മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സൂക്ഷിച്ചു നടക്കെടി… ഇതെല്ലാം കണ്ടു കൊണ്ട് കണ്ണ് മഞ്ഞളിച്ചോ നിനക്ക്.
അവന്റെ ശബ്ദം കാതോരം പതിഞ്ഞതും സ്റ്റെല്ല പേടിച്ചു വിറച്ചു.
” സോറി പെട്ടെന്ന് ഞാൻ….. അറിയാതെ “
അവൾ മെല്ലെ പിറുപിറുത്തു”
ഇന്ദ്രൻ അപ്പോഴേക്കും ഒരു റൂം തുറന്നു അകത്തേക്ക് കയറി . പാവം സ്റ്റെല്ല,കയറണോ വേണ്ടയോ എന്നറിയാതെ അവൾ വാതിൽക്കൽ നിൽക്കുകയാണ്.
” നിന്നെ ഇനി അകത്തേക്ക് സ്വീകരിക്കുവാൻ, താലപ്പൊലിയുമായി എത്തണോ”
അവന്റെ ശബ്ദം മുഴുകിയതും,സ്റ്റെല്ല പെട്ടെന്ന് തന്നെ അകത്തേക്ക് കയറി.
. അപ്പോഴേക്കും ഇന്ദ്രൻ വാതിൽ അടച്ച് കുറ്റിയിട്ടിരുന്നു.
അവൻ അടുത്തേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞതും അവളുടെ നെഞ്ച് പട പടാന്നു ഇടിച്ചു .
“ടി….. ആറുമാസക്കാലം, ഇവിടെ ഈ മുറിയിൽ നിനക്ക് കഴിയാം, അതുവരെയും ഈ താലി ഇവിടെ കിടക്കട്ടെ, സംഭവിച്ച കാര്യങ്ങൾ ഒന്നും തന്നെ ആരും അറിയാൻ പാടില്ല, എല്ലാവരുടെയും മുന്നിൽ നമ്മൾ വർഷങ്ങളോളം പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യ ഭർത്താക്കന്മാർ ആയിരിക്കണം, പിന്നെ കുറെയേറെ ശീലങ്ങളും വഴക്കങ്ങളും ഒക്കെ ഉള്ള തറവാട് ആണിത്, അതൊക്കെ വൈകാതെ തന്നെ അച്ഛമ്മ നിന്നെ പഠിപ്പിച്ചോളൂo.. ഞാൻ പറയുന്ന കാര്യങ്ങളൊക്കെ നിനക്ക് മനസ്സിലാകുന്നുണ്ടോ”
അവൻ ചോദിച്ചതും സ്റ്റെല്ല തലകുലുക്കി.
” നിനക്ക് എന്താടി നാവില്ലേ, ” ചോദിച്ചുകൊണ്ട് അവൻ അവളുടെ കവിളിൽ കുiത്തിപ്പിടിച്ചു.
“ആഹ്, ഇന്ദ്രേട്ടാ എനിക്ക് വേദനിക്കുന്നു”
പറയുകയും സ്റ്റെല്ല കരഞ്ഞു പോയിരുന്നു.
ഞാൻ എന്തെങ്കിലും ചോദിക്കുമ്പോൾ ചുമ്മാ തല കുലുക്കി നിന്നാൽ പോര വാ തുറന്ന് എന്നോട് ഉത്തരം പറയണം…
തന്റെ കൈ പിൻവലിച്ചുകൊണ്ട് അവൻ അവളോട് പറഞ്ഞു.
” പറഞ്ഞോളാം “
“ഹ്മ്മ് ഗുഡ് ഗേൾ “
ഇന്ദ്രൻ അല്പം മുന്നേ വേദനിപ്പിച്ച അവളുടെ കവിളിൽ ഒന്ന് തലോടി…
ഈ ആടയും ആഭരണങ്ങളും ഒക്കെ അഴിച്ചു കളഞ്ഞേക്ക്, അവിടെ അലമാരയ്ക്കുള്ളിൽ കാണും നിനക്ക് ഇടുവാനുള്ള വസ്ത്രങ്ങളൊക്കെ, പോയി നോക്കിക്കോളൂ “
ഇന്ദ്രൻ പറഞ്ഞതും സ്റ്റെല്ല പെട്ടെന്ന് തന്നെ അവിടെ നിന്നും തൊട്ടടുത്ത കാണുന്ന ഡ്രസ്സിങ് റൂമിലേക്ക് പോയി..
ഡോർ അടച്ചു ലോക്ക് ചെയ്ത ശേഷം അഭരണങ്ങൾ ഒക്കെ അഴിച്ചു വെച്ചു.
ശേഷം സെറ്റും മുണ്ടും മാറ്റി ഒരു ടോപ്പും പലസോ പാന്റും അണിഞ്ഞു.
അപ്പോളേക്കും കേട്ടു വാതിലിൽ മുട്ടുന്നത്.
ഓടി ചെന്നു അവൾ വാതിൽ തുറന്നതും കണ്ണിൽ എരിയുന്ന കനലുകളോടെ നിൽക്കുന്ന ഇന്ദ്രണെ ആണ് കാണുന്നത്.
“നീ എന്തിനാ വാതിൽ അടച്ചു കുറ്റിയിട്ടത്….”
“ഡ്രസ്സ് മാറുവാൻ വേണ്ടി ആയിരുന്നു “
“ഹ്മ്മ്… ഇനി മേലിൽ ഇത് ആവർത്തിക്കരുത്, കേട്ടല്ലോ “
“മ്മ്…”
“എനിക്ക് കാണാൻ പാടില്ലാത്തത് എന്തെങ്കിലും ഉണ്ടോന്നു ഒന്നു നോക്കട്ടെ…”
പറഞ്ഞു കൊണ്ട് അവൻ സ്റ്റെല്ലയുടെ ഇടുപ്പിലൂടെ കൈ ചേർത്തു തന്നിലേക്ക് ചേർത്തു നിറുത്തി.
“നിനക്ക് പതിനെട്ടു വയസ് പൂർത്തിയാകുന്നെ ഒള്ളോ “
“ഹ്മ്മ്….”
“ഏത് വരെ പഠിച്ചു “
“പ്ലസ് ടു , അടുത്ത ആഴ്ച റിസൾട്ട് വരുന്നത്….”
“ജയിക്കുമോ “
“മ്മ്….”
പേടിച്ചു വിറച്ചു കൊണ്ട് തന്നോട് ചേർന്ന് നിൽക്കുന്നവളെ ഇന്ദ്രൻ ഒന്നു നോക്കി.
ഇത്രയും ചെറിയ കുട്ടി ആണെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ല… ഇല്ലെങ്കിൽ ഒരു കാരണവശാലും ഇങ്ങോട്ട് കൂട്ടി കൊണ്ട് പോലും വരില്ലയിരുന്നു.
ഒരു പൂച്ച കുഞ്ഞിനെ പോലെ പതുങ്ങി നെഞ്ചിൽ ഒട്ടി ചേർന്ന് നിൽക്കുകയാണ് അവള് അപ്പോളും…
ശiരീര ഭാഗങ്ങൾ അവനിലേക്ക് ടച്ച് ചെയ്യായിക്കാതെ സൂക്ഷിച്ചു ആണ് നിൽപ്പ്..
“സ്റ്റെല്ല…..”
അവൻ വിളിച്ചതും സ്റ്റെല്ല മുഖം ഉയർത്തി.
“പേടിയുണ്ടോ നിനക്ക് “
“ഹ്മ്മ്…..”
“എന്തിന് പേടി “
ചോദിച്ചതും അവളുടെ മിഴികൾ ഒന്ന് പിടഞ്ഞു.
“പറയു സ്റ്റെല്ല… എന്തിനാണ് നിനക്ക് എന്നെ പേടി”
“എന്നേ… എന്നെ എന്തെങ്കിലും ചെയ്യുമോന്നു “
“ചെയ്താലോ…”
അവൻ ചോദ്യം ആവർത്തിച്ചു..
“ഞാൻ എന്തെങ്കിലും ചെയ്താൽ സ്റ്റെല്ല എന്ത് ചെയ്യും “
“മരിയ്ക്കും “
പെട്ടന്ന് അവൾ പറഞ്ഞു
“എങ്ങനെ….”
അവൻ വീണ്ടും ചോദിച്ചു.
അപ്പോളേക്കും അവൾ നിലത്തേക്ക് മിഴികൾ നട്ടു.
“എങ്ങനെയാണ് മരിക്കുന്നത് “
“അറിയില്ല…..”
“എന്തിനാണ് മരിക്കുന്നത് “
മറുപടി ഒന്നും പറയാതെ അവൾ അങ്ങനെ നിന്നു.
പെട്ടെന്ന് അവന്റെ ഫോൺ ശബ്ധിച്ചു.
അത് എടുത്തു കൊണ്ട് ഇന്ദ്രൻ വെളിയിലേയ്ക്ക് ഇറങ്ങി പോയി.
പിന്നാലെ സ്റ്റെല്ലയും.
ആരോടോ കയർത്തു സംസാരിക്കുകയും, ക്ഷോഭിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് ഇന്ദ്രൻ.
അവന്റെ ദേഷ്യം കണ്ടതും സ്റ്റെല്ലയെ അടിമുടി വിറച്ചു.
മിഴികൾ ഇറുക്കി അടച്ചു കൊണ്ട് ചുവരിൽ ചാരി നിൽക്കുകയാണ് അവൾ.
ഫോൺ കട്ട് ആക്കിയ ശേഷം തിരിഞ്ഞ ഇന്ദ്രൻ കാണുന്നത് അത് ആയിരുന്നു…
അവന്റെ ചുവടുകൾ അവളുടെ അരികിലേക്ക്‌നീങ്ങി.
ഇരു കൈകളും കൊണ്ട് ഭിത്തിയിൽ അവളെ ബന്ധിച്ച ശേഷം ഇന്ദ്രൻ പതിയെ അവളുടെ മുഖത്തേക്ക് ഊതി.
പിടച്ചിലോടെ മിഴികൾ തുറന്നു നോക്കിയതും ഇന്ദ്രന്റെ മുഖത്തേയ്ക്കായിരുന്നു.
അവന്റെ ശ്വാസം അവളുടെ കവിളിൽ തട്ടുകയാണ്.
സ്റ്റെല്ലയെ പൂക്കുല പോലെ വിറയ്ക്കാൻ തുടങ്ങി.
“പേടിയാണോ നിനക്ക് എന്നെ “
ഇന്ദ്രൻ ചോദിച്ചതും അവൾ അതേ എന്ന് തല കുലുക്കി.
“അതിനു നിന്നെ ഞാൻ എന്തെങ്കിലും ചെയ്തോടി “
“മ്ചുo “
അവൾ ചുമൽ ചലിപ്പിച്ചു.
“പിന്നെന്താ, നിനക്ക് എന്നേ ഇത്രക്ക് പേടി “
പെട്ടെന്ന് അവൾ കുനിഞ്ഞു വന്നു അവന്റെ ഇരു കാലുകളിലും കെട്ടിപ്പിടിച്ച് കരഞ്ഞു.
“പ്ലീസ്….എന്നെഒന്നും ചെയ്യരുത്, ഞാൻ ഒരു പാവമാണ്,ഒരു തെറ്റും പോലും ഞാൻ ചെയ്തിട്ടില്ല,എന്റെ ചാച്ചൻ മേടിച്ച തുക എങ്ങനെ എങ്കിലും ജോലി ചെയ്തു ഞാൻ തീർത്തു കൊള്ളം. പ്ലീസ് “
അവന്റെ മുന്നിൽ മുട്ടുകുത്തിയിരുന്ന അവൾ കേണു..
” എനിക്ക് പേടിയാ സാറെ, ഇവിടെ ഇങ്ങനെ ഒക്കെ കഴിയാൻ എനിക്ക് പേടിയാ… എനിക്ക് എന്റെ വീട്ടിൽ മടങ്ങി പോകണം,ദയവു ചെയ്തു എന്നോട് ഒരല്പം കരുണ കണിയ്ക്ക്..”
.തന്റെ മുന്നിൽ ഇരുന്ന് കരയുന്നവളെ ഇന്ദ്രൻ പിടിച്ചു മേല്പോട്ട് ഉയർത്തി.
“നീ എന്റെ ആരാണ് സ്റ്റെല്ല “
ചോദിച്ചു കൊണ്ട് അവൻ അവളെ പിടിച്ചു തന്നിലേക്ക് ചേർത്തു..
“ആരുമല്ല, ഞാൻ സാറിന്റെ ആരുമല്ല “
പെട്ടന്ന് അവൾ പറഞ്ഞു.
തുടരും.