പെണ്ണൊന്ന് ചിരിച്ച് കാട്ടിയാൽ ശരീരത്തിന്റെ ആകൃതികൾ വെളിയിൽ കാട്ടുന്ന പോലെ…

തെറ്റുകൾ

എഴുത്ത്:-ആർ കെ സൗപർണ്ണിക

“ഗാഥാ”നീ എന്നെ ചതിക്കുകയായിരുന്നു അല്ലേ? പ്രണയം നടിച്ച് വളരെ വിദഗ്ദമായ് നീ എന്നെ ചതിച്ചു..എന്തിന്?

നിന്നെ സ്നേഹിച്ചതല്ലാതെ ഞാൻ ചെയ്ത തെറ്റെന്താണ്… അതും നൂറ്ശതമാനം ആത്മാർഥമായി തന്നെ.

“ഹരീ”നിനക്ക് അൽപ്പമെങ്കിലും നാണമുണ്ടെങ്കിൽ നീ എന്നെ വിളിക്കില്ലായിരുന്നു. പിന്നെ ആത്മാർഥതയെ കുറിച്ച് നീ പറയേണ്ട എന്റെ കൊഴുത്തുരുണ്ട ശരീര ഭാഗങ്ങളെക്കുറിച്ച് ഓർത്തായിരുന്നു നിന്റെ ആത്മാർഥ എന്ന് മാത്രം.

“നിന്റെ” എന്നല്ല സോഷ്യൽ മീഡിയ വഴി ഞാൻ പരിചയപ്പെട്ട നിന്നേപ്പോലുള്ള ഒരുപാടുപേരുണ്ട് അവരിൽ എല്ലാം ഞാൻ കണ്ടത് മാംസക്കൊതി മാത്രം ആയിരുന്നു.

“ഹായ്” എന്ന വാക്കിലൂടെ തുടങ്ങുന്ന ബന്ധങ്ങളിലൂടെ എത്രപെട്ടെന്നാണ് നിന്നെ പോലെയുള്ളവർ മനസ്സിലൂടെ കടന്ന് ശരീരം വരെ എത്തുന്നത്.

പെണ്ണൊന്ന് ചിരിച്ച് കാട്ടിയാൽ ശരീരത്തിന്റെ ആകൃതികൾ വെളിയിൽ കാട്ടുന്ന പോലെ… അവൾക്കിഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിച്ചാൽ നിന്നെപ്പോലെ ഉള്ളവർ ഉടൻ വിധി എഴുതും ഇവൾ മറ്റേത് തന്നെ.

എന്നിട്ട് നിന്റെ സ്വപ്ങ്ങളിൽ നീ എന്റെ നഗ്നതയെ ഊറ്റിക്കുടിക്കും എന്നോ ടൊപ്പമുള്ള രതിലീലകളിൽ നീ ആത്മനിർവൃതിയടയും ആണെന്ന നീയും നിന്റെ വർഗ്ഗവും അങ്ങനെയാണ്.

ആളില്ലാത്ത ഇടങ്ങളിൽ നീ നിന്നിലെ നിന്നെ തുറന്ന് കാട്ടും പൊതു സ്ഥലങ്ങളിൽ അഭിമാനത്തിന്റെ വലിയ വാചക കസർത്തുകൾ നടത്തും..

എന്റെ വരികളിൽ ഞാൻ പ്രണയവും കാമവും വാരി വിതറാറുണ്ട്….കാമം ജ്വലിപ്പിക്കുന്ന തരത്തിലുള്ള എന്റെ ഫോട്ടോകളും അതിന് മേമ്പൊടിയായി ചേർക്കാറുണ്ട്….നിന്നെ പോലെയുള്ള എരിയൻ പക്കികൾ അതിലേക്ക് വന്ന് വീഴും..കാമം ഒളിപ്പിച്ച കണ്ണുകളിൽ ശൃങ്കാരച്ചിരികളോടെ…അതിലെങ്ങനെ ഞാൻ തെറ്റ്കാരിയാകും.

ഞാൻ ആരെയും ക്ഷണിക്കാറില്ല.. എല്ലാം വന്ന് കയറുന്നവർ മാത്രം പതിനെട്ട് മുതൽ അറുപത്തെട്ട് വരെ പ്രായം ഉള്ളവർ…പകൽമാന്യതയുടെ മുഖംമൂടി അണിഞ്ഞവർ.

രാത്രിയിൽ പ്രണയം ചാലിച്ച മിഴികളോടെ എന്തിന് എന്റെ “പച്ച വെട്ടത്തിനായ്” നിങ്ങൾ കാത്തിരിയ്ക്കണം.

“ഹരീ”എനിയ്ക്കും ഒരു കുടുംബം ഉണ്ട്.. ഭർത്താവും,എന്നോളം വളർന്ന കുട്ടികളുമുണ്ട്.. എല്ലാം അറിഞ്ഞിട്ടും വിദൂരതയിൽ ഇരുന്ന് എന്റെ പച്ചമാംസം നുണയണമെന്ന ആഗ്രഹത്തോടെ എന്നെ പിൻതുടരുന്നവരാണ്.

എന്റെ സൗഹൃദ വലയത്തിൽ തൊണ്ണൂറു ശതമാനവും.. ഇത് പോലെയുള്ള അംഗവാലൻമാരാണ്…അവരുടെ ആർത്തിപിടിച്ച നോട്ടങ്ങളും…എന്റെ അംഗലാവണ്യങ്ങളുടെ വർണ്ണനയും ഞാൻ ഇഷ്ടപ്പെടുന്നു. അല്ലെങ്കിൽ അതെനിക്ക് ഒരു ലഹരി തന്നെയാണ്.

എന്റെ ഒരു കടാക്ഷത്തിനായി ഒരു മെസ്സേജിനായ് കാത്തിരിക്കുന്നവർ.. പകലുകളിൽ അവരിൽ പലരും കണ്ടാൽ തന്നെ ഒരു ചെറു പുഞ്ചിരിയിൽ ഒതുങ്ങുന്നു.

രാത്രിയിൽ കള്ളക്കാമുകന്റെ വെളിയിൽ കാട്ടാത്ത കുപ്പായവും ധരിച്ച്..ഉള്ളിലെ ദുർഗന്ധം വെളിയിൽ പടരാതിരിക്കാൻ വിലകൂടിയ സുഗന്ധലേപനങ്ങളും പുരട്ടി എന്റെ കടാക്ഷങ്ങൾക്കായ് കാത്തിരിയ്ക്കുന്നു.

എന്റെ വാക്കുകളിലും ചിത്രങ്ങളിലും അവർ ഉദ്ധാരണം കൊള്ളുന്നു…എനിക്ക് എന്ത് ചേതം?അങ്ങനെ സായൂജ്യം അടയുന്നവരിൽ ഒരാൾ മാത്രമാണ് നീയും.. അല്ലെന്ന് നിനക്ക് പറയാൻ ആകുമൊ “ഹരീ”.

“ഗാഥാ”ചെയ്തതിനെ ഇപ്പോഴും ന്യായീകരിക്കാൻ ശ്രമിക്കുകയാണ് നീ.. ഒരാണിന് ഒരു പെണ്ണിനോട് താൽപര്യം തോന്നുക സ്വാഭാവികം മാത്രം.അത് പ്രകൃതി നിയമമാണ്.

കുട്ടികളും,കുടുബത്തിന്റെ കെട്ട്പാടുകളും ഉള്ളവനാണ് ഞാൻ എന്നറിഞ്ഞ് കൊണ്ട് തന്നെയല്ലേ നീ എന്നോട് ചാറ്റ് ചെയ്തതും സംസാരിച്ചതും.

നിന്റെ ഭാഗത്ത് നിന്ന് തെറ്റൊന്നും വരാത്തപോലെയുള്ള മറുപടികൾ ആരിരുന്നു എല്ലാം…. ശ്രദ്ധിക്കാതെ പോയത് എന്റെ തെറ്റാണ്.

“എന്നെ” മോശക്കാരനാക്കി നിനക്ക് നല്ല പിള്ള ചെമഞ്ഞ് രക്ഷപെടാനുള്ള വഴി ആയിരുന്നു അതെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.

നിന്നോട് ചാറ്റ് ചെയ്യുന്നവരൊക്കെ വിഡ്ഢികൾ ആണെന്ന നിന്റെ കാഴ്ചപ്പാട് വളരെ വൈകൃതം തന്നെ.

തള്ളിനിൽക്കുന്ന ശരീര ഭാഗങ്ങൾ കാ ട്ടി ര തി ചേർത്തെഴുതുന്ന നിന്റെ വാക്കുകൾ പലരും ആസ്വദിക്കുന്നതിന്റെ പ്രതികരണങ്ങളാണ്..കുന്ന് കൂടുന്ന ലൈക്കുകളും കമന്റുകളും.

കലാപരമയത് ഒന്നും നിന്നിൽ ഇല്ല എന്നറിഞ്ഞിട്ടും നിനക്ക് പിൻതുണ തരുന്നത് എന്ത് കണ്ടിട്ടാണ്?

സമയം കളയാനുള്ള ഒരു ഉപാതി മാത്രം ആണ് ആണുങ്ങൾക്ക് നീ..തെരുവിൽ ശ രീരം വിലപറഞ്ഞ് വിൽക്കുന്നവർ നിന്നിലും എത്രയോ ഉയരെയാണ്.

ഒടുവിൽ നിനക്ക് മടുക്കുമ്പോൾ നീ അതൊക്കെ ഫെയ്സ്ബുക്ക് പോസ്റ്റുകളാക്കി ആനന്ദം കണ്ടെത്തുന്നു. ഊഴം കാത്ത് നിൽക്കുന്ന എന്നെപ്പോലെ സൂപ്പർ എന്നും അങ്ങനെ തന്നെ വേണം എന്നു ചൊല്ലി നിന്നെ പ്രോൽസാഹിപ്പിക്കുന്നു.

“വിഡ്ഢികൾ” അവരറിയുന്നില്ല നാളെ അവരും നിന്റെ ഇത്തരം മനോ വൈകൃതത്തിന് ഇരകളാണെന്ന്.

“ഇത് നിന്റെ അവസാനം ആണ് ” ഗാഥാ”ഇനി ഒരാണും നിന്റെ ഇത്തരം ചതിയിൽ ബലിയാടാകില്ല.

പച്ചകുത്തിയ നിന്റെ ശരീരഭാഗങ്ങൾ കാട്ടി ഇനി ഒരാളെയും….. നീ കബളി പ്പിക്കരുത് അതിനായ് ഞാൻ ഏതറ്റം വരെയും പോകും…”ഹരിയുടെ ” വാക്കാണിത് ഓർത്തു വച്ചോളു നീ.

“ഒന്ന് പോടാ” ഒരു ഹരി വന്നിരിയ്ക്കുന്നു നിന്നെ പോലെ എത്രയോ പേർ ഭീഷണികളുമായി “ഗാഥയുടെ” മുന്നിലൂടെ കടന്ന് പോയിരിക്കുന്നു..നീയും അതിലൊരാൾ മാത്രം.

ഇപ്പോൾ ഞാനിത് ഫെയ്സ്ബുക്കിലെ പോസ്റ്റ് ചെയ്തിട്ടുള്ളു…നി കൂടുതൽ നെഗളിച്ചാൽ നിന്റെ ഭാര്യയും, ബന്ധുക്കളുമൊക്കെ നിന്റെ വീരസ്യങ്ങൾ വായിച്ച് നിർവൃതി അടയും.

എന്ത് പറയുന്നു..ഹരി..എന്ന ഹരിശ്ചന്ദ്രൻ വലിയ ധൈര്യശാലിയല്ലേ ഈ ഒരു വെല്ലുവിളി കൂടി ഏറ്റെടുക്കൂ..എന്നാൽ നി ആണാണെന്ന് ഞാൻ പറയും.

“ഗാഥാഗോവിന്ദൻ”എന്ന നിന്റെ അവസാന ഇരയാണ് “ഹരിനാരായൺ” എന്ന ഞാൻ നീ അത്രയും അറിഞ്ഞാൽ മതി..ഇത് നിന്റെ മരണ വാറണ്ടാണ് “ഗാഥ” മരണ വാറണ്ട്.

ഫോൺ വച്ചിട്ട് പോയി മാമുണ്ട് ചാച്ചാൻ നോക്ക് മോനെ “ഹരി”എനിക്ക് വാറണ്ടിറക്കാനുള്ള പ്രായം നിനക്കായില്ല.

പൊയി കെട്ടിയവളുടെ പ ള്ളക്കീഴിൽ ചൊതുങ്ങാൻ നോക്ക് ഗാഥയ്ക്ക് പുള്ളികുത്താതെ.

കിടന്നിട്ട് ഉറക്കം വരാതെ “ഹരി” കതക് തുറന്ന് പുറത്തിറങ്ങി…അവൾ “ഗാഥ” പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യും പല അനുഭവങ്ങൾ ഉള്ളതാണ്.

വീട്ടിലറിഞ്ഞാൽ,ഭാര്യ അറിഞ്ഞാൽ.. “മംഗലത്ത് വാസുദേവൻ” എന്ന ഭാര്യാപിതാവ് തന്റെ മാമൻ അയാള് തന്നെ പച്ചയ്ക്ക് തൊലിയുരിഞ്ഞ് കത്തിക്കും.

മാനക്കേട് വേറെയും..വെറുതെ ഒരു തമാശയ്ക്ക് തുടങ്ങിയതാണ്..ഗാഥയുടെ എഴുത്തുകൾ കണ്ട് ഹരം കയറിയതാണ്.

പ്രണയ അഭ്യർത്ഥനകൾക്ക് ചിരിയോടെയുള്ള അവളുടെ വശ്യമായ ഫോട്ടോകൾ മാത്രം അയച്ച് തന്നു.

ഏതൊരാണിനെയും മത്ത് പിടിപ്പിക്കും പോലെയുള്ളവ…ആരറിഞ്ഞു താൻ നടത്തിയ ശരീര വർണ്ണനകൾ അടങ്ങുന്ന മെസ്സേജുകൾ അവൾ സൂക്ഷി ച്ചിരുന്നെന്ന്.

എന്ത് ചെയ്യണമെന്നറിയാതെ ഹരി ഭ്രാന്തെടുത്ത മനസ്സോടെ മുറ്റത്ത് വെരുകിനെ പോലെ നടന്നു.

എന്താ അമ്മാ ആരോടായിരുന്നു ഇത്രനേരം “ഗന്ധർവ്വ”ശുണ്ഠിയോടെ ഗാഥയുടെ കൈയ്യിൽ പിടിച്ച് വലിച്ച് സോഫയിലേക്കിരുത്തി.

“അച്ഛനെവിടെ?നീ കഴിച്ചോ മകളുടെ ശിരസ്സിൽ തഴുകിക്കൊണ്ട് ഗാഥ സ്നേഹ ത്തോടെ ചോദിച്ചു.

അച്ഛനും,ഞാനും എപ്പഴേ കഴിച്ചു ഇപ്പോൾ ഉറങ്ങിക്കാണും..എനിക്ക് ഈ ആമ്മയെ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടന്നാലെ ഉറക്കം വരൂ എന്നറിയില്ലെ?

മകളെ കൂട്ടുകാരി ആയി കണ്ടതിന്റെ കുഴപ്പം..മാറി നിൽക്കെടി അങ്ങോട്ട്.. കൃത്രിമ ദേഷ്യത്തോടെ ഗാഥ കണ്ണുരുട്ടി.

അതൊക്കെ പോട്ടെ ആരായിരുന്നു ഇന്നത്തെ ഇര? ആർക്കെങ്കിലും പണി കൊടുക്കാതെ എന്റെ പുന്നാര അമ്മയ്ക്ക് ഉറക്കം വരില്ലല്ലോ. പുറകിലൂടെ കെട്ടിപ്പിടിച്ചു കൊണ്ട് കൊഞ്ചലോടെ “ഗന്ധർവ്വ” ചോദിച്ചു?

ആ ഇന്നൽപ്പം കടന്ന് പോയെന്നാ തോനുന്നത്..കുറെ നാളായി പുറകെ കൂടിയിട്ട്…ഇന്നതും അങ്ങ് അവസാനിപ്പിച്ചു.

എന്നാണെന്നറിയില്ല അമ്മയ്ക്ക് തിരികെ പണികിട്ടുന്നത്..അച്ഛന് ഇതൊന്നും ശ്രദ്ധിക്കാൻ താൽപര്യം ഇല്ലാത്തത് കൊണ്ട് അമ്മ സെയഫാണ്.

കഴിച്ചിട്ട് വേഗം വാ എനിക്ക് ഉറക്കം വരുന്നു..മണി പതിനൊന്ന് കഴിഞ്ഞു ഇന്നിനി ഫോണും കുത്തി ഇരിക്കാനാണേൽ നടപ്പില്ല കേട്ടല്ലോ..

“ആ”നീ പൊയ്ക്കോ ഞാൻ വന്നേക്കാം ആഹാരം കഴിച്ച്..ബെഡ്റൂമിലേക്ക് ലനടക്കവേ..ഗാഥ തലയെത്തി അകത്തേക്ക് നോക്കി.

“ഗോവിന്ദ്”നല്ല ഉറക്കത്തിലാണ്.. അല്ലെങ്കിലും എന്നാ ഉണർന്ന് ഇരിന്നിട്ടുള്ളത്.

രണ്ട് മുറികളിലായി ഉറക്കം തുടങ്ങിയിട്ട് വർഷങ്ങളായി.. പത്ത് വയസ്സിന്റെ വ്യത്യാസം ചെറുതല്ല എന്ന് മനസ്സിലാക്കാൻ ഒരായുഷ്ക്കാലം മുഴുവൻ വേണ്ടി വന്നു..

ഇപ്പോഴും ഉടവുകളില്ലാത്ത ശരീരവും,മനസ്സും പേറി താൻ മാത്രം ഇങ്ങനെ.. നെടുവീർപ്പോടെ ഗാഥയോർത്തു.

നിരാശ തകർത്ത മനസ്സിൽ നിന്നാവും താനിങ്ങനെ ഒരു പുരുഷ വിദ്വേഷി ആയ് മാറിയത്…അങ്ങനെയാണ് ഫെയ്സ്ബുക്ക് എന്ന മായിക ലോകത്തിലൂടെ പകവീട്ടൽ എന്ന പോലെ ഓരോ ആണുങ്ങളെയും വട്ടം കറക്കി തുടങ്ങിയത്.

ആദ്യമൊക്കെ ഒരു സമയം പോക്ക് പോലെ തോന്നിയെങ്കിലും ഇപ്പോൾ ഇതൊരു ലഹരിയാണ്..

ഓരോ ആണുങ്ങളും തൊഴു കൈയ്യോടെ മുന്നിൽ നിൽക്കുമ്പോൾ കിട്ടുന്ന ഒരു മനസു:ഖം അതൊരു വല്ലാത്ത ആനന്ദമാണ്..ഓർമ്മകളിലൂടെ പായവെ ഗാഥ ഉറക്കത്തിലേക്ക് വഴുതി വീണു.

*******************

കുറെ നേരമായി ഒരു സ്കോർപ്പിയോ കാർ പുറകിൽ കൂടിയിട്ട് സ്കൂട്ടിയുടെ സൈഡ് ഗ്ളാസിലൂടെ ഗാഥ നോക്കി. ഇല്ല പരിചയം ഉള്ള ആരും അല്ല ഗാഥ സ്കൂട്ടിയുടെ വേഗം കൂട്ടി.

ഹൈവേയിൽ ഇന്ന് പതിവിലേറെ തിരക്കാണ്..കാറുണ്ടെങ്കിലും സ്കൂട്ടിയിലുള്ള ഈ യാത്രയാണ് സു:ഖം

ഓഫീസിലെത്താൻ ഇനിയും ദൂരമേറെbവളവ് തിരിയാൻ വേഗം കുറച്ചതും.. പുറകിലുള്ള സ്കോർപ്പിയോ അമിത വേഗതയിൽ പാഞ്ഞ് വന്നു പുറകിലിടിച്ചതും ഒരുപോലെ.

ഇടിയേറ്റ് തെറിച്ച് വീണ ഗാഥ രക്തം ഒലിച്ചിറങ്ങിയ കണ്ണുകളിലെ മങ്ങിയ കാഴ്ച യിലൂടെ കണ്ടു..”ഹരിനാരായൺ” അവൻ പറഞ്ഞ പോലെ ചെയ്തു.

വിജനമായ ഹൈവേയിൽ ഗാഥ മരണത്തെ മുന്നിൽ കണ്ടു.. ഇടിച്ചിട്ട് മുന്നിലേക്ക് പോയ സ്കോർപ്പിയോ അതേ സ്പീടിൽ പുറകിലേക്ക് വന്നു.

റോഡിനോരം ചേർന്ന് വീണ് കിടന്ന ഗാഥയുടെ നേരെ ഒരു പ്രാവശ്യം കൂടി പാഞ്ഞടുത്തു..ബ്രേക്കിട്ട് നിന്നു.

“അരുത് കൊല്ലരുത്” യാചനയോടെ ഇരു കൈകളും കൂപ്പി കരച്ചിലോടെ ഗാഥ പറഞ്ഞു..

ഇല്ല “ഗാഥാഗോവിന്ദ്”നീ മരണം ആർഹിക്കുന്നു..ഇത് നീ ഇരന്ന് വാങ്ങിയ മരണ മാണ്.. നീ കബളിപ്പിച്ച മുഴുവൻ ആണുങ്ങളും നിന്റെ മരണ വാർത്തയറിഞ്ഞ് സന്തോഷിക്കും.

നിന്റെ വെല്ലുവിളികളിൽ നിസ്സഹായരായ് നിന്ന പലരും ഇരുകൈകളും കൊണ്ട് തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കും.

നിന്റെ കൊഴുത്തുരുണ്ട ഈ ശരീരം കാട്ടിയുള്ള പ്രലോഭനങ്ങൾ ഇനി മണ്ണി നടിയിലെ പുഴുക്കളോടാകാം.

ഇത് ഹരിയാണ്…ഹരിനാരായൺ എന്റെ മാനം രക്ഷിക്കാൻ..കുടുംബം തകരാതിരിക്കാൻ എനിക്കിതല്ലാതെ മറ്റ് മാർഗ്ഗം ഇല്ല ഗാഥാ…സോറി

ക്രൂരമായ ചിരിയോടെ ഹരി സ്കോർപ്പിയോ പുറകിലേക്കെടുത്ത് പൂർവ്വാതികം വേഗത്തിലത് ഗാഥയുടെ നേരെ പാഞ്ഞടുത്തു.

മോളെ ഓരാർത്ത നാദത്തോടെ ഗാഥ മിഴികൾ തുറന്നു..വിർത്തു നനഞ്ഞിരുന്നു നൈറ്റ് ഗൗൺ.

ജഗ്ഗിലിരുന്ന വെള്ളം അത് പോലെ പൊക്കി വായിലേക്ക് കമഴ്ത്തി ദാഹം തീരാത്ത പോലെ പിന്നെയും ഒരു തവണ കൂടി.

അപ്പോഴും കിതപ്പ് മാറാതെ ഗാഥയോർത്തു മതി സമയമായിരിക്കുന്നു തന്റെ ഈ ഭ്രാന്ത് അവസാനിപ്പിക്കാൻ.

കട്ടിലിൽ ഗന്ധർവ്വയോട് ചേർന്ന് കിടക്കവേ ഗാഥയോർത്തു തെറ്റായിരുന്നു എല്ലാം വലിയ തെറ്റുകൾ…..!

Related Posts

Leave a Reply

Your email address will not be published. Required fields are marked *