പെൺകുട്ടികളെ കൊണ്ട് വന്ന് നട്ട് വളർത്തി വിൽക്കലാണ് പണി…ആ സ്ത്രീയോട് ആരും എതിർത്ത് പറയാറില്ല…

Story written by NAYANA SURESH

ഇന്നലെ രാത്രിയിൽ അയാൾ പൊട്ടിച്ചതാണ് ബ്ലൗസിന്റെ കുടുക്ക് , എത്ര നോക്കിയിട്ടും പിന്നീടത് ശരിയായില്ല .ചിലേറ്റങ്ങള് അങ്ങനെയാണ്… ആവശ്യം മാത്രം നടത്തിയാൽ പോരാ ദേഹം മുറിവേൽപ്പിച്ചും , ഉടുതുണി കീറിപ്പറിച്ചും പിന്നേയും അസ്വാദിക്കും ശവങ്ങള്….

അവൾടെ പേര് കനി , തമിഴത്തിയാണ് … അപ്പന്റെയും അമ്മയുടെയും കൂടെ കേരളത്തിലേക്ക് വന്നതാണവൾ ,ഇവിടെ വെച്ച് തള്ള ചത്തപ്പോ… അച്ഛൻ ആർക്കോ വിറ്റിട്ട് പോയി പിന്നെ തിരികെ വന്നില്ല …

ആദ്യമെല്ലാം ബസ്സിലും ബസ്റ്റാന്റിലും പിച്ചയെടുപ്പിക്കലായിരുന്നു … വയറു നിറയെ ഉണ്ടു വളരാത്ത ആ പ്രായത്തിൽ കാണുന്നവരുടെ മുന്നിൽ കൈ നീട്ടി അവൾ പറയും

അമ്മാ….. വല്ലതും തരണെ …. രണ്ടുസായി വല്ലോം തിന്നിട്ട്

ചിലർക്ക് അറപ്പാണ് , ചിലർക്ക് അനുകമ്പയാണ് , ചിലർ വല്ലതും കൊടുക്കും , ചിലർ ആട്ടിയോടിക്കും

നിറങ്ങളുള്ള ഉടുപ്പുകളൊന്നും അവൾക്കില്ല … അമ്മയുടെയും അച്ഛന്റെയും കൈപിടിച്ച് പുത്തനുടുപ്പിട്ട് അവൾക്ക് മുന്നിലൂടെ പോകുന്ന കുട്ടികളെ അവൾ നോക്കി നിൽക്കും ,,,വിശന്നു പൊരിയുന്ന കുഞ്ഞു വയർ ഹോട്ടലിന്റെ മണത്തെ നിസ്സഹായതയോടെ നോക്കും. അതികമൊന്നും വേണ്ട

കുറച്ച് കഞ്ഞി വെള്ളോം അതിൽ ഇത്തിരി വറ്റും …

ബസ്സിൽ നിന്നും പുറത്തേക്കെറിയുന്ന റൊട്ടിയുടെ ബാക്കിയും ചോറിന്റെ ബാക്കിയുമെല്ലാം ആർത്തിയോടെ അവൾ തിന്നു .. വൈകും നേരം കയ്യിൽ അടക്കിപ്പിടിച്ച കുഞ്ഞു നാണയങ്ങൾ അവൾ അയാളെ ഏൽപ്പിക്കും …

മുഴുവൻ കാശു കൊടുത്താലും അയാൾക്ക് സംശയമാണ് …. അവളുടെ ശരീരം മുഴുവൻ അയാൾ തൊട്ട് നോക്കും ….

‘ചേച്ചേയ് ….. പെണ്ണ് മുഴുത്തു തുടങ്ങീട്ടാ … അവിടിം ഇവിടിം ഒക്കെ മുഴച്ചിരിക്കുന്നു’

ആ കൊഴുക്കട്ടെ ,,,,,

അയാൾക്ക് നാട്ടിൽ ഭാര്യയും മകളും ഉണ്ട് ….. പേര് വെങ്കിടേശൻ ..കൂടുതലൊന്നും അവൾക്കറിയില്ല ….

ജാജു അമ്മായിടെ കോളനിയാണത് … പെൺകുട്ടികളെ കൊണ്ട് വന്ന് നട്ട് വളർത്തി വിൽക്കലാണ് പണി …. ആ സ്ത്രീയോട് ആരും എതിർത്ത് പറയാറില്ല …കനിക്കൊപ്പം ഒരു പെൺകുട്ടി കൂടിയുണ്ടായിരുന്നു ജാനകി ,,, അവളെ അവർ കൊന്നുകളഞ്ഞു .. അവരുടെ കൈ പടയിൽ ഒതുങ്ങാത്ത പെണ്ണിന്റെ ഗതി അതാണ് …

പുറത്തെ വലിയ ഒരു ലോകത്തെക്കുറിച്ച് അവൾക്കറിയില്ല … നല്ലതും ചീത്തയും അവൾക്കറിയില്ല … വെങ്കിടേശൻ പറയുന്നവരുടെ കൂടെ അവൾ വണ്ടിയിൽ കയറി പോകും …

എങ്കിലും ഉള്ളിൽ ഒരു നീറ്റലാണ് …

വയറു നിറയെ ഉണ്ണാൻ , ആരുടെ നഖത്താലോ പല്ലുകളാലോ മുറിയാതെ ഒരു രാത്രിയെങ്കിലും ഉറങ്ങാൻ

എ ടി നിന്നെ ഞാൻ കെട്ടിക്കോട്ടെ

ഇത് കാര്യം കാണാൻ വരുന്ന മിക്ക സാറുമ്മാരും ചോദിക്കുന്നതാ

ഹാ … ഇതങ്ങനല്ല ടി

സാറിന് ഭാര്യയില്ലെ

ഒരണ്ണം ഉണ്ട് അങ്ങ് വീട്ടില്

പിന്നെ എന്തിനാ ഇങ്ങ് വരണെ

അതൊരു രസം… നീ എന്നും ഇങ്ങനെ ജീവിക്കാനാണോ… ഒരു കുടുംബം വേണ്ടെ

അതിനവൾക്ക് ഉത്തരമില്ല … പകരം ഒരു തുള്ളി കണ്ണുനീരുണ്ട് …പരിചിതമല്ലാത്ത മാറി മാറി വരുന്ന വിയർപ്പുതുള്ളികളെ അവൾ അത്ര മാത്രം വെറുത്തിരുന്നു ..പറഞ്ഞിട്ട് കാര്യമില്ല വെങ്കിടേശൻ ചെറ്റയാണ് എന്തിനും പോന്നവൻ

ഇപ്പോൾ പത്തൊൻപത് വയസ്സുണ്ടവൾക്ക് …. ആരോക്കെയോ കൊടുക്കുന്ന പഴയ സാരിയും വാരി ചുറ്റി … ചായം തേച്ച ചുണ്ടും മുല്ലപ്പു പൂത്ത മുടിയുമായി അവൾ മുറികളിൽ നിന്നും മുറികളിലേക്ക് യാത്രയാകും

ആ യാത്രയിലെവിടെയോ ആണ് പേര് പറയാത്ത അയാളെ പരിചയപ്പെട്ടത് അഞ്ച് തവണമാത്രം കണ്ട അയാളെ അവർക്ക് ഇഷ്ടമായി …. ജീവിക്കണമെന്ന് തോന്നിച്ചതും .. ഒറ്റ പുരുഷന്റെ കീഴിൽ മാത്രം ഉറങ്ങണമെന്നും തോന്നിയത് അപ്പോഴാണ് … പക്ഷേ പിന്നീടയാൾ വന്നിട്ടില്ല …

നെഞ്ചിൽ പറ്റിയ മുറിവ് ഇതുവരെ ഉണങ്ങിയില്ല

കനി ഇങ്കെ വാടി

എന്താ അണ്ണാ

നോക്ക് ഇന്ന് കസ്റ്റമേഴ്സുണ്ട് .

ഉം

ഒരാളല്ല … മൂന്ന് പേര്

എന്താ ഇത് … അതൊന്നും ശരിയാവില്ല അണ്ണാ ..

ഏ … എന്ത് സെറിയാവില്ല… പോ പോയ് തുണി മാറ്

ഇല്ല … എനിക്കതിന് വയ്യ

അവരിപ്പോ എത്തും .. ഞാൻ കാശ് വാങ്ങി .. ചെല്ല്

ജാജു അമ്മായി …. ഇന്ന് കോളാ …. ഇന്ന് ഞാൻ നാട്ടിൽ പോവാ … അടുത്ത ആഴ്ച മോൾടെ കല്യാണമായില്ലെ … ഇനി നിർത്തിക്കുടാ , പത്തൊൻപത് കഴിഞ്ഞു …

അവൾക്ക് മുന്നിൽ വണ്ടി വന്നു നിന്നു …. അവളതിൽ കയറി…

അപ്പോഴും അവളുടെ ചോരയുടെ മണമുള്ള കാശ് അയാൾ എണ്ണി കൊണ്ടിരിക്കുകയാണ് മകളുടെ കല്യാണത്തിന്.

….വൈദേഹി….

Leave a Reply

Your email address will not be published. Required fields are marked *