പ്രണയ പര്‍വങ്ങൾ ~~ ഭാഗം 43 ~ എഴുത്ത്:- അമ്മു സന്തോഷ്

രജിസ്ട്രേഷൻ കഴിഞ്ഞു

കുരിശുങ്കൽ തറവാട് ഉൾപ്പെടെ ആയിരം ഏക്കർ തൊട്ടവും സ്കൂൾ ഇരിക്കുന്ന പന്ത്രണ്ട് ഏക്കറും പിന്നെ ടൗണിൽ ഉള്ള നാലു ഷോപ്പിംഗ് കോംപ്ലക്സും ഒരു തിയേറ്ററും ചാർളിയുടെ പേരിൽ രജിസ്റ്റർ ചെയ്തു.

ഷോപ്പിംഗ് കോംപ്ലക്സ്, തീയറ്റർ സ്കൂൾ ഇതൊക്ക ഷേർലിയുടെ ഷെയർ ആണ്

ഷേർലി അച്ഛനമ്മമാർക്ക് ഒറ്റ മകളായത് കൊണ്ട് തന്നെ വേറെ ഒരവകാശി അതിനില്ല

അത് അവർക്ക് ഇഷ്ടം ഉള്ള. ആൾക്ക് കൊടുക്കാം

ചാർലി മാത്രമെ അവസാന കാലത്ത് തങ്ങൾക്കൊപ്പം കാണുകയുള്ളു എന്ന് അവർക്ക് നല്ല വ്യക്തമായി അറിയാം

ഇതൊക്ക നോക്കി നടത്താൻ സ്റ്റാൻലിയെ കൊണ്ട് ഒറ്റയ്ക്ക് പറ്റുകയുമില്ല

മൂത്തവനെ ഏൽപ്പിക്കാമെന്ന് വെച്ച അവനു കുറച്ചു ധൂർത് ഉണ്ട്. ഇതൊക്ക എപ്പോ വിറ്റ് തുലച്ചു എന്ന് നോക്കിയാൽ മതി

രജിസ്ട്രേഷൻ മറ്റാരോടും പറഞ്ഞില്ല. ഇനി അതിന്റെ പേരിൽ ഉടനെ ഒരു വഴക്ക് വേണ്ട

അവൻ അവരെ വീട്ടിൽ കൊണ്ടാക്കിയിട്ട് കിച്ചുവിന്റെ  വീട്ടിലേക്ക് പോയി

കിച്ചു വീട്ടിൽ ഉണ്ടായിരുന്നു

“അങ്ങനെ രജിസ്ട്രേഷൻ കഴിഞ്ഞു “

ചാർലി ഒന്ന് ചിരിച്ചു

“ഇനി മോനെ കാണാൻ കിട്ടത്തില്ലല്ലോ.. ഓട്ടമായിരിക്കും “

“ഹേയ് അതിനു ജോലിക്കാരുണ്ടല്ലോ.. ഒന്ന് മേൽനോട്ടം മതി. പ്രധാനമായിട്ട് ഇപ്പൊ ചെയ്തത് അതിൽ നിന്നും കണ്ടമാനം കാശ് ചേട്ടൻമാര് ഒരാവശ്യവും ഇല്ലാതെ എടുത്തു മറിക്കുന്നുണ്ട്. അപ്പൻ നോ പറയുകയുമില്ല.ധൂർത് കൂടുതലാ ഷെല്ലി ചേട്ടന്.. അതിനു ഒന്ന് ബ്രേക്ക്‌ വേണം. ശരിയാവത്തില്ല “

, അത് കുഴപ്പമല്ലേ. പുള്ളിക്കാരൻ പ്രശ്നം ഉണ്ടാക്കില്ലെട”

“അല്ലെങ്കിൽ തന്നെ പ്രശ്നമാ. സാറയുടെ കാര്യം ഊഹം ഉണ്ട്. അതിന്റെ പേരിൽ വഴക്ക് ഉണ്ടായിട്ടുമുണ്ട് പിന്നെ കോംപ്രമൈസ് ആയെങ്കിലും അവളെ കൊiല്ലുമെന്ന് പറഞ്ഞത് ഒന്നും ഞാൻ മറക്കുകേല”

“കൊiല്ലുമെന്ന് പറഞ്ഞോ “കിച്ചു നടുക്കത്തോടെ ചോദിച്ചു

അവൻ ഒന്ന് മൂളി

“ഇത് വരെ അവർക്ക് അവൾ ആരെന്ന് അറിയില്ല ആരോ ഒരാൾ എനിക്കുണ്ട് എന്നറിയാം. അത് അവർക്ക് യോജിക്കാൻ പറ്റാത്ത ഏതോ ബന്ധം ആണെന്ന് ഊഹം ഉണ്ട് താനും. അറിഞ്ഞാൽ ചിലപ്പോൾ അവൾക്ക് അത് അപകടമാണ് “

“അങ്ങനെ ഒക്കെ ചെയ്യുവോടാ “

ചാർലി ഒരു സെക്കന്റ്‌ മിണ്ടാത് ഇരുന്നു പിന്നെ തുടർന്ന്

“എന്റെ ഇളയ ചേച്ചിക്ക് ഒരു അഫയർ ഉണ്ടായിരുന്നു. കോളേജിൽ പഠിക്കുമ്പോ. അത്യാവശ്യം കാശ് ഒക്കെ ഉള്ള കുടുംബത്തിലേയ
ക്രിസ്ത്യൻ തന്നെ. പക്ഷെ വേറെ സഭയാണ്. പിന്നെ ചെറുക്കന്റെ അച്ഛൻ പണ്ട് പള്ളിയിലെ കാപ്യർ മറ്റൊ ആയിരുന്നു. പിന്നെ ഗൾഫിൽ ഒക്കെ പോയി കാശ് ഉണ്ടാക്കിയതാ. ഇത് ഷെല്ലി ചേട്ടൻ സമ്മതിച്ചില്ല. ചേട്ടൻ മാത്രം അല്ല അന്ന് അപ്പന്റെ ചേട്ടൻ ജീവിച്ചിരുന്ന സമയമാ.. അയാളും. എതിർത്തു. കുരിശുങ്കൽ തറവാട്ടിൽ ഇപ്പോഴും തുടർന്ന് പോകുന്ന ഒരു അനാചാരമുണ്ട്. കല്യാണം നടത്തുന്നത് എപ്പോഴും സ്വന്തം സഭയിൽ നിന്നും സമ്പന്നൻമാരിൽ നിന്നും മാത്രം ആയിരിക്കണം.. അത് മാറി ആരും കെട്ടുകേല. ഷെറി  ചേച്ചി സ്നേഹിച്ചിരുന്ന പയ്യൻ ഒരപകടത്തിൽ മരിച്ചു. ഞാൻ അന്ന് സ്കൂളിൽ പഠിക്കുവാ. എന്നാലും ഓർമ്മയുണ്ട്. അന്ന് ആരോ പറഞ്ഞത് ഷെല്ലി തീർത്തതാണെന്ന്.

കുറച്ചു നാള് സങ്കടപ്പെട്ടു നടന്നിട്ട് പിന്നെ പുള്ളിക്കാരി ഈ കല്യാണത്തിന് സമ്മതിച്ചു. എനിക്ക് അത് വലിയ അതിശയം ആയിരുന്നു. അത്രയും സ്നേഹിച്ചിട്ട് അവൻ ഒരു ദിവസം അങ്ങ് മരിച്ചു പോയപ്പോ ആറുമാസം കഴിഞ്ഞില്ല അതിനു മുന്നേ വേറെ ഒരുത്തന്റെ കൂടെ പൊറുക്കാൻ എങ്ങനെ പറ്റുന്നു എന്നോർത്ത്. എനിക്ക് ഒരു തരം വെറുപ്പ് പോലും തോന്നി പെണ്ണിനോട്.. പിന്നെയും പല രൂപത്തിൽ പെണ്ണ് എന്റെ മുന്നിൽ വന്നിട്ടുണ്ട്പ ഠിക്കുന്ന സമയത്, പിന്നെ ഷെല്ലി ചേട്ടന്റെ കൂടെ ബിസിനസ് മീറ്റിംഗുകൾക്ക് പോകുമ്പോൾ, ടൂർ പോകുമ്പോൾ, വിജു ചേട്ടന്റെ റിസോർട്ൽ പുതിയ പെൺപിള്ളേർ വരുമ്പോൾ എന്നെ വിളിക്കും നല്ല ഫ്രഷ് സാധനം വന്നിട്ടുണ്ട് വന്ന് നോക്കിട്ട് പോകാൻ..”

കൃഷ്ണൻ ഞെട്ടിയിരിക്കുകയാണ്

“അതെന്താ അങ്ങനെ പോകാഞ്ഞത് എന്നതിന് ഒറ്റ കാരണമേയുള്ളു. എന്നെങ്കിലും ഞാൻ ഒരു പെണ്ണിന്റെ കൂടെ കിടക്കുന്നുണ്ടെങ്കിൽ അവളുടെ കഴുത്തിൽ ഞാൻ കെട്ടിയ മിന്നു വേണം എന്ന് എന്റെ തീരുമാനം ആയിരുന്നു. എന്റെ അപ്പൻ അങ്ങനെയാ. എന്റെ അമ്മ മാത്രമേയുള്ളു അപ്പന്റെ മനസ്സില്. വേറെ ഒരു പെണ്ണിനേയും ജീവിതത്തിൽ അപ്പൻ തൊട്ടിട്ടില്ല. അത് എനിക്കുറപ്പാ. അപ്പനാണ് എന്റെ മോഡൽ. ഈ ഷെല്ലി ചേട്ടനും വിജു ചേട്ടനും ക്രിസ്റ്റി ചേട്ടനുമെല്ലാം ചിലപ്പോൾ എങ്കിലും വഴി തെറ്റിക്കുന്നവരാണ് . എന്റെ പെങ്ങന്മാർക്കും അറിയാം. വഴക്കുകൾ ഉണ്ടാവാറുണ്ട്

പിന്നെ അതൊക്ക പണത്തിന്റെ ശക്തിയിൽ അത് മറക്കും. ഇതൊക്ക ചിലപ്പോൾ എന്റെ അപ്പന് അറിയാമായിരിക്കും. അവരുടെ നോട്ടത്തിൽ പെണ്ണ് ആയിക്കോ.ഇപ്പൊ ഉദാഹരണം സാറ അവളോട് റിലേഷൻ ആയിക്കോ കെട്ടരുത്. കീപ് ആയിട്ട് വെച്ചോ. കെട്ടുന്നത് തറവാട്ടിൽ പിറന്ന പെണ്ണിനെ മതി. ഈ തറവാട്ടിൽ പിറന്നവള് എത്ര എണ്ണത്തിന്റെ കൂടെ കിടന്നതാണെങ്കിലും അവർക്ക് കുഴപ്പമില്ല. എനിക്കു ഒരു പ്രശ്നം ഉണ്ട് കിച്ചു. അതെന്റെ സ്വഭാവത്തിന്റെ ആയിരിക്കും. വിiർജിനിറ്റി ആണിനും പെണ്ണിനും ഒരു പോലെയാ.. ഈ കാലത്ത് അതൊരു തമാശയാ. ആ പദം പോലും. സെക്സ് വളരെ സ്വാഭാവികമായി.. ഒരു ബിരിയാണി കഴിച്ചു പോകുന്ന അത്ര സിമ്പിൾ. വിശക്കുമ്പോ കഴിക്കുന്ന ഒരു ബിരിയാണി. പിന്നെ ബിരിയാണി വല്ലോരും ഓർക്കുമോ. അടുത്തത് പൊറോട്ട ആകും കഴിക്കുക വിശക്കുമ്പോൾ കഴിക്കുന്ന പലതരം ഭക്ഷണം പോലെ പലരുമായി സെiക്സ്..

എനിക്ക് എന്റെ പെണ്ണ് വിiർജിൻ ആയിരിക്കണം എന്ന് ആഗ്രഹം ഉണ്ട് കിച്ചു. ഞാൻ ആയിരിക്കണം ആദ്യം അവളെ തോടേണ്ടത്. എന്നിലൂടെ ആയിരിക്കണം അവളെല്ലാം അറിയേണ്ടത്.. എല്ലാം.. ഒരുമ്മ പോലും. സാറ അങ്ങനെ ആണെന്ന് എനിക്ക് അറിയാം.. “

“എങ്ങനെ അറിയാം?”

ചാർലി ഒന്ന് ചിരിച്ചു

“അത് അറിയാം.. ഞാൻ ഒന്ന് തൊട്ടപ്പോ അവളുട നെഞ്ചു പിടച്ചതു ഞാൻ അറിഞ്ഞിട്ടുണ്ട്.. എന്റെ ശ്വാസം മുഖത്ത് തട്ടിയപ്പോ വാടി പോയത് ഞാൻ കണ്ടിട്ടുണ്ട്.. ആണിന് അത് മനസിലാകും കിച്ചു. എല്ലാ പോങ്ങന്മാർക്കും അല്ല ബുദ്ധിയുള്ളവന്.. Sara is a vi rgin.. Damn sure.. “

“അപ്പൊ. അതാണോ ഇഷ്ടത്തിന്റെ മാനദണ്ഡം?”

“അല്ല അതെന്റെ ആഗ്രഹം മാത്രം ആയിരുന്നു. ഞാൻ അങ്ങനെ ആയത് കൊണ്ട് എന്റെ പെണ്ണും അങ്ങനെ ആവണമെന്ന്. യാദൃശ്ചികമായി വന്ന് പോയതാ. ചിലപ്പോൾ സാറയെ കണ്ടില്ലായിരുന്നു എങ്കിൽ ഇവരൊക്കെ പറയുന്ന ആരെയെങ്കിലും കല്യാണം കഴിച്ചേനെ. ഒന്നിച്ചു ജീവിച്ചേനെ കുട്ടികൾ ഉണ്ടായേനെ.. “

കിച്ചു അതിശയത്തിൽ ഓരോന്നും കേട്ടിരിക്കുകയായിരുന്നു

“ഇപ്പൊ സാറയുടെ കാര്യം അവർ അറിഞ്ഞു. സാറയെ അവര് കണ്ടു പിടിക്കും. ഉടനെ ഒന്നും ചെയ്യാൻ ധൈര്യം ഉണ്ടാവില്ല. ഇപ്പുറം ഞാനാണല്ലോ. പക്ഷെ if they get a chance.. അവർ അത് യൂസ് ചെയ്യും. അതാ ഞാൻ ഇപ്പൊ. കുറച്ചു ഒതുങ്ങി പോണത്.. ഒരു വർഷം കൂടി ഒന്ന് കഴിഞ്ഞോട്ടെ.. പഠിത്തം ഒന്ന് തീർന്നിട്ട്…”

പറഞ്ഞു കൊണ്ടിരിക്കുമ്പോൾ രുക്കുവും സാറയും കൂടി വന്നു

“നേരെത്തെ വന്നോ നിയ് “

രുക്കു കയ്യിലുള്ള ബാഗ് ടേബിളിൽ വെച്ചു

സാറ കയ്യിൽ ഉള്ള ചാർട് പേപ്പർ അവന്റെ കയ്യിൽ കൊടുത്തു

ഏതൊക്കെയാ വരയ്ക്കേണ്ടത് എന്ന് പറഞ്ഞും കൊടുത്തു

അവൻ ഒന്ന് മൂളി

“അത് ശരി ഞങ്ങളുടെ ചെക്കനെ കൊണ്ട് പണിയെടുപ്പിക്കുകയാ അല്ലെ?”

കിച്ചു കളിയാക്കി

സാറ നാണത്തിൽ ഒന്ന് ചിരിച്ചു

“പോട്ടെ ഇച്ചാ ബസിന്റെ സമയം ആയി “

അവൻ ഒന്ന് മൂളി

അവൾ വിട്ടു പോകാൻ വയ്യാതെ അവനെ നോക്കി നിന്നു

“എന്താടി”

“ഒന്നുല്ല… അടുത്ത ബസിനു പോകാം അര മണിക്കൂർ കഴിഞ്ഞുണ്ട്,

അവൻ പെട്ടെന്ന് ചിരിച്ചു

പിന്നെ കിച്ചുവിനെ നോക്കി

അവനും ചിരിച്ചു പോയി

സാറയുടെ സംസാരം കെട്ടിരിക്കാൻ നല്ല രസമാണ്. ഒരു കൊച്ചു കുട്ടി മിണ്ടുന്ന മാതിരി

അവൾ അവന്റെയരികിൽ തന്നെ ആണ് ഇരുന്നത്

പക്ഷെ ശരീരം പരസ്പരം തൊടാതെ തെല്ലകന്നു മാറിയാണ് ആ ഇരിപ്പ്

പക്ഷെ വർത്തമാനത്തിനിടയിൽ കുറഞ്ഞത് പത്തു തവണ ഇച്ചാ എന്നുള്ള വിളിയുണ്ടാകും

അല്ലെ ഇച്ചാ

ഇങ്ങനെയാ  ഇച്ചാ

അതല്ല ഇച്ചാ

ഇച്ചായന്റെ പോലെ അല്ല

അവളുടെ കണ്ണുകളിൽ വാക്കുകളിൽ ഒക്കെ. അവനോടുള്ള പ്രണയം തീ പോലെ ജ്വലിച്ചു

അവൾ പോകുന്നത് നോക്കി നിൽക്കുകയായിരുന്നു ചാർലി

കിച്ചു ആ തോളിൽ ഒന്ന് തട്ടി

“ഒരിക്കലും വിട്ട് കളഞ്ഞേക്കരുത്.. കിട്ടില്ല ഇനി ഇത് പോലെ ഒന്നിനെ “

അവൻ ഒന്ന് മൂളി

ബസിന്റെ ജാലകത്തിൽ നിന്ന് ഒരു കൈ നീണ്ടു

യാത്ര പറച്ചിൽ

അതിന്റെ താളം

അവൻ അത് നോക്കി നിന്നു

തുടരും……

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *