പൊൻകതിർ ~~ ഭാഗം 25 ~ എഴുത്ത്:- മിത്രവിന്ദ

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാധമ്മ മരിച്ചതിന്റെ അടുത്ത ദിവസം കാലത്തെ തന്നെ ഏജൻസിയിൽ നിന്നും കാൾ വന്നു.

സ്റ്റെല്ല മടങ്ങി വരുവാൻ ആവശ്യപ്പെട്ടു കൊണ്ട് ആയിരുന്നു അത്.

പെട്ടെന്ന് തന്നെ അവൾ തന്റെ ബാഗിലേക്ക് തുണികൾ ഒക്കെ മടക്കി എടുത്തു വെച്ചു.

ആ നേരത്ത് ആണ് ശാലിനി കയറി വരുന്നത്.

സ്റ്റെല്ല എവിടെക്കാ….?

“ഞാൻ.. ഏജൻസിയിൽ നിന്നും കാൾ വന്നു.. പത്തു മണി ആകുമ്പോൾ അവര് വണ്ടി വിടും. പെട്ടെന്ന് ഒരുങ്ങി നിൽക്കാൻ പറഞ്ഞു..

ശാലിനി ഇറങ്ങി വന്നു ശിവനെ വിളിച്ചു. രാഹുലും ആയിട്ട് സംസാരിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു അവൻ.

“സ്റ്റെല്ല മടങ്ങി പോകുവാ ഏട്ടാ.. ഏജൻസിയിൽ നിന്നും കാൾ വന്നു…”

“മ്മ്……. നീ അവളോട് പോയി സംസാരിക്കു “

“ഏട്ടനും കൂടെ ഒന്ന് വരു…. ഞാൻ ചേച്ചിയേ ഒന്ന് വിളിയ്ക്കട്ടെ,”

ശാലിനി പോയതും ശിവൻ എഴുന്നേറ്റു..

അളിയാ ഞാൻ ഇപ്പൊ വരാം.. ആ കുട്ടിയോട് ഒന്ന് സംസാരിക്കട്ടെ കേട്ടോ “

രാഹുലിനെ നോക്കി പറഞ്ഞു കൊണ്ട് ശിവൻ സ്റ്റെല്ലയുടെ അരികിലേക്ക് പോയി..

കുട്ടി തിരിച്ചു പോകുവാണോ…?

രാധമ്മയുടെ മുറിയിൽ ആയിരുന്നു സ്റ്റെല്ല… അവൾ രാത്രിയിൽ വായിക്കുന്ന പ്രാർത്ഥന പുസ്തകം എടുത്തു കൊണ്ട് വന്നു ബാഗില് വെച്ചു തിരിഞ്ഞതും ശിവന്റെ മുഖത്തേക്ക് ആയിരുന്നു നോക്കിയേ.

ഹ്മ്മ്… പോകുവാ ചേട്ടാ, വേറൊരു വീട്ടിൽ ജോലി ശരിയായി.”

“ഇവിടെ ഇപ്പൊ അമ്മയെ നോക്കാൻ അല്ലേ വന്നത്, അത് ഇങ്ങനെ ഒക്കെ ആയി പോയ്‌… ആഹ് എല്ലാം വിധി ആയിരിക്കും.. അങ്ങനെ സമാധാനിക്കാം…..”..

അമ്മ കിടന്ന ബെഡിലേയ്ക്ക് നോക്കി അവൻ നെടുവീർപ്പെട്ടു

മറുപടി ഒന്നും പറയാതെ കൊണ്ട് സ്റ്റെല്ല നിന്നു.

അപ്പോളേക്കും ശ്രീദേവിയും ശാലിനിയും ഒക്കെ അവിടക്ക്ക് എത്തി.

പുതിയ ഒരു വീട്ടിലേക്ക് പോകണം എന്നു തന്നെയാണ് അവൾ അറിയിച്ചത്.

കൂടുതൽ ഒന്നും പറയാൻ അവർക്ക് ആർക്കും കഴിഞ്ഞിലന്നത് ആയിരുന്നു സത്യം.

അമ്മ ഉണ്ടായിരുന്നു എങ്കിൽ കുഴപ്പമില്ല… ഇതിപ്പോ ശിവൻ ഒറ്റയ്ക്ക്…. വിവാഹം പോലും കഴിക്കാത്ത ആള്.. ഈ പെൺകുട്ടി നിന്നാല് ഇനി വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന് പോലും അവർക്ക് ഭയമായിരുന്ന്.

“എന്റെ നമ്പർ തരാം… ആവശ്യം വന്നാല് എപ്പോ വേണേലും കുട്ടിയ്ക്ക് വിളിക്കാം…..”

പറഞ്ഞു കൊണ്ട് ശിവൻ ഒരു ചെറിയ പേപ്പർ കീറി എടുത്തു അവന്റെ നമ്പർ പകർത്തി എഴുതി കൊടുത്തു.

നന്ദിയോട് കൂടി അവൾ ശിവനെ നോക്കി.

പെട്ടെന്ന് ശാലിനി ആണെങ്കിൽ അവളുടെ നമ്പരും കൂടി പറഞ്ഞു കൊടുത്തു..

ശിവൻ അകത്തേക്ക് പോയ ശേഷം 5000രൂപ എടുത്തു കൊണ്ട് വന്നു സ്റ്റെല്ലയ്ക്ക് നീട്ടി. പക്ഷെ അവൾ മേടിക്കാൻ കൂട്ടാക്കിയില്ല.

വേണ്ട ചേട്ടാ, എന്റെ കൈയിൽ പൈസ ഒക്കെ ഉണ്ട്..

ഇതിരിക്കട്ടെ സ്റ്റെല്ല… എന്തായാലും പുതിയ സ്ഥലത്തു ഒക്കെ എത്തി പെട്ട ശേഷം ഏത് കാശിനു ആവശ്യം വന്നാലോ.. “

“വേണ്ട ചേട്ടാ…പൈസ ഒന്നും വേണ്ട…എനീയ്ക്ക് ആവശ്യത്തിന് കാശൊക്കെ കയ്യിൽ ഉണ്ട്.നിങ്ങളുടെ ഒക്കെ ഓർമകളിൽ ഞാൻ ഉണ്ടായാൽ മാത്രം മതി…മറ്റൊന്നും വേണ്ട…”

വാക്കുകൾ ഇടാറാതെ ഇരിക്കുവാൻ പരമാവധി ശ്രെമിച്ചു കൊണ്ട് അവൾ പറഞ്ഞു നിറുത്തി.

വൈകാതെ തന്നെ ഏജൻസിയിൽ നിന്നും അയച്ച വണ്ടി എത്തി.

എല്ലാവരോടും യാത്ര പറഞ്ഞു, രാധമ്മ ഉറങ്ങുന്ന തെക്കേ തൊടിയിൽ ചെന്നു, അവരോടും താൻ പോകുവാണെന്നു അറിയിച്ചു കൊണ്ട് സ്റ്റെല്ല പെട്ടെന്ന് തന്നെ ഇറങ്ങി പോയിരിന്നു.

☆☆☆☆☆☆☆☆☆

സ്റ്റെല്ല നേരെ പോയത് തന്റെ വീട്ടിലേക്ക് ആയിരുന്നു.

ജീവിതത്തിൽ എന്തിക്കെ വന്നാലും അതിനെ ഒക്കെ ധീരമായി നേരിടണം എന്ന് അവൾ തീരുമാനിച്ചു കൊണ്ട് കവലയിൽ ബസ് ഇറങ്ങി നടന്നു പോയത്.

സീനചേച്ചിയും കുഞ്ഞും വീട്ടിൽ ഉണ്ടാകും എന്ന് തന്നെ ആയിരുന്നു അവൾ കരുതിയത്.

പള്ളിമേട കഴിഞ്ഞു കുറച്ചു മുന്നോട്ട് നടന്നു, കപ്പ ത്തോട്ടവും പിന്നിട്ടു വന്നപ്പോൾ ആണ് അയൽ വീട്ടിലെ മറിയാമ്മച്ചിയെ കാണുന്നത്.

“മോളെ… നീയ്, നീ എന്താടി തിരിച്ചു പോന്നത് “

, “ഞാൻ നോക്കാൻ ആയിട്ട് പോയത് ഒരു തളർന്നു കിടക്കുന്ന അമ്മയെ ആയിരുന്നു, ഇന്നലെ കാലത്തെ ആ അമ്മ മരിച്ചു പോയ്‌, ഇനി ഏജൻസിയിൽ നിന്നും വിളിക്കും, എവിടെ എങ്കിലും ആളെ ആവശ്യം ഉള്ളപ്പോൾ……. “

“ആണോ…”

“മ്മ്….. മറിയമ്മച്ചി എങ്ങോട് പോകുവാ”

“ഷുഗറിന്റെ മരുന്ന് തീർന്നു കൊച്ചേ, ഗവണ്മെന്റ് ആശുപത്രിയിൽ പോയിട്ട് വരം.. ഇപ്പൊ ചെന്നാലേ തിരക്ക് ഇത്തിരി കുറവുണ്ട് “

. “മ്മ്… പോയിട്ട് വാ,സീന ചേച്ചിയൊക്കെ വീട്ടിൽ ഉണ്ടോ ആവോ “

. “ഇന്നലെ പകല് ഒക്കെ അതിലെ നടക്കുന്ന കണ്ടു… അവനും ഒണ്ടെടി കുഞ്ഞേ “പറഞ്ഞു കൊണ്ട് അവർ മുന്നോട്ട് നടന്നു.

അത് കേട്ടതും അവളിൽ ഒരു ഞെട്ടൽ ആയിരുന്നു.

ഇനി എന്ത് ചെയ്യും എന്റെ മാതാവേ…അലോഷിച്ചായൻ, ഇനി…. അവിടെ ഉള്ള സ്ഥിതിക്ക്…. ഇനി തന്റെ വീട്ടിൽ നിൽക്കുന്നത് സേഫ് അല്ല…

പെട്ടന്ന് ആയിരുന്നു കൂടെ പഠിക്കുന്ന മിന്നുവിന്റെ ചേട്ടൻ രാജേഷ് ഓട്ടോയും ആയിട്ട് വന്നത്…

സ്റ്റെല്ലയേ കണ്ടതും അവൻ വണ്ടി നിറുത്തി.

“കൊച്ചേ കേറുന്നോ… ഫാക്ടറിയിലേക്കാ…

അവൻ വിളിച്ചതും സ്റ്റെല്ല പെട്ടെന്ന് ചിരിച്ചു കൊണ്ട് വണ്ടിയിൽ കയറി.

എന്തൊക്കെയുണ്ട് രാജേഷ്ചേട്ടാ വിശേഷം, മിന്നു ഒക്കെ സുഖം ആയിട്ട് ഇരിയ്ക്കുന്നോ?

“ആഹ് സുഖം…… വിശേഷം ഒന്നും ഇല്ല കൊച്ചേ, ഇങ്ങനെ ഒക്കെ പോകുന്നു “
..

“മ്മ്…. എന്റെ അന്വേഷണം അറിയിക്കണേ “

“പറഞ്ഞേക്കാം…..”

വീടിന്റെ അരികിലായി ഉള്ള പബ്ലിക് കുഴൽ കിണറിന്റെ അടുത്തായി കൊണ്ട് വന്നു അവൻ വണ്ടി ഒതുക്കി നിറുത്തി.

സ്റ്റെല്ല യാത്ര പറഞ്ഞു ഇറങ്ങി പോകുകയും ചെയ്തു.

നെഞ്ചിടിപ്പോട് കൂടി അവൾ വീട്ടിലേക്ക് കയറി

അവിടെ ചെന്നപ്പോൾ വീടൊക്കെ പൂട്ടി കിടപ്പുണ്ട്..

എവിടെ പോയ്‌ എല്ലാവരും…

പേടിയോടെ അവൾ ചുറ്റിനും നോക്കി.

അടുക്കള ചായിപ്പിന്റെ അരികിൽ ഉള്ള ഒരു പൂച്ചെടിചട്ടിയുടെ കീഴിൽ ആയിരുന്ന വീടിന്റെ താക്കോൽ ഇരുന്നത്…അവള് എടുത്തു..
അമ്മച്ചി ഉള്ള കാലം മുതൽക്കേ അവിടെയാണ്വെ യ്ക്കുന്നത്. അതുകൊണ്ട് തപ്പി കണ്ടു പിടിക്കേണ്ട ആവശ്യം വന്നില്ല…

വീടിന്റെ പൂട്ട് തുറന്ന് അകത്തേക്ക് കയറിയതും കണ്ടു സീന ചേച്ചിയുടെയും ചേട്ടന്റെയും ഒക്കെ ഡ്രസ്സ്‌ ഒന്നും ഇവിടെ ഇല്ല എന്നുള്ളത്.

ഇതെവിടെ പോയ്‌ എല്ലാവരും….

അവള് ചാച്ചന്റെ മുറിയിലേക്ക് ചെന്നു.

ചാച്ചന്റെ മുണ്ടും ഷർട്ടും ഒക്കെ അവിടെ തന്നെ അഴയിൽ കിടപ്പുണ്ട്..

ഹ്മ്മ്… എവിടെ എങ്കിലും പോട്ടെ, സമാധാനം കിട്ടും…. അയാള് ഇവിടെ ഉണ്ടായിരുന്നു എങ്കിൽ തനിയ്ക്ക് പേടിയായേനേ.

ഓർത്തു കൊണ്ട് മുൻ വാതിൽ അടച്ചു കുറ്റിയിട്ട ശേഷം അവള് വന്നു കട്ടിലിൽ കയറി കിടന്നു.

വല്ലാത്ത നടു വേദന.. പുറം ഒക്കെ പൊട്ടി പോകും പോലെ,,,,

അവൾ എഴുന്നേറ്റ് ഒന്ന് ഞെളിഞ്ഞു കുത്തിയിരുന്നു. എന്നിട്ട് വേദന പോകാൻ വേണ്ടിയുള്ള ഒരു ഓയ്ലമെന്റ് എടുത്തു.. ചേച്ചിടേയാണ്… നേരത്തെ ഒരു പ്രാവശ്യം കാല് മടിഞ്ഞു, വേദന എടുത്തപ്പോൾ അലോഷി വാങ്ങി കൊണ്ട് വന്നു കൊടുത്തത് ആയിരുന്നു.

അത് എടുത്തു നന്നായിട്ട് നടുവിന് തേച്ചു പിടിപ്പിച്ചു, എന്നിട്ട് വീണ്ടും കട്ടിലിൽ കയറി കിടന്നു.

ഇത്രയും ദിവസം സ്വസ്ഥത ഉണ്ടായിരുന്നു, പാവം രാധമ്മ….. എന്തൊരു പോക്കാ പോയെ….. ഒരു വാക്കു പോലും പറയാതെ കൊണ്ട്..

സ്റ്റെല്ലയ്ക്ക് സങ്കടം വന്നു.

തലേ ദിവസം ഉറങ്ങാനേ പറ്റിയില്ല, മരണവും, ശവദഹവും ഒക്കെ ഒറ്റ ദിവസം തന്നെ ആയത് കൊണ്ട് എല്ലാത്തിനും പിന്നാലെ നടന്നു അവൾ ആകെ ക്ഷീണിച്ചിരുന്നു.

മിഴികൾ താനേ അടഞ്ഞു പോയ്‌.

തുടരും.

Leave a Reply

Your email address will not be published. Required fields are marked *