ചാർളിക്ക് ബോധം വീണത് നാലാമത്തെ ദിവസമാണ്
അവൻ ഒന്ന് എല്ലാരേയും നോക്കി
നോട്ടം ഒടുവിൽ കിച്ചുവിൽ തങ്ങി നിന്നു
കിച്ചു ഒഴിച്ച് എല്ലാവരും പുറത്ത് ഇറങ്ങി
“എനിക്കു സാറയോട് സംസാരിക്കണം.. എങ്ങനെ എങ്കിലും..”
കിച്ചു അമ്പരന്ന് അവനെ നോക്കി
“എന്നോട് പിണങ്ങിയാൽ കൂടി അവള് തകർന്നു പോയിട്ടുണ്ടാവും. എന്നെ കാണാൻ പറ്റാതെ ഉരുകി ഉരുകി… നീ എങ്ങനെ എങ്കിലും അവളോട് പറ.. പ്ലീസ്.”
കിച്ചു തലയാട്ടി
സാറ കോളേജിൽ വന്ന ഉടനെ ഡിപ്പാർട്മെന്റ്ലോട്ട് ഓടി രുക്കു വന്നിട്ടുണ്ടെന്ന് കണ്ട് അവൾ ഓടി അടുത്ത് ചെന്ന് നിന്നു
“ഇപ്പൊ എങ്ങനെ ഉണ്ട്?”
അവൾ ഇടറിയ ശബ്ദത്തിൽ ചോദിച്ചു
രുക്മിണി വേദനയോടെ അവളുടെ മുഖത്തേക്ക് നോക്കി നിന്നു
പിന്നെ അവളെ കൂട്ടിക്കൊണ്ട് ക്യാന്റീനിൽ പോയി
അവൾ കിച്ചുവിന്റെ ഫോണിൽ വിളിച്ചു
കിച്ചു ഫോൺ അവനു കൊടുത്തു
“ഇച്ചാ..”
ഇടറി പൊട്ടിയ ഒരു വിളിയോച്ച
കൂടെ പൊട്ടിക്കരച്ചിൽ
അവൻ ആ ഫോണിൽ മുറുക്കെ പിടിച്ചു കണ്ണുനീര് മുഖത്ത് കൂടി ഒഴുകി പരന്നു
കിച്ചു അത് തുടച്ചു കൊടുത്തു
പിന്നെ മാറി നിന്നു
“ഇച്ചാ…”
അവൻ ഒന്ന് മൂളി
“വേദന… ഭയങ്കര വേദനയാണോ?”
അവൾ ചോദിക്കുന്നു
അവൻ ചുണ്ട് കടിച്ചു പിടിച്ചു
എന്ത് വേദന?
ശരീരത്തിന്റെ വേദന അറിയുന്നു പോലുമില്ല
മനസ്സിന്റെ വേദന ആണ് സഹിക്കാൻ വയ്യാത്തത്
“എനിക്ക്.. ഒന്ന് വരാൻ പോലും പറ്റില്ല.. കാണാൻ പോലും പറ്റില്ല…”
അവളുടെ സങ്കടം
അവളുടെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ
“സാറ?”
“എന്തോ..”
“ഞാൻ വേഗം വരും.. ഇനിയൊരിക്കലും എന്തിന്റെ പേരിലും ഞാൻ നിന്നോട് പിണങ്ങില്ല.. ഇത് പോലെ മിണ്ടാത് കാണാതെയിരിക്കില്ല.. എന്നോട് ക്ഷമിക്കണം..”
സാറ മിണ്ടിയില്ല
“ഞാൻ.. നിന്നെ എത്ര സങ്കടപ്പെടുത്തി എന്ന് എനിക്ക് അറിയാം അതിനുള്ള ദൈവശിക്ഷയാ ഇത് “
“അങ്ങനെയൊന്നും പറയല്ലേ.. അതൊന്നുമല്ല.. ഇപ്പൊ എങ്ങനെയാ.. എനിക്കു ഒന്നും അറിഞ്ഞു കൂടാ.. നെഞ്ചു പൊട്ടിപ്പോകുന്ന പോലെ..”
“തലയ്ക്കു സ്റ്റിച്ച് ഉണ്ട്.. കാലിൽ പൊട്ടൽ ഉണ്ട്.. കയ്യിൽ കുറച്ചു മുറിവുകൾ.. പിന്നെ നെഞ്ചിൽ എന്തോ വണ്ടിയുടെ വല്ലോം വന്നു കു ത്തിയതാണോന്ന് അറിഞ്ഞൂടാ.. ആഴത്തിൽ ഒരു മുറിവുണ്ട്.. വയറ്റിൽ മാത്രം ഒരു കുഴപ്പവുമില്ല ബാക്കി എല്ലായിടത്തും കുറേശ്ശേ.. ഇത്രെയേ ഉള്ളു “
“എന്റെ ദൈവമേ ഇത്രേ ഉള്ളുന്നു.. എന്ത് വേദന ആയിരിക്കും..”
“വേദന മനസ്സിനാണ്.. അത് ഇങ്ങനെ പൊള്ളിക്കും… ഇടക്ക് അത് എന്നെ കത്തിച്ച് കളയുന്ന പോലെ തോന്നുവാ.. നിന്നെ കാണാതെ ഞാൻ കഴിയുന്ന ഓരോ നിമിഷവും ഞാൻ മരിച്ചു പോകുന്ന പോലെയുള്ള വേദനയാ.. ശരീരത്തിന്റെ വേദന ഞാൻ അറിയുന്നു കൂടില്ല “
സാറ വിങ്ങികരഞ്ഞു
“എനിക്കു നിന്നോട് സംസാരിക്കണം.. എനിക്കു തോന്നുമ്പോഴൊക്കെ സംസാരിക്കണം..”
അവന്റെ ശബ്ദം ഒന്ന് മുറുകി
“എന്നെ നി സ്നേഹിക്കുന്നുണ്ടെങ്കില്.. എന്നെ നിനക്ക് വേണെങ്കില് നി എനിക്ക് ഒരു വാക്ക് തരണം. ഉടനെ വേണ്ട. നല്ലോണം ആലോചിച്ചിട്ട്. ഇത് മരണം നേരിട്ട് മുന്നിൽ വന്നു പോയ കൊണ്ട് പറയുകയാ ഞാൻ “
സാറ വർധിച്ച ഹൃദയമിടിപ്പോടെ അത് കേൾക്കാൻ കാതോർത്തു
“ഞാൻ എന്തൊക്കെ കാണിച്ചാലും എന്ത് ചെയ്താലും നി അവിടെ ഉണ്ടായിരിക്കണം എനിക്കായിട്ട്… ഞാൻ നല്ലവനൊന്നുമല്ല. നിന്നെ പോലെ ഒരു മാലാഖയെ അർഹിക്കുന്നുമില്ല. ഞാൻ ഒരു തെമ്മാടിയാണ് അത്…. നിനക്ക് അറിയാമോന്ന് എനിക്കു അറിഞ്ഞും കൂടാ. ഇത് വരെ നിന്റെ മുന്നിൽ ഉള്ള ഞാനല്ല ശരിക്കും ഉള്ള ചാർലി.. വ്യത്യാസം ഉണ്ട്. പക്ഷെ ഒന്നു മാത്രം സത്യമാണ്. നിന്നോടുള്ളത്… അതിൽ ചാർലി കളങ്കം വരുത്തിട്ടില്ല.. എന്നാണ് എനിക്കു നിന്നെ കൂട്ടാൻ പറ്റുക എന്ന് അറിയില്ല… പക്ഷെ ചാർലി നിന്റെയാ. കർത്താവാണേ എന്റെ അമ്മച്ചിയാണേ എന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണില്ല. നി മാത്രം… നി മാത്രം “
സാറ തളർച്ചയോടെ ഭിത്തിയിൽ ചാരി
“നി പഠിക്ക്.. എന്നിട്ട് ജോലിയിൽ പ്രവേശിക്ക്… അത് കഴിഞ്ഞു മതി…,പക്ഷെ എനിക്കു വാക്ക് തന്നു കഴിഞ്ഞാൽ നിനക്ക് വേറെ ഒരിടത്തേക്ക് പോകാനാവില്ല. വേറെ ഒരു ജീവിതത്തിലേക്ക് പോകാൻ ഞാൻ അനുവദിക്കില്ല.. എന്റെ കൂടെയല്ലാതെ വേറെ ആരുടെ ഒപ്പവും ഞാൻ അനുവദിക്കില്ല സാറ… അത് ആലോചിച്ചിട്ട് പതിയെ മതി.. ഞാൻ ഒരു കാട്ടുമനുഷ്യനാണെന്ന് എന്റെ ചേച്ചിമാര് തമാശ പറയാറുണ്ട്.. ഞാൻ ചിലപ്പോൾ ഒരു മൃഗം കൂടിയാണെന്ന് അവർക്ക് അറിയില്ല. നി അറിയണം ചാർലി ഒരു സാധാരണ കാമുകനോ ഭർത്താവോ ആയിരിക്കില്ല… നിന്നെയത് വേദനിപ്പിക്കും.. എനിക്ക് അറിയാം. അത് കൊണ്ട് ആലോചിക്ക് എന്നിട്ട് വാക്ക് തന്നാ മതി.. ഒന്നുടെ ഞാൻ പറയുന്നു വേണേൽ ഇത് ഇപ്പൊ അവസാനിപ്പിക്കാം നിനക്ക് പോകാം. പക്ഷെ എനിക്ക് വാക്ക് തന്നു കഴിഞ്ഞാ സാറ നിനക്ക് മറ്റൊന്നിലേക്ക് പോകാൻ പറ്റില്ല മരണത്തിലേക്കല്ലാതെ “
അവൻ ഫോൺ കട്ട് ചെയ്തു
സാറ നിശ്ചലമായ മിഴികൾ ഉയർത്തി രുക്കുവിനെ നോക്കി
“അവൻ എന്താ പറഞ്ഞത്?”
സാറ മറുപടി ഒന്നും പറയാതെ എഴുന്നേറ്റു നടന്നു
“എനിക്ക് വാക്ക് തന്നു കഴിഞ്ഞാൽ നിനക്ക് മറ്റൊരിടത്തേക്കും പോകാനാവില്ല. മരണത്തിലേക്കല്ലാതെ “
അവളുടെ ഉള്ളിൽ ആ വാചകങ്ങൾ അലയടിച്ചു കൊണ്ട് ഇരുന്നു
ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു തീരുമാനം എടുക്കുകയാണ്
ഒറ്റയ്ക്ക് അതിന് തന്നെ കൊണ്ടാവില്ല
ചാർളിയെ വളരെ കുറച്ചു മാത്രേ അറിയുവുള്ളു
കുറച്ചു ദിവസങ്ങൾ
കുറച്ചു സമയം
അവൻ പറഞ്ഞതൊക്കെ സത്യമാണ്
അവൻ ഒരു തെiമ്മാടിയാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
തന്നോട് ഇത് വരെ അങ്ങനെ ദേഷ്യം കാണിച്ചിട്ടില്ല. ആദ്യം കണ്ട ദിവസം അല്ലാതെ.
അതിനുള്ള അവസരങ്ങൾ പിന്നെ ഉണ്ടായിട്ടില്ല
ഇത് വേണോ സാറ?
വേണ്ടെങ്കിൽ നിനക്ക് ഇപ്പൊ പോകാം
പക്ഷെ എനിക്കു വാക്ക് തന്നിട്ട് പോകരുത്
അത് ന്യായമാണ്
ഒരാൾക്ക് വാക്ക് കൊടുത്തു സ്നേഹിച്ചിട്ട് മറ്റൊരാളിലേക്ക് പോകുന്നത് ചതിയാണ്
അതിന്റെ ശിക്ഷ മരണമാണ് എന്നാണ് അവൻ പറഞ്ഞു വെച്ചത്
ആലോചിച്ചു നോക്കാൻ സമയം ഉണ്ട്
ആശുപത്രിയിൽ
ചാർളിയുടെ നെറ്റിയിൽ ഒരു കൈത്തലം അമർന്നു
അവൻ കണ്ണ് തുറന്നു
അമ്മ
അവരുടെ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു
“അമ്മച്ചി എന്തിനാ ആശുപത്രിയിൽ വന്നത്. ങേ?”
അവൻ ദേഷ്യം പിടിച്ച പോലെ ചോദിച്ചു
അവർ വിതുമ്പുന്ന ചുണ്ടുകൾ. അവന്റെ കവിളിൽ അമർത്തി
“അമ്മച്ചിക്ക് കാണണ്ടെ പൊന്നെ…”
അവർ വിങ്ങികരഞ്ഞു
അവൻ ആ മുഖം തന്റെ നെഞ്ചിൽ ചേർത്ത് വെച്ചു
“അമർത്തരുത് ഒരു മുറിവ് ഉണ്ട് “
അവൻ തമാശ പറഞ്ഞു
ഷേർലി മുഖം ഉയർത്തി
പിന്നെ ദേഹത്ത് ഒക്കെ നോക്കി
“എന്റെ ദൈവമേ.. എന്റെ കൊച്ചിനെ നോക്കിക്കോളാഞ്ഞത് എന്നാ “
അവർ വിലപിച്ചു
“ആ അതിനും ദൈവത്തിനായി കുറ്റം. ഞാൻ ശ്രദ്ധിക്കാതെ ഓടിച്ച കൊണ്ടാ എന്റെ പൊന്നു “
“അത് ശരി.. നി ശ്രദ്ധിക്കാതെ വണ്ടിയൊടിച്ചതാ അല്ലെ “
അവർ ഒറ്റ അടി വെച്ച് കൊടുത്തു
“ദൈവമേ നോക്കിക്കേ വയ്യാതെ കിടന്ന എന്നെ തiല്ലുന്നത് “
“നി എന്താടാ ശ്രദ്ധിക്കാഞ്ഞത്?”
അവൻ ചിരിച്ചു കൊണ്ട് അവരെ നോക്കിക്കിടന്നു
“എന്റെ പൊന്നുമോൻ രാത്രി എന്തിനാ ഇറങ്ങി പോയത്? അതും അപ്പനോട് ദേഷ്യപ്പെട്ടിട്ട്?”
“എനിക്കു ഈ കല്യാണം വേണ്ട എന്ന് ഞാൻ അപ്പനോട് പറഞ്ഞതാ. അതറിഞ്ഞിട്ടും എന്നെ കെട്ടിയെഴുന്നള്ളിച്ചു കൊണ്ട് പോയി.
ദിവസം എത്ര ആയി കുടുംബത്തിൽ നിന്നും മാറി..”
“അയ്യോടാ അതിനു നീയെന്നാ ഇത്രയധികം ദിവസം നിന്നിട്ടുള്ളത് ഇപ്പൊ എന്തോ ഭാഗ്യത്തിന് കുറച്ചു ദിവസം നിന്നു. അത്രല്ലേ ഉള്ളു “
അവൻ മിണ്ടിയില്ല
“ഈ കല്യാണം വേണ്ടന്ന് നി അമ്മയോട് പറഞ്ഞോ ഇല്ലല്ലോ. പറഞ്ഞിരുന്നെങ്കിൽ കൊണ്ട് പോകോ നിന്നെ?”
അവൻ കണ്ണുകൾ വിടർത്തി നോക്കി
“എന്നാ ഇപ്പൊ പറയുന്നു. ഒരു രണ്ടു വർഷം കഴിഞ്ഞു മതി. അപ്പൊ ഞാൻ പറഞ്ഞോളാം.. അന്ന് മതി.”
“ആരെങ്കിലും ഉണ്ടോ കൊച്ചിന്റെ ഉള്ളില് “
അമ്മച്ചിയുടെ മുഖത്ത് കുസൃതി ചിരി
അവൻ കണ്ണടച്ച് കളഞ്ഞു
“ഇച്ചാ..”
ഇടറിയ ശബ്ദം
ആ മുഖം
ആ മുഖം മാത്രം
തുടരും…….
മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ