ജെറിയുടെയും വിജയുടെയും വീടായ ബെത്‌ലഹേമിലേക്ക് വരുമ്പോൾ ചാർലിക്ക് യാതൊരു ഭയവും ഉണ്ടായിരുന്നില്ല എന്ന് മാത്രം അല്ല വ്യക്തമായ പദ്ധതികളും ഉണ്ടായിരുന്നു.. അവൻ സാറയോട് താൻ എന്ത് പറഞ്ഞാലും അത് ശരി വെയ്ക്കാൻ മാത്രം പറഞ്ഞു
അവർ ചെല്ലുമ്പോൾ വിജയും ജെറിയും വാതിൽക്കൽ വന്നു സ്വീകരിച്ചു
“എന്താ വൈകിയേ?”
ജെറി സ്നേഹത്തോടെ ചോദിച്ചു
“ഇറങ്ങി യപ്പോൾ വൈകി. പിന്നെ പലയിടത്തും വഴി തെറ്റി “
ചാർളി മെല്ലെ പറഞ്ഞു
“അത് ശരി എത്ര വർഷം കൊണ്ട് വരുന്ന വഴി ആണ്.. കൊള്ളാം അത് തെറ്റിപ്പോയ?”
അവർ സ്വീകരണമുറിയിൽ ഇരുന്നു
“ആക്ച്വലി ആരും പറയാത്ത ഒരു കാര്യമുണ്ട് വിജു ചേട്ടാ.. I lost my memory after that accident “
ഒരു സ്ഫോടനം ഉണ്ടായ പോലെ
“What?”
വിജയ് ചോദിച്ചു
“യെസ്.. ഓർമ്മകൾ പോയിരുന്നു. ആക്‌സിഡന്റ്ന്റെ മുന്നേയുള്ള ഒന്നും എന്റെ ഓർമ്മയിൽ ഇല്ല. പിന്നെ എട്ടു മാസം കൊണ്ട് റിലേറ്റീവ്സ്… ഫ്രണ്ട്സ് അവരെ കുറിച്ച് ഒരു ഐഡിയ കിട്ടി അത്ര തന്നെ.. കൗൺസിലിംഗ് തെറാപ്പി ഒക്കെ എന്നെ ഹെൽപ്പ് ചെയ്തു”
“ഇപ്പോഴും ഓർമ്മകൾ”
വിജയ് ചോദിച്ചു
“ഇല്ല.. വാഷ് ഔട്ട്..”
ചാർലി മെല്ലെ ഒന്ന് ചിരിച്ചു
ജെറി പൊട്ടിക്കരഞ്ഞു കൊണ്ട് മുറിയിൽ നിന്ന് എഴുന്നേറ്റു പോയി
വിജയുടെ ചുണ്ടിൽ ഒരു ഗൂഢ സ്മിതമുണ്ടായത് അവൻ കണ്ടു
“ഏതൊക്കെയോ സിനിമയിൽ നമ്മൾ ഇത് കണ്ടിട്ടുണ്ട് “
“ഉം “
“സാരമില്ല ലീവ് ഇറ്റ് “
ചാർലി തന്നെ പോയി ജെറിയെ കൂട്ടിക്കൊണ്ട് വന്നു സമാധാനിപ്പിച്ചു
വിജയ് ചാർളിയെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത് സാറ കണ്ടു
അവൾക്ക് നേരിയ ഒരു ഭയം തോന്നി
ചാർലിക്ക് എന്തോ സംഭവിച്ചു എന്ന് അവന് മനസിലായിരുന്നു
അത് കൊണ്ടാണ് അവൻ പഴയ ഒന്നും പറയാതെയോ ഭാവ വ്യത്യാസം ഒന്നും ഉണ്ടാക്കാതെയോ ഇരുന്നത് എന്ന് അയാൾക്ക് ഇപ്പൊ മനസിലായി
അന്ന് ഫ്ലാറ്റിൽ അവൻ വന്നിട്ട് പോകുമ്പോൾ അലീനയും താനും കൂടി കുറിച്ചതാണ് അവന്റെ അന്ത്യം
കഴിയുന്നതും വേഗം വേണം
കല്യാണത്തിന് ശേഷം അത് നടക്കില്ല എന്ന് മാത്രം അല്ല അത് കുടുംബത്തിൽ ഉള്ളവർ അറിഞ്ഞാൽ പിന്നെ തീർന്നു അതിനു മുന്നേ അവൻ തീരണം. അത് കൊണ്ടാണ് പിറ്റേന്ന് അത് പ്ലാൻ ചെയ്തത്. തന്റെ ആൾക്കാർ തന്നെ ആയിരുന്നു അതിന്റെ പിന്നിൽ. അiടിച്ചു കൊiക്കയിൽ ഇട്ട് കളഞ്ഞു അവിടെ നിന്നും ജീവിച്ചു വന്നപ്പോൾ പതറി പോയി
പക്ഷെ അവന് ഭാവ വ്യത്യാസം ഒന്നും കണ്ടില്ല
എന്നാലും മുന്നിൽ ചെന്നു നിൽക്കാൻ ഒരു മടിയായിരുന്നു
ഭക്ഷണം വിളമ്പാൻ തുടങ്ങുമ്പോ ജെറിയുടെ മൊബൈലിലേക്ക് ഒരു വീഡിയോയും കുറച്ചു ഫോട്ടോകളും വന്നു
അറിയാത്ത നമ്പർ
എന്നിട്ടും അത് അവൾ ഓപ്പൺ ചെയ്തു
വിജയ്ക്കൊപ്പം അലീന
അലീനയെ അവൾ കണ്ടിട്ടുണ്ട്
ഹോട്ടലിൽ നിന്നും ഭക്ഷണം കഴിഞ്ഞു ഇറങ്ങുന്നത്
അരക്കെട്ടിൽ ചുറ്റിയ അവന്റെ കൈകൾ
അവളുടെ നോട്ടം
അവൾ കുറച്ചു നേരം അത് നോക്കി നിന്നു
പിന്നെ മെയിൽ വന്നത് ഓപ്പൺ ചെയ്തു
അവൾക്ക് വേണ്ടി അവൻ മേടിച്ചു കൊടുത്ത ഫ്ലാറ്റിന്റെ ബാൽകണിയിൽ അവർ ഒന്നിച്ചു നിൽക്കുന്ന ഫോട്ടോകൾ. അവൻ അവളുടെ പേരിൽ വാങ്ങിയിരിക്കുന്ന പ്ലോട്ട്ക്കളുടെ ഡീറ്റെയിൽസ്..
ജെറിയെ വിയർപ്പിൽ കുളിച്ചു
ചiതി
അവനോട് ചോദിച്ചാൽ എന്റെ ഇഷ്ടം എന്ന് പറഞ്ഞു ഒഴിയും
നിനക്ക് വേണേൽ പോകാം
ഡിവോഴ്സ് നു ഞാൻ തയ്യാർ എന്ന് പറയും
തന്റെ പണമാണ് കൂടുതലും
തന്നെ ചiതിച്ചത്
ഇനിയും നിൽക്കണോ ഇവിടെ?
ചാർലി പോയിട്ട് സംസാരിക്കാമെന്ന് അവൾ നിശ്ചയിച്ചു
“ചേട്ടനെ കഴിഞ്ഞ ദിവസം പാലായിൽ വെച്ചു കണ്ടല്ലോ “
ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോ പെട്ടെന്ന് ചാർലി ചോദിച്ചു
“എന്നെയോ ഹേയ് നിനക്ക് തോന്നിയതാവും “
വിജയ് വിളർച്ചയോടെ പറഞ്ഞു
“അല്ലല്ല ഇവളുടെ അങ്കിളിന്റെ വീട്ടിൽ പോയിട്ട് വന്നപ്പോൾ ചേട്ടൻ ഒരു ഹോട്ടലിൽ നിന്നു ഭക്ഷണം കഴിഞ്ഞു ഇറങ്ങുന്നത് കണ്ടു. കൂടെ ഒരു ലേഡി ഉണ്ടായിരുന്നു. ഓഫീസ് സ്റ്റാഫ് ആണോ?”
“, ഹേയ് ഇല്ലടാ ഞാൻ പോയിട്ടില്ല “
“ഇല്ല ചേട്ടാ. ഞാനും കണ്ടു. ഞങ്ങൾ വിളിക്കാൻ ശ്രമിച്ചപ്പോ ചേട്ടൻ കാറിൽ കയറി പോയി “
ജെറി ഇപ്പൊ പൊട്ടും എന്ന മട്ടിൽ നിൽക്കുകയാണ്
“ഞാൻ പോയിട്ടില്ലന്നെ. നിങ്ങളു വേറെ ആരെയെങ്കിലും കണ്ടതാവും “
“ഇത് ചേട്ടൻ പറയും എന്ന് എനിക്ക് അറിയാമായിരുന്നു. അത് കൊണ്ട് ഞാൻ ഫോട്ടോ എടുത്തു വെച്ചു നോക്കിക്കേ “
ചാർളി മൊബൈലിൽ എടുത്ത പിക് കാണിച്ചു
എല്ലാം അവസാനിച്ചു എന്ന് വിജയ്ക്ക് മനസിലായി
“ഓ ഇത്.. ഇത് ഞാൻ മറന്ന് പോയി.. എടി നിനക്ക് അറിഞ്ഞൂടെ? അലീന നമ്മുടെ ഓഫീസിലെ “
ജെറിയുടെ കൈയയാളുടെ മുഖത് ആഞ്ഞു പതിച്ചു
“അത് കലക്കി…”
ചാർലി പൊട്ടിച്ചിരിച്ചു
“എടി…”
വിജയ് അവളുടെ മുഖത്തിന് നേരെ കൈയോങ്ങി
ഒറ്റ ചവിട്ട്
വിജയ് ദൂരെ തെറിച്ചു വീണു
“അത് വേണ്ടാ. പ്രത്യേകിച്ച് ആങ്ങളയായ ഞാൻ ഇങ്ങനെ മുന്നിൽ നിൽക്കുമ്പോ…എന്റെ ചേച്ചിയെ തൊടരുത്..ഇനി ചേച്ചി ഇപ്പൊ അടിച്ച ഈ അടി ഒന്നുമല്ല. നിനക്കുള്ള അടി ഞങ്ങൾടെ കുടുംബത്തിന്നു വരും.. അത് നി താങ്ങുകേല.. ചേച്ചി നിൽക്കുന്നോ. അതോ വരുന്നോ?”
ജെറിയുടെ മുഖം ഉറച്ചു
“വരുന്നു “
അവൾ പറഞ്ഞു
“എങ്കി സ്വർണം ക്യാഷ് പാസ്സ് ബുക്ക് ക്രെഡിറ്റ് കാർഡ് സർവവും എടുത്തു കൊണ്ട് ഇറങ്ങിക്കോ.. അല്ലെങ്കിൽ മുഴുവൻ എടുത്തു മുങ്ങും ഈ നായിന്റെ മോൻ..”
വിജയ് പക നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി
ജെറിയുടെ കൈ പിടിച്ചു സാറ
ചാർലി കാറിന്റെ അടുത്ത് ചെന്നിട്ട് തിരിച്ചു വന്നു ഒരു പൊതി കയ്യിൽ കൊടുത്തു
“ഇത് മനോരമ ജംഗ്ഷൻ ലെ ഫ്ലാറ്റിൽ ഞാൻ ഇന്ന് ചെന്നപ്പോ പുതിയ ഉടമസ്ഥൻ തന്നതാ. നിങ്ങൾ വെപ്രാളം പിടിച്ചു ഫ്ലാറ്റ് മാറിയപ്പോ ഭിത്തിയിൽ തൂക്കിയിരുന്ന ഫോട്ടോസ് എടുക്കാൻ മറന്നു പോയിന്ന്. ദാ “
അവൻ അത് അയാൾക്ക് മുന്നിൽ എറിഞ്ഞു
“പിന്നെ മെമ്മറി ലോസ് ഒന്നും എനിക്കില്ല എന്ന് ഇപ്പൊ നിങ്ങൾക്ക് മനസിലായി കാണും അത് എന്റെ ഒരു നമ്പർ ആയിരുന്നു. അല്ലെങ്കിൽ ഇത്രയും കാര്യം പുറത്ത് വരുമോ.. പക്ഷെ നിനക്കുമവൾക്കും ഉള്ള വലിയ അടി വരാൻ പോന്നേയുള്ളു.. എന്തിനാണ് എന്ന് അറിയാവോ?”
വിജയ് പതർച്ചയോടെ മുഖം താഴ്ത്തി
“നീല ജീപ്പ്… കൊക്ക.. തോട്ടം. ദോഷം പറയരുത്ല്ലോ brilliant idea ആയിരുന്നു… പക്ഷെ തമ്പുരാൻ അത് തോല്പിച്ചു കളഞ്ഞു. എന്റെ കൊച്ചിന്റെ പ്രാർത്ഥന അത്രയ്ക്ക് ഉണ്ടാരുന്നു.. അപ്പൊ ശരി..”
ജെറി നടുങ്ങി നിൽക്കുകയായിരുന്നു
“എടാ നിന്നെ കൊ ല്ലാൻ ശ്രമിച്ചതാണോ? ഇവനും ഇവളും കൂടിയാണോ?”
ചാർലി ഒന്ന് മൂളി
“പണി വരുന്നുണ്ട്.. കേട്ടോടാ പുiല്ലേ..”
അവൻ ഇറങ്ങി
തുടരും….
മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ