പൊൻകതിർ ~~ ഭാഗം 06 ~ എഴുത്ത്:- മിത്രവിന്ദ

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പോക്കറ്റിൽ കിടന്ന് ഫോണ് റിങ് ചെയ്തത്.. നോക്കിയപ്പോൾ ലക്ഷ്മി കാളിങ്.തിക്കും പോക്കും നോക്കിയ ശേഷം പതിയെ അവൻ റോഡിലേക്ക് ഇറങ്ങി.എന്നിട്ട്ഒ രു പുഞ്ചിരി യോട് കൂടി അവൻ ഫോൺ എടുത്തു കാതിലേക്ക് ചേർത്തു.

ഹെലോ ലക്ഷ്മി….?അവൻ വിളിച്ചു

ശിവേട്ടാ…. ബിസി ആണോ.

ഹേയ് അല്ലന്നേ….. ചുമ്മാ ഓരോരൊ മിനുക്കു പണികൾ ഒക്കെ ചെയ്തു ഇരിക്കുവാ.അവിടെ എന്തായി കാര്യങ്ങൾ ഒക്കെ “

“പന്തൽ ഒക്കെ ഇട്ട് കഴിഞ്ഞു, പിന്നെ എന്റെ മേമയും പേരപ്പനും വന്നിട്ടുണ്ട്, ഇനി അമ്മാവനും അമ്മായിo കൂടി ഇന്ന് വരും.ബാക്കി ഉള്ളവർ ഒക്കെ നാളയെ എത്തൂ….”

“ആഹ്ഹ്……. ഇവിടേം അങ്ങനെ ഒക്കെ. കുറച്ചു പേര് എത്തി, ശ്രീദേവിയും അളിയനും വന്നിട്ട്ണ്ട്. പിന്നെ ശാലിനി യും എത്തി…”

“ഹ്മ്മ്….. അവര് രണ്ട് പേരും എന്നേ വിളിച്ചിരുന്നു ശിവേട്ടാ,”

“സുധീഷ് നെ കൊണ്ട് വരാൻ ആരൊക്കെയാണ് പോയത് “?

ഇന്ന് ആണ് ലക്ഷമി യുടെ ചേട്ടൻ സുധീഷ് ഗൾഫിൽ നിന്നും ഒരു മാസത്തെ ലീവിന് വരുന്നത്, അനുജത്തി യുടെ കല്യാണം പ്രമാണിച്ചു ഉള്ള വരവ് ആണിത്.

“അച്ഛനും, പിന്നെ മനോജ്‌ ചേട്ടനും മാത്രം പോയൊള്ളു….. ഇവിടെയും തിരക്ക് ഒക്കെ അയത് കൊണ്ട് “

ലക്ഷ്മി യുടെ ചേച്ചി ഗൗരിടെ ഭർത്താവ് ആണ് മനോജ്‌.മനോജ്‌ ആണെങ്കിൽ താലൂക്ക് ഓഫീസിൽ ജോലി ചെയ്യുന്നു. പി സ് സി എഴുതി കിട്ടിയ ജോലി ആണ് അവനു..?അങ്ങനെ കുറച്ചു സമയം സംസാരിച്ച ശേഷം ലക്ഷ്മി ഫോൺ വെച്ചു.

☆☆☆☆☆☆☆☆☆

അന്ന് രാത്രിയിൽ ആൺ പടകൾ എല്ലാവരും കൂടി ഒന്ന് മിനുങ്ങി ആഘോഷിച്ചു..

പിന്നീട് അങ്ങോട്ട് പാട്ടും കൂത്തും ഡാൻസും ഒക്കെ ആയി ഒരു സന്തോഷരാവ് ആയിരുന്നു.

കപ്പയും ഇറച്ചി കറിയും ഒക്കെ വെള്ള മടി പാർട്ടിക്ക് വേണ്ടി തയ്യാറാക്കിയത് ആയിരുന്നു.. പക്ഷെ അതൊക്കെ എല്ലാവരും കൂടി വേഗം കഴിച്ചു തീർത്തു. ശേഷം ആണെങ്കിൽ, ശിവനും സംനൂപും കൂടി പോയി തട്ട് ദോശയും ചമ്മന്തിയും ഓംലറ്റും ഒക്കെ വാങ്ങികൊണ്ട് വന്നിരിന്നു.

താര ക പെണ്ണാളേ കതിരാടും മിഴി യാളേ

താമ്പു രാനെ ത്തിടും മുന്നേ കാരി ങ്കാറിന്‍

കോര പറിച്ചാട്ടേ…(2)

തക തക താത്തിനം തക തെയ്താര

തക ത്തിനം തക തെയ്താര

താ ത്തിനം തക തകത്തിനം തക

തക ത്തിനം തക തെയ്താര…(2)

ശിവന്റെ അമ്മാവന്റെ നാടൻ പാട്ടോടു കൂടി സംഘം പിരിഞ്ഞപ്പോൾ വെളുപ്പിന് 1മണി ആയിരുന്നു..

ഇന്നാണ് ശിവന്റെയും ലക്ഷ്മി യുടെയും വിവാഹം..

കാലത്തെ അഞ്ചു മണിക്ക് മുന്നേ ഉണർന്നു ശിവൻ അമ്പലത്തിൽ ഒക്കെ പോയി ഭഗവാനെ കണ്ട് തൊഴുതു വന്നിരുന്നു…..

ആകെ കൂടി ഒരു പ്രാർത്ഥന മാത്രം ഒള്ളു, തന്നെയും തന്റെ പാവം അമ്മയെയും മനസിലാക്കുന്ന ഒരു പെണ്ണ് ആവണേ അവൾ എന്ന്… ആകെ കൂടി ഒരു മാസം പോലും കിട്ടിയില്ല ഒന്ന് അടുത്ത ഇട പഴകാൻ..

അവളുടെ ആങ്ങളക്ക് പെട്ടന്ന് ആയിരുന്നു ലീവ് തരപ്പെട്ടത്, അതിനപ്രകാരം വിവാഹം നേരത്തെ ആക്കാമോ എന്നു അവർ ചോദിക്കേണ്ട താമസം അമ്മയ്ക്കും ഇവിടെ എല്ലാവർക്കും പൂർണ്ണ സമ്മതം ആയിരുന്നു..?പിന്നീട് അങ്ങോട്ട് എല്ലാം വേഗത്തിൽ നടന്നത്.

ഇരു വീട്ടുകാരും അങ്ങോട്ടും ഇങ്ങോട്ടും പോയി,പെണ്ണിനേയും ചെക്കനെയും ഇഷ്ടം ആയിരുന്നു.?പിന്നെ വിവാഹ നിശ്ചയം നടത്തിയത്, ചെറുക്കന്റെ വീട്ടിൽ വെച്ചു ആയിരുന്നു, അത് കഴിഞ്ഞു പതിമൂന്നാം പൊക്കം കല്യാണം. മന്ത്രകോടി എടുക്കാൻ പോകാനായി, ലക്ഷ്മിയെ കൂടി വിളിക്കാൻ അമ്മ പറഞ്ഞു, അങ്ങനെ അവളും അവളുടെ ചേച്ചിയും കൂടി എത്തിയത്..അന്നായിരുന്നു അവളെ അല്പം കൂടി അടുത്ത് കാണാനും സംസാരിക്കാനും ഒക്കെ കഴിഞ്ഞത്.. തനിക്ക് ആണെങ്കിൽ ഒരുപാട് ഇഷ്ടം തോന്നി പോയിരുന്നു അവളോട്. തരക്കേ ടില്ലാത്ത വിധം ഒരു സാരീ ആയിരുന്നു ശിവൻ അവൾക്ക് വേണ്ടി എടുത്തത് പിന്നീട് ഒരു രണ്ടാം സാരീ യും സെറ്റും മുണ്ടും ഒക്കെ മേടിച്ചു. ശ്രീദേവി യും ശാലിനിയും ഒക്കെ ലക്ഷ്മി യും ആയി ചേർന്നു ബാക്കി ഉള്ള സാധനങ്ങൾ ഒക്കെ വാങ്ങിച്ചു കൂട്ടി..

പിന്നീട് ആണേൽ വിവാഹ ക്ഷണക്കത്ത് തയ്യാറാക്കലും എല്ലാവരെയും ക്ഷണിക്കാൻ പോക്കും ഒക്കെ ആയി ജഗ പൊക ആയിരുന്ന് അങ്ങോട്ട്. എങ്ങനെ ആണേലും ശരി കാര്യങ്ങൾ എല്ലാം ഒരു തടസവും കൂടാതെ നടന്നു ഇത്രത്തോളം ആയി.?ശ്രീദേവി യും ശാലിനിയും ഒക്കെ ആങ്ങള മേടിച്ചു കൊടുത്ത സാരീ ഉടുത്തു കൊണ്ട് അണിഞ്ഞൊരുങ്ങി റെഡി ആയി വന്നു, നിന്നു.

“ടി ശാലിനി, അമ്മയ്ക്ക് ഈ മുന്താണി ഒന്ന് ശരിയാക്കി തന്നെടി, എന്ന് പറഞ്ഞു കൊണ്ട് രാധമ്മ വന്നു വിളിച്ചപ്പോൾ ശ്രീദേവി വേഗം ചെന്നു അമ്മയെ സഹായിച്ചു കൊടുത്തു..

“രാധമ്മേ … ഇങ്ങോട്ട് വന്നേ, ഇറങ്ങൻ സമയം ആയി, കേട്ടോ,?ദക്ഷിണ മേടിക്കാൻ ഉള്ളവർ ഒക്കെ മേടിച്ചോളൂ വേഗം ” ദിവാകരൻ അമ്മാവൻ ഒച്ച ഉയർത്തിയപ്പോൾ അമ്മ തിടുക്കപ്പെട്ടു ഓടി വന്നു.ചടങ്ങ് എല്ലാം കഴിഞ്ഞ ശേഷം 9മണി യോട് കൂടി എല്ലാവരും പെണ്ണ് കൊണ്ടുവരനായി പുറപ്പെട്ടു.

തുടരും….

വായിച്ചിട്ട് കമന്റ്‌ ഇടാൻ മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *