പ്രിയം ~ ഭാഗം 05 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

എന്ത് കാര്യം ..? ഉണ്ണി സംശയ ഭാവത്തിൽ ചോദിച്ചു…

ചെറിയ കാര്യമാ ….നിന്നെ കൊണ്ട് സാധിക്കും …… ഒരു നാലായിരം രൂപ ഇപ്പോൾ എന്റെ കയ്യിൽ തരണം ….

നാലായിരം രൂപയോ …..ഉണ്ണി ഞെട്ടിയ പോലെ കാണിച്ചു.

ഹമ്മോ … നാലായിരം രൂപക്ക് ഇത്രയും ഞെട്ടലിന്റെ ആവശ്യമില്ല…. പ്രത്യേകിച്ച് കൈ നിറയെ കാശുള്ള ആൾക്കാര് …

എന്റേല് ഇപ്പോ കാശ്……ഉണ്ണി പോക്കറ്റ് തപ്പുന്നതു പോലെ കാണിച്ചു….

നാളെ മതിയോ …?

അതു പറ്റില്ല …. ഇപ്പോൾ വേണം….

ഞാൻ കാശൊന്നും കയ്യിൽ കൊണ്ടു നടക്കാറില്ല….

തമാശ പറയാതെ ……പ്രിയ വിശ്വാസമാവാതെ നോക്കി.

ഉണ്ണി പേഴ്സെടുത്ത് തുറന്ന് കാണിച്ചു..കണ്ടോ പെട്രോൾ അടിക്കാനുള്ള 200 രൂപയുണ്ട്…

പ്രിയ നിരാശയോടെ ……സത്യമായിട്ടും ഇല്ലേ ….. കടമായിട്ട് തന്നാലും മതി…..

ഉണ്ണി കൈ മലർത്തി കൊണ്ട് ….ഉണ്ടെങ്കിൽ തരാതിരിക്കോ ….

ശരി….പ്രിയ എഴുന്നേറ്റു …..പെട്ടെന്ന് ഗായത്രി അവർക്കിടയിലേക്ക് കയറി വന്നു…

എന്തായി ….. പോവല്ലെ ….?

ഏടത്തിയമ്മ ഡ്രസ്സ് മാറിയിട്ട് വാ………

ഗായത്രി അകത്തേക്ക് പോയി തിരിച്ചു വന്നു…. മൂന്നുപേരും കൂടി പുറത്തേക്കിറങ്ങി….. പ്രിയ ഗായത്രിയോട് യാത്ര പറഞ്ഞ് നടന്നു…..ഗായത്രി ഉണ്ണിയുടെ അടുത്തേക്ക് ചെന്നു……

അവള് നിന്റെയടുത്ത് വല്ലതും ചോദിച്ചായിരുന്നോ ….

എന്ത് …? ഉണ്ണി സംശയത്തോടെ ചോദിച്ചു..

അല്ല …. അവളെന്നോട് ഒരു 4000 രൂപ കടം ചോദിച്ചിരുന്നു….എന്റെയടുത്ത് ഇല്ലാത്തതു കൊണ്ട് ഞാൻ നിന്നോട് ചോദിക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു…

ഉണ്ണി ബൈക്കിൽ നിന്നിറങ്ങി….

അപ്പോ അവളത് കാര്യമായിട്ട് ചോദിച്ചതാണോ …..ഞാൻ തമാശയാണെന്ന് വിചാരിച്ച് ഇല്ലാന്ന് പറഞ്ഞു…

അയ്യോ … പാവം അതിനെന്തോ അത്യാവശ്യമാണെന്ന് തോന്നുന്നു… കൊടുക്കായിരുന്നില്ലെ….

ഒരു മിനിറ്റ് ഏടത്തിയമ്മ…..ഉണ്ണി പുറത്തേക്കോടി ….. പതുക്കെ നടന്നുകൊണ്ടിരുന്ന പ്രിയയുടെ മുന്നിൽ ഓടി ചെന്നു നിന്നു…

നിൽക്ക് …. കാശു വേണ്ടേ…..

പ്രിയ ഉണ്ണിയെ തലയുയർത്തി നോക്കി…കാശില്ലാന്ന് പറഞ്ഞിട്ട് …

അത് സത്യം തന്നെയാ …..കയ്യിൽ ATM കാർഡുണ്ടായിരുന്നു … അതിപ്പോഴാ ഓർത്തത്……

ഉണ്ണി പേഴ്സിൽ നിന്ന് കാർഡെടുത്ത് പ്രിയക്ക് നേരെ നീട്ടി…..

എനിക്ക് എടുത്ത് തന്നാ മതി ….കാർഡൊന്നും വേണമെന്നില്ല…

ഉണ്ണി പ്രിയയുടെ കൈ പിടിച്ച് നിവർത്തി കാർഡ് വെച്ചു കൊടുത്തു….

ഇത് പിടിക്ക് …. നിനക്കല്ലാതെ വേറെ ആർക്കാ ഞാൻ തരാ… പിൻ നമ്പർ 2514….. കാർഡ് നാളെ തന്നാൽ മതി….

ഉണ്ണി നടക്കാനൊരുങ്ങി…..

തേങ്ക്സ് ട്ടോ …..

ഉണ്ണിയൊന്ന് തിരിഞ്ഞു നോക്കി വീണ്ടും നടന്നു…. ഗായത്രിയുടെ അടുത്തെത്തി…

കൊടുത്തോ…..?

കൊടുത്തിട്ടുണ്ട്…..

ഉണ്ണി ബൈക്കെടുത്ത് വീട്ടിലേക്ക് തിരിച്ചു….വീട്ടിലെത്തി…… റൂമിലേക്ക് കയറി ഡ്രെസ്സ് മാറി പുറത്തേക്കിറങ്ങി…..സോഫയിൽ കിടന്ന് മൊബൈലിൽ വിരലോടിച്ച് കൊണ്ടിരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ ഗായത്രിയുടെ മുറിയിലേക്ക് നോക്കി… കട്ടിലിൽ ഇരിക്കുകയായിരുന്നു ഗായത്രി ..

ഏടത്തിയമ്മ അടുക്കളയിലേക്ക് വെറുതെ പോയി നോക്ക്…. ചിലപ്പോൾ അമ്മയുടെ ദേഷ്യം മാറിയിട്ടുണ്ടാവും….. ഇല്ലെങ്കിൽ രാത്രി പട്ടിണി കിടക്കേണ്ടിവരുട്ടോ…. എനിക്ക് വിശന്നാ ഞാനെന്തായാലും ഉള്ളതു വെച്ച് ഭക്ഷണം കഴിക്കും….

ഗായത്രി കട്ടിലിൽ നിന്നെഴുന്നേറ്റ് പതുക്കെ അടുക്കളയിലേക്ക് നടന്നു…. കയറി ചെല്ലുമ്പോൾ അമ്മ പാത്രങ്ങൾ കഴുകി വെക്കുകയായിരുന്നു… കുറച്ച് നീങ്ങി നിന്ന് അടുപ്പത്തേക്ക് നോക്കി ….. ഒന്നും കാണാത്തതു കണ്ട് ….

അമ്മേ രാത്രിയിലേക്കെന്താ ഉണ്ടാക്കേണ്ടതെന്ന് പറഞ്ഞാൽ ഞാനും സഹായിക്കാൻ കൂടാം….

അമ്മ മറുപടിയൊന്നും പറഞ്ഞുകേൾക്കാത്തതു കൊണ്ട് ഗായത്രി ഒന്നുകൂടി അമ്മയ്ക്കരികിലേക്ക് നീങ്ങി ….

അമ്മക്കെന്നോട് ദേഷ്യമാണോ …..?

കഴുകിയ പാത്രങ്ങൾ കയ്യിലെടുത്ത് റാക്കിൽ നിരത്തി വെക്കുന്നതിനിടയിൽ അമ്മ ….

നിന്നോട് ഞാനെങ്ങനെ ദേഷ്യപ്പെടാതിരിക്കും…… എന്റെ മോന് ഭ്രാന്താന്നല്ലെ പറഞ്ഞു നടക്കുന്നത്…..

ഗായത്രി അമ്മയുടെ മുന്നിലേക്ക് നിന്നു….ഞാൻ അങ്ങനെയൊന്നും പറഞ്ഞില്ലല്ലോ അമ്മേ ……. അതൊരു പ്രശ്നമാണെന്ന് തോന്നി പരിഹാരമുണ്ടാേന്നല്ലെ ചോദിച്ചള്ളൂ…

അതു തന്നെയാ ഞാനും ഉദ്ദേശിച്ചത്…. നിനക്ക് പ്രശ്നമാണെങ്കിൽ പറയേണ്ടത് നിന്റെ കെട്ടിയോനോടാ ….. അല്ലാതെ അവന്റെ അനിയനോടല്ല ….

അവന് ഞാൻ പറയുന്നത് മനസ്സിലാവുന്നെങ്കിലുമുണ്ട്…. അമ്മ അത് കേൾക്കുന്നു പോലുമില്ലല്ലോ…..

അമ്മയ്ക്ക് ദേഷ്യം വരാൻ തുടങ്ങി. നിന്നോട് ഞാൻ സംസാരത്തിനില്ല….. നിനക്ക് കുറച്ച് പഠിച്ചതിന്റെ നല്ല അഹങ്കാരമുണ്ടെന്ന് എനിക്കാദ്യം കണ്ടപ്പോഴെ തോന്നിയതാ ……. നീ ഇഷ്ടം പോലെ എന്താണെന്ന് വെച്ചാ ചെയ്തോ….

അമ്മ അടുക്കളയിൽ നിന്ന് പുറത്തേക്ക് കടക്കാനായി തിരിഞ്ഞു…

എന്നാലും നീ ഓർത്തോ ….എന്റെ മകന്റെ താലി കഴുത്തിൽ കിടക്കുന്നിടത്തോളം അവൻ പറഞ്ഞത് അനുസരിക്കാൻ പറ്റുമെങ്കിൽ ഇവിടെ നിന്നാ മതി ….

ഇത്രയും പറഞ്ഞ് അമ്മ മുറിയിലേക്ക് പോയി….. ഗായത്രി കുറച്ചുനേരം അങ്ങനെ നിന്ന് ഒഴുകിയ കണ്ണുനീർ തുടച്ച് മൂടി വെച്ചിരുന്ന പാത്രങ്ങളുടെ അടുത്തേക്ക് ചെന്നു…..എല്ലാം തുറന്ന് നോക്കി ഒന്നുമില്ലെന്ന് കണ്ടപ്പോൾ പുറത്തേക്കിറങ്ങി….. പോകുന്ന വഴിയിൽ ടൈനിംഗ് ടേബിളിനു മുകളിലും നോക്കി….. മുറിയിലേക്ക് നടന്നു….. പോയതിനും വേഗത്തിൽ തിരിച്ചു വരുന്നതു കണ്ട് ഉണ്ണി ഗായത്രിയോട്…..എന്തുപറ്റി…..?

ഒന്നുമില്ല…..എനിക്കെന്തോ വിശപ്പ് തോന്നുന്നില്ല….. അതുകൊണ്ട് അമ്മയോട് നിനക്കുള്ളത് മാത്രം ഉണ്ടാക്കിയാൽ മതിയെന്ന് പറഞ്ഞിട്ട് ഞാനിങ്ങ് പോന്നു….

ശരിക്കും വിശക്കുന്നില്ലെ…? ഉണ്ണി സംശയത്തോടെ ചോദിച്ചു..

എന്താണെന്ന് അറിയില്ല…. ചിലപ്പോൾ കാന്റീനിലേ ഫുഡ് പറ്റാത്തോണ്ടാവും…

എന്നാലും എങ്ങനെയാ ഭക്ഷണം കഴിക്കാതെ കിടക്കുന്നത്…… വയറിന് തണുപ്പിന് പഴം വല്ലതും വാങ്ങിയിട്ട് വരണോ ….?

എന്തിന്……. അതൊന്നും വേണ്ട…. രാവിലെയാവുമ്പോൾ ശരിയാവും…. നീ കുറച്ച് കഴിഞ്ഞിട്ട് ഭക്ഷണം കഴിച്ചോ….. ഞാൻ മുറിയിൽ പോകാ…..

ഗായത്രി മുറിയിലേക്ക് കയറി….. വാതിൽ കുറ്റിയിട്ട് കട്ടിലിൽ കിടന്നു……. പതിയെ ഓരോന്ന് ആലോചിച്ച് കിടക്കുമ്പോഴാണ് കതകിൽ മുട്ടുന്നത് കേട്ടത്…..എഴുന്നേറ്റ് വാതിൽ തുറന്നു…..ഉണ്ണി ചിരിച്ചു കൊണ്ട് നിൽക്കുന്നു….

പുട്ടുണ്ടാക്കാൻ അറിയോ ….?

അറിയാം…..എന്തേ ….?ഗായത്രി സംശയത്തോടെ ഉണ്ണിയെ നോക്കി…

എന്നാ വാ…. പുട്ടുണ്ടാക്കാം….

നിനക്ക് കഴിക്കാൻ അമ്മ ഉണ്ടാക്കിയിട്ടുണ്ടല്ലോ … .. …..

ആ…. അതുപറ …… കുറച്ചു മുന്നേ ഒരാളെന്നോട് പറഞ്ഞത് അമ്മ എനിക്കെന്തോ ഉണ്ടാക്കുന്നുണ്ടെന്നാ….. അതു വിശ്വസിച്ച് വെറുതെയൊന്ന് അടുക്കള വരെ പോയി നോക്കിയത് ഗുണമായി…… ഒരാൾക്ക് കഴിക്കാൻ പാകത്തിൽ കഞ്ഞിയിരിക്കുന്നുണ്ട് അവിടെ…

നിനക്കതു പോരെ ….. അമ്മ വയ്യാത്തതു കൊണ്ട് വേറൊന്നും ഉണ്ടാക്കിയിട്ടുണ്ടാവില്ല….പാവം …..

ആര് ….. അമ്മയൊ …..ഭാഗ്യം എന്നെ ഓർത്തത്….. അല്ലെങ്കിൽ ഞാനും പട്ടിണിയായേനെ …..

ഗായത്രി തല താഴ്ത്തി നിന്നു….

എനിക്ക് തോന്നി ഏടത്തിയമ്മ ഭക്ഷണം വേണ്ടാന്ന് പറഞ്ഞത് വിശപ്പില്ലാത്തതു കൊണ്ടല്ലെന്ന് …… അമ്മ ചീത്ത വല്ലതും പറഞ്ഞോ…?

അതൊന്നുമില്ല…….. പക്ഷേ എനിക്ക് ഭക്ഷണം വേണോന്നു പോലും ചോദിക്കാത്തതു കാണുമ്പോൾ …..

ആദ്യം മുറിയിൽ നിന്ന് പുറത്തേക്ക് വാ അടുക്കളയിലേക്ക് പോകാം… അവിടെ പോയിട്ട് ബാക്കി ആലോചിക്കാം….

ഗായത്രി പുറത്തേക്കിറങ്ങി അടുക്കളയിലേക്ക് നടന്നു….

ഉണ്ണിയെന്താ പുട്ടുണ്ടാക്കാമെന്ന് പറഞ്ഞേ…?

എന്റെ ഏട്ടന് പുട്ട് ഭയങ്കര ഇഷ്ടാ…. അതുകൊണ്ട് അമ്മ എപ്പോഴും അതിന്റെ സാധനങ്ങൾ വാങ്ങി വെച്ചിട്ടുണ്ടാവും…. അങ്ങനെ പറഞ്ഞതാ ….

ഗായത്രി അടുക്കളയിൽ നിന്ന് പാത്രമെടുത്ത് കഴുകി വെച്ച് ഫ്രിഡ്ജിനരികിലേക്ക് ചെന്നു…..

അല്ലാ …. ഇതിന് കറിയെന്തുണ്ടാക്കും…? ഗായത്രി ഫ്രിഡ്ജ് തുറന്ന് കൊണ്ട് ഉണ്ണിയോട് ചോദിച്ചു..

അതിന്റെ ഉള്ളില് വല്ലതുമുണ്ടോ ….?

പച്ചക്കറിയൊക്കെയുണ്ട്……

ഉള്ളതു വെച്ച് എന്തെങ്കിലുമൊരു മസാല കറിയുണ്ടാക്ക് ഏടത്തിയമ്മ…. സമയം ഇഷ്ടം പോലെ ഉണ്ടല്ലോ…..

ഫ്രിഡ്ജിൽ നിന്ന് പച്ചക്കറിയും കത്തിയുമെടുത്ത് ഗായത്രി ഉണ്ണിയുടെ മുന്നിൽ വെച്ചു…

നീയിതൊന്ന് കഷ്ണം നുറുക്കോ …..ഞാൻ പുട്ടുണ്ടാക്കാൻ നോക്കാം….

പിന്നെന്താ ….. ഇതൊക്കെ സിമ്പിളല്ലെ ….

എന്നാ ഇത് കഴിഞ്ഞിട്ട് തേങ്ങ കൂടി ചിരകിയേക്ക് ….

അയ്യോ …ഞാൻ വെറുതെ പറഞ്ഞതാ ..,. ഇത് ടേപ്പെടുത്ത് അളന്നിട്ടൊക്കെ മുറിക്കണ്ടെ…. സമയാവും….

ഗായത്രി ചിരിച്ചു….ന്റെ കുട്ടി ….. ഇപ്പോഴല്ലെ പറഞ്ഞത് സമയം ഇഷ്ടം പോലെയുണ്ടെന്ന് …. പതുക്കെ മതി…..

ശ്ശെ…. പറയണ്ടായിരുന്നു…

കുറച്ചു കഴിഞ്ഞപ്പോൾ ഗായത്രി അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്നു…

ഉണ്ണി …. പുട്ടുപൊടി എവിടെയാ ഇരിക്കുന്നതെന്ന് അറിയോ ….

അവിടെയില്ലെ….?

എല്ലായിടത്തും നോക്കി കണ്ടില്ല…..ഇനിയെന്ത് ചെയ്യും….

നോ പ്രോബ്ലം …. നമ്മുക്ക് അമ്മയോട് ചോദിക്കാം…

അതു വേണോ….? ഗായത്രി കുറച്ച് വേവലാതിയോടെ ചോദിച്ചു…

എന്തിനാ പേടിക്കുന്നേ….. ഈ വീട്ടിൽ ഒരു പുട്ടുണ്ടാക്കാനും പാടില്ലെ…

ഉണ്ണി എഴുന്നേറ്റ് അമ്മയുടെ മുറിയുടെ വാതിലിൽ മുട്ടി വിളിച്ചു… അകത്തു നിന്ന് അമ്മ വിളി കേട്ടു..

എന്താടാ …?

പുട്ടുപൊടി എവിടെയാ വെച്ചിരിക്കുന്നേ…?

നിനക്കെന്തിനാ ഈ നേരത്ത് പുട്ട് ….രാവിലെ പറഞ്ഞാ ഞാൻ ഉണ്ടാക്കി തരില്ലെ…..

എനിക്ക് കഴിക്കണം തോന്നുമ്പോഴല്ലെ അമ്മേ ഉണ്ടാക്കുന്നേ… എനിക്കിപ്പോ വേണം…

എന്നാ പുട്ടുപൊടിയില്ല….

ഇല്ലേ ….

ഇല്ല ….. നിനക്കിപ്പോ അതുകൊണ്ട് ആവശ്യമൊന്നുമില്ലാന്ന് എനിക്ക് നന്നായിട്ടറിയാം…

അപ്പോൾ സത്യത്തിൽ ഇല്ലാഞ്ഞിട്ടല്ല….

അമ്മ ദേഷ്യത്തോടെ ” തരുന്നില്ലാന്ന് വെച്ചിട്ട് തന്നെയാ …. നിനക്കുളളത് ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോ…

അപ്പോൾ ഏടത്തിയമ്മക്ക് കഴിക്കൊന്നും വേണ്ടേ…. പട്ടിണി കിടക്കാൻ വേണ്ടി വേണം വെച്ചിട്ട് ചെയ്യുന്നതാണെങ്കിൽ….അതൊട്ടും ശരിയല്ല…. ഉണ്ടാക്കി കഴിക്കാൻ കൂടി ഒന്നും കൊടുക്കില്ലാന്ന് വെച്ചാ ….

അമ്മ വീണ്ടും ദേഷ്യത്തോടെ നീ ഇനി എന്നോടൊന്നും മിണ്ടാൻ നിൽക്കണ്ട…..നാളെ നിന്റെ ഏട്ടനോട് വരാൻ വിളിച്ചു പറയുന്നുണ്ട് ഞാൻ ….

(തുടരും )

Leave a Reply

Your email address will not be published. Required fields are marked *