പുറത്തും മറ്റു ബന്ധു വീടുകളിലും പോകുമ്പോൾ പലരും തങ്ങളെ നോക്കി ഒളിഞ്ഞും തെളിഞ്ഞും പറയുന്ന……..

വാശി…

Story written by Bibin S Unni

” ഏട്ടാ ഇന്ന് മോന്റെ സ്കൂളിൽ പി റ്റി എ മീറ്റിംഗുണ്ട്.. ഇത്തവണ ഏട്ടൻ പോകണേ.

രാവിലെ ഓഫീസിൽ പോകാനിറങ്ങുന്നതിനിടയിൽ അനിത, രാജീവനോട്‌ പറഞ്ഞു…

” ഇന്നേനിക്ക് ഫ്രണ്ട്സിന്റെ കൂടെ അത്യാവശ്യമായി ഒരു സ്ഥലത്തു പോകാനുണ്ട്.. സൊ ഞാൻ ബിസി യായിരിക്കും നീ പോയാൽ മതി.. “

രാജീവ്‌ ഫോണിൽ തന്നെ നോക്കി കൊണ്ടു പറഞ്ഞു..

” ഏട്ടാ ഇന്ന് ഓഫിസിൽ ഇൻസ്‌പെക്ഷനാളു വരുന്നത് കൊണ്ടു അവിടെ നിന്നും മാറാൻ പറ്റില്ല.. അതുമല്ല ഇന്ന് ഞാൻ വരുമ്പോൾ ചിലപ്പോൾ ലേറ്റാകും.. “

” ഓഹ്.. ടി ഒരു പി റ്റി എ മീറ്റിങ്ങല്ലേ.. അതിന് ഇന്ന് തന്നെ ചെല്ലണ മെന്നൊന്നുമില്ലല്ലോ.. അടുത്ത ദിവസം നീ ഫ്രീയാകുമ്പോൾ പോയാൽ മതി.. “

ഇതും പറഞ്ഞു കൊണ്ടു രാജീവ്‌ ഭക്ഷണം കഴിക്കുന്നത് നിർത്തി കൈയും കഴുകി വേഗം തന്നെ ബാഗുമെടുത്ത് ഓഫീസിലക്കിറങ്ങി… അയാൾ പോകുന്നതും നോക്കി അനിതയും അവരുടെ മക്കളായ ദേവൂവും ദീപുവും നിന്നു…

” നിങ്ങളെന്ത്‌ നോക്കിയിരിക്കുവാ വേഗം ഭക്ഷണം കഴിക്ക് സ്ക്കൂളിൽ പോകണ്ടെ.. “

അനിത, രാജീവിനോടുള്ള ദേഷ്യം മക്കളോടും ഭക്ഷണത്തൊടും കാണിച്ചു വേഗം തന്നെ അവളും ഓഫിസിലേക്ക് പോകാനായിറങ്ങി…

അവർ മുന്നും പേരും അവരുടെ ഫ്ലാറ്റിന് താഴെ എത്തുമ്പോഴെക്കും ദീപുവിന്റെയും ദേവൂവിന്റെയും സ്കൂൾ ബസ് വന്നിരുന്നു.. ഫ്ലാറ്റിനടുത്തുള്ള സ്കൂളിൽ ദീപു അഞ്ചിലും ദേവു രണ്ടാം ക്ലാസിലും പഠിക്കുന്നു… അനിത രണ്ടു പേരെയും ബസിൽ കയറ്റി വിട്ട ശേഷം പാർക്കിങ് ഏരിയയിലേക്ക് വന്നു തന്റെ സ്‌കൂട്ടിയുമെടുത്തു കൊണ്ടു ഓഫീസിലേക്ക് പോയി…

ഓഫീസിലെ തിരക്ക് ഒരുവിധം കഴിഞ്ഞതും അവൾ മാനേജരോട് കാര്യം പറഞ്ഞു വേഗം തന്നെ മോന്റെ സ്കൂളിലേക്ക് പോയി… അവിടെ ചെന്നു മോന്റെ ടീച്ചർ സിനെയെല്ലാം കണ്ട ശേഷമവൾ ദീപുവിനെയും ദേവൂവിനെയും കൂട്ടി സ്കൂളിൽ നിന്നുമിറങ്ങി..

അപ്പോഴേക്കും രണ്ടു പേർക്കും ബീച്ചിൽ പോകണമെന്നും പറഞ്ഞു ബഹളം വെച്ചു കൊണ്ടു അനിത രണ്ടു പേരുമായി ബീച്ചീലേക്ക് പോയി… കുറെ നേരം പിള്ളേരോടൊത്തു കടൽ തിരമലയിൽ കളിച്ചപ്പോൾ അവളിലെ ടെൻഷനും വർക്ക്‌ ട്രെസ്സുമെല്ലാമൽപ്പം കുറഞ്ഞു..

അൽപ്പ സമയം കഴിഞ്ഞതും അവൾ പിള്ളേരെയും കൂട്ടി, തിരിച്ചു ഫ്ലാറ്റിലേക്ക് വന്നപ്പോൾ സമയം 7 മണി കഴിഞ്ഞിരുന്നു… വേഗം തന്നെ അവൾ കുട്ടികളെ കുളിക്കാൻ പറഞ്ഞു വിട്ടു, അവളും ഡ്രസ്സ്‌ മാറി അടുക്കളയിലേക്ക് കയറി…

കുട്ടികൾ കുളിച്ചു വന്നപ്പോഴേക്കും അവൾ അവർക്ക് കഴിക്കാനുള്ളതെല്ലാം എടുത്തു വെച്ചു.. അടുത്ത ദിവസം അവധിയായത് കൊണ്ടും കടൽ വെള്ളത്തിൽ കളിച്ച ഷീണം കൊണ്ടും ദീപുവും ദേവൂവും ഭക്ഷണം കഴിച്ചു വേഗം തന്നെ ഉറങ്ങി…

അന്ന് രാജീവ്‌ അന്ന് വന്നപ്പോൾ 10 മണി കഴിഞ്ഞിരുന്നു…

” ഏട്ടൻ ഇത്രയും നേരം ഇതേവിടെയായിരുന്നു.. “

” അത് ഫ്രണ്ട്സിന്റെ കൂടെ.. അനു പുതിയ കാർ എടുത്തു അപ്പോൾ അതു മായോന്ന് കറങ്ങാൻ പോയി.. ഞാൻ അവരുടെ കൂടെ പുറത്തു നിന്ന് ഭക്ഷണം കഴിച്ചു നീ കഴിച്ചു കിടന്നോ.. “

ഇത്രയും പറഞ്ഞു കൊണ്ടു രാജീവ് മുറിയിലേക്ക് കയറി പോയി.. സ്ഥിരം ഇതു തന്നെയായത് കൊണ്ടു അനിത അയാളെയൊന്നു നോക്കിയ ശേഷം തിരിഞ്ഞു നടന്നു… കുട്ടികളുടെ മുറിയിലേക്ക് നോക്കിയപ്പോൾ അവർ രണ്ടു പേരും സുഖമായിയുറങ്ങുന്നത് കണ്ടു അവൾ അവരുടെ മുറിയിലേക്ക് നടന്നു.. അപ്പോഴേക്കും രാജീവ്‌ ഉറങ്ങിയിരുന്നു…

” അനിതയുടെയൊരു ഭാഗ്യമെ, അവളെയും മക്കളെയും പൊന്ന് പോലെയല്ലേ രാജീവ്‌ നോക്കുന്നത്.. “

ഉറങ്ങി കിടക്കുന്ന രാജീവിനെ കണ്ട് തങ്ങൾ പുറത്തും മറ്റു ബന്ധു വീടുകളിലും പോകുമ്പോൾ പലരും തങ്ങളെ നോക്കി ഒളിഞ്ഞും തെളിഞ്ഞും പറയുന്ന വാക്കുകളോർത്തപ്പോൾ അവൾക്ക് സ്വയം പുച്ഛം തോന്നി…

” രാജീവ് നല്ലൊരു ഭർത്താവാണോ, നല്ലൊരു അച്ഛനാണോ…

മറ്റുള്ളവരെ പോലെ, എന്നെ സംശയമോ, അമിത മദ്യപാനമോ, പ രസ്ത്രീ ബന്ധമോ ഒന്നുമില്ലാ… എന്നു വച്ചു എല്ലാം തികഞ്ഞവനാകുവോ…

എപ്പോഴും ഫ്രെണ്ട്സ് ഫ്രെണ്ട്സ്… എന്നെയൊന്നു സ്നേഹത്തോടെ നോക്കുവോ മക്കളെയൊന്നു ചേർത്ത് പിടിക്കുവോ ചെയ്തിട്ട് നാളുകളായി… എപ്പോഴും ഫ്രെണ്ട്സുമായുള്ള കറക്കം മാത്രം മുറയ്ക്ക് നടക്കുന്നുണ്ട്…

എന്നാൽ എന്നെയും മക്കളെയും കൊണ്ടു പുറത്തേക്കൊന്നു പോകുവോ ഇല്ലാ… പുറത്തു പോകാൻ പിള്ളേര് വിളിക്കുമ്പോൾ അമ്മയുടെ കൂടെ പോകാൻ.. എല്ലായിടത്തും എന്റെ കൂടെ വന്നു വന്നു ഇപ്പോൾ അവർക്കും അച്ഛനെ വേണ്ടതായി…

ഇതിങ്ങനെ വിട്ടാൽ പറ്റില്ല.. ആഹ് നാളെയാകട്ടേ.. “

അനിത മനസിലോർത്തു കൊണ്ടു കട്ടിലിന്റെ ഓരം ചേർന്ന് കിടന്നു..

അടുത്ത ദിവസം രാവിലെ അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്ന അനിത കാണുന്നത് എങ്ങോട്ടാ പോകാനായി ഒരുങ്ങിയിറങ്ങിയ രാജീവിനെയാണ്…

” ഇന്നേങ്ങോട്ടാ ഏട്ടാ.. “

” അത് രോഹിത്തിന്റെ ബര്ത്ഡേ പാർട്ടിയുണ്ട്.. ഞാൻ പോയിട്ട് വരാം.. “

ഇതും പറഞ്ഞു രാജീവ്‌ പോകാനായി ഇറങ്ങിയതും…

” ഒരു ദിവസം പോലും ഞങ്ങളുടെ കൂടെ ഇവിടെ ഇരിക്കരുത്.. എപ്പോഴും ഫ്രെണ്ട്സ് ഫ്രെണ്ട്സ്… ഇങ്ങനെ ഫ്രണ്ട്സിനെ മാത്രം മതിയെങ്കിൽ ഇങ്ങളെന്തിനാ കല്യാണം കഴിച്ചത്… രണ്ടു കുട്ടികളെ ഉണ്ടാക്കിയത്.. എപ്പോഴും അവരുടെ കൂടെയങ്ങു ഇരുന്നാൽ പോരായിരുന്നോ… “

അനിത ദേഷ്യത്തോടെ ചോദിച്ചതും രാജീവ്‌ അവളെയോന്നു നോക്കി, അപ്പോഴേക്കും അനിതയുടെ ഉച്ചത്തിലുള്ള സംസാരം കേട്ട് പിള്ളേരും അവിടെയ്ക്ക് വന്നു…

” ഇപ്പോൾ എന്താ നിന്റെ പ്രശ്നം… അവനു ഞങ്ങളൊക്കെയുള്ളൂ… നമുക്ക് ഇനിയും പോകാല്ലോ.. വൈകിട്ട് വന്നാൽ ഞാൻ ഇവിടെ തന്നെയല്ലേ… ഇനി നിങ്ങൾക്ക് ഇവിടെയിരുന്നു ബോറടിക്കുന്നുണ്ടേൽ ഒന്നു പുറത്തു കറങ്ങിയിട്ട് വാ… മം.. ഞാൻ പോട്ടെ.. “

ഇത്രയും പറഞ്ഞു രാജീവ്‌ ഫ്ലാറ്റിൽ നിന്നും ഇറങ്ങി പോയി… രാജീവിനോടുള്ള ദേഷ്യം മുഴുവൻ അന്നവൾ കുട്ടികളെ അനാവശ്യമായി വഴക്ക് പറഞ്ഞും അടുക്കളയിലെ പാത്രങ്ങളോടും തീർത്തു…

അങ്ങനെ പിന്നെയും ദിവസങ്ങൾ പലതു കടന്നു പോയി.. ഒരു ദിവസം രാവിലെ രാജീവ്‌ പോയ ശേഷം കുട്ടികളെ രണ്ടു പേരെയും സ്കൂൾ ബസിൽ കയറ്റി വിട്ടു അവൾ ഫ്ലാസ്റ്റിലേക്ക് തിരിച്ചു പോയി…

അന്ന് വൈകുന്നേരം കുട്ടികൾ സ്കൂൾ വിട്ടു വന്നു എന്നെത്തെയും പോലെ ദീപുവിന്റെ കൈയിലെ സ്പെയർ കീ ഉപയോഗിച്ചു വാതിൽ തുറന്നകത്തു കയറി…

ആദ്യം തന്നെയവർ ബാഗ് കൊണ്ടു വന്നു റൂമിൽ വെച്ച ശേഷം ദീപു ദേവൂവുമായി ബാത്‌റൂമിൽ കയറി അവളെയും കുളിപ്പിച്ച് അവനും കുളിച്ചിറങ്ങി.. ഡ്രസ്സ്‌ മാറി വന്നതും മേശയിൽ ഒരു കത്തിരിക്കുന്നത് കണ്ടു അവൻ അതെടുത്തു നോക്കി….

” എന്താ ഏറ്റാ അത്.. “

കത്ത് കണ്ട് ദേവൂ ചോദിച്ചു…

” അച്ഛനുള്ള അമ്മയുടെ കത്താണ്… അമ്മ അമ്മയുടെ കൂട്ടുകാരുടെ കൂടെ മൈസൂർക്ക് പോകുവാന്നു… മുന്നാല് ദിവസം നമ്മളെ നോക്കണമെന്ന്.. “

” ആ ബെച്ച്… അച്ഛൻ നോക്കിയിറ്റ് നമ്മൾ കയിച്ചതാ.. “

ഇതും പറഞ്ഞു ദേവൂ ഒരു കസേരയിൽ കയറിയിരുന്നു.. അത് കണ്ടു ദീപു പതിവുപോലെ മേശയിലിരിക്കുന്ന രാവിലെ ഉണ്ടാക്കി കാസ്ട്രോളിൽ വച്ച ഭക്ഷണം എടുത്തു ദേവൂവിനും കൊടുത്തു അവനും കഴിച്ചു ശേഷം ടീവിയുടെ മുന്നിലേക്ക് പോയിരുന്നു…

” ഏറ്റാ ഇചു വരെ അച്ഛാ വഞ്ഞില്ലല്ലോ.. “

സമയം ഒത്തിരിയായിട്ടും അച്ഛനെ കാണാത്തത് കൊണ്ടു ദേവൂ ചോദിച്ചു… അത് കണ്ടു ദീപു ക്ലോക്കിലേക്ക് നോക്കി ശേഷം അവിടെയുള്ള ഫോണിന്റെ അടുത്തേക്ക് ചെന്നതും ഫോൺ ബെല്ലടിച്ചതും ഒരേ പോലെയായിരുന്നു… അത് കേട്ടു ദീപു പെട്ടന്ന് ഫോൺ എടുത്തു….

” ഹെലോ.. “

” ആഹ്.. മോനെ അമ്മ എന്ത്യേടാ ഞാൻ വിളിച്ചിട്ട് അവളെ കിട്ടുന്നില്ല… അതേ ഞാൻ ഫ്രണ്ട്സിനൊപ്പോം ഗോവയ്ക്ക് പോകുവാ മുന്നാല് ദിവസം എടുക്കും തിരിച്ചു വരാൻ.. മോൻ അമ്മയോട് പറഞ്ഞെക്ക്…”

” അതേ മോനെ അമ്മയോട് പറഞ്ഞേര് അച്ഛനെ കൊണ്ടു പോകുന്നപോലെ തന്നെ തിരിച്ചു കൊണ്ടു വന്നേക്കാമെന്ന്… “

ദീപു എന്തെങ്കിലും പറയാനവസരം കൊടുക്കാതെ രാജീവും ശേഷം അവന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി അവന്റെയൊരു കൂട്ടുകാരനും പറഞ്ഞു കൊണ്ടു ഫോൺ വെച്ചു…

” ഏറ്റാ… ആരാ വിളിച്ചേ.. അച്ഛയാണോ.. “

ദേവൂ ചോദിച്ചു..

” മ്മ്മ്.. അച്ഛ ഫ്രണ്ട്സിനൊപ്പം ഗോവയ്ക്ക് പോകുവാന്നു പറയാൻ വിളിച്ചതാ.. “

ദീപു ദേഷ്യത്തോടെ പറഞ്ഞു…

” നമ്മൾ ഇവിടെ ഒച്ചയ്ക്കാന്നു ഏറ്റൻ അച്ഛയോട് പറഞ്ഞില്ലേ.. “

” അതിന് എന്നൊക്കൊന്നും പറയാൻ അവസരം തന്നില്ല.. ഞാനൊന്നൂടെ വിളിച്ചു നോക്കട്ടെ.. “

ഇതും പറഞ്ഞു ദീപു അച്ഛന്റ്റെ നമ്പർ ഫോണിൽ കുത്തി.. റസീവർ ചെവിയോട് ചേർത്തു വേച്ച്…

” അച്ഛാ ഫോൺ ഓഫ് ചെയ്തു… “

” ഇനി എഞ്ചു ചെയ്യും.. “

ദേവൂ അവനോടു ചോദിച്ചു…

” അമ്മേ വിളിക്കാം..”

” ആം.. “

ഇതും പറഞ്ഞു ദീപു അമ്മയുടെ നമ്പർ ഫോണിൽ കുത്തി….

” ശേ… “

” എഞ്ചാ ഏറ്റാ അമ്മയും ഫോൺ എടുത്തില്ലേ.. “

” അമ്മയുടെ ഫോണിലേക്ക് കാൾ പോകുന്നില്ല… “

” ഇനി നമ്മൾ എന്ത് ചെയ്യും.. “

ദേവൂ ചോദിച്ചപ്പോൾ അവനും മറുപടിയൊന്നുമുണ്ടായിരുന്നില്ലാ…

” ഏറ്റാ മോൾക്ക്‌ വിശക്കുന്നു… “

ദേവൂ അവനോട് പറഞ്ഞതും അവൻ അടുക്കളയിലേക്ക് നടന്നു.. പക്ഷെ അവിടെ കഴിക്കാനുള്ള ഭക്ഷണമൊന്നുമുണ്ടായിരുന്നില്ലാ.. അത് കണ്ടു അവൻ എന്ത് ചെയ്യണമെന്നറിയാതെ നിന്നതും അവൻറെ കണ്ണുകളുടെ നോട്ടം മുകളിലേ അലമാരയിലേക്ക് നീണ്ടു.. അവിടെ എന്തോ ഒന്നു കണ്ടതും അവൻറെ കണ്ണുകൾ വിടർന്നു…

****************

അതേ സമയം ഫ്രണ്ട്സിനോടൊപ്പം അടിച്ചു പൊളിച്ചു കൂട്ടുകാരന്റെ പുതിയ കാറിൽ ഗോവയിലേക്കുള്ള യാത്രയിലായിരുന്ന രാജീവും,

ഇത്രയും നാളും തനിക്കന്യമായിരുന്ന ഫ്രണ്ട്സിന്റെ കൂടെയുള്ള യാത്രയുടെ ആഘോഷത്തിലായിരുന്നു അനിതയും… സ്വന്തം മക്കൾ അവിടെ ഒറ്റയ്ക്കാണന്നുള്ള കാര്യം ഓർത്തിരുന്നില്ല

***************

കുറച്ചു നാളുകൾക്ക് ശേഷം…

” ദേവൂ മോൾക് വിശക്കുന്നില്ലേ.. മാമമുണ്ടാലല്ലേ വിശപ് മാറു… വേവം കഴിക്ക്… മോൻ കഴിച്ചോടാ… “

” എന്താടി ഉറങ്ങാറായില്ലേ ഇതു വരെ.. “

മെന്റൽ ഹോസ്പിറ്റലിലേ ഇരുപത്താറാം നമ്പർ മുറിയുടെ വാതിൽ തട്ടി കൊണ്ടു വാർഡ്ൻ ചോദിച്ചു…

” ഞാൻ മക്കൾക്ക് ഭക്ഷണം കൊടുക്കുന്നത് കണ്ടില്ലേ… അവർ കഴിച്ചിട്ട് ഞങ്ങൾ ഉറങ്ങിക്കോളാം.. “

അവൾ തന്റെ പാവകളെ നെഞ്ചോട് ചേർത്ത് കൊണ്ടു പറഞ്ഞു…

” ഹിം.. രണ്ടു പിള്ളേരെയും പട്ടിണിക്കിട്ട് കൊന്നിട്ടിപ്പോൾ അവർക്ക് ഭക്ഷണം വാരിയൂട്ടുന്നു… കിടന്നുറങ്ങാൻ നോക്കടി.. ഇല്ലേൽ അടുത്ത ഷോക്ക് കൂടെ തരും “

അവൾ പറഞ്ഞത് കേട്ട് വാർഡ്ൻ പുച്ഛത്തോടെ പറഞ്ഞു കൊണ്ടു അപ്പുറത്തെയ്ക്ക് നടന്നു…

” ഇവർക്കെന്താ പറ്റിയത്… “

സെല്ലിൽ നിന്നിം കുറച്ചു മുന്നോട്ട് നടന്നപ്പോൾ അവിടെ പുതിയതായി വന്ന നേഴ്‌സ് വാർഡനോട് ചോദിച്ചു…

” ഓഹ്.. അതോ… ഇവളുടെ കെട്ടിയോൻ ഇവളെയും പിള്ളേരെയും നോക്കാതെ എപ്പോഴും ഫ്രണ്ട്സിന്റെ കൂടെ കറക്കവും സുഖവാസവുമൊക്കെയായിരുന്നു…

അങ്ങനെ ഒരു ദിവസം ഇവളും കൂട്ടുകാരുടെ കൂടെ എവിടെയോ പോയി.. അന്ന് തന്നെ ആയാളും അയാളുടെ ഫ്രണ്ട്സിന്റെയൊപ്പം പോയി… എന്നിട്ട് വന്നത് നാലഞ്ചു ദിവസം കഴിഞ്ഞു… എന്നാ പോകുമ്പോൾ ഭക്ഷണമുണ്ടാക്കി വെക്കുവോ പിള്ളേരെ എവിടെയെങ്കിലുമാക്കുവോ വേണ്ടേ.. ഇതൊന്നും രണ്ടു പേരും ചെയ്തില്ല…

അഞ്ചു ദിവസം കഴിഞ്ഞു ഫ്ലാറ്റിൽ നിന്നും മണം വന്നു ചുറ്റുവട്ടതുള്ളവർ പോലീസിന്റെ സഹായത്തോടെ ഫ്ലാറ്റ് പൊളിച്ചു പരിശോധിച്ചപ്പോൾ ഇവരുടെ പിള്ളേർ രണ്ടു പേരും പട്ടിണി കിടന്നു.. പോയി… അതറിഞ്ഞു ഇവൾ ഇങ്ങനെയായി… ഇപ്പോൾ ഒരു വർഷം കഴിഞ്ഞു “

” അപ്പോൾ അയാളോ.. “

” നരഹത്യയ്ക്ക് അയാൾക്കും 6 വർഷംശിക്ഷ കിട്ടി… വാശി തീർക്കാൻ നോക്കിയതാ അവസാനം ഇങ്ങനെയായി “

അപ്പോഴും അവളുടെ സെല്ലിലിരുന്നു കൊണ്ടു അനിത തൻറെ കൈയിലിരിക്കുന്ന പാവകൾക്ക് ചോറ് വാരി കൊടുത്തു കൊണ്ടെയിരിക്കുവായിരുന്നു… രാജീവ്‌ അയാളുടെ സെല്ലിലിരുന്ന് തന്റെ മക്കളുടെ കളി ചിരികൾ ഓർത്തെടുക്കാൻ ശ്രെമിക്കുവായിരുന്നു….

************

ചില വാശികൾ കൊണ്ടു നഷ്ടം മാത്രമേ ഉണ്ടാവു….

Nb: കുടുംബവും കുട്ടികളെയും നോക്കാനും അവരുടെയൊപ്പം ചിലവിടാനും അവരുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ സാധിച്ചു കോടിക്കാനും പറ്റില്ലേങ്കിൽ… ആ പണിക്ക് നിൽക്കരുത്…

വിവാഹവും കുടുംബം ഒരിക്കലും കുട്ടികളിയല്ല…

Related Posts

Leave a Reply

Your email address will not be published. Required fields are marked *