ബുള്ളറ്റിൽ അവന്റെ പുറകിൽ അവനെ കെട്ടിപിടിച്ചു യാത്ര ചെയ്യുമ്പോൾ സാറ മുഖം ചാർളിയുടെ തോളിലേക്ക് ചേർത്ത് വെച്ചു
എന്റെ പ്രാണനെ എന്ന് ഹൃദയം കൊണ്ട് അവൾ വിളിച്ചു കൊണ്ടിരുന്നു
തോട്ടം കാണാൻ നല്ല രസമുണ്ടായിരുന്നു
റബ്ബർ മരങ്ങൾ ഇട തൂർന്നു നിൽക്കുന്ന തോട്ടം
അവൻ ബുള്ളറ്റ് ഒരിടത്ത് ഒതുക്കി വെച്ചു
“റബ്ബർ മാത്രമേയുള്ളോ “
“ഇപ്പൊ അത് മാത്രേയുള്ളു. മറ്റേത് കുറച്ചു നഷ്ടം വന്നു. അപ്പൻ തന്നെ അല്ലെ നോക്കിക്കൊണ്ടിരുന്നത്. ഷെല്ലി ചേട്ടനും വിജയ് ചേട്ടനും കുറച്ചു ധൂർത്തു കൂടുതലാണ്. ഞാൻ ജയിലിൽ ആയിരുന്ന സമയം ഇവരൊക്കെ നല്ലോണം ദുരുപയോഗം ചെയ്തിരുന്നു. കുറെ തോട്ടങ്ങൾ വിറ്റു. ഇപ്പൊ റബ്ബർ മാത്രം ആയി. ഇപ്പൊ ഞാൻ കുറച്ചു സ്ട്രിക്ട് ആയി. അല്ലെങ്കിൽ ഇപ്പോഴും ആവർത്തിക്കും അതൊക്ക. അപ്പൻ പാവമാ. ചോദിക്കുമ്പോ കൊടുക്കും.. ഒരിക്കൽ ഷെറി ചേച്ചി എന്നോട് പറഞ്ഞു ഞാൻ നല്ല ബിസിനസ് ഒക്കെ പഠിച്ചു മിടുക്കിയായ ഒരു പെണ്ണിനെ കല്യാണം കഴിക്കാൻ. എന്തിനാന്നോ ഇതൊക്ക നോക്കി നടത്താൻ. എനിക്കു എന്തെങ്കിലും വന്നാ ഇതൊക്ക പരുന്തും കാലായിൽ പോവുമെന്ന് ചേച്ചിക്ക് അറിയാം..”
അവൾ കൗതുകത്തോടെ അത് കേട്ട് നിന്നു
“പെണ്ണിന് ഭയങ്കര കഴിവാടി. അവൾ ബിസിനസ്സ് പഠിക്കുവൊന്നും വേണ്ട. നീ ഓർത്തെ ഓരോ ദിവസവും അവൾ ചെയ്യുന്ന കാര്യങ്ങൾ. എന്തെല്ലാം ഉണ്ട്. അതിൽ ബിസിനസ് ഉണ്ട്. കണക്ക് കൂട്ടലുകൾ ഉണ്ട്. പെണ്ണുങ്ങൾ മിടുക്കികളാ. നിന്നെ കല്യാണം കഴിച്ച നിന്നെയും ഞാൻ ഇതിലൊക്കെ കൂട്ടും. എനിക്ക് എല്ലാം കൂടി പറ്റുകേല. നീ എന്റെ അമ്മച്ചിയെ പോലെ വീട്ടിൽ ഇരിക്കുകയൊന്നും വേണ്ട
പാചകത്തിനോക്ക വീട്ടിൽ ആളുണ്ട്. സ്കൂളിലെ കാര്യവും പിന്നെ എന്നെ സ്നേഹിക്കലും സഹായിക്കലും ഒക്കേ മതി”
അവൾ എല്ലാം കേട്ടു കൊണ്ട് ആ മരങ്ങൾക്കിടയിലൂടെ നടന്നു
“സത്യത്തിൽ ഈ നാട്ടിൻപുറം എനിക്കിഷ്ടമായിരുന്നില്ല. കൊച്ചിയാണ് എനിക്ക് ഇഷ്ടം. നഗരങ്ങൾ അതാണ് ഇഷ്ടം. പക്ഷെ ഇപ്പൊ ഇതാണ് ഏറ്റവും ഇഷ്ടം. നീയുള്ളിടം.. അതാണ് സ്വർഗം “
സാറ ആ നെഞ്ചിൽ ചേർന്നു
അവൻ അവളെ തെല്ലുയർത്തി
പിന്നെ ചുണ്ടിലേക്ക് ചുണ്ടുകൾ മെല്ലെ അമർത്തി വെച്ചു
സാറ അവന്റെ കഴുത്തിലൂടെ കൈ വളച്ചിട്ടു
അധരങ്ങളുടെ സ്വാദ് പരസ്പരം അറിഞ്ഞു
രുചിച്ചു
മതിവരാത്ത പോലെ കൊതിയോടെ നുകർന്നു
ഒടുവിൽ അവൻ അവളെ താഴെ നിർത്തി
ഇറുകേ തന്നോട് അമർത്തി പിടിച്ചു
ശ്വാസം മുട്ടുന്ന പോലെ ശക്തമായിട്ട്
പിന്നെ മുഖത്തേക്ക് നോക്കി
“കൊതി തീരില്ല “
അവൻ ആ കണ്ണുകളിൽ ചുംബിച്ചു
അവർ അങ്ങനെ നടന്നു കൊണ്ടിരുന്നു
ഇടയ്ക്ക് പുണർന്നു കൊണ്ട്
പരസ്പരം ചുംiബനം കൈ മാറിക്കൊണ്ട്
പ്രണയിച്ചു കൊണ്ട്
ഇടക്ക് സാറയെ അവൻ എടുത്തു തോളിലിട്ട് നടന്നു
അവൾ അവന്റെ തോളിൽ മുഖം അണച്ച് കാഴ്ചകൾ കണ്ടു കിടന്നു
ഉച്ചക്ക് അവർ ഓഫീസിൽ എത്തി
ഓരോരുയത്തരെയായി അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു
“എന്റെ പെണ്ണാണ് “
അവർ പൊയ്ക്കഴിഞ്ഞു അവനേറ്റവും പ്രിയപ്പെട്ട അഞ്ചു പേരെ കുറിച്ച് പറഞ്ഞു ജയിലിൽ കൂടെ ഉണ്ടായിരുന്നവർ
“അവരെ കൂടെ നിർത്തിയല്ലോ നന്നായി “
സാറ പറഞ്ഞു
അവൻ മെല്ലെ ചിരിച്ചു
“ജയിലിനെ കുറിച്ച് എന്താ ഒന്നും ഇത് വരെ ചോദിക്കാതിരിന്നത്?”
“എന്താ ചോദിക്കേണ്ടത്?”
“എന്തെങ്കിലും “
“എനിക്കു ഇന്നത്തെ ചാർളിയെ മതി. അത് കൊണ്ടാ.. പാസ്ററ് വേണ്ട “
അവൻ ആ കൈകൾ പിടിച്ചങ്ങനെ കുറച്ചു നേരമിരുന്നു
അവൾ മടിയിലേക്ക് കയറി ഇരുന്നു നെഞ്ചിലേക്ക് ചാരി
മുഖം പതിയെ നെഞ്ചിൽ ഉരുമ്മി
ഷിർട്ടിന്റെ ബട്ടൻ അഴിച്ച് നെഞ്ചിൽ മുഖം അമർത്തി
“പള്ളിയിൽ വരുമ്പോഴേ..”
അവൻ മൂളി
“അതേയ്..”
“ഉം “
“ഈ ബട്ടൻ കൂടിയിട്ടിട്ടു വരണേ “
അവൾ മുഖമുയർത്തി അവനെ നോക്കി കൊഞ്ചി പറഞ്ഞു
അവൻ ഒരു കള്ളച്ചിരി ചിരിച്ചു
“പെണ്ണിന് കുശുമ്പ് തീരെയില്ല “
“എല്ലാരും നോക്കും “
അവൾ ശുണ്ഠിയിൽ പറഞ്ഞു
“നോക്കുക മാത്രം അല്ല കണ്ണും വെയ്ക്കും. നല്ല നെഞ്ചാ ഇച്ചായന്റെ “
അവൻ കണ്ണുകൾ വിടർത്തി
“ആരും കാണണ്ട.. ഞാൻ മാത്രം മതി “
അവൻ ആ മുഖം നെഞ്ചിൽ അമർത്തി വെച്ചു
പിന്നെ മുടിയിൽ തലോടി
ആ നിമിഷങ്ങൾ സ്വർഗീയ നിമിഷങ്ങൾ ആയിരുന്നു
സമയം കഴിഞ്ഞു പോകുന്നത് അവർ അറിയുന്നുണ്ടായിരുന്നില്ല
“നമുക്ക് ഉടനെ കെട്ടിയാലോ?”
അവൾ മെല്ലെ ചോദിച്ചു
“പിന്നെന്താ?”
“എന്ത് രസാരിക്കും?”
“എന്ത് “
അവൻ ആ ചുണ്ടിൽ കടിച്ചു
“അല്ല എല്ലാം “
അവൾ കുസൃതിയിൽ നോക്കി
“എല്ലാം എന്ന് വെച്ചാ?”
“എല്ലാം “
“നീ കൊള്ളാല്ലോ ആകെ ഇച്ചിരിയെ ഉള്ളു കാന്താരി മുളക് പോലെ.. പറയുന്ന കേട്ടില്ലേ “
“ഞാൻ എന്റെ ഇച്ചായനോടല്ലേ പറയുന്നേ?”
“ഇത്രയും ഒക്കെ ഈ കുഞ്ഞ് തലയിൽ ഉണ്ടായിരുന്നോ?”
“പിന്നെ.. ഞാൻ ബയോളജി ഒക്കെ പഠിക്കുന്നതല്ലേ?”.
അവൻ ഉറക്കെ ചിരിച്ചു പോയി
“എന്താ ചിരിക്കൂന്നേ?”
“ഒന്നുല്ലാടി. നീ ബയോളജി പഠിച്ചത് നന്നായി “
അവൾ ആ മുഖം പിടിച്ചു താഴ്ത്തി
“കളിയാക്കുവാണോ “
“അല്ലാന്ന്..”അവൻ ആ കഴുത്തിൽ അമർത്തി ചുംiബിച്ചു
അങ്ങനെ സ്നേഹത്തിന്റെ മധുരം പങ്കിട്ട് ഏറെ നേരം അങ്ങനെ ഇരുന്നു
അവിടെ നിന്ന് തിരിക്കുമ്പോൾ വൈകുന്നേരം ആയി
“ടീച്ചർ നാട്ടിൽ പോയിട്ട് വിവരം ഇല്ല. ഇടക്ക് സുഖം എന്ന് ഒരു മെസ്സേജ് കണ്ടു. അത്ര തന്നെ “
“”ഞാൻ വിളിച്ചു നോക്കിട്ട് പറയാം ” അവൻ പറഞ്ഞു”ഇഷ്ടയോ തോട്ടം?”
“അതിന് തോട്ടം ആരു കണ്ടു. ഞാൻ എന്റെ ഏദൻതോട്ടം അല്ലെ കണ്ടത്?”
“എടി മിടുക്കി. ഇമ്പ്രൂവ്മെന്റ് ഉണ്ട്..”
അവൻ ആ കവിളിൽ നുള്ളി
“നുണക്കുഴി പെണ്ണ് “
വീട്ടിലെത്തി വണ്ടി ഒതുക്കുമ്പോ ഷേർലി ഇറങ്ങി വന്നു
“നിങ്ങൾ എവിടെ പോയതാടാ പിള്ളേരെ?”
“തോട്ടത്തിൽ. ഇവളെ ഒന്ന് കാണിക്കാൻ കൊണ്ട് പോയതാ. നാളെ സ്കൂൾ തുറക്കുവല്ലേ?”
“മോൾക്ക് ഇഷ്ടം ആയോ?”
അവൾ തലയാട്ടി
“വല്ലോം കഴിച്ചോ?”
“ഇല്ലമ്മച്ചി ഇവൾക്ക് വേണ്ട എന്ന് പറഞ്ഞു “
“അത് കൊള്ളാം. ചോറ് എടുത്തു വെയ്ക്കാം വാ “
“ഞാൻ വീട്ടിൽ പോയി കഴിച്ചോളാം അമ്മേ “
“അതെന്ന അങ്ങനെ. ഞങ്ങളുടെ ചോറും കറിയും ഒന്നും ഇഷ്ടപ്പെടുക്കലെ
?”
“അയ്യോ എന്റെ അമ്മച്ചി അതല്ല. വീട്ടിൽ അന്വേഷിച്ചു കാണും ഇപ്പൊ തന്നെ വൈകി അതാണ് “
“എങ്കിൽ ഒന്ന് വിളിച്ചു പറഞ്ഞേരെ. കുറച്ചു കൂടി വൈകുമെന്ന്. ഇവൻ അങ്ങോട്ട് കൊണ്ട് വിട്ടു തരും. ഇല്ലിയോടാ?”
“അവള് തന്നെ പൊയ്ക്കോളും ഇല്ലെടി “
അവൻ കള്ളച്ചിരി ചിരിച്ചു
“അയ്യടാ ഒറ്റയ്ക്ക് വിടുന്ന ഒരു മൊതല്.. വന്ന് കഴിക്ക് പിള്ളേരെ “
അവൻ അവളുടെ കൈ പിടിച്ചു
“വാ “
കഴിക്കാൻ ഇരിക്കും മുന്നേ ഫ്രിഡ്ജിൽ നിന്നു കുപ്പി എടുക്കുന്ന കണ്ടു സാറ ഒന്ന് നോക്കി
“കൊച്ചേ ഇതിൽ കേറി ഇടപെടരുത്. ഇതിലും സിഗiരറ്റ്ലും ഇടപെടരുത്..”
സാറ ആ കുപ്പി മേടിച്ചു ഫ്രിഡ്ജിൽ തിരിച്ചു വെച്ചു
“ഇടപെടും അയ്യടാ. വിശേഷങ്ങൾക്ക് വല്ലോം മതി അല്ലേൽ കരളു പോകും. നല്ല അടി ഞാൻ തരും. എടുത്തു പോയേക്കല്ല്.”
അവന്റെ കൈ നീണ്ടതും ഒന്ന് കൊടുത്തു സാറ
ചാർലി ചമ്മി പോയി
അമ്മച്ചി
“ബെസ്റ്റ് ബെസ്റ്റ്.. നന്നായി. ഇപ്പോഴാ നീ ശരിക്കും ചാർളിയുടെ പെണ്ണായത്. കൊടുക്ക് കൊടുക്ക് നല്ലത് പോലെ കൊടുക്ക്. എനിക്കൊ പറ്റിയില്ല. മോള് കൊടുക്ക് “
“നല്ല ബെസ്റ്റ് അമ്മ “
അവൻ കസേര വലിച്ചിട്ടു ഇരുന്നു സാറയും 0ഷേർലി അവർക്ക് ചോറ് വിളമ്പി
“നിങ്ങൾ കഴിക്കു ട്ടോ “
അമ്മ പോയപ്പോ ആ മുഖം പിടിച്ചു തിരിച്ചു ഒരുമ്മ കൊടുത്തു സാറ
“വേണ്ട പോടീ “
“അച്ചോടാ. പിണങ്ങി.. സാറയുടെ പൊന്നാരാ?”
അവൻ മിണ്ടിയില്ല
“സാറയുടെ രാജകുമാരൻ ആരാ?”
അവനു ചിരി വന്നു
“സാറയുടെ ചക്കര ആരാ?”
അവൻ ദീപ്തമായ കണ്ണുകളോടെ അവളെ നോക്കി
അവൾ ഒരു ഉരുള ചോറ് നീട്ടി
അവൻ മെല്ലെ വായ തുറന്നു
“സാറ?”
“ഉം “
അവന്റെ കണ്ണുകൾ നിറഞ്ഞു
“സ്നേഹം കൊണ്ട് നിയെന്നെ കൊന്നു കളയുമോടി?”
“ചിലപ്പോൾ “
അവൾ ചിരിച്ചപ്പോൾ നുണക്കുഴികൾ വിരിഞ്ഞു
തുടരും…….
മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ