ന തെണ്ടി ഇവിടെ ഇപ്പൊ എന്താ സംഭവിച്ചതെന്ന് അറിയാതെ എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്ന പാട്ണറേ നോക്കി ഞാനൊന്ന് ചിരിച്ചു…”

“അവനിപ്പോഴും എന്താണ് സംഭവിച്ചതെന്ന് മനസിലായില്ലന്ന് മാത്രമല്ല എന്റെ അഞ്ഞൂറ് റിയാൽ കിട്ടാ കുറിയായി പോയതും ഇല്ല…”

“ടാ പൊട്ടാ…

ആലോചിച്ചു ആ തല ക്ക് പ്രസർ കൊടുക്കണ്ട…

ഞാൻ ഈ ബോർഡിലേക് വരുന്ന ഫ്വുസ് ഊരിയതാണ്.. ഫ്വുസ് ഊരിയാൽ മീറ്റർ ബോർഡിലെ ഒന്നും വർക്ക്‌ ചെയ്യില്ല… ഒന്നും വർക്ക്‌ ചെയ്യാത്തത് കൊണ്ട് തന്നെ കറന്റ് പ്രോബ്ലം ആണെന്ന് കരുതി പോലീസുകാരൻ എന്നെ സൈഡിലേക് ആക്കി തന്നു പോവുകയും ചെയ്തു..”

“ഒരു വല്യ പ്രശ്നം കഴിഞ്ഞെങ്കിലും ഇനി എന്ത്‌ എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആയിരുന്നു ഒരു കാർ വന്നു എന്റെ അരികിൽ വന്നു നിർത്തി…

ക്യാ പ്രോബ്ലം ബായി എന്ന് ചോദിച്ചത്…”

“നോക്കുമ്പോൾ അതൊരു ബംഗാളി ആയിരുന്നു…

ബംഗാളി വല്ല ട്രിപ്പ്‌ കിട്ടാനും ആയിരിക്കുമെന്ന് കരുതി ഞാൻ പറഞ്ഞു..

ബായ് ഡീസൽ ഖത്തം ഹോഗയാ… ഡീസൽ കിട്ടുന്ന സഥലം ഇവിടെ അടുത്ത് വല്ലതും ഉണ്ടോ എന്ന് ചോദിച്ചു..”

“ഇല്ല ബായ് ഇവിടെ അടുത്തൊന്നും ഇല്ല.. എന്നാലും നിങ്ങൾ ഒരു ബോട്ടിൽ എടുത്തു വന്നാൽ ഞാൻ ഡീസൽ ഉള്ള സ്ഥലത്തു പോയി കൊണ്ട് വരാം എന്ന് പറഞ്ഞു..”

“അൽഹംദുലില്ലാഹ്…ഒരാളെ സഹായത്തിനു കിട്ടിയല്ലോ എന്ന് മനസിൽ കരുതി ഞാൻ ഇപ്പോ വരാമെന്ന് പാട്ണറോട് പറഞ്ഞു വണ്ടിയിൽ നിന്നും ഒരു ബോട്ടലും എടുത്തു ആ കാറിൽ കയറി..”

“ബായ് എന്നോട് ഓരോ വിശേഷങ്ങൾ ചോദിച്ചു അഞ്ചേട്ട് കിലോമീറ്റർ വണ്ടിയും ഓടിച്ചു എത്തിയത് ഒരു വലിയ വീടിന് മുന്നിൽ ആയിരുന്നു.. എന്നോട് ബോട്ടൽ കയ്യിലെടുത്തു വരാൻ പറഞ്ഞു…

ഞാൻ അയാളുടെ കൂടേ ആ വീടിന്റെ വലിയ ഗേറ്റ് തുറന്നു ഉള്ളിലേക്കു കയറി…അവിടെ മൂന്നു വലിയ ഇരുമ്പ് വീപ്പ കളിൽ മുഴുവൻ ഡീസൽ നിറച്ചു വെച്ചിട്ടുണ്ടായിരുന്നു…കൂടേ നാട്ടിൽ റേഷൻ കടകളിൽ കാണുന്ന പോലെ അതിൽ നിന്നും ഡീസൽ വലിച്ചെടുക്കുന്ന ഉപകരണവും…അതിലൂടെ എന്റെ കയ്യിലെ ഇരുപത് ലിറ്ററിന്റെ കേനിലേക്ക് ഡീസൽ നിറച്ചു തന്നു…”

തിരിച്ചു പോകുന്ന വഴി എന്റെ ചിന്ത മുഴുവൻ ആ വീട്ടിൽ എന്തിനാണ് അത്രയും ഡീസൽ എന്നായിരുന്നു…അതിനുള്ള ഉത്തരവും അവൻ തന്നെ പറഞ്ഞു..

“ആ വീടിന്റെ ഉടമസ്ഥനായ അവന്റെ കേഫീലിന് ഒന്ന് രണ്ടു ഉല്ലാസ ബോട്ടുകൾ ഉണ്ട് അതിലേക് നിറക്കാനായി കൊണ്ട് വെച്ചതാണ് ആ ഡീസൽ വീപ്പ കൾ..”

അങ്ങനെ ഞങ്ങൾ വീണ്ടും വണ്ടിയുടെ അടുത്തേക് എത്തി.. അയാൾ തന്നെ ഒരു കുപ്പി എടുത്തു മുറിച്ചു ഡീസൽ ടാങ്ക് തുറന്നു അതിലേക് ഒഴിച് തന്നു… വണ്ടി സറ്റാർട്ട് ആവുന്നത് വരെ അവിടെ നിന്നു…

“എന്നാൽ ഞാൻ പോട്ടേ എന്നും പറഞ്ഞു തിരിഞ്ഞു നടക്കുന്ന അയാളുടെ അടുത്തേക് ഞാൻ ഓടി ചെന്നു കീശയിൽ ഉണ്ടായിരുന്ന നൂറ് റിയാലിന്റെ നോട് നീട്ടി…”

അയാൾ എന്നെ നോക്കി ചിരിച്ചു..

“എന്താനിതെന്ന് ചോദിച്ചു…”

“ഇതെന്റെ സന്തോഷത്തിനാണ്…നിങ്ങൾ ഇത് വാങ്ങിക്കണമെന്ന് ഞാൻ പറഞ്ഞു…”

“നിന്റെ സന്തോഷത്തിനാണോ…”

അയാൾ ഒന്ന് പുഞ്ചിച്ചു കൊണ്ട് എന്നോട് ചോദിച്ചു..

“ഞാൻ അതേ എന്ന പോലെ തലയാട്ടി..”

അയാൾ എന്റെ തോളിലേക് ഒരു കൈ വെച്ച്.. എന്നിട്ട് മുകളിലേക്ക് ഒരു വിരൽ ഉയർത്തി… എന്നിട്ട് പറഞ്ഞു..

“നിന്റെ സന്തോഷത്തിനാണെങ്കിലും നീ ഈ സന്തോഷത്തിന് മുകളിൽ ഉള്ളവനോട് നന്ദി പറയുക… കൂടേ എനിക്ക് വേണ്ടി പ്രാർത്ഥിക്കുക… അല്ലാതെ എനിക്ക് നീ ഈ പൈസ തന്നാൽ… ഞാൻ ഇത് വാങ്ങിയാൽ ഞാൻ ഇത് വരെ നിനക്ക് ചെയ്ത സഹായത്തിനു അർത്ഥമില്ലാതെ ആയിപ്പോകും…”

അതും പറഞ്ഞു എന്റെ തോളിൽ തട്ടി കൊണ്ട് അയാൾ നടന്നു നീങ്ങി..

“എന്നെ ഒരു പരിചയം ഇല്ലാതൊരാൾ… എന്നെ കുറച്ചു നിമിഷം മുമ്പ് മാത്രം ഇങ്ങോട്ട് വന്നു പരിചയപെട്ടു എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചയാൾ… എന്നെ അയാളുടെ വണ്ടിയിൽ കയറ്റി അയാളുടെ കഫീലിന്റെ വീട്ടിലേക് കൊണ്ട് പോയി കഫീലിനോട് സമ്മതം വാങ്ങി എനിക്ക് അടുത്ത് തന്നെ യുള്ള ഏതെങ്കിലും പമ്പ് വരെ എത്താനുള്ള ഡീസൽ ഒരു നയാ പൈസ പോലും വാങ്ങാതെ എന്റെ വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്നത് വരെ നിന്നൊരാൾ…

എനിക്കെന്തോ പെട്ടന്ന് മുകളിലേക്ക് തന്നെ നോക്കുവാനായി തോന്നി…

ഞാൻ ഒരു കുടുക്ക് കുടുങ്ങി എന്ന് കണ്ടപ്പോൾ എന്നെ അറിയാത്ത ഒരാളെ കൊണ്ട് സഹായിക്കാൻ അവനെ കഴിയൂ…എന്റെ മനസ് എന്നോട് തന്നെ പതിയെ പറഞ്ഞു…

എന്റെ കണ്ണിൽ നിന്നും അറിയാതെ ഒരു കണ്ണ് നീർ പൊടിഞ്ഞു….”

അയാളുടെ വണ്ടി എന്റെ കണ്ണിൽ നിന്നും മറയുന്നത് ഞാൻ കണ്ണടക്കാതെ നോക്കി നിന്നു പോയി…

“ഞാൻ വണ്ടിയിലേക് കയറി മുന്നോട്ട് എടുക്കാനായി തുടങ്ങിയപ്പോൾ ആയിരുന്നു എന്റെ കൂടേയുള്ള പാട്ണറേ നോക്കിയത്..

പഹയൻ വണ്ടിയിൽ ഇല്ല…പുറത്തും ഇല്ല…ഇതെവിടെ പോയി..

നാലഞ്ചു മിനിറ്റ് കാത്തു നിന്ന ഞാൻ അവനെ കാണാത്തതു കൊണ്ട് തന്നെ അവന്റെ ഫോണിലേക്കു വിളിച്ചു..”

“ടാ നീ എവിടെ…”

ഞാൻ അവനോട് ചോദിച്ചു..

“ഞാൻ ഡീസൽ വാങ്ങിക്കാൻ ഡീസൽ പമ്പ് നോക്കി വന്നതാ..”

“എങ്ങനെ..”

“ഒരു ടാക്സി കിട്ടി..”

“എടാ പോത്തേ നിന്നോട് ഞാൻ ഡീസൽ വാങ്ങി വരാമെന്നും പറഞ്ഞല്ലേ പോയത്…

ആ ഇനി നീ നേരെ കമ്പനിയിലേക് പോര് ഡീസൽ കിട്ടി വണ്ടി സ്റ്റാർട്ട്‌ ആക്കി ഞാൻ കമ്പനിയിലേക് പോകുവാണെന്നും പറഞ്ഞു വണ്ടി വിട്ടു…”

“അല്ല പിന്നെ…എന്റെ അഞ്ഞൂറ് റിയാൽ പോകുന്നത് കാണാൻ കൊതിച്ചിരുന്നതല്ലേ…

ഇവിടുന്ന് കമ്പനിയിലേക് ടാക്സിയിൽ വരുമ്പോളേക്കും അവന്റെ ഒരു നൂറ് റിയാലേങ്കിലും തീരുമാനം ആകുമല്ലോ എന്നും മനസിൽ കരുതി ഞാൻ വണ്ടി നേരെ കമ്പനിയിലേക് വിട്ടു…”

ഇഷ്ടപെട്ടാൽ 👍👍👍 ഉറക്കം വരാതെ ഇരുന്നപ്പോൾ എഴുതിയതാണേ അക്ഷരത്തെറ്റ് കണ്ടാൽ ക്ഷമിക്കുക…

ബൈ

😎😎😎

Related Posts

Leave a Reply

Your email address will not be published. Required fields are marked *