പ്രണയ പര്‍വങ്ങൾ ~~ ഭാഗം 73 ~ എഴുത്ത്:- അമ്മു സന്തോഷ്

സ്കൂളിൽ വെച്ചു പിറ്റേന്ന് കാണുമ്പോൾ സാറയ്ക്ക് ആ മുഖത്ത് നോക്കാൻ തന്നെ നാണമായിരുന്നു. അവൾ ക്ലാസ്സ്‌ എടുക്കുമ്പോൾ ഇടയ്ക്ക് അവന്റെ മുറിയിലേക്ക് നോക്കും. അവന്റെ മുറി അവൾ പഠിപ്പിക്കുന്ന ക്ലാസ്സിന്റെ എതിരെ യാണ്. ചാർലി അന്ന് അവിടെ ഉണ്ടായിരുന്നു. അവൾക്ക് ശ്രദ്ധ കിട്ടുന്നുണ്ടായിരുന്നില്ല. അവൻ അവളെ തന്നെ നോക്കിയിരിക്കുന്നത് അവൾക്ക് കാണാം.

ബെൽ അടിച്ചു

അടുത്ത പീരിയഡ് ഫ്രീയാണ്

സാറ അവന്റെ മുറിയിലേക്ക് ചെന്നു

“ഈ പീരിയഡ് ക്ലാസ്സില്ല “

അവൾ അവന്റെ അരികിൽ വന്നു നിന്നു

“അറിയാം “

അവൻ ഭിത്തിയിൽ തൂക്കിയിരിക്കുന്ന നോട്ടീസ് ബോർഡിൽ ചൂണ്ടി

എല്ലാ ക്ലാസ്സിന്റെയും ടൈം ടേബളുണ്ട് അവിടെ

സാറ മേശപ്പുറത് വെറുതെ വരച്ചു

“സാറ?”

“ഉം.”

ഒന്നും പറയാൻ വയ്യ അവൻ ഓർത്തു ഹൃദയം തിങ്ങി നിറഞ്ഞ പോലെ

തന്റെ ജീവനാണ് അരികിൽ

“ഇന്ന് എന്താ സാരി ഉടുക്കാഞ്ഞേ?”

സാറ ആ കണ്ണിൽ നോക്കി

“സാരി നിനക്ക് ഭയങ്കര ഭംഗിയാണ്.. നീ വേറെ ഏതു വേഷം ധരിച്ചിട്ടും ഞാൻ നിന്റെ ശരീരം ശ്രദ്ധിച്ചിട്ടേയില്ല. ഇന്നലെ…എന്റെ നിയന്ത്രണം പോയി സാറ. സോറി.ഞാൻ ഒരു കാര്യം പറഞ്ഞാ നിനക്ക് വിഷമം ആകുമോ?”

സാറ നെറ്റിച്ചുളിച്ചു

“ഇതെന്താ പതിവില്ലാതെ?”

ചാർലി ഒന്ന് മടിച്ചു

ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാര്യമാണ്

“പറയ് “

“നീ ഇരുന്നേ “

അവൻ അവളോട് മുന്നിലുള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞു

“എന്താ ഇച്ചാ?”

“അത്.. പിന്നെ.. പിന്നെ.”

“എന്താ? ദേ ടെൻഷൻ ആവും ട്ടോ പറയ് “

“മോള് എപ്പോഴും സാരി ഉടുക്കണ്ട.. വല്ലപ്പോളും വല്ല ഫങ്ക്ഷന് അല്ലെങ്കിൽ ഓണം സെലിബ്രേഷൻ പോലെ. എന്തെങ്കിലും.. അതു മതി. എനിക്ക് നീ സാരി ഉടുക്കുന്നത് എനിക്ക് കാണാൻ മാത്രം ആണെങ്കില് ഇഷ്ടമാ. അല്ലാതെ എനിക്കത് ഇഷ്ടല്ല..”

സാറ ചിരിച്ചു

“പേടിച്ചു പോയല്ലോ. ഇത്രേ ഉള്ളു?”

“നിന്റെ പേർസണൽ സ്പേസിലേക്ക് കയറി അങ്ങനെ പറയുമ്പോ ഒരു ചളിപ്പ്. അതാ.”

“ഈ ഷർട്ടിന്റെ മുകളിലുള്ള ബട്ടൺ അഴിഞ്ഞു കിടക്കുന്നത് എനിക്ക് ഇഷ്ടം അല്ലെന്ന് ഞാൻ പറഞ്ഞതിന് ശേഷം ഒരിക്കൽ പോലും ഇച്ചാ. അതു അങ്ങനെ ഇടാതെ വന്നിട്ടേയില്ലല്ലോ. അതു പേർസണൽ സ്പേസ് അല്ലെ. എന്റെ വസ്ത്രം ഞാൻ ഇഷ്ടം ഉള്ള പോലെ ഇടും എന്ന് പറഞ്ഞില്ലല്ലോ. അതു എന്റെ സ്വാർത്ഥത ആയിരുന്നു. എന്റെ ഇച്ചന്റെ നെഞ്ചു അങ്ങനെ ആരും കാണണ്ട എന്നുള്ള കുശുമ്പ്. അതു തന്നെ അല്ലെ ഇപ്പൊ ഇത്? നമ്മൾക്ക് രണ്ട് പേർക്കും ഭ്രാന്ത് ആണ്. പ്രണയം കൊണ്ട് ഭ്രാന്ത് പിടിച്ചു പോയവർ. അതോണ്ടാ ഇങ്ങനെ ഒക്കെ. എന്നോട് എന്ത് പറയാനും മടിയെന്തിനാ? ഇച്ഛന് അതു അത്ര ഇഷ്ടം അല്ല. എനിക്കു ആണെങ്കിൽ സാരി പൊതുവെ ഇഷ്ടം അല്ല. അന്ന് വെറുതെ ഇച്ചാനെ കാണിക്കാൻ ഉടുത്തതാ. ഇനി ഉടുക്കുന്നില്ല.. പോരെ.. “

അവൻ ആ വിരലിൽ തൊട്ടു

ഇത് സത്യത്തിൽ പൊളിറ്റിക്കലി കറക്റ്റ് അല്ല ആരെങ്കിലും അറിഞ്ഞ നാണക്കേട് ആണ് “

“ആര് അറിയാൻ?ദൃശ്യത്തിൽ ലാലേട്ടൻ പറയുന്ന പോലെ ഈ സത്യം എന്നോട് കൂടി മണ്ണിൽ അലിഞ്ഞു ചേരും “

അവൾ പൊട്ടിച്ചിരിച്ചു

” ഞാൻ കുറെ സാരി മേടിക്കും. എന്റെ മുന്നിൽ ഉടുക്കണം. എനിക്ക് കാണാൻ മാത്രം ആയിട്ട്.. സാരി ഉടുത്തു വേണം ആദ്യമായ് എനിക്ക് നിന്നെ അറിയാൻ.. നിന്നിൽ അലിയാൻ.. അത്രയ്ക്ക് എന്നെ ഭ്രാന്ത് പിടിപ്പിച്ചടി ആ വേഷം.. ഓരോ രാത്രിയിലും ഓരോ സാരി.. അiഴിഞ്ഞു വീഴുന്ന സാരിയുടെ ഭംഗി..അപ്പൊ നiഗ്നമാവുന്ന നിന്റെ ഉടiലിന്റെ ഭംഗി.. അതിൽ എനിക്ക്..”

അവന്റെ മുഖം ചുവന്നു തുടുത്തു

സാറ ആ മുഖത്തിന്റെ ഭംഗിയിൽ ലയിച്ചു

“എന്റെ മുന്നിൽ ഇപ്പൊ നിന്റെ വെളുത്തു തുടുത്ത ഉടൽ കൂടിയുണ്ട് സാറ. ഇത് വരെ നിന്റെ നിഷ്കളങ്കമായ ചിരിയും ഈ നുണക്കുഴിയും മാത്രേയുള്ളായിരുന്നു. ഇപ്പൊ നിന്റെ ശരീരം. അതിന്റെ ഉയർച്ച താഴ്ചകൾ. സ്വർണനിറത്തിലെ മറുക്.. എന്നെ വട്ടു പിടിപ്പിച്ചു കളഞ്ഞ പുക്കിൾ ചുഴി..”

അവൻ ആ കൈകളിൽ മുറുകെ പിടിച്ചമർത്തി

“ഒരു കൊടുംകാറ്റ് പോലെ നീ… ചാർളിയെ ഇപ്പൊ ചുറ്റി അതങ്ങനെ….”

സാറ ചുവന്നു പോയ തന്റെ മുഖം താഴ്ത്തി

അവൻ ഏറെ നേരം നിശബ്ദനായി ഇരുന്നു

“ഇന്ന് വൈകുന്നേരം അപ്പയും ഞാനും കൊച്ചിയിലും കോട്ടയത്തു മൊക്കെയായി കല്യാണം വിളിക്കാൻ പോകും. ഒരു രണ്ടു ദിവസം കൊണ്ട് ഓടിച്ചിട്ട് തീർക്കും. അമ്മയ്ക്ക് ഒത്തിരി യാത്ര വയ്യല്ലോ അതാണ് കൂടെ വരാത്തത് .”

അവൾ തല ചലിപ്പിച്ചു

“വീട്ടിൽ കല്യാണം വിളി എന്തായി?”

“അവർ പാലായ്ക്ക് പോവാണ്.. എന്നോടും വരാൻ പറഞ്ഞു. ലീവ് ആക്കി തരണേ,

“അതു നന്നായി ഞാനും പോകും. ഞാൻ ഇല്ലാത്തപ്പോ കൊച്ച് ഇവിടെ.. അതു ഫീൽ ആകും. പൊയ്ക്കോ ഞാൻ പറഞ്ഞോളാം “

അടുത്ത പീരിയഡ് ബെൽ അടിച്ചു

“ക്ലാസ്സുണ്ട് “

അവൻ തലയാട്ടി

“ഓക്കേ പോകും മുന്നേ കാണാം.. ഞാൻ സ്കൂൾ ടൈം കഴിഞ്ഞേ പോകുള്ളൂ “

അവൾ ക്ലാസിലേക്ക് നടന്നു

വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞു അവർ ഒന്നിച്ചാണ് കുരിശുങ്കൽ വീട്ടിലേക്ക് പോയത്

“ഇങ്ങു വാ ഒരു കൂട്ടം കാണിച്ചു തരാം “

ഷേർലി ചെന്ന് ഉടനെ വിളിച്ചു കൊണ്ട് പോയി

കട്ടിലിൽ നിരത്തി വെച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ

“ഇതിൽ മോൾക്ക് ഏതാ ഏറ്റവും ഇഷ്ടം ആയത്?”

അവൾ തെല്ലു വിളർച്ചയോടെ ചാർളിയെ നോക്കി

അവൻ പറഞ്ഞോളൂ. എന്ന് കണ്ണ് കാണിച്ചു

‘എല്ലാം നല്ലതാ അമ്മച്ചി “

“എന്നാലും പറ “

അവൾ ഒരു മാലയിൽ തൊട്ടു

ഷേർലി അതു എടുത്തു അവളുടെ കഴുത്തിൽ വെച്ചു

“നോക്കെടാ കൊച്ചിന് നല്ല ഭംഗി ഉണ്ടല്ലേ “

അവൻ തലയാട്ടി

“ഇതെല്ലാം എന്റെ അമ്മച്ചിയുടെയാ. കുറെ ഒക്കെ ഷെറിക്കും ജെറിക്കും കൊടുത്തു. ഇത് മുഴുവൻ മോൾക്കാ “

അവൾ അന്തം വിട്ട് പോയി

“അയ്യോ എനിക്ക് വേണ്ട അമ്മേ.. അമ്മ ഇട്ടോളൂ. “

“ഊഹും ഇത് മുഴുവൻ നിനക്കാ. ഇത് ഇട്ടിട്ട് വേണം വരാൻ.”

അവൾ അവനെ നോക്കി

“ഇപ്പൊ വേണ്ടെടി കല്യാണത്തിന് തലേന്ന് ഞാൻ എത്തിച്ചോളാം. ഗോൾഡ് ഇപ്പൊ കൊണ്ട് പോയ സേഫ് അല്ല “

“ഒന്ന് പോയെ..”

അവൾ ശുണ്ഠിയിൽ ഒന്ന് കുത്തി

“എന്റെ മുറി കാണിച്ചു തരാം വാ “

അവൻ അവളെ മുകളിലെ നിലയിലേക്ക് കൂട്ടി കൊണ്ട് പോയി

മുറിയിൽ കടന്നതും വാതിൽ അടച്ചു നെഞ്ചിൽ ചേർത്ത് ഉiമ്മകൾ കൊണ്ട് പൊതിഞ്ഞു

പരസ്പരം കെiട്ടിപ്പുണർന്ന് അങ്ങനെ നിന്നു

പിന്നെ അവൻ ഓരോന്നായി കാണിച്ചു കൊടുത്തു

“ഇതാണ് സീക്രെട് അലമാര “

അവൻ അതു തുറന്നു

അവൾ വിസ്മയിച്ചു പോയി

നിറയെ വസ്ത്രങ്ങൾ

ചുരിദാർ, ഫ്രോക്,..ഗൗൺ

“ഇതെന്താ ഇച്ചാ?”

“ശിവാജി സിനിമയിൽ കണ്ടിട്ടില്ലേ വരുന്ന പെൺകുട്ടിക്ക് വേണ്ടി വാങ്ങി വെച്ചേക്കുന്നത്. അത് പോലെ നിനക്ക് ഉള്ളതാ ഇത്. പുറമെയ്ക്ക് ഉള്ളത് മാത്രം അല്ല. “

അവൻ കള്ളച്ചിരി ചിരിച്ചു

പിന്നെ വരച്ചു വെച്ച ചിത്രങ്ങൾ കാണിച്ചു

ഓരോന്നും

ഓരോ ദിവസത്തെയും

ഏറ്റവും ഒടുവിൽ ഒന്നിച്ചു കെട്ടിപ്പുണർന്ന് കിടന്നത് പോലും

മാറിലെ മറുക്

പുക്കിൾ ചുഴി

“ആരെങ്കിലും കാണും ശേ “

“ഈ മുറിയിൽ ആരും വരില്ല. ഈ അലമാരയുടെ കീ എന്റെ കയ്യിൽ മാത്രം ആണുള്ളത് “

“എന്നാലും?”

“ഒന്നുല്ല ട്ടോ “

അവൻ അതു എടുത്തു അകത്തു വെച്ചു

അലമാര അടച്ചു

പിന്നെ. അവളെ കൈകളിൽ ഒതുക്കി

ആ നിറുകയിൽ ഉiമ്മ വെച്ചു

തുടരും……

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *