സാറയെ ഇന്നലെത്തെ താൻ അത്രയേറെ ആഴത്തിൽ പ്രണയിച്ചിരുന്നുവോ?
കണ്ണെഴുതി കൊടുക്കുമായിരുന്നുന്നു അവൾ കരഞ്ഞപ്പോൾ സത്യത്തിൽ ഹൃദയം പൊട്ടിപ്പോകുന്ന ഒരു വേദന ഉണ്ടായി
അവൾ തന്നെ അറിഞ്ഞിട്ടുള്ളവളാണ്.
ഇപ്പൊ വന്ന ഈ വ്യത്യാസം എത്ര വേദനിപ്പിക്കുന്നുണ്ടാവും?
ഒരു പക്ഷെ. അപ്പയോടും അമ്മയോട് ബാക്കി ഉള്ള എല്ലാവരോടും താൻ നോർമൽ ആയിട്ട് പെരുമാറിയാലും മുൻപ് സാറയോട് ഇടപഴകിയത് പോലെ. ആവില്ല അവളോട് ഇപ്പൊ. ബാക്കിയുള്ളവർക്ക് അത് അത്ര ഫീൽ ചെയ്യില്ല പക്ഷെ. സാറയ്ക്ക്. അത് വേദനിക്കും.
സത്യത്തിൽ എന്തായിരുന്നു ആ ചാർലി.?
അത് പൂർണമായി അറിയണമെങ്കിൽ. അവൾ തന്നെ പറയണം
അവളിലൂടെ മാത്രമെ അവളോട് താൻ എങ്ങനെ എന്ന് അറിയാൻ സാധിക്കു
പിറ്റേന്ന് സാറ മുറിയിൽ വന്നപ്പോ ചാർലി.പുറത്ത് പോയിന്ന് പറഞ്ഞത് കേട്ട് അവൾ പരിഭ്രമിച്ചു പോയി
അവൾ ജനലിൽ കൂടി ആശുപത്രിയുടെ പ്രധാന കവാടത്തിലേക്ക് നോക്കി കൊണ്ട് നിന്നു
അവൻ വന്നപ്പോ ഓടി അടുത്തെത്തി
“എന്താ പറയാതെ പോയെ ഞാനും വന്നേനെല്ലോ. പേടിച്ചു പോയി “
അവൻ മെല്ലെ ഒന്ന് ചിരിച്ചു കൊണ്ട് അവളെ പിടിച്ചു അടുത്തിരുത്തി
അവൾ അമ്പരപ്പിൽ ആ മുഖത്ത് നോക്കി
“വീട്ടിൽ നിന്നു വിളിച്ചു. എപ്പോഴാ തിരിക്കേണ്ടത് എന്ന് ചോദിച്ചു “അവൾ പറഞ്ഞു
“എന്നെ വിളിച്ചു.അവരൊക്കെ നാളെ വന്നാൽ മതിന്ന് പറഞ്ഞു “
“അതെന്താ?”
“വെറുതെ. ഒരു ദിവസം കൂടെ നീയും ഞാനും മാത്രം ആയിട്ട് വേണം എന്ന് തോന്നി വീട്ടിൽ ചെന്നാൽ എല്ലാരും ഉണ്ടാവില്ലേ “
സാറ പുഞ്ചിരിച്ചു
ആ നുണകുഴികൾ അപ്പൊ മാത്രം ആണ് അവന്റെ ശ്രദ്ധയിൽ പെട്ടത്
അവൾ ഇത്രയും മനോഹരം ആയിട്ട് ചിരിച്ചു കാണുന്നത് ആദ്യമായിരുന്നു
അവൻ ആ മുഖം കയ്യിൽ എടുത്തു
“എന്തെങ്കിലും വിഷമം വന്ന ഇന്നലെത്തെ പോലെ കരഞ്ഞു കൊണ്ട് മിണ്ടാതെ പോകരുത്. എന്നോട് പറയണം. ഞാനിങ്ങനെ ആയിരുന്നു എന്ന്.. എനിക്ക് അറിഞ്ഞൂടാല്ലോ ഒന്നും “
അവൾ തലയാട്ടി
“നിനക്ക് തോന്നുന്നുണ്ടാവും ഞാൻ ഒത്തിരി മാറിപ്പോയി എന്ന്. അത് തെറ്റല്ല. മാറിപ്പോയി. സാറ ഞാൻ ഇനി നിന്നോട് എങ്ങനെ ഒക്കെ. ആണ് എന്ന് നീ അറിയാൻ പോന്നേയുള്ളു. അത് പഴയ ചാർളിയെ പോലെ ആവില്ല. അപ്പൊ മനസ്സിൽ പണ്ട് ഞാൻ ചെയ്തത് ഓർമ്മയിൽ വരും. നീ വേദനിക്കും. അത് പാടില്ല. എനിക്ക് അറിയണം ഞാൻ എങ്ങനെ ആയിരുന്നു നിന്നോട്..”
അവൾ ഒന്നും മിണ്ടാതെ ആ മുഖത്ത് നോക്കി
“അത് ഇനി അറിയണ്ട. അത് അറിഞ്ഞാൽ. അത് പോലെ ചെയ്യാൻ ശ്രമിക്കും. അത് സ്വാഭാവികം ആയി വരുന്നതാവില്ല. ഒരു സുഖം ഉണ്ടാവില്ല. ഇനി അങ്ങോട്ട് എങ്ങനെ ആണോ എന്നോട് അത് പോലെ പെരുമാറിയാൽ മതി ഈ ചാർലിക്ക് എങ്ങനെ സ്നേഹിക്കാൻ തോന്നുന്നോ. അങ്ങനെ സ്നേഹിച്ചോ. ഞാൻ ഇനി പഴയ ഒന്നും ഓർത്തു വേദനിക്കില്ല. കാരണം രണ്ട് ഘട്ടത്തിലും ഞാൻ മാറിയില്ല ഇച്ചാന്. ദൈവം ഇച്ചാനെയും എന്നെയും പിരിച്ചില്ല. അത് പോരെ എനിക്ക്”
“പോരാ എനിക്ക് അറിയണം സാറ. ഞാൻ നിന്നെ ഉമ്മ വെച്ചിട്ടുണ്ടോ?”
അവൾ ചുവന്നു പോയി
“ഉം “
“പിന്നെ… പിന്നെ എന്തൊക്കെ?”
അവൾ നാണിച്ചു മുഖം പൊത്തി
“അവൻ ആ കൈകൾ വിടർത്തി
“പറ.. ഞാൻ നിന്നെ കണ്ടിട്ടുണ്ടോ?”
അവളുടെ ഉടലിലൂടെ അവന്റെ കണ്ണുകൾ സഞ്ചരിച്ചു
“ഉം “
“തൊട്ടിട്ടുണ്ട്?”
“ഉം “
“നിന്റെ ശരീരത്തിൽ തൊട്ടിട്ടുണ്ടോ?”
“ഉം.”
“പിന്നെ നീ പറഞ്ഞതോ കോൺടാക്ട് ഉണ്ടായിട്ടില്ല എന്ന് “
“അതിനു തൊട്ട് മുൻപ് അപ്പയും അമ്മയും വന്നു. ഒരു ദിവസം ആക്‌സിഡന്റ്ന് മൂന്നാല് ദിവസം മുന്നേ ഞാൻ സ്കൂൾ വിട്ട് വീട്ടിൽ വന്നതായിരുന്നു. അപ്പൊ സാരി.. ആദ്യായിട്ട്… ഇച്ചാന് അത് വലിയ ഇഷ്ടാരുന്നു. അന്നായിരുന്നു..”
അവൾ തലേന്ന് സാരി ആയിരുന്നു എന്ന് അവൻ പെട്ടെന്ന് ഓർത്തു
“ഞാൻ എന്താ ചെയ്തേ?”
അവൾ നാണിച്ച് ആ നെഞ്ചിൽ മുഖം ചേർത്ത് വെച്ചു
“ഉമ്മ വെച്ചു… എന്നെ തൊട്ടു.. എന്നെ.. മണത്തു നോക്കി.പൂക്കളുടെ മണം ആണെന്ന് പറഞ്ഞു.. ഒടുവിൽ എന്നെ വേണം ന്ന് പറഞ്ഞു. പക്ഷെ കല്യാണം കഴിഞ്ഞു മതി എന്ന് പറഞ്ഞപ്പോൾ പിൻവാങ്ങി. അപ്പോഴേക്കും അപ്പയും അമ്മയും വന്ന്. ഇതൊക്ക ഇച്ചാ വരച്ചു വെച്ചിട്ടുണ്ട് “
അവന്റെ കണ്ണുകൾ വിടർന്നു
“നമ്മൾ ഒന്നിച്ചുള്ള എല്ലാം വരച്ചു വെച്ചിട്ടുണ്ട്. മുറിയിൽ അലമാരയിൽ ഉണ്ട്. തുടക്കം മുതൽ ഉള്ള എല്ലാം “
അവൻ പോക്കറ്റിൽ നിന്ന് ഒരു പെൻസിൽ എടുത്തു
പിന്നെ ഇടതു കൈ കൊണ്ട് ആ മുഖം. ഉയർത്തി
മെല്ലെ ആ കണ്ണുകളിൽ വരച്ചു കൊടുത്തു
സാറയുടെ വിരലുകൾ ആ നെഞ്ചിൽ അള്ളിപ്പിടിച്ചു
“ഇനിയെന്നും ഞാൻ വരച്ചു തന്നോളാം. എന്നും “
അവൻ അവളുടെ കവിളിൽ തൊട്ടു
സാറയ്ക്ക് സങ്കടം വരുന്നുണ്ടായിരുന്നു
അവൾ അവന്റെ കണ്ണുകളിൽ നോക്കി ഇരുന്നു
ചാർലി ആ മുടിയിഴകൾ ഒതുക്കി വെച്ച് ആ മുഖം മാറിൽ ചേർത്ത് പിടിച്ചു
“ഞാൻ ദേഷ്യപ്പെട്ടാൽ പൊട്ടിത്തെറിച്ചു പോയാൽ ഒക്കെ എന്നോട് പിണങ്ങരുത്. എന്നെ ഉപേക്ഷിച്ചു പോകരുത്.. എനിക്ക്. എങ്ങനെ എപ്പോ എന്നൊന്നും അറിഞ്ഞൂടാ..”
അവൾ കണ്ണുകൾ. അടച്ച് മൂളി
അവൻ കുനിഞ്ഞു ആ മുഖം തനിക്ക് നേരെ കൊണ്ട് വന്ന് നോക്കി
വിടർന്ന പനിനീർ പൂവ് പോലെ
“സാറ?”
“ഉം?”
“ഒരുമ്മ തന്നോട്ടെ?”
“വേണ്ട “
അവൾ കുസൃതിയിൽ പറഞ്ഞു
അവൻ പെട്ടെന്ന് ആ ചുണ്ടിൽ. ആവേശത്തോടെ ചുംബിച്ചു
സാറ അറിയാതെ ആ നെഞ്ചിൽ ചേർന്നു പോയി
അവന്റെ മുഖം അവളുടെ മുഖത്ത് കൂടി സഞ്ചരിച്ചു കൊണ്ടിരുന്നു
സാറയുടെ മുഖം ചുവന്നു തുടുത്തു
“ഇച്ചാ “
അവൾ കിതപ്പോടെ മന്ത്രിച്ചു
അവന്റെ ചെവിയിൽ ആ വിളിയോച്ച വീണു
“ഒന്നുടെ വിളിക്ക് “
അവൻ പിറുപിറുത്തു
“ഇച്ചാ “
അവളുടെ സ്വരം അടഞ്ഞു
ആ വിളിയോച്ച അവനെ ഭ്രാന്ത് പിടിപ്പിച്ചു
അവൻ അവളെ തന്റെ ഉടലിലേക്ക് കോരിയെടുത്തു കിടത്തി
സാറ അറിയാതെ അവന്റെ നെഞ്ചിൽ ചുംiബിച്ചു
അവന്റെ ഉiടലിലൂടെ അവളുടെ മുഖം ഒഴുകി ഒഴുകി…
ചാർലി അവളെ അറിഞ്ഞു തുടങ്ങുകയായിരുന്നു
അവളിലെ കാമുകിയെ..
അഴിഞ്ഞുലഞ്ഞു പോയ മുടി ഒതുക്കി അവൻ അവളുടെ കiഴുത്തിൽ മുഖം. അമർത്തി
പിന്നെ. അവളിലേക്ക്..
അവളുടെ ഗന്ധം അറിഞ്ഞ്
അവളുടെ സ്നേഹം അറിഞ്ഞ്
“മതി”
അവൾ മന്ത്രിച്ചു
ചാർലി അവളുടെ പുiക്കിൾ ചുiഴിയിൽ അമർത്തി ചുംiബിച്ചു
“മതി ഇച്ചാ “
അവൾ ആ മുഖം ബലമായി പിടിച്ചു മാറ്റി എഴുന്നേറ്റു ഇരുന്നു വiസ്ത്രങ്ങൾ നേരെയാക്കി
“അയ്യടാ നോക്കിക്കെ..”
അവൾ പിടിച്ചു തള്ളി
അവൻ ചിരിച്ചു കൊണ്ട് അവളെ കെട്ടിപിടിച്ചു ആ മടിയിൽ കിടന്നു
“എനിക്ക് അറിയണം സാറ എല്ലാം “
അവൻ കണ്ണുകൾ അടച്ചു
തുടരും…….
മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ