പ്രധാന വഴിയിൽ നിന്നും ഇട റോഡിലേക്ക് തിരിഞ്ഞപ്പോൾ മുതൽ ഒരു സംശയം ആരോ എന്നെ പിന്തുടരുന്നില്ലേ.എന്റെ പിന്നിലായി ആരുടെയോ കാലടി ശബ്ദം വ്യക്തമായി കേൾക്കാം…….

രാത്രി യാത്ര

എഴുത്ത് -:രാജീവ്‌ രാധാകൃഷ്ണപണിക്കർ

കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനിൽ എറണാകുളം ഗുരുവായൂർ പാസഞ്ചറിൽ വന്നിറങ്ങുമ്പോൾ രാത്രി പത്തരമണി കഴിഞ്ഞിരുന്നു.

പതിനൊന്നു മണിയുടെ ഷിഫ്റ്റിൽ കമ്പനിയിൽ ഡ്യൂട്ടിക്ക്‌ കയറാൻ വീട്ടിൽ നിന്നുള്ള യാത്രയാണ്

കമ്പനിയിലേക്ക് മൂന്നു കിലോമീറ്ററോളം ദൂരമുണ്ട്.ഓട്ടോ വിളിക്കാൻ നിന്നാൽ നൂറു രൂപയ്ക്കു മുകളിലാകും.

സ്വതവേയുള്ള പിശുക്ക് മൂലം നടക്കാൻ തീരുമാനിച്ചു.

പാടം വഴിയുള്ള വഴിയേ നടന്നാൽ എളുപ്പത്തിൽ കമ്പനിയിൽ എത്താം.

പക്ഷേ കുറെ ദൂരം മനുഷ്യവാസമില്ലാത്ത പ്രദേശമാണ്.

ആ വഴിയിലൂടെയുള്ള രാത്രിയാത്ര അല്പം പിശകാണെന്ന് പലരും ഉപദേശിച്ചിട്ടുണ്ട്.

പക്ഷേ പലപ്പോഴും നടക്കുന്ന വഴിയായതിനാൽ അതൊരു പ്രശ്നമായി തോന്നിയില്ല.

പ്രധാന വഴിയിൽ നിന്നും ഇട റോഡിലേക്ക് തിരിഞ്ഞപ്പോൾ മുതൽ ഒരു സംശയം ആരോ എന്നെ പിന്തുടരുന്നില്ലേ.

എന്റെ പിന്നിലായി ആരുടെയോ കാലടി ശബ്ദം വ്യക്തമായി കേൾക്കാം.

പ്ക്ഷെ തിരിഞ്ഞു നോക്കാൻ ഭയമായിരുന്നു.

ആരായിരിക്കാം അത് .

എന്തിനായിരിക്കാം എന്നെ പിന്തുടരുന്നത്.

ശരീരം വല്ലാതെ വിയർത്തു തുടങ്ങി.

ശ്വാസോച്വാസത്തിന്റെ ശക്തി ഞാനറിയാതെ തന്നെ കൂടിയിരിക്കുന്നു.

കാലുകൾ നീട്ടി വലിച്ചു വച്ചു നടന്നു.

പക്ഷേ അതോടൊപ്പം അയാളുടെ നടപ്പിനും വേഗത എറിയിരിക്കുന്നു.

ഒരു പക്ഷേ എന്നെ മറികടക്കാവുന്നത്ര വേഗത.

കേട്ടറിവുള്ള ദൈവങ്ങളെ മുഴുവൻ മനസ്സിലേക്കാവഹിച്ചു.

അയാൾ ഒരു പിടിച്ചു പറിക്കാരൻ ആകുമോ.

ഒരു ഭ്രാന്തനായ കൊ ലയാളിയാകുമോ

എന്റെ കാലുകൾ തളർന്നു തുടങ്ങി.

ഏതു നിമിഷവും അയാൾ എന്റെ സമീപത്തെത്താം.

കയ്യിലുള്ള വാച്ചും പെഴ്സും അയാൾ തട്ടിപ്പറിച്ചേക്കാം

എതിർക്കാൻ ശ്രമിച്ചാൽ ക ഠാര കൊണ്ട് ഒരു കു ത്ത്.

അല്ലെങ്കിൽ വ ടിവാ ളുകൊണ്ട് ഒരു വെ ട്ട്.

മനസ്സ് എന്തിനും പാകമാക്കി.

പെട്ടെന്നായാൾ എന്നെ മറികടന്നു.

എന്തും സംഭവിക്കാവുന്ന നിമിഷം.

ഞാൻ വിറയ്ക്കുന്ന ശരീരത്തോടെ അയാളെ നോക്കി.

അനിയാ തീപ്പെട്ടിയുണ്ടോ കയ്യിൽ. ഒരു ബീ ഡി വലിക്കാനാ.

വളരെ വിനീതമായ ചോദ്യം

എന്താല്ലേ. വെറുതെ പേടിപ്പിച്ച!

           ശുഭം 

Related Posts

Leave a Reply

Your email address will not be published. Required fields are marked *