മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഉണ്ണിമായേ…
അലറി വിളിച്ചു കൊണ്ട് ഇദ്രൻ അവളുടെ വലം കൈയിൽ പിടിത്തം ഇട്ടു.
എന്റെ ഭാര്യയെ അടിക്കാൻ ഉള്ള അവകാശം നിനക്ക് ആരാടി പുല്ലേ തന്നത്..
ഞെരിഞ്ഞു അമരുകയാണ് ഇന്ദ്രന്റെ കൈയിൽ ഉണ്ണിമയുടെ വലം കൈ.
ആഹ്.. വിടുന്നുണ്ടോ… എനിക്ക് വേദനിക്കുന്നു… വിട്ടേ…. വിടാൻ അല്ലേ പറഞ്ഞത്..
ഉണ്ണിമായ കിടന്ന് കുതറി എങ്കിലും ഫലം ഒന്നും ഉണ്ടായില്ല..
ഇന്ദ്രാ… അവളെ വിട്ടെടാ…
പിന്നിൽ നിന്നും ഒരു സ്ത്രീ ശബ്ദം.
അവൻ തിരിഞ്ഞു നോക്കി ഒപ്പം സ്റ്റെല്ലയും
കടും ചുവപ്പ് നിറം ഉള്ള കാഞ്ചിപുരം പട്ടണിഞ്ഞു കൊണ്ട് കഴുത്തിൽ ഒരു കാശ്മാലയും ഒപ്പം വെള്ളി മുത്തുമാലയും… കൈകളിൽ ലക്ഷ്മി വളകളും, വിരലിലിൽ നവരത്ന മോതിരവും..
നീണ്ടു അഴിഞ്ഞു വീണ കേശഭാരം…
നെറ്റിയിൽ ചുവന്ന നിറം ഉള്ള വട്ട പൊട്ടു.. അതിന്റെ മേലേ ഉണങ്ങാൻ തുടങ്ങിയ ചന്ദനം…
അഭൗമ സുന്ദരിയായ ഒരു യുവതി ഇറങ്ങി വരുന്നത് കണ്ടപ്പോൾ സ്റ്റെല്ല നോക്കി നിന്നു പോയി.
കണ്ണെടുക്കാതെ കൊണ്ട്..
അവളുടെ കൈ യിൽ നിന്നു വിടെടാ…
അവർ ശബ്ദം ഉയർത്തി.
“ഇല്ലെങ്കിലോ….”
ഇന്ദ്രനും വിട്ട് കൊടുത്തില്ല..
“ഇല്ലെങ്കിൽ നിങ്ങള് എന്തെങ്കിലും എന്നെ ചെയ്യുമോ “
“എടാ……”
“കിടന്ന് ഒച്ച വെയ്ക്കണ്ട…വെറുതെ അല്ല ഞാൻ ഇവളുടെ കൈയിൽ കയറി പിടിച്ചത്… അതിനു വ്യക്‌തമായ കാരണം ഉള്ളത് കൊണ്ട “
. “എന്ത് കാരണം….”
“എന്റെ ഭാര്യയെ അടിക്കാൻ ഉള്ള അവകാശം@##==ഇവൾക്ക് ഇല്ല… അത്ര തന്നെ “
“ഭാര്യയോ…. അതാരാ ഞങ്ങൾ അറിയാത്ത ഒരാള്… “
പറഞ്ഞു കൊണ്ട് അവർ ചിരിച്ചു.
“അറിയിക്കാം… എല്ലാവരെയും അറിയിക്കാൻ ആണ് വന്നത്….”
പറയുന്നതിന് ഒപ്പം തന്റെ പിന്നിലായി നിന്നിരുന്ന സ്റ്റെല്ലയേ വലിച്ചു തന്നോട് ചേർത്ത് നിറുത്തി.
“ഇത് സ്റ്റെല്ല… എന്റെ കൂട്ടുകാരന്റെ പെങ്ങൾ ആണ്, എനിക്ക് ഇവളെയും ഇവൾക്ക് എന്നെയും ഇഷ്ട്ടം ആണ്.. ഇവിടെ ആരും ഞങ്ങളുടെ ബന്ധം അംഗീകരിച്ച തരില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ഞാൻ ഇന്ന് കാലത്തെ വലിയങ്കാവിൽ അമ്മയുടെ നടയിൽ വെച്ചു ഇവളെ താലി ചാർത്തി..”
നോ….
അവൻ പറഞ്ഞു തീരും മുന്നേ ഉണ്ണിമായ അലറി.
ഇല്ല… ഞാൻ ഇതിനു സമ്മതിക്കില്ല…. അച്ഛൻ പെങ്ങളെ…… ഇന്ദ്രൻ പറയുന്നത് കേട്ടോ…. എന്നേ, എന്നേ മറന്നിട്ടു, മറ്റൊരു പെണ്ണിനെ…ഇല്ല…. സമ്മതിക്കില്ല… ഇവളെ പറഞ്ഞു വിട്…
ഒരു ഭ്രാന്തിയേ പോലെ അലമുറ ഇടുകയാണ് ഉണ്ണിമായ…
ഇന്ദ്രൻ എന്റെയാ, എന്റെ മാത്രം… മറ്റൊരുത്തിക്കും വിട്ടു കൊടുക്കില്ല… ഞാൻ ജീവിച്ചു ഇരിക്കുമ്പോൾ വിട്ട് കൊടുക്കില്ല..
പറഞ്ഞു കൊണ്ട് അവൾ വീണ്ടും സ്റ്റെല്ലയുടെ നേർക്ക് പാഞ്ഞു വന്നു..
പേടിയോടെ അവൾ ഇന്ദ്രനേ അള്ളി പിടിച്ചു.
വലം കൈയാൽ അവളെ പൊതിഞ്ഞു കൊണ്ട് അവൻ ഉണ്ണിമായയെ തടഞ്ഞു.
.സ്റ്റെല്ലയുടെ നേർക്ക് നിന്റെ വിരൽ പോലും ഉയർന്നാൽ… ഈ ഇന്ദ്രൻ ആരാണെന്ന് അറിയും…
അവന്റെ ശബ്ദം അവിടമാകെ മുഴങ്ങി.
അപ്പച്ചി…… ഇന്ദ്രൻ പറയുന്നത് കേട്ടില്ലേ…എന്നിട്ട് അപ്പച്ചിക്ക് ഒന്നും ഇല്ലേ മാറുപടി..
ഉണ്ണിമായ ഉറക്കെ പൊട്ടിക്കരഞ്ഞു.
“മാലതി… വന്നു കുട്ടിയേ കൂട്ടി കൊണ്ട് പോയെ….”
ഏതോ ഒരു സ്ത്രീ വന്ന് അവളെ വലിച്ചു ഇഴച്ചു കൊണ്ട് അകത്തേക്ക് പോയി.
ഇന്ദ്രാ…..എന്റെ മകൻ ആണ് നീയ്ങ്കിൽ, മര്യാദക്ക് ഈ പെണ്ണിനെ പറഞ്ഞു അയച്ചിട്ട് ഉണ്ണിമായയെ സ്വീകരിക്കാൻ നോക്ക്… ഇല്ലെങ്കിൽ മഹാലക്ഷ്മി ആരാണെന്ന് നീ അറിയും “
അവർ ശബ്ദം ഉയർത്തിയതും ഇന്ദ്രന്റെ അടുത്ത് നിന്നും സ്റ്റെല്ല അകന്ന് മാറാൻ നോക്കി.
പക്ഷെ അവൻ അവളെ അല്പം കൂടി തന്നിലേക്ക് ചേർത്തു പിടിച്ചു.
പാവം പെൺകുട്ടി.. വല്ലാണ്ട് വിറയ്ക്കുക ആയിരുന്നു അപ്പോള്.
“അമ്മയെ പോലെ തന്നെ വാശിയും ദേഷ്യവും ഒക്കെ ഉള്ളവൻ ആണ് ഈ ഞാനും… അതുകൊണ്ട് എല്ലാ വിധ സ്നേഹ ബഹുമാനത്തോടെയും പറയട്ടെ, മംഗലം വീട്ടിലെ ഇന്ദ്ര ജിത്തിന്, ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ഈ നിൽക്കുന്ന സ്റ്റെല്ലയാണ്… അല്ലാതെ ഒരുത്തിയും വേണ്ടെനിക്ക്…”
പറഞ്ഞു കൊണ്ട് തന്നെ അവൻ വെളിയിലേക്ക് ഇറങ്ങി. സ്റ്റെല്ലയെയും ചേർത്ത് പിടിച്ചു കൊണ്ട്.
വണ്ടിയിൽ കയറിയതും സ്റ്റെല്ല ശ്വാസം എടുത്തു വലിച്ചു.
പേടിച്ചു പോയോടി നീയ്..
വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ അവൻ സ്റ്റെല്ലയേ നോക്കി ചോദിച്ചു.
അവൾ പക്ഷെ ഒരക്ഷരം പോലും സംസാരിച്ചില്ല..
എന്തൊക്കെയോ ദുരുഹതകൾ ഉണ്ടെന്ന് അവൾക്ക് തോന്നി.
ഒപ്പം ഉണ്ണിമായയുടെ ഉറക്കെ ഉള്ള നിലവിളിയും, തന്നെ നോക്കിയുള്ള വെല്ലുവിളിയും അവൾക്ക് ഓർമ വന്നു
മാതാവേ … എന്റെ ജീവിതം… ഇനി എങ്ങോട്ട് ആണ്…… ചാച്ചനും അലോഷിചേട്ടനും കൂടി ഈ പാവം എന്നേ ബലിയാടാക്കി…
ചീറി പാഞ്ഞു പോകുകയാണ് ഇന്ദ്രന്റെ മഹേന്ദ്ര താർ..
സ്റ്റെല്ല കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് ഇരുന്നു.
ഒരു വലിയ നാല് കെട്ടിന്റെ മുന്നിൽ ആയിരുന്നു അവന്റെ വണ്ടി വന്നു നിന്നത്.
മംഗലത്തു നാലുകെട്ട്.
ചുവരിൽ എഴുതിയ ലിപി അവള് വായിച്ചു നോക്കി.
ഇന്ദ്രൻ അപ്പോളേക്കും ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയിരുന്നു.
വണ്ടിയിൽ നിന്നും ഇറങ്ങണോ വേണ്ടയോ എന്നോർത്ത് പേടിച്ചു ഇരിയ്ക്കുയാണ് സ്റ്റെല്ല….
പെട്ടന്ന് അവൻ ഡോർ തുറന്നത്..
അവളൊന്നു പകച്ചു.
കണ്ണടച്ച് തുറക്കും മുന്നേ അവൻ സ്റ്റെല്ലയേ എടുത്തു ഒന്ന് വട്ടം ചുറ്റിച്ചു..
പാവം… പേടിയോടെ അവൾ ഉറക്കെ നിലവിളിച്ചു..
തുടരും