പൊൻകതിർ ~~ ഭാഗം 31 ~ എഴുത്ത്:- മിത്രവിന്ദ

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നേ വിട്……. പ്ലീസ്.

പാവം ..അവന്റെ ബiലിഷ്ടമായ കൈകൾക്കുള്ളിൽ കിടന്നു ഞെiരുങ്ങി.

ഇന്ദ്രേട്ടാ… എനിക്ക് വേദiനിക്കുന്നു….

പറഞ്ഞു കൊണ്ട് അവൾ കരഞ്ഞു.

“നിന്റെ കുടുംബപുരാണം മൊത്തം അച്ഛമ്മയോട് വിളമ്പാൻ ആരാടി പറഞ്ഞത്,ഞാൻ പറഞ്ഞു തന്നത് ഒക്കെ മറന്നോ നീയ് “ചോദിച്ചു കൊണ്ട് അവൻ അവളുടെ കiവിളിൽ കുiത്തി പിടിച്ചു “

“ആഹ്…….”

പാവം സ്റ്റെല്ല.. അവളുടെ കണ്ണുനീർ കവിളിലൂടെ ഒലിച്ചു ഇറങ്ങി.

അത് കണ്ടതും ഇന്ദ്രന്റെ പിടുത്തം ഒന്ന് അയ്ഞ്ഞു.

“അറിയാതെ പറഞ്ഞത് ആണ്…. ഇനി ആവർത്തിക്കില്ല….”

കരഞ്ഞു കൊണ്ട് തന്റെ നെഞ്ചിൽ കിടന്ന് കരയുന്നവളെ അവൻ ഒന്ന് നോക്കി.

“ഇനി ആവർത്തിച്ചാൽ… ഈ ഇന്ദ്രൻ ആരാണെന്ന് നീ അറിയും…. പറഞ്ഞില്ലെന്നു വേണ്ട “

അവൻ ഗൗരവത്തിൽ പറഞ്ഞു. അത് കേട്ട് സ്റ്റെല്ല തല കുലുക്കി.

അച്ഛമ്മ എന്നല്ല ആരൊക്കെ വന്നു എന്തൊക്കെ ചോദിച്ചാലും ശരി, എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞു മാറിക്കോണം…. കേട്ടോ “

“ഹ്മ്മ്…..”

“ഇവിടുത്തെ കാര്യങ്ങൾ ഒക്കെ അച്ഛമ്മ പറഞ്ഞു കാണില്ലേ…”

“പറഞ്ഞു…”

“വൈകാതെ തന്നെ അമ്മയും അമ്മാവനും ഒക്കെ എത്തും… പേടിച്ചു വിറച്ചു നിന്നെക്കരുത്… കേട്ടല്ലോ…..”

“ഹ്മ്മ്…..”

“ആഹ് എന്നാൽ എഴുന്നേറ്റു മാറിയ്ക്കെ…എനിക്ക് ഒരാളെ ഫോൺ ചെയ്യണം “

പറഞ്ഞു കൊണ്ട് അവൻ കൈ അയച്ചു.. പെട്ടന്ന് അവൾ എഴുനേറ്റത്തും നീണ്ടു ചുരുണ്ട മുടി അവന്റെ മുഖത്തൂടെ ഉരസി നീങ്ങി.

ഇന്ദ്രൻ പെട്ടന്ന് കണ്ണുകൾ ഇറുക്കി അടച്ചു.

കാച്ചെണ്ണയുടെ മണം നുകർന്നു കൊണ്ട് കുറച്ചു സമയം ആ കിടപ്പ് കിടന്നു.

സ്റ്റെല്ല വീണ്ടും അച്ഛമ്മയുടെ അടുത്തേയ്ക്ക് ചെന്നു.

ഊണൊക്കെ കാലം ആയിരുന്നു.

അച്ഛമ്മ അതെല്ലാം എടുത്തു രുചിച്ചു നോക്കി നിൽക്കുകയാണ്.

മോളെ….. ഇന്ദ്രനെ വിളിയ്ക്ക്, നമ്മൾക്ക് കഴിക്കാം….

അവര് പറഞ്ഞതും സ്റ്റെല്ല മുറിയിലേക്ക് ചെന്നു.

ഇന്ദ്രൻ അപ്പോഴും ബെഡിൽ കിടക്കുകയാണ്.

സ്റ്റെല്ല വന്നു നോക്കിയപ്പോൾ അവൻ ഉറങ്ങുകയാണെന്ന് കരുതി…

അവൾ പതിയെ അടുത്തേയ്ക്ക് ചെന്നു.

മുഖം താഴ്ത്തി . എന്നിട്ട് അവന്റെ തോളിൽ മെല്ലെ തട്ടിയതും അവൻ പെട്ടന്ന് ഞെട്ടി കണ്ണു തുറന്ന് നോക്കി.

അച്ഛമ്മ ഊണ് കഴിക്കാൻ വിളിച്ചു…

പെട്ടന്ന് അവൾ പറഞ്ഞു.

ഹ്മ്മ്…. വരുവാ.

പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റു, തന്റെ കാവി മുണ്ട് ഒന്ന് അഴിച്ചു മുറുക്കി ഉടുത്തു.

തന്റെ മുന്നിൽ നടന്നു പോകുന്നവളെ പിടിച്ചു ശiരീരത്തോട് ചേർത്തു. അവളുടെ അണി വiയറിനെ ഇരു കൈകൾ കൊണ്ടും ബന്ധിച്ചു.
എന്നിട്ട് അiവളുടെ ചുരുണ്ട മുടിക്കുള്ളിൽ മുഖം പൂiഴ്ത്തി… ശ്വാസം എടുത്തു വലിച്ചു.

പെട്ടന്ന് ഉള്ള അവന്റെ പ്രവർത്തിയിൽ സ്റ്റെല്ല അടിമുടി വിറച്ചു പോയി.

അiടിവiയറ്റിൽ എന്തോ കൊള്ളിയാൻ മിന്നുമ്പോലെ അവൾക്ക് തോന്നി.

തിരിയാൻ പോലും സമ്മതിക്കാതെ കൊണ്ട് അവൻ തന്റെ പ്രവർത്തി തുടർന്നു…

അച്ഛമ്മയുടെ ശബ്ദം അപ്പുറത്ത് എവുടെ നിന്നോ കേട്ടതും സ്റ്റെല്ല കുതറി.

മക്കളെ.. വായോ, ആ കുട്ടി എവിടെ കണ്ടില്ലലോ…

അച്ഛമ്മ വന്നു എന്നു മനസിലായതും ഇന്ദ്രൻ തന്റെ പിടി വിട്ടു.

എന്നിട്ട് ഒന്നും അറിയാത്തത് പോലെ ഊണ് മുറിയിലേക്ക് പോയി.

സ്റ്റെല്ല അപ്പോളും തരിച്ചു നിൽക്കുകയാണ്.

അവന്റെ ഓരോ ചെയ്തികളും അവളെ ഇക്കിളിപ്പെടുത്തിയിരുന്നു.

പiരവശയായി അരികിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നവളിൽ അറിയാതെ പോലും ഇന്ദ്രന്റെ നോട്ടം എത്തിയിരിന്നില്ല.

“കൃഷ്ണ… ഈ കുട്ടി, നോക്ക്യേ മോനേ ഒരു കൈല് പോലും ചോറ് എടുത്തിട്ടില്ല…..”

അച്ഛമ്മ പറഞ്ഞപ്പോൾ ആയിരുന്നു ഇന്ദ്രനും ശ്രദ്ധിച്ചത്..

കുറച്ചു ചോറും ഒന്ന് രണ്ട് കറികളും ആയിരുന്നു അവളുടെ പ്ലേറ്റിൽ ആകെ ഉണ്ടായിരുന്നത്..

“സ്റ്റെല്ല… കുറച്ചു ചോറും കൂടി എടുത്തു കഴിയ്ക്ക്.”

ഇന്ദ്രന്റെ ശബ്ദം കേട്ടതും അവളെ വിറച്ചു.

“എനിക്ക് ഇത്‌ മതിയായിട്ട ഏട്ടാ… വേണമെങ്കിൽ ഇനിയും എടുത്തോളാം “

അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.

“ലളിതാമ്മേ….”

അവൻ വിളിച്ചതും കുറച്ചു ചോറും കൂടി അവര് വന്നു സ്റ്റെല്ലയുടെ പ്ലേറ്റിൽ ഇട്ടു കൊടുത്തു.

“സത്യയിട്ട് ഞാൻ കഴിക്കില്ല.. മതിയായിട്ടു ആണ് “

സ്റ്റെല്ല എല്ലാവരെയും മാറി മാറി നോക്കി പറഞ്ഞു.

“മോളെ… ഇത്തിരി ആരോഗ്യം ഒക്കെ വേണ്ടേ….. ദേ, ഇവന്റെ ഒപ്പം നടക്കുമ്പോൾ ആളുകൾ ഒക്കെ ഇല്ലെങ്കിൽ കളിയാക്കും കേട്ടോ…”

അച്ഛമ്മ പറഞ്ഞു കൊണ്ട് ചിരിച്ചു.

“ആകെ ക്ഷീണം ആണ് കുട്ടിയ്ക്ക്… ഇങ്ങനെ പോയാൽ എങ്ങനെയാ, ഒരു കുഞ്ഞുവാവയെ ഒക്കെ കണ്ടിട്ട് വേണം എനിക്ക് കണ്ണടയ്ക്കാൻ “

അവരത് പറഞ്ഞതും സ്റ്റെല്ലയുടെ നെറുകയിൽ ചോറ് കയറി.

അവൾ നിർത്താതെ ചുമച്ചു കൊണ്ട് എഴുന്നേറ്റു വാഷ് ബേസിന്റെ അരികിലേക്ക്പോയി.

“അച്ഛമ്മ വെറുതേ എന്തിനാ അവളെ പേടിപ്പിച്ചതു.. പ്ലസ് ടു പരീക്ഷയുടെ റിസൾട്ട്‌ പോലും പെണ്ണിന് വന്നിട്ടില്ല… അപ്പോളാണ് കൊച്ച്…”

ഇന്ദ്രൻ പറയുന്നത് കേട്ടുകൊണ്ട് ആശ്വാസത്തോടുകൂടി സ്റ്റെല്ല വീണ്ടും ഊണ് മേശയുടെ അരികിലേക്ക് വന്നു.

“എന്റെ കുട്ടി പേടിച്ചോ.. അച്ഛമ്മ വെറുതെ പറഞ്ഞത് ആണ് കേട്ടോ….”

അവര് പറഞ്ഞതും സ്റ്റെല്ല ഒന്നും മിണ്ടാതെ കൊണ്ട് മുഖം താഴ്ത്തി നിന്നു.

“കഴിയ്ക്ക് മോളെ…വന്നു .ഇരിയ്ക്ക്…”

ലളിതചേച്ചി വന്നു അവളുടെ തോളിൽ തട്ടി.

“എനിക്ക്, എനിക്ക് വയറു നിറഞ്ഞു.. ഇനി ഒന്നും വേണ്ട…”

ഒരു തരത്തിൽ അവള് പറഞ്ഞു.

അപ്പോളേക്കും ഇന്ദ്രൻ ദേഷ്യത്തിൽ സ്റ്റെല്ലയെ തുറിച്ചു നോക്കി.

പെട്ടെന്ന് തന്നെ പാവം പെണ്ണ് ഇരുന്ന് കഴിഞ്ഞു. എന്നിട്ട് ഓരോ ഉരുള ഉരുട്ടി മെല്ലെ കഴിച്ചു.

“മോൾടെ weight എത്രയാ “

“44”

അച്ഛമ്മ ചോദിച്ചതും അവൾ മറുപടി കൊടുത്തു

“നന്നായിട്ട് എന്തെങ്കിലും കഴിച്ചേ…. കാറ്റു വന്നാൽ താഴെ പ്പോകും കേട്ടോ “

യാതൊരു നിർവഹവും ഇല്ലാതെ കൊണ്ട് അവൾ അതെല്ലാം കഴിച്ചു തീർത്തു.

അടുക്കളയിൽ ചെന്നു പ്ലേറ്റ്കൾ എല്ലാം എടുത്തു അവൾ കഴുകി വെയ്ക്കാനും മറ്റും ലളിത ചേച്ചിയെ സഹായിച്ചു.

ഒന്നും ചെയ്യേണ്ട എന്നു ഒരായിരം ആവർത്തി അവർ പറഞ്ഞു എങ്കിലും അവൾ കേൾക്കാൻ കൂട്ടാക്കിയില്ല.

ജോലികളൊക്കെ ഒതുക്കിയ ശേഷം അവൾ ഹാളിലേക്ക് വന്നു.

അച്ഛമ്മ കിടന്നു കഴിഞ്ഞു.

ഇന്ദ്രന്റെ അടുത്തേക്ക് പോകാൻ അവൾക്ക് പേടി തോന്നി.

കുറച്ചു മുന്നേ ചെയ്ത പ്രവർത്തി ഓർത്തപ്പോൾ..

വെറുതെ നഖം കടിച്ചു കൊണ്ട് അവൾ സെറ്റിയിൽ ഇരുന്നു.

അപ്പോളേക്കും കേട്ടു സ്റ്റെല്ല എന്ന് അവൻ നീട്ടി വിളിയ്ക്കുന്നത്.

അവൾ തിടുക്കപ്പെട്ടു എഴുന്നേറ്റു.

മുറിയിലേക്ക് നടന്നു.

തുടരും

Leave a Reply

Your email address will not be published. Required fields are marked *