പൊൻകതിർ ~~ ഭാഗം 36 ~ എഴുത്ത്:- മിത്രവിന്ദ

… വല്ലാത്ത മണം…… തന്റെ മനം മയക്കുകയാണ്.

കിച്ചു വന്നു ഡോറിൽ തട്ടിയതും ഇന്ദ്രൻ തിരിഞ്ഞ് നോക്കി.

അകത്തേക്ക് വന്നോട്ടെ ഏട്ടാ …..അവൾ തല മാത്രം ആദ്യം ഉള്ളിലേക്ക് ഇട്ട് ചോദിച്ചു കൊണ്ട് പിന്നീട് ആണ് കയറി വന്നത്..


അതെന്താടാ അങ്ങനെ ഒരു ചോദ്യം…പതിവില്ലാത്തത് ആണല്ലോ

ഇന്ദ്രൻ അവളുടെ കാതിൽ പിടിച്ചു ഒന്നു കിഴുക്കി.

“അല്ലാ… ഈ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകേണ്ടല്ലോ എന്ന് കരുതിയാ… “

“ഹ്മ്മ്….. മേടിക്കും നീയ്, ഒരു കട്ടുറുമ്പ് വന്നേക്കുന്നു…”

“അല്ലാ…. ഈ പറഞ്ഞത് പോലെ, ഫസ്റ്റ് നൈറ്റ്‌ സെലിബ്രേറ്റ് ചെയ്യാൻ കാത്തിരിക്കുവല്ലെ….. അതുകൊണ്ട് പറഞ്ഞത് ആണ് കേട്ടോ “

കിച്ചു പറഞ്ഞു കഴിഞ്ഞതും സ്റ്റെല്ലയെ വിറച്ചു പോയിരുന്നു..

അവളുടെ മുഖത്തെ രiക്ത വർണം പോലും മാഞ്ഞു പോയിരിന്നു.

ഇന്ദ്രൻ അത് ശരിക്കും കാണുകയും ചെയ്തു. “അതേയ്.. ഈ കല്യാണം കഴിഞ്ഞ ആൾക്ക് സിന്ദൂരം നിർബന്ധം ആയിട്ട് ഉണ്ടാവണം… ഇങ്ങട് വന്നേ… ഒരു പൊട്ട് തൊട്ട് തരട്ടെ…”

കിച്ചു അവളുടെ കൈയിൽ പിടിച്ചു കൊണ്ട് നീല കണ്ണാടിയുടെ മുന്നിൽ കൊണ്ട് വന്നു നിറുത്തി.

അല്പം സിന്ദൂരം എടുത്തു നെറ്റിയിൽ ഒരു വട്ട പൊട്ട് തൊടാൻ തുടങ്ങിയതും അച്ഛമ്മ അവളെ ഉറക്കെ വിളിച്ചു.

“മോളെ.. അരുന്ധതി വിളിക്കുന്നു.. ഇങ്ങട് വായോ വേഗം “

“അയ്യോ.. അമ്മ,,,, സ്റ്റെല്ല ഇത് തൊട്ടോളൂ കേട്ടോ.. ഞാൻ പോയൊന്നു അമ്മോട് സംസാരിക്കട്ടെ “

കിച്ചു പെട്ടന്ന് മുറി വിട്ട് ഇറങ്ങി പോയി

“സ്റ്റെല്ല…

ഇന്ദ്രൻ വിളിച്ചതും അവൾ ഞെട്ടി പിടഞ്ഞു മുഖം ഉയർത്തി.

“വാ,ഭക്ഷണം കഴിക്കാം…”

പറഞ്ഞു കൊണ്ട് അവൻ ഇറങ്ങി.

പൊട്ടൊന്നും തൊടാതെ കൊണ്ട്സി ന്ദൂരം ചെപ്പ് അവിടെ വെച്ചിട്ട് അവൾ ഡൈനിങ് ഹാളിൽ,ചെന്നപ്പോൾ അച്ഛമ്മ ഇരുന്നു കഴിഞ്ഞിരുന്നു.

ഇന്ദ്രനും, കിച്ചുവും, എന്തൊക്കെയോ തമാശകൾ പറഞ്ഞ പൊട്ടിച്ചിരിച്ചു കൊണ്ട്, അച്ഛമ്മയുടെ അടുത്തായി വന്നു ഇരുന്നു, ഒപ്പം സ്റ്റല്ലയും.

മൂന്ന് ചപ്പാത്തിയെടുത്ത് ഇന്ദ്രൻ തന്റെ പ്ലേറ്റിലേക്ക് ഇട്ടു,

സ്റ്റെല്ലയ്ക്ക് എന്താണ് കഴിക്കാൻ വേണ്ടത്? കിച്ചു ചോദിച്ചു.

” എന്തായാലും കുഴപ്പമില്ല”

അവൾ പറഞ്ഞതും,ഇന്ദ്രൻ,രണ്ട് ചപ്പാത്തി എടുത്ത് അവളുടെ പ്ലേറ്റിലേക്ക് കൊടുത്തു.

“ഒരെണ്ണം മതിയായിരുന്നു “

അവൾ പതിയെ ചുണ്ടനക്കിയതും ഇന്ദ്രൻ ഒന്ന് സൂക്ഷിച്ചു നോക്കി.

“ശോ,, ഈ പാവത്തിനെ ഇങ്ങനെ നോക്കി പേടിപ്പിക്കാതെ ഏട്ടാ…അത് കഴിക്കട്ടെന്നേ..”

കിച്ചു പറഞ്ഞതും അച്ഛമ്മയും ലളിത ചേച്ചിയും ചിരിച്ചു.

“അച്ഛമ്മേ.. ഉള്ളത് പറയാല്ലോ, എനിക് ഇപ്പോളും വിശ്വാസം ഇല്ല കെട്ടോ, ഇവര് തമ്മിൽ പ്രേമം ആണെന്ന്… നോക്കിക്കേ ഈ ഏട്ടൻ ആണെങ്കിൽ സ്റ്റെല്ലയെ ഭീഷണിപ്പെടുത്തി കൊണ്ട് വന്നു കെട്ടിയത് ആണ്.. കാലം തെളിയിക്കും ഇത്.. ഇല്ലെങ്കിൽ നോക്കിക്കോ…”

കിച്ചു അത് പറഞ്ഞതും ഇന്ദ്രൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി.

“നോക്കണ്ട.. ഞാനേ ഉള്ള കാര്യം പറഞ്ഞത് ആണ് കേട്ടോ “

കിച്ചു അവനെ നോക്കി കൊഞ്ഞനo കുiത്തി കാണിച്ചു.

“സ്റ്റെല്ല…. ഇവള് പറഞ്ഞത് പോലെ ഞ്ഞൻ നിന്നെ തട്ടി കൊണ്ട് പോന്നത് ആണോ “

പെട്ടന്ന് ഇന്ദ്രൻ ശബ്ദം ഉയർത്തി.

അച്ഛമ്മയും കിച്ചുവും സ്റ്റെല്ലയെ നോക്കി.

“ഇന്ദ്രേട്ടന്റെ ഒപ്പം ജീവിക്കാൻ ഇഷ്ട്ടം ആയിട്ട് തന്നെയാണ് ഞാൻ ഇറങ്ങി പോന്നത്, അല്ലാതെ ബലം ആയിട്ട് എന്നെ കൊണ്ട് വന്നത് ഒന്നും അല്ലേടാ..”

പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു.

“ഇനി സംശയം വല്ലതും ഉണ്ടോ കിച്ചുവേ “

“ഇല്ലായേ…. എല്ലാം വിശ്വസിച്ചു ട്ടൊ “

ഒരു പ്രത്യേക ഈണത്തിൽ ചോദിച്ചവനോട് അതേ താളത്തിൽ തന്നെ അവൾ മറുപടിയും പറഞ്ഞു.

“ഈ കറി കൊള്ളാലോ ലളിതെച്ചി… വെറൈറ്റി ആയിട്ടുണ്ട്… “

ഇന്ദ്രൻ പറഞ്ഞതു സ്റ്റെല്ലയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു..

” ഭാര്യ നല്ല കൈ പുണ്യം ഉള്ള ആളാണ് മോനേ…. അതോണ്ടാ,”

അച്ഛമ്മ പറഞ്ഞതും ഇന്ദ്രൻ സ്റ്റെല്ലയേ നോക്കി.

അവൾ തിരികെ അവനെ നോക്കി ഒന്ന് മന്തഹസിച്ചു.

” സ്റ്റെല്ലയ്ക്ക് കുക്കിംഗ്‌ ഒക്കെ അറിയാമോ?

കിച്ചു ചോദിച്ചതും അറിയാമെന്ന് അവൾ തല കുലുക്കി കാണിച്ചു.

ഈശ്വരാ,ഈ കുട്ടിയുടെ ഒരു കാര്യം,എനിക്കാണെങ്കിൽ നേരെ ചൊവ്വേ ഒരു ചായ പ്പോലും ഇടാൻ അറിഞ്ഞുട.. “

കിച്ചു താടിയ്ക്ക് കയ്യും കൊടുത്തു കൊണ്ട് ഇരുന്നു പറഞ്ഞത് കണ്ടപ്പോൾ അച്ഛമ്മയും ലളിത ചേച്ചിയും ചിരിച്ചു.

അത്താഴം ഒക്കെ കഴിഞ്ഞു സ്റ്റെല്ല ആണെങ്കിൽ അച്ഛമ്മയുടെ അടുത്ത് ചുറ്റി പറ്റി നിന്നു. അത് കണ്ടതും ഇന്ദ്രന് കാര്യം മനസിലായി.

കിച്ചു അപ്പോള് ഒരു മുണ്ടും നേര്യതും എടുത്തു കൊണ്ട് വന്നു സ്റ്റെല്ലയേ പിടിച്ചു വലിച്ചു അവളുടെ മുറിയിൽ കയറ്റി കതക് അടച്ചു കുറ്റി ഇട്ടു..

യ്യോ… ഇതെന്താ ഈ കാട്ടുന്നെ.കിച്ചു ഒന്ന് വിടുന്നുണ്ടോ

സ്റ്റെല്ല അവളുടെ പിടുത്തം വിടുവിയ്ക്കുവാൻ ശ്രെമിക്കുകയാണ്.

“അതേയ്, ആദ്യ രാത്രി അല്ലേ ഇന്ന്… കുറച്ചു അണിഞ്ഞൊരുങ്ങി അങ്ങട് ചെന്നോളൂ കുട്ടി…”

ചൂണ്ടു വിരൽ ഒന്ന് കടിച്ചു കൊണ്ട് നിലത്തു കളം വരച്ചു നാണത്തോടെ പറയുകയാണ് കിച്ചു.

അത് കണ്ടതും സ്റ്റെല്ലയ്ക്ക് ശ്വാസം നിന്നുപോയി.

കിച്ചു… ഇതെന്തെടുക്കവാ, വാതിൽ തുറന്നെ വേഗം.

അച്ഛമ്മ വന്നു കൊട്ടി വിളിയ്ക്കുന്നുണ്ട്..

അച്ഛമ്മേ… ഞങ്ങളെ കുറച്ച് ബിസിയാണ്, ഇപ്പൊ വരാം കേട്ടോ, ഒരു പത്തു മിനിറ്റ്.

പുളിയിലക്കരയുള്ള സെറ്റിന്റെ മുണ്ടെടുത്ത് അവളുടെ ആലില വiയറിന്മേൽ വട്ടംചുiറ്റി കാണിച്ചു കൊടുക്കുകയാണ് കിച്ചു.

പെട്ടെന്ന് സ്റ്റേല്ലയ്ക്ക് ഇക്കിളിയായി.

“കുഴപ്പമില്ലന്നേ… അറിയാവുന്നത് പോലെ ഞാൻ ചെയ്തോളാം കിച്ചു “

“ഹ്മ്മ്… ആയിക്കോട്ടേ, ഞാൻ തൊടത്തില്ല കേട്ടോ..” കിച്ചു അവളുടെ കവിളിൽ പിടിച്ചു കുലുക്കി.

എന്നിട്ട് റൂം തുറന്ന് ഇറങ്ങി.

“എന്റെ അച്ഛമ്മേ… ആ കൊച്ചിന് സെറ്റും മുണ്ടും ഒന്നും ഉടുക്കാൻ പോലും അറിയത്തില്ല.. ഞാൻ ഒന്നു ഉടുപ്പിക്കാൻ തുടങ്ങിയതും ദേiഹത്തു പോലും തൊടുവിക്കില്ലന്നേ… ഒടുക്കത്തെ നാണോം….”

കിച്ചു പറയുന്നത് കേട്ട് കൊണ്ട് അകത്തെ സ്വീകരണ മുറിയിൽ സെറ്റിയിൽ ഇരിക്കുകയാണ് ഇന്ദ്രൻ..

“പതുക്കെ പറ കുട്ടി… ഇന്ദ്രൻ എങ്ങാനും കേൾക്കും “

അച്ഛമ്മ പറഞ്ഞതും കിച്ചു ചിരിച്ചു.

“കേട്ടാൽ ഇപ്പൊ എന്താ, ഞാൻ ഉള്ള കാര്യം ആണ് പറഞ്ഞത്, മുണ്ട് ഉടുക്കാൻ അറിഞ്ഞൂടാ… ഇട്ടിരിക്കുന്ന ടോപിന്റെ മുകളിൽ കൂടി ഒന്നു ചുറ്റിച്ചു കാണിച്ചേ ഒള്ളു… അപ്പോളേക്കും കിടന്ന് പുളകിതയായി…”

“ഹോ.. ഈ കുട്ടി, എനിക്ക് ഇതൊന്നും കേൾക്കാൻ വയ്യാ… ഞാൻ പോകുന്നു “

ഇരുവരുടെയും സംസാരം കേട്ടതും ഇന്ദ്രൻന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.

അവൻ നേരെ റൂമിലേക്ക് കയറി പോയി.

അച്ഛമ്മേ… ഇത് ആരാണെന്ന് നോക്കിക്കേ…

കുറച്ചു കഴിഞ്ഞതും കിച്ചു വിളിച്ചു കൂവി.

സെറ്റും മുണ്ടും ഒക്കെ ഉടുത്തു കൊണ്ട് ഇറങ്ങി വന്ന സ്റ്റേല്ലയെ കാണാൻ നല്ല ചന്തം ഉണ്ടായിരുന്നു.

അച്ഛമ്മ പോലും അവളെ കണ്ണിമ വെട്ടാതെ നോക്കി നിന്നു.

അത് കണ്ടതും അവൾക്ക് നാണം വന്നു.

ഒരു ഗ്ലാസ്‌ പാലെടുത്തു ലളിതചേച്ചി അവളുടെ കൈലേക്ക് കൊടുത്തപ്പോൾ പാവത്തിന്റെ കൈ വിറച്ചു പോയി.

“എന്തിനാ വിറയ്ക്കുന്നെ, വേറാരും അല്ലാലോ, സ്വന്തം ഭർത്താവ് അല്ലേ മോളെ

ലളിത ചിരിച്ചു കൊണ്ട് പറഞ്ഞു.

തുടരും

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *