പെട്ടെന്നവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാനൊന്ന് ഞെട്ടി ….ഇത്ര നാളും ഞാൻ പോലും ഇതറിഞ്ഞില്ലല്ലോ ….ഞനൊക്കെ ഓരങ്ങളായാണോ എന്ന ചിന്ത എന്റെ മനസ്സിലൂടെ കടന്നു പോയി…..

എഴുത്ത്:-സൽമാൻ സാലി

രാത്രി ബാൽക്കണിയിൽ ഇരുന്ന് ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുമ്പോൾ പിന്നിലൊരു കാൽപ്പെരുമാറ്റം ….തിരിഞു നോക്കിയപ്പോൾ പെങ്ങളാണ് …

ഓള് ബാൽക്കണിയിൽ വന്നിരുന്നു പുറത്തോട്ട് നോക്കിയിരിക്കാൻ തുടങ്ങി ….ഞാൻ ഫോണിൽ തോണ്ടൽ തുടർന്നു ഇടക്കിടക്ക്‌ ഓള് എന്നെ നോക്കുന്നുണ്ട് ..

””മ്മ്ം ……ന്തെയ് ..?

ഒന്നൂല്ല ന്ന് തലയാട്ടികൊണ്ട് ഓള് പിന്നേം മൂളിപ്പാട്ട് പാടിക്കൊണ്ട് അവിടെ ചുറ്റിപറ്റി ഇരുന്നപ്പോൾ എനിക്ക് എന്തോ ഉണ്ടെന്ന് മനസിലായി ..

”എന്താടി പോത്തേ നിന്ന് പരുങ്ങുന്നത് ഇയ്യ്‌ കാര്യം പറ ….ഞാൻ അല്പം ഗൗരവത്തിൽ തന്നെ ചോദിച്ചു ..

””അത് പിന്നെ ..ഇൻക് ഇക്കാനൊട് ഒരു കാര്യം പറയാനുണ്ട് ..

””അത് തന്നെയല്ലേ പോത്തേ ഞാനും ചോദിക്കുന്നത് ..?..?എന്ത കാര്യം ..?

””””അത് ….ഇക്കൊരാളെ ഇഷ്ട്ടമാണ് ..ഇക്ക അതൊന്ന് വാപ്പനോട് പറയണം ….വാപ്പ പുതിയാപ്ല നോക്കുന്നുണ്ട് ഇൻക്മ ടിച്ചു കൊണ്ടാണേലും ഓള് കാര്യം പറഞ്ഞു ..

പെട്ടെന്നവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാനൊന്ന് ഞെട്ടി ….ഇത്ര നാളും ഞാൻ പോലും ഇതറിഞ്ഞില്ലല്ലോ ….ഞനൊക്കെ ഓരങ്ങളായാണോ എന്ന ചിന്ത എന്റെ മനസ്സിലൂടെ കടന്നു പോയി ..

””ആര ആള് ..?

ഉള്ളിലെ ദേഷ്യം മുഖത്ത് കാണിക്കാതെ ഞാൻ ചോദിച്ചു

”ഇക്ക ഓനെ അറിയും ….ഇക്കന്റെ കൂടെ പഠിച്ച ഷാഫി …

അവന്റെ പേര് കേട്ടപ്പോ വീണ്ടും ഞാൻ ഞെട്ടി ..കോളേജിൽ ഞങ്ങൾ ചങ്ക് ആയിരുന്നു പഠിപ്പ് കഴിഞ്ഞ പാടെ അവൻ ജോലി കിട്ടീ ഗൾഫിലേക്ക് പോയതാണ് ഞാൻ ഇപ്പോഴും നാട്ടിൽ തന്നെ അലഞ്ഞു തിരിഞ്ഞു നടക്കുന്നു …

””ഉം ….ഞനൊന്ന് അലോയ്ക്കട്ടെ ഇയ്യ്‌ പോയി ഉറങ്ങിക്കോ ..

അന്ന് ഉറങ്ങാൻ കിടന്നിട്ട് ഉറക്കം വന്നില്ല ….അവളുടെ കയ്യിൽ നിന്നും അവന്റെ നമ്പർ വാങ്ങിച്ചു അവനെ കാണാൻ അവന്റെ നാട്ടിലേക്ക് പോയി ..

എന്നെ കണ്ടപാടെ ഓടി വന്നു കെട്ടിപിടിച്ചു ..”ഡാ സാലി അനക്ക് ഒരു മാറ്റവും ഇല്ലലൊ ഡാ …

അവൻ അത് പറയുമ്പോൾ എന്തോ പഴയ സൗഹൃദം തോന്നിയില്ല പകരം എന്തോദേഷ്യമാണ് വന്നത് …

””അതൊക്കെ അവിടെ നിക്കട്ടെ എന്നോട് ഷാനി ഇന്നലെ ഒരു കാര്യം പറഞ്ഞു അത് അറിയാനാ ഞാൻ വന്നത് ..

അത് കേട്ട് അവൻ ഒന്ന് ഞെട്ടും എന്ന് കരുതിയതാണ് പക്ഷെ അവൻ ചിരിച്ചു കൊണ്ട് മറുപടി തന്നു ..

”ഡാ അത് പിന്നെ ഓളെ എനിക്ക് ഇഷ്ട്ടമാണ് ഞാൻ തന്നെയാണ് ഓളോട് പറഞ്ഞത് ഞങ്ങളുടെ കാര്യം നിന്നോട് പറയാൻ ….നിനക്ക് സമ്മതമാണേൽ മാത്രം മതി അല്ലേൽ പിരിയാം എന്ന് പറഞ്ഞതാണ് …

”അതെന്താടാ ഓളെ സ്‌നേഹിക്കുമ്പോൾ ഇയ്യ്‌ എന്റെ സമ്മതം ചോതിച്ചിരുന്നോ ..?

ദേഷ്യം കൊണ്ട് എനിക്ക് കൈ തരിക്കാൻ തുടങ്ങിയിരുന്നു …

”ഹ്മ്മ് ഞാൻ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോ ഓള് ആദ്യം പറഞ്ഞത് വേണ്ട ഷാഫിക്ക ഇക്കാക്ക അറിഞ്ഞാൽ ഓനിക്ക് അത് സഹിക്കൂല ന്നാണ് ….നീയും ഷാനിയും അത്രക്ക് കൂട്ടാണെന്നാണ് അവൾ പറഞ്ഞത് …

തമ്മിൽ കണ്ടാൽ ഓളും ഞാനും കീരിയും പാമ്പും ആണേലും ഓളുടെ ഓരോ കുറുമ്പിനും നിന്നുകൊടുക്കാറുണ്ട് ഞാൻ ….ഓള് എന്നെ പറ്റി പറഞ്ഞതൊക്കെ അവൻ എന്നോട് പറഞ്ഞപ്പോളാണ് ആ ബലാലിന് എന്നോട് അത്രക്ക് സ്നേഹമുണ്ടെന്ന് മനസിലായത് …

പിരിയാൻ നേരം ഞാൻ അവനോട് ഒരൊറ്റ കാര്യം മാത്രം പറഞ്ഞു ….ഇയ്യ് റെഡി ആണേൽ ആര് എതിർത്താലും ഓളെ അനക്ക് കെട്ടിച്ചു തരും പക്ഷെ ഇയ്യ്‌ കാരണം ഓളെ കണ്ണ് നിറഞ്ഞാൽ പടച്ചോനാണേ ഷാഫി അന്നേ ഞാൻ കൊiല്ലും ……ചിരിചുകൊണ്ടാനെലും കാര്യമായിട്ട് തന്നെയാണ് പറഞ്ഞത് ..

വാപ്പയുടെ മുന്നിൽ അങ്ങിനെ ഒന്നും സംസാരിക്കാൻ നിക്കാറില്ലായിരുന്ന ഞാൻ അന്ന് ഓൾക് വേണ്ടി വാപ്പയൊട് സംസാരിചു ..

””ഇയ്യ് പൊയ്ക്കോ അവിടുന്ന് ഒസ്സാൻ മമ്മദിന്റെ മോനിക്ക് ന്റെ മോളേ കെട്ടിക്കാൻ ഇയ്യ്‌ ന്നോട് പറയണ്ട ……നല്ല തറവാട്ട്കാർക്ക് തന്നെ ഞാൻ കെട്ടിച്ചുകൊടുത്തോളും ……ഇനി ഇതും പറഞ്ഞു ഇയ്യ്‌ ന്റെ മുന്നിൽ നിക്കണ്ട …

ദേഷ്യത്തോടെ അടുക്കളയിൽ ചെന്ന് ഉമ്മനോടായി പറഞ്ഞു ..

””മമ്മദ്ക്ക് ചെയ്തത് ഒരു ജോലിയാണ് അല്ലാതെ കാക്കാനൊന്നും പോയതല്ല ….പിന്നെ തറവാട് ….തരവാട് നോക്കി പൊന്നും പൈസയും പറഞ്ഞു പെണ്ണിനെ വിറ്റു പത്രാസ് കാണിക്കുമ്പോൾ ഒന്ന് ഓർത്താൽ നല്ലതാ ഓള് അവിടെ സന്തോഷായിട്ട് കഴിയുമോ ഇല്ലയോ എന്ന് ..

ഉപ്പ കേൾക്കാനായി ഉറക്കെ തന്നെയാണ് പറഞ്ഞത് ..

”ഒസ്സാന് എന്നും പറഞ്ഞു വില കുറച്ചു കാണുന്നില്ലേ ഓർക്ക് എന്താ കുഴപ്പം ഇങ്ങളും ഞാനും ജീവിക്കുന്ന ഈ ദുനിയാവിൽ തന്നെ അല്ലെ നല്ല അന്തസ്സായിട്ട് ഓരും ജീവിക്കുന്നത് ……പിന്നെ ഷാഫി ഓൻ ഇപ്പൊ ഒസ്സാന്റെ പണിയുമല്ല എടുക്കുന്നത് ……ഷാനിക്ക് ഇഷ്ട്ടാണേൽ ഓളെ നിക്കാഹ് ഞാൻ നടത്തിക്കൊടുക്കും അതിന്റെ പേരിൽ തറവാട് പൊളിഞ്ഞു വീഴുകയാണേൽ അങ്ങ് വീഴട്ടെ …

പിന്നെയും എന്തൊക്കെയോ പറഞ്ഞു ഞാൻ റൂമിലോട്ട് പോയി വാതിൽ ഉറക്കെ അടച്ചു കട്ടിലിലേക്ക് വീണു ….

പിറ്റേ ദിവസം രാവിലെ ചായ കുടിക്കുമ്പോൾ ഉപ്പ അവിടെ ഇല്ല ..

”ഉമ്മാ ഉപ്പ ന്തേയ് …

””ഉപ്പ രാവിലെ ചായ കുടിച്ചുമൂത്താപ്പാനെ കാണാൻ എന്നും പറഞ്ഞു പോയതാ ..

മൂത്താപ്പ ആള് ഇച്ചിരി കണിശക്കാരനാണ് ….കുടുംബതിലെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് മൂത്താപ്പയാണ് ……എന്നാലും രാവിലെ തന്നെ വാപ്പ എന്തിനാണ് മൂത്താപ്പയെ കാണാൻ പോയതെന്ന് ആലോചിച്ചിരിക്കുമ്പോളാണ് വാപ്പ കയറി വന്നത് ..

”’റംലാ ….ഇയ്യ് ഓനോട്‌ ഒന്ന് മൂത്താപ്പാനെ ചെന്ന് കാണാൻ പറ ….

ഞാൻ കേൾക്കെ ഉമ്മനോടായി വിളിച്ചു പറഞ്ഞൂ ..

അന്ന് വൈകുന്നേരം മൂത്താപ്പാന്റെ വീട്ടിൽ കയറുമ്പോൾ എന്താവും പറയുക എന്നൊരു പേടിയുണ്ടായിരുന്നു ..

”എന്താ ഇയ്യ്‌ വാപ്പാനെ എതിർക്കാനൊക്കെ ആയോ ..?

ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു ..

””ഹ്മ്ം ….ന്ത ഓന് പണി ..

””ഒന് ഖത്തറിൽ അക്കൗണ്ടന്റ് ആണ് ..

”ഇയ്യ്‌ ഓനെ കണ്ടിനോ ….ന്ത ഓൻ പറയുന്നേ ..

””ഞമ്മക്ക് സമ്മതമാണേൽ കെട്ടാമെന്ന ….ഒന്റെ വീട്ടുകാർക്ക് സമ്മതമാണ് …

””ഹ്മ്ം അന്റെ വാപ്പ പറഞ്ഞത് നോക്കണ്ട അത് എല്ലാ വാപ്പമാർക്കും ഉണ്ടാവും മക്കളെ നല്ല നിലയിൽ കെട്ടിച്ചയക്കണമെന്ന് അതോണ്ട് പറഞ്ഞതാ ….നാലെ രാവിലെ ഇയ്യ്‌ വാ നമുക്കൊന്ന് അവിടെ ഒന്ന് പോയി കളയാം …

മനസ്സിലെരിയുന്ന കനലിലേക്ക് തണുത്ത വെള്ളമൊഴിച്ചതുപോലെയുള്ള മൂത്താപ്പയുടെ വാക്ക് കേട്ടപ്പോ സന്തോഷത്തോടെ അവിടെ നിന്നിറങ്ങി ..

”ഡീ …ഷാനി …. മൂത്താപ്പ പറയുന്നു നിന്നെ ആ കോന്തൻ ഷൗക്കത്തിനെക്കൊണ്ട് കെട്ടിക്കുകയാണെന്ന് …

എന്നും അവളെ കളിയാക്കാൻ ഉപയോഗിക്കുന്നതാണ്ഷൗക്കത്തിന്റെ പേര് പക്ഷെ അന്നൊക്കെ കയ്യിൽ കിട്ടിയത് എടുത്തെറിഞ്ഞു കൊണ്ടിരുന്ന അവൾ കണ്ണ് നിറച്ചുകൊണ്ട് എന്റെ മുന്നിൽ നിന്നും ഇറങ്ങി പോയി …

”ഡീ പോത്തേ മൂത്താപ്പ നാളെ ഷാഫിയുടെ വീട്ടിൽ പോകാൻ ചെല്ലാൻ പറയാനാ വിളിപ്പിച്ചത് ..വാപ്പക്ക് സമ്മതമാണ് …

നിറഞ്ഞ കണ്ണുകളോടെ അവൾ എന്നെ ഒന്ന് കെട്ടിപിടിച്ചു കുറെ കരഞ്ഞു …

പിന്നെ എല്ലാം പെട്ടെന്നായിരുന്നു നിശ്ചയവും കല്യാണവും ഒക്കെ പെട്ടെന്നു കഴിഞ്ഞു …

നാട്ടിലുള്ള കുറേയാൾക്ക് ഒസ്സാൻ മമ്മദിന്റെ മോൻ അലി ഹാജിയുടെ മോളേ കിട്ടിയതിൽ എന്തോ അതിശയം പോലെ കൊണ്ട് നടന്നു …

വർഷം മൂന്ന് കഴിഞ്ഞു ഒരു പെൺകുട്ടിയും ആയി അവൾക്ക് ….പക്ഷെ ഇപ്പൊ ഒരൊറ്റ വിഷമം മാത്രം ഓളെ ഒന്ന് കാണണമെങ്കിൽ അളിയന് ലീവ് കിട്ടണം അവർ ഫാമിലിയായി ഖത്തറിൽ ആണ് …

ഹാ ….ഇനി എന്നാണാവോ ഞാനൊരു പെണ്ണ് കെട്ടുക ..????

തറവാടും പണവും പത്രാസും നോക്കി പെൺകുട്ടികളെ കെട്ടിച്ചു വിടുന്ന വാപ്പമാർ ഒന്ന് മക്കളോട് ചോദിക്കണം അവിടെ നിങ്ങൾ സന്തോഷവതികളാണോ എന്ന് ….

❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *