റൂമിന്റെ വാതിൽക്കൽ എത്തിയ ശേഷം ലളിത ചേച്ചി ആയിരുന്നു അത് തുറന്നു കൊടുത്തത്..
സ്റ്റെല്ല പതിയെ അകത്തേക്ക് കയറിയതും ചേച്ചി തന്നെ വെളിയിൽ നിന്നും വാതിൽ ച്ചാരിയിട്ടു നടന്നു അകന്നു.
കിച്ചു ആണെങ്കിൽ വേണ്ടാത്ത വർത്തമാനം പറയും എന്ന് പറഞ്ഞു അച്ഛമ്മ അവളെ അവിടേക്ക് വിട്ടതും ഇല്ലയിരുന്നു.
വാതിൽ അടയുന്ന ശബ്ദം കേട്ടതും കട്ടിലിൽ കിടക്കുകയായിരുന്ന ഇന്ദ്രൻ ഒന്നു മുഖം ഉയർത്തി നോക്കി.
തന്റെ മുന്നിൽ പിടയുന്ന മിഴുകളുമായി നിൽക്കുന്ന മൊഞ്ചത്തി പെണ്ണിനെ കണ്ടതും അവന്റെ കിളി പോയിരിന്നു.
പതിയെ എഴുന്നേറ്റു മുണ്ടൊന്നു മടക്കി മുറുക്കി ഉടുത്തു കൊണ്ട് ഇന്ദ്രൻ സ്റ്റെല്ലയുടെ അരികിലേക്ക് നടന്നു ചെന്നു.
കൈയിൽ ഇരുന്ന് വിറയ്ക്കുന്ന പാലിന്റെ ഗ്ലാസ് മേടിച്ചു, അവൻ തന്നെയാണ് മേശമേൽ വെച്ചത്.
എന്നിട്ട് സ്റ്റെല്ലയേ അടിമുടി ഒന്നു നോക്കി.
സെറ്റ് ഒക്കെ ഉടുത്തു വന്നപ്പോൾ അസ്സൽ ഒരു തമ്പുരാട്ടിക്കുട്ടി പോലെ ഉണ്ട്.
അവളുടെ വട്ടത്തിൽ ഉള്ള മുഖവും, നീണ്ടു വിടർന്ന മിഴികളും, തുടുത്ത കവിളും, ഒക്കെ നോക്കി അവൻ അങ്ങനെ നിന്നു.
അതിനേക്കാളൊക്ക ഉപരി ആയിട്ട് ഉള്ള അവളുടെ ചെറിയ ചുരുളുകൾ ഉള്ള തലമുടി. അതിലെ കാച്ചെണ്ണയുടെ സുഗന്ധം..
അതാണ് അവനെ മoദിപ്പിക്കുന്നത്.
പട്ടു മെത്ത വിരിച്ചതുപോലെ കിടക്കുകയാണ്, നിറയെ തിങ്ങി വളർന്ന നിൽക്കുന്ന കാർക്കൂന്തൽ..
പെട്ടന്ന് ആയിരുന്നു അവന്റെ കണ്ണിൽ എന്തോ ഉടക്കിയത്.
ഒപ്പം നെറ്റിയൊന്നു ചുളിഞ്ഞു.
തോളിലേക്ക് തന്റെ വലം കൈ എടുത്തു വെച്ചതും അത്രനേരം മിഴികൾ കുമ്പിട്ട് കൊണ്ട് നിന്നവൾ വേഗം മുഖം ഉയർത്തി.
തന്നോട് ചേർത്തു നിറുത്തി കൊണ്ട് അവളുമായി ഡ്രസിങ് റൂമിലേക്ക് നടന്നു.
വല്ലാണ്ട് വിറയ്ക്കുകയാണ് അവളെ.
ശ്വാസം എടുക്കുന്നത് പോലും കിതപ്പായി മാറി..
ഒരു പക്ഷികുഞ്ഞിനെ പോലെ അവന്റെ കൈയിൽ ഒതുങ്ങി കൂടി ആണ് നടപ്പ് ഒക്കെ.
ഡ്രസിങ് റൂമിലെ ചില്ലു കണ്ണാടിയുടെ മുന്നിൽ കൊണ്ട് അഭിമുഖമായി നിറുത്തിയ ശേഷം ഇന്ദ്രനും വന്നു അവളുടെ പിന്നിലായി നിന്നു.
അല്പം കുനിഞ്ഞു അവളുടെ മുടികളിൽ മുഖം പൂഴ്ത്തി.
ആഴത്തിൽ ഒന്ന് ശ്വാസം എടുത്തപ്പോൾ പെണ്ണിനോട് ഉള്ള ഇഷ്ട്ടം പോലും കൂടിവരുന്നതായി അവനു തോന്നി.
വീണ്ടും വീണ്ടും ശ്വാസം എടുത്തു അവളിലെ മണം നുകരുമ്പോൾ, കിതപ്പ് അടക്കാൻ പാട് പെട്ടു കൊണ്ട് അവന്റെ മുന്നിൽ നിൽക്കകയായിരുന്നു സ്റ്റെല്ല.
കുറച്ചു കഴിഞ്ഞതും ഇന്ദ്രൻ ആണെകിൽ കണ്ണാടിയുടെ മുന്നിൽ ഇരുന്ന സിന്ദൂരചെപ്പു കൈലേക്ക് എടുത്തു.
അത് പതിയെ ഒന്ന് തുറന്ന ശേഷം ഒരു നുള്ള് സിന്ദൂരം ചൂണ്ടു വിരൽ ഉപയോഗിച്ച് നുള്ളി എടുത്തു.
എന്നിട്ട് അവളുടെ വിടർന്നു പരന്ന നെറ്റിത്തടത്തിൽ വട്ടത്തിൽ ഒന്ന് തൊട്ടു കൊടുത്തു.
പുരികകൊടിയുടെ മുകളിലായ് നില കൊള്ളുന്ന ആ സിന്ദൂരരേണു…
ഒപ്പം മൂക്കിൻ തുമ്പിലും പടർന്നു.
തൂത്തു കളയുവാൻ സ്റ്റെല്ല തുടങ്ങിയതും, ഇന്ദ്രൻ അവളുടെ കൈയിൽ പിടിത്തം ഇട്ടു. മിഴികൾ ഉയർത്തി അവനെ നോക്കുവാൻ പേടി ആയത് കൊണ്ട് പിന്നെയും നിലത്തേക്ക് ദൃഷ്ടി പയിച്ചു.
അപ്പോളേക്കും ഇന്ദ്രൻ അവളുടെ നെറുകയും കൂടി ചുiവപ്പിക്കുവാൻ ഉള്ള തിടുക്കത്തിൽ ആയിരുന്നു.
എല്ലാം കഴിഞ്ഞു അവൻ അവളുടെ താടി പിടിച്ചു മേല്പോട്ട് ഉയർത്തി, എന്നിട്ടും നോക്കാതെ നിൽക്കുന്നവളുടെ മിഴികളിൽ ഒന്ന് ഊതി.
പിടപ്പോടെ പെണ്ണ് അവനെ ഒന്ന് നോക്കി.
ആദ്യം ആയിട്ട് ആയിരുന്നു അത്. അത്രമേൽ അടുത്തായി അവൻ അങ്ങനെ നിൽക്കുന്നത്.
ഇഷ്ട്ടം ആയോന്ന് നോക്കിയേ..
മുഖം തിരിച്ചു കണ്ണാടിയിലേക്ക് കാണിച്ചു കൊണ്ട് ഇന്ദ്രൻ ശബ്ദം താഴ്ത്തി ചോദിച്ചു.
കണ്ണാടിയിലേക്ക് ഒന്ന് നോക്കിയ ശേഷം പെട്ടെന്ന് അവൾ തല കുലുക്കി.
“എന്നും ഇങ്ങനെ ആവണം കേട്ടോ… ഈ പൊട്ടും സിന്ദൂരവും, എന്നും ഉണ്ടാവണം “
. വീണ്ടും അവന്റെ ശബ്ദം..
സ്റ്റെല്ല പിന്നെയും തല കുലിക്കി.
കിടക്കണ്ടെ…?
അവൻ ചോദിച്ചതും പെണ്ണിനെ വീണ്ടും വിറച്ചു.
വാ… നേരം ഒരുപാട് ആയി,
പറഞ്ഞു കൊണ്ട് അവൻ സ്റ്റേല്ലയുടെ ഇടത്തെ തോളിലൂടെ കൈ ചേർത്ത് വട്ടം പിടിച്ചു,എന്നിട്ട് അവളുമായി ബെഡ് റൂമിലേക്ക് നടന്നു.
വാതിൽ കടന്നതും അവന്റെ ഇടം കൈ തോളിൽ നിന്നും പിന്നിലൂടെ താഴേക്ക് പiതിച്ചു, iഅഴിഞ്ഞു കിiടക്കുന്ന കേശഭാരത്തെ തഴുകി കൊണ്ട് മറി കടന്നു അവന്റെ വിരലുകൾ ചെന്നു നിന്നത് അവളുടെ ആലില പോലുള്ള വiയറിന്മേൽ ആയിരുന്നു.
നേര്യത്തിന്റെ ഇടയിലൂടെ കൈ കടiത്തി കൊണ്ട് അവൻ അവളെ അല്പം കൂടി ചേർത്തു പിടിച്ചതും സ്റ്റെല്ല അവന്റെ കൈയിൽ പിiടുത്തം ഇട്ടു.
പെട്ടെന്ന് തന്നെ ഇന്ദ്രൻ തന്റെ നടത്തം മതിയാക്കി.
എന്തേ…നിനക്ക് വേദനിച്ചോ
ഗൗരവത്തിൽ അവന്റെ ശബ്ദം..
മറുപടി പറയാൻ പേടിച്ചു നിൽക്കുകയാണ് അവള്.
“ചോദിച്ചത് കേട്ടില്ലേ, സ്റ്റെല്ലയ്ക്ക് വേദനിച്ചോന്നു “ഇക്കുറി ശബ്ദം അല്പം കൂടി ഉയർന്നു
“ഇല്ല……”
“പിന്നെന്താ….”
“പേടിച്ചു… പേടിച്ചിട്ടാ….”
“ആരെ..എന്നെയാണോ ..”
വീണ്ടും അവന്റെ ശബ്ദം കാതിൽ മുഴങ്ങി.
ഒന്നും പറയാതെ നിൽക്കുന്നവളുടെ താടി തുമ്പ് പിടിച്ചു മേല്പോട്ട് ഉയർത്തി.
അപ്പോളേക്കും പെണ്ണിന്റെ മിഴികളിൽ നീർ മുത്തുകൾ ഉരുണ്ടു കൂടി തുടങ്ങിയിരുന്നു.
“എനിക്ക് എനിക്ക് ഇതൊക്കെ പേiടിയാ ഇന്ദ്രേട്ടാ, എന്നെ.. എന്നെ ഒന്നും ചെiയ്യല്ലേ… ഞാൻ.. ഞാനൊരു പാവം ആണ്, ഒരു തെറ്റ് പോലും ഇന്നേ വരെ ആർക്കും ദോഷം ആയിട്ട് ചെയ്തിട്ടില്ല… ദയവ് ചെയ്തു എന്നെ ഇവിടെന്നു പോകുവാൻ അiനുവദിക്കണം.. പ്ലീസ്…..”
പെട്ടെന്ന് അവൾ കുനിഞ്ഞു ഇരുന്നു അവന്റെ ഇരു കാiലുകളിലും കെiട്ടി പിടിiച്ചു കൊണ്ട് പറഞ്ഞു.
ആറു മാസം എന്നല്ല ആറു ദിവസം പോലും ഏട്ടന്റെ ഭാര്യ ആവാൻ ഉള്ള യോഗ്യത ഒന്നും എനിക്ക് ഇല്ല… നിങ്ങൾ ഒക്കെ വലിയ വലിയ ആളുകൾ ആണ്,ഈ കുടുംബത്തിന്റെ മുറ്റത്തു നിൽക്കുവാൻ ഉള്ള നിലയും വിലയും ഇല്ലാത്ത ഞാൻ ആണ് ഇന്ന് ഇന്ദ്രേട്ടന്റെ കിiടപ്പറയിൽ……
അത് പറയുകയും അവളുടെ വാക്കുകൾ വിറച്ചു.
“എന്നെ പ്രണയിച്ചു എന്ന് പറയുന്ന നുണ കഥകൾ ഒക്കെ താമസിയാതെ ഒരു ദിവസം എല്ലാവരും അറിയും… അന്ന് എന്നെ ഇവിടെ നിന്നും പറഞ്ഞു വിടും, അതിലും ഭേദം ഞാൻ ഉടനെ തന്നെ പോകുന്നത് അല്ലേ.ഇന്ദ്രേട്ടന്റെ കൂടെ കിiടക്കാൻ ഉള്ള യോഗ്യത ഇല്ലാത്തവൾ ആണ് ഞാന് .പ്ലീസ് “
പറഞ്ഞു കൊണ്ട് അവൾ വിതുമ്പി കരഞ്ഞു.
ഇന്ദ്രൻ അല്പം കുനിഞ്ഞു. എന്നിട്ട് സ്റ്റെല്ല യുടെ തോiളിൽ പിടിച്ചു.മേല്പോട്ട് ഉയർത്തി.
എന്നിട്ട് അവളെ തന്റെ കൈകളിൽ കോരി എടുത്തു കൊണ്ട് ചെന്നു ബെഡിലേയ്ക്ക് കിടത്തി.
ലൈറ്റ് ഓഫ് ആകുന്നതും മുറിയിൽ ഇരുട്ട് പരക്കുന്നതും പേടിയോടെ അവൾ അറിഞ്ഞു..
കൂട്ടിയടച്ച മിഴികൾ അല്പം കഴിഞ്ഞു അവൾ ചിമ്മി തുറന്നു. നോക്കിയ പ്പോൾ കണ്ടു കുറച്ചു അപ്പുറത്തായി മാറി കിടന്ന സെറ്റിയിലേക്ക് പോയി കിടക്കുന്ന ഇന്ത്രനെ.
പെട്ടന്ന് എഴുന്നേറ്റു അവന്റെ അടുത്തേക്ക് ചെന്നു.
ഇന്ദ്രേട്ടാ… ഇവിടെ കിടന്നോളു, ഞാൻ സെറ്റിയിൽ കിടക്കാം…
അവന്റെ മുഖത്തേക്ക് അല്പം കുനിഞ്ഞു നിന്നു കൊണ്ട് അവൾ പറഞ്ഞു.
യാതൊരു അനക്കവും ആ ഭാഗത്തു നിന്നും ഉണ്ടായില്ല.
“ഏട്ടാ… “
കുറച്ചുടെ അവൾ മുഖം കുനിച്ചു.
കണ്ണടച്ച് കിടക്കുന്നവനെ കണ്ടതും ഉള്ളിൽ എന്തോ ഒരു കുറ്റബോധം.
“അറിയാതെ പറഞ്ഞു പോയതാ… സോറി, ഇന്ദ്രേട്ടൻ പറയും പോലെ, അത്രയും നാളും ഇവിടെ കഴിഞ്ഞോളം… ബെഡിൽ വന്നു കിടക്കാമോ “
തന്റെ മുന്നിൽ നിന്നു കെഞ്ചുന്നവളെ ഒന്ന് നോക്കിയ ശേഷം വലം കൈ നീട്ടി അവളെ പിടിച്ചു അവൻ ദേഹത്തേക്ക് ഇട്ടു.
കൂടെ കിടക്കുവാൻ ഉള്ള യോഗ്യത ഉണ്ടാവട്ടെ.. എന്നിട്ട് വരാം.. ഇപ്പൊ തത്കാലം സ്റ്റെല്ല ചെന്നു ഉറങ്ങാൻ നോക്ക്.
പറഞ്ഞു കൊണ്ട് അവൻ വീണ്ടും മിഴികൾ പൂട്ടി
തുടരും
മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ