മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വാതിലിൽ ആഞ്ഞു ഇടിയ്ക്കുന്ന ശബ്ദം കേട്ട് കൊണ്ട് സ്റ്റെല്ല കണ്ണു തുറന്നത്.
സമയം നോക്കിയപ്പോൾ ഏഴ് മണി.
ഈശ്വരാ… എന്തൊരു ബോധം കെട്ട ഉറക്കം ആയിരുന്നു.
ചാച്ചൻ വന്നെന്ന തോന്നുന്നേ..
പുറത്ത് ശക്തമായി മഴ പെയ്യുന്നുണ്ട്…
അവൾ പെട്ടെന്ന് എഴുന്നേറ്റു ചെന്നു..
വാതില് തുറന്നതും ശക്തിയിൽ ഒരു കാറ്റു വന്നു അടിച്ചു.
.
പിന്തിരിഞ്ഞു ഒരുവൻ നിൽക്കുന്നുണ്ട്..ആരാണെന്ന് കാണാൻ വയ്യാ…
വിറയലോട് കൂടി അവൾ ചോദിച്ചു.
പെട്ടെന്ന് അയാൾ തിരിഞ്ഞു.
മുഖത്തേയ്ക്ക് അലക്ഷ്യമായി വീണു കിടക്കുന്ന നനഞ്ഞ മുടി മാടി, നിറയെ ചരടുകൾ കെട്ടിയ അവന്റെ വലം കൈ കൊണ്ട് ഒതുക്കി കൊണ്ട് അവൻ സ്റ്റെല്ലയേ അടിമുടി ഒന്ന് നോക്കി.
ആ നോട്ടം കണ്ടതും സ്റ്റെല്ല മുഖം താഴ്ത്തി.
അവൻ പതിയെ അവളുടെ അടുത്തേക്ക് വന്നു…
” നിന്റെ തന്ത എവിടെ….. “
“എനിക്ക് അറിയില്ല, ഞാൻ കുറച്ച് മുന്നേയാണ് വന്നത്… അതുകൊണ്ട് സത്യം ആയിട്ടും എനിക്ക് അറിഞ്ഞൂടാ “
. പാവം… അവനെ കണ്ടതും വല്ലാതെ പേടിച്ചു വിറച്ചു..
എന്നിട്ട് ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിറുത്തി.
“ഹ്മ്മ്…. മറ്റവനൊ….”
അലോഷിയെ ആണ് ഉദ്ദേശിച്ചത് എന്ന് അവൾക്ക് മനസിലായി.
“അറിയില്ല, ഞാൻ വന്നപ്പോള് ഇവിടെ ആരും ഇല്ലായിരുന്നു “
“നീ എവിടെ പോയതാ”
“ജോലിയ്ക്ക് പോയതാരുന്നു “
“അത് ശരി, നീ ജോലിക്ക് പോയിട്ട് വന്ന വരവാ അല്ലേ…”
പറഞ്ഞു കൊണ്ട് അവൻ മുറിയിലേക്ക് കയറി.
നോക്കിയപ്പോൾ കണ്ടു ഒരു ബാഗ് ഇരിക്കുന്നത്.
അവൻ ചെന്നിട്ട് അത് തുറന്ന് നോക്കി.
കുറച്ചു ഡ്രെസ്സുകൾ…
അവള് പറഞ്ഞത് സത്യം ആണെന്ന് അത് കണ്ടപ്പോൾ തോന്നി.
സ്റ്റെല്ല വിറച്ചു കൊണ്ട് വെളിയിൽ നിൽക്കുകയാണ്.
കറന്റും വെട്ടവും ഒന്നും ഇല്ല….. മഴ ആയതു കൊണ്ട് ഒരു മനുഷ്യരു പോലും അവിടെ ഒന്നും തന്നെ ഇല്ല… ഇടയ്ക്ക് ഒക്കെ ഈ നേരത്തു കവലയിൽ പോയിട്ട് മടങ്ങി പോകുന്ന ചേട്ടന്മാരെ ആരെയും അന്ന് ആ പരിസരത്ത് പോലും കാണാൻ ഇല്ല…
വാതിൽ അടയുന്ന ശബ്ദം കേട്ടതും സ്റ്റെല്ല ഞെട്ടി തിരിഞ്ഞു നോക്കി.
കുറച്ചു മുന്നേ താൻ കൊണ്ട് വന്നിരുന്ന ബാഗും കയ്യിൽ എടുത്തു കൊണ്ട് വരുന്നുണ്ട് അയാള്.
“ഇത് എന്റ ബാഗ് ആണ്, കുറച്ചു തുണികൾ മാത്രമേ ബാക്കി ഒള്ളു…. വേറൊന്നും ഇല്ല “
“അത് മതി…. വേറൊന്നും വേണ്ട…..”
പറഞ്ഞു കൊണ്ട് അവൻ മഴയത്തു നനഞ്ഞു മുറ്റത്തേക്ക് ഇറങ്ങി..
ചെന്നിട്ട് തന്റെ കാറിന്റെ പിന്നിലെ സീറ്റ് തുറന്നു ആ ബാഗ് വെച്ചു.
ശേഷം വീണ്ടും സ്റ്റെല്ലയുടെ അടുത്തേയ്ക് വന്നു.
നിന്റെ തന്തയും, ചേട്ടനും കൂടി ഇന്ദ്രനോട് മേടിച്ചു കൂട്ടിയത് ഒന്നും രണ്ടും അല്ല… മൂന്നാലു ലക്ഷം രൂപയാ….. അത് ചോദിക്കാൻ വന്നതിന് എന്റെ അനിയനെ കുറേ തല്ലി….എന്നിട്ട് എന്നേ വെല്ലുവിളിച്ചു, നൈസ് ആയിട്ട് കാലത്തെ മുങ്ങുകയും ചെയ്തു…
അവൻ പറയുന്നത് കേട്ട് സ്റ്റെല്ല ഞെട്ടി നിൽക്കുകയാണ്..ഇതാണോ ചാച്ചൻ പറഞ്ഞു കെട്ടിട്ടുള്ള മംഗലം ബംഗ്ലവിലെ ഇന്ദ്രൻ മുതലാളി..
“ആഹ് അതൊക്കെ പോട്ടെ, കഴിഞ്ഞത് കഴിഞ്ഞു… പക്ഷെ അതിനു പകരം വീട്ടണം, അതാണ് എന്റെ ഇപ്പൊളത്തേ പ്രശ്നം…..പാവം പിടിച്ച പിള്ളേരുടെ നെഞ്ചത്തിനിട്ടു ചവിട്ടിയ അവനെ ഒക്കെ വെറുതെ വിടില്ല…..പക്ഷെ അതിനു മുന്നേ വേറെ കുറച്ചു കാര്യങ്ങൾ കൂടി ഉണ്ട്.. അതുകൊണ്ട് മര്യാദക്ക് വന്നു വണ്ടിയിലേക്ക് കേറിക്കെ….”
ഇന്ദ്രൻ പറഞ്ഞത് കേട്ടതും സ്റ്റെല്ലയേ ഞെട്ടി വിറച്ചു.
എന്നിട്ട് അവനെ നോക്കി കരഞ്ഞു.
സത്യം ആയിട്ടും ഞാൻ ഇത് ഒന്നും അറിഞ്ഞത് അല്ല…അകലെ ഒരു വീട്ടില് തളർന്ന് കിടന്ന അമ്മയെ നോക്കാൻ വേണ്ടി പോയതാ… ഇന്നലെ കാലത്തെ ആ അമ്മ മരിച്ചുപോയി. അതുകൊണ്ട് തിരിച്ചു വന്നേ….. വൈകാതെ തന്നെ ഞാൻ എവിടെ എങ്കിലും വീട്ടില് ജോലിക്ക് പോയ്കോളാം… എന്നേ ഉപദ്രവിക്കരുത്…. “
അവന്റെ മുന്നിൽ തൊഴു കൈകളോട് നിന്ന് കൊണ്ട് പാവം സ്റ്റെല്ല വാവിട്ടു നിലവിളിച്ചു.
നീ എന്റെ കൂടെ വരണം …ഒരു ബലപ്രയോഗത്തിനിട വരുത്തരുത്….
അവൻ കടുപ്പത്തിൽ പറഞ്ഞു കൊണ്ട് സ്റ്റെല്ല യുടേ അടുത്തേക്ക് വന്നു.
പെട്ടെന്ന് തന്നെ അവൾ കരഞ്ഞുകൊണ്ട് അവന്റെ ഇരു കാലിലും കെട്ടിപിടിച്ചു.
പ്ലീസ് ചേട്ടാ… ഞാൻ.. ഞാനൊരു പാവം ആണ്… എന്നേ ഉപദ്രവിക്കരുത്…. പ്ലീസ്….
തന്റെ മുന്നിൽ ഇരുന്നു കേഴുന്നവളെ അവൻ ഒന്നു നോക്കി.
എന്നിട്ട് കുനിഞ്ഞു അവളുടെ തോളിൽ പിടിച്ചു മേല്പോട്ട് ഉയർത്തി.
തനിക്ക് അഭിമുഖം ആയി, നിറുത്തിയ ശേഷം, അവളുടെ താടി തുമ്പ് പിടിച്ചു മേല്പോട്ട് ഉയർത്തി.
നിറഞ്ഞു തൂകിയ മിഴികൾ ഉയർത്തി അവൾ അവനെ ഒന്നു നോക്കി..
അപ്പോളേക്കും ഇന്ദ്രൻ അവളുടെ വലം കൈയിൽ പിടിത്തം ഇട്ടിരുന്നു.
വിട്… വിടെന്നെ….
അവൾ കൈ കുതറി മാറ്റുവാൻ ശ്രെമിച്ചു.
“നിന്റെ പേരെന്താ “
പെട്ടെന്ന് അവൻ ചോദിച്ചു.
“സ്റ്റെല്ല…..”
വിറച്ചു കൊണ്ട് ആണ് അവൾ പറഞ്ഞത്
“ഹ്മ്മ്….”
ഒന്നു ഇരുത്തി മൂളിയ ശേഷം അവൻ തന്റെ കഴുത്തിൽ കിടന്ന മാല ഊരി അവളുടെ കഴുത്തിലേക്ക് ഇട്ടു.
“ഇന്നു മുതൽ നീയ് ഈ ഇന്ദ്രജിത്തിന്റെ ഭാര്യയാണ്, മംഗലത്തു വീട്ടിലെ എല്ലാവരുടെയും മുന്നിൽ…. അതും ഒരുപാട് നാളുകൾ ഒന്നും വേണ്ട… ഒരു ആറു മാസക്കാലം…. ബാക്കി കാര്യങ്ങൾ ഒക്കെ തറവാട്ടിൽ എത്തിയ ശേഷം പറയാം…..”
പറഞ്ഞു കൊണ്ട് അവൻ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് നേരെ മുറ്റത്തേക്ക് ഇറങ്ങി.
“വിട്… എന്നേ വിട്ടേ…. പ്ലീസ്…. ചേട്ടാ…. എന്നേ വിട്ടേ…. ഞാൻ, ഒച്ച വെയ്ക്കും…. വിടുന്നുണ്ടോ….”
പാവം ആ പെൺകുട്ടി വായിൽ വന്നതെല്ലാം വിളിച്ചു കൂവി.
പക്ഷെ ആ വലിയ പേമാരിയിൽ അവളുടെ വാക്കുകൾ ആരും കേട്ടിരുന്നില്ല.
അവളെ വലിച്ചിഴച്ചു കൊണ്ട് വന്നു അവൻ വണ്ടിയിലേക്ക് കയറ്റി. ഡോർ ലോക്ക് ചെയ്തു. ശേഷം ഡ്രൈവിംഗ് സീറ്റ് തുറന്ന് അകത്തേക്ക് കയറി.
ശര വേഗത്തിൽ ഇന്ദ്രൻ തന്റെ കാറ് ഓടിച്ചു പോയി.
പിറ്റേ ദിവസം കാലത്ത് ഒൻപത് മണി.
ഒരു വലിയ വീടിന്റെ മുന്നിൽ ഇന്ദ്രന്റെ വണ്ടി വന്നു നിന്നു.
സെക്യൂരിറ്റി വളരെ ഭാവ്യതയോട് കൂടി വന്നു ഗേറ്റ് തുറന്നു കൊടുത്തു.
ആരൊക്കെയോ കുറച്ചു ആളുകൾ ഉമ്മറത്ത് ഇരിപ്പുണ്ട്
എന്ന് സ്റ്റെല്ല കണ്ടു.
പേടിയോടെ അവൾ മുഖം തിരിച്ചു ഇന്ദ്രനെ നോക്കി.
“പറഞ്ഞത് എല്ലാം ഓർമ ഉണ്ടല്ലോ…. ഒരുപാട് നേരം ഒന്നും വേണ്ട… കുറച്ചു സമയത്തേക്ക് നീ ഇവിടെ എന്റെ ഭാര്യ യായി അഭിനയിക്കണം, അതിനു ശേഷം ഞാൻ താമസിക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്നത് ..”
അവൻ കടുപ്പിച്ചു പറഞ്ഞതും സ്റ്റെല്ല തല കുലുക്കി.
വീതി കസവുള്ള സെറ്റും മുണ്ടും ഉടുത്തു കാതിൽ ജിമിക്കി കമ്മലും, ഇരു കൈകളിലും ഈ രണ്ട് വളകളും ഇട്ട്, മുടി നിറയെ മുല്ലപ്പൂവും ചൂടി, കഴുത്തിൽ ഇന്ദ്രൻ അണിയിച്ച മാലയും അണിഞ്ഞു അവന്റെ കൈ പിടിച്ചു കൊണ്ട് കയറി വരുന്ന ആ കൊച്ച്പെൺകുട്ടിയുടെ മുഖത്തേക്ക് ആയിരുന്നു അവിടെ കൂടിയവരുടെ എല്ലാം മിഴികൾ…
ഇന്ദ്രന്റെ വലം കൈയിൽ അവളുടെ കൈകൾ വിറയലോടെ അമർന്നു..
ഇന്ദ്രാ..
പടികൾ കയറി അകത്തേക്ക് വന്നതും ഏതോ ഒരു പെൺകുട്ടി പാഞ്ഞു വന്നു ഇന്ദ്രന്റെ കൂടെ നിന്നിരുന്ന സ്റ്റെല്ലയേ പിടിച്ചു മാറ്റി.
പെട്ടെന്ന് ആയത് കൊണ്ട് സ്റ്റെല്ല നിലത്തേക്ക് വീണു..
അപ്പോളേക്കും ഇന്ദ്രൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു തന്നോട് ചേർത്ത് നിറുത്തി.
“ഇത് ആരാ ഇന്ദ്രാ… നിന്റെ കൂടെ നിൽക്കുന്ന ഈ പെണ്ണ് ഏതാന്ന് “
അവൾ അലറി വിളിച്ചു കൊണ്ട് സ്റ്റെല്ല യേ തുറിച്ചു നോക്കി.
“മംഗലത്തു വീട്ടിലെ ഇന്ദ്രജിത്തിന്റെ ഭാര്യ… സ്റ്റെല്ല മേരി കുര്യൻ “
അവൻ പറഞ്ഞു കഴിയും മുന്നേ സ്റ്റേല്ലയുടെ കവിളിലേക്ക് ഒരു കരം പതിഞ്ഞു…
തുടരും.