മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
ഇത്രയും ദിവസം ഇല്ലാത്ത എന്ത് അസുഖമാ നിനക്കിന്ന് …? രതീഷ് കട്ടിലിലേക്കിരുന്നു കൊണ്ട് ചോദിച്ചു…
രണ്ടു ദിവസമായിട്ട് എനിക്ക് നല്ല ക്ഷീണമുണ്ട്…. ഹോസ്പിറ്റലിൽ പോവുമ്പോൾ നേരാവണ്ണം നിൽക്കാൻ പോലും സാധിക്കാറില്ല…. അതുകൊണ്ട് ഇന്നത്തെ ദിവസം വേണ്ടാ…. പിന്നെയാവാം…. പ്ലീസ് ….
രതീഷിന് ദേഷ്യം വരാൻ തുടങ്ങി….അങ്ങനെ പറഞ്ഞാൽ ശരിയാവില്ല…..ഒരാഴ്ച്ച ഇതിലൂടെ തുള്ളി കളിച്ച് നടക്കുമ്പോൾ നിനക്കൊരു കുഴപ്പവുമില്ലല്ലോ….. ഞാൻ വന്ന് ചോദിച്ചാൽ നിനക്ക് ക്ഷീണം , തലവേദന അങ്ങനെ ഓരോ കാരണങ്ങൾ ….. നിനക്കിന്ന് പറ്റുമോന്ന് ഞാനുമൊന്ന് നോക്കട്ടെ …..
രതീഷ് ഗായത്രി അരികിൽ ചെന്ന് കൈകളിൽ പിടിച്ചു കൊണ്ട് കട്ടിലിലേക്ക് തള്ളി…. താഴെ വീണ ഗായത്രിയുടെ അരികിലായി കിടന്നു….
നിനക്ക് ഞാൻ ദുഷ്ടനാണല്ലെ ….. ഉപദ്രവിക്കാണെന്ന് പരാതി പറഞ്ഞ സ്ഥിതിയ്ക്ക് ഇതു കൂടി പറഞ്ഞേക്ക് ….
ഗായത്രിയുടെ ഒരു കയ്യെടുത്ത് കട്ടിലിൽ ഷാളുകൊണ്ട് കെട്ടി…. ലാപ്പ്ടോപ്പെടുത്ത് ഓണാക്കി….
നീയിത് നല്ലപോലെ കണ്ടോ ….. ഇതിൽ നിന്നൊരു സീൻ വിടാതെ നിന്നെയും കൊണ്ട് ചെയ്യിക്കുന്നത് ഞാൻ കാണിച്ചു തരാം…..
എന്തിനാ എന്നെ ഇട്ടിങ്ങനെ ദ്രോഹിക്കുന്നെ …. ഞാൻ പറഞ്ഞില്ലെ എനിക്കിന്ന് വയ്യെന്ന് ….ഗായത്രി ദേഷ്യത്തിൽ കയ്യിലെ കെട്ടഴിച്ച് കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റു…രതീഷ് വീണ്ടുമവളുടെ കൈ പിടിച്ച് വലിച്ചു… ഗായത്രി കൈ വിടുവിച്ച് വാതിലിനരുകിലേക്ക് ഓടി ….
ഇവിടെ നിന്ന് പുറത്തുപോയി ബഹളമുണ്ടാക്കിയാൽ ഈ മുറിയിലേക്കുള്ള നിന്റെ അവസാനത്തെ രാത്രിയായിരിക്കുമിത്…. ഓർമ്മ വെച്ചോ…
ഗായത്രി വാതിലിന്റെ കുറ്റിയിൽ നിന്ന് കയ്യെടുത്തു….
മിടുക്കി ….. നീയായിട്ട് വെറുതെ എന്തിനാ മറ്റുള്ളവരെ അറിയിക്കുന്നേ…. എന്റെ ഭാര്യയല്ലെ നീ ….. കുറച്ചൊക്കെ സഹകരിക്കണ്ടെ….. അടുത്തേക്ക് വാ….
രതീഷ് കട്ടിലിലിരുന്ന് കൈ നീട്ടി….. ഗായത്രി കെഞ്ചാൻ തുടങ്ങി….
പ്ലീസ് ഇങ്ങനെയൊന്നും വേണ്ട….
എന്ന് നീ തീരുമാനിച്ചാൽ മതിയോ …രതീഷ് ചിരിച്ചു കൊണ്ട് ചോദിച്ചു..
ഇനി വല്ലതുമുണ്ടായാൽ ഞാൻ ഉറപ്പായും എല്ലാവരോടും പറയും…..ഗായത്രി കൈ വീണ്ടും വാതിൽ കൊളുത്തിലേക്ക് എത്തിച്ചു കൊണ്ട് പറഞ്ഞു…
രതീഷ് വീണ്ടും ചിരിച്ചു…നീ പറയുന്ന കാര്യം ഇവിടെയൊരു മനുഷ്യൻ വിശ്വസിക്കുന്നുണ്ടോ …..എന്റെ അമ്മ പറഞ്ഞത് നിനക്ക് ഭ്രാന്താന്നാ …..ഞാൻ പിന്നെയും പോട്ടെ പാവമല്ലെ വിചാരിച്ചിട്ട് വിളിക്കുന്നതാ…
ഗായത്രി നിലത്തിരുന്നു….എന്താ നിങ്ങളുടെ ആവശ്യം…. എന്നെ ഇങ്ങനെ ടോർച്ചർ ചെയ്യുമ്പോൾ എന്ത് സന്തോഷമാ കിട്ടുന്നത്…..
രതീഷ് എഴുന്നേറ്റ് അവൾക്കരികിലേക്ക് ചെന്നു…നല്ല കുട്ടിയായിട്ട് പറയുന്നത് കേൾക്ക് ….. ഭാര്യയുടെയും ഭർത്താവിന്റെയും സ്വകാര്യതയല്ലെ ഇത് …. പുറത്ത് പറയാൻ പാടുണ്ടോ ….നിന്റെ അച്ഛൻ എന്ത് കഷ്ടപ്പെട്ടിട്ടാ കല്യാണം നടത്തിയത് ഓർത്തു നോക്കിക്കേ….. അവരെയൊക്കെ വിഷമിപ്പിക്കണോ ….. വാ എഴുന്നേൽക്ക് …
ഗായത്രി രതീഷിനെ നോക്കി കൊണ്ടിരുന്നു…രാവിലെയാവാൻ കുറച്ച് സമയമേയുള്ളൂ…. നീയായിട്ട് വരുകയാണെങ്കിൽ ഒരു കുഴപ്പവുമുണ്ടാവില്ല….അതല്ലെങ്കിൽ ചിലപ്പോൾ നിനക്ക് കഴിഞ്ഞ ആഴ്ച്ചത്തെ പോലെ കരയാൻ പോലും പറ്റിയില്ലാന്ന് വരും…വേഗം ഏതാ വേണ്ടതെന്ന് തീരുമാനിക്ക് …
ഗായത്രി എഴുന്നേറ്റു …
അങ്ങനെ വഴിക്ക് വാ…..രതീഷ് കട്ടിലിലേക്ക് കയറിയിരുന്നു..
ഒട്ടും പ്രതീക്ഷിക്കാതെ ഗായത്രി പെട്ടെന്ന് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി…രതീഷ് എഴുന്നേറ്റ് പുറകെ വരുന്നതിനു മുമ്പേ ഉണ്ണിയുടെ മുറിയുടെ മുന്നിൽ ചെന്ന് വാതിലിൽ അമർത്തി കൊട്ടി ….
ശബ്ദം കേട്ട് കയ്യിലുണ്ടായിരുന്ന മൊബൈലെടുത്ത് കട്ടിലിലേക്കിട്ട് ഉണ്ണി വാതിലിനടുത്തേക്ക് ചെന്നു…. മുറിയുടെ വാതിൽ തുറന്നപ്പോൾ പുറത്ത് കരഞ്ഞു കൊണ്ടു നിൽക്കുന്ന ഗായത്രിയെ കണ്ട് ….
എന്തുപറ്റി …..എന്തിനാ കരയുന്നേ….?
നിന്ന് വിറക്കുകയായിരുന്നു ഗായത്രി ….
ഏടത്തിയമ്മ വാ ഇവിടെയിരിക്ക്…..ഉണ്ണി അവളുടെ കൈ പിടിച്ച് കട്ടിലിലിരുത്തി…..
എന്താ പ്രശ്നം….. അവൻ ചീത്ത വല്ലതും പറഞ്ഞോ….?
കരച്ചിലിനിടയിലും ഇല്ലായെന്നർത്ഥത്തിൽ തലയാട്ടി….എന്നെയെന്റെ വീട്ടിൽ കൊണ്ടാക്കോ പ്ലീസ് …
അതിനും മാത്രം ഇപ്പോൾ എന്താ ഉണ്ടായേ ഏടത്തിയമ്മ….
എനിക്കൊന്നും കേൾക്കേണ്ട …. നിനക്കെന്നെ കൊണ്ടാക്കാൻ പറ്റ്വോ പറ …
ഈ നട്ടപാതിരക്കോ ….. വീട്ടിലുള്ളവരെന്താ വിചാരിക്കാ….. ഏടത്തിയമ്മക്ക് ഇപ്പോൾ എന്താ പ്രശ്നം… അതു പറ ….
ഗായത്രി കൈകൾ രണ്ടും ബൾബിനടിയിലേക്ക് നീട്ടി…..ഉണ്ണി കയ്യിൽ പിടിച്ച് നോക്കി കൊണ്ട് ….
അവൻ ഉപദ്രവിച്ചോ ….?
ഗായത്രി മുഖം പൊത്തി കരയാൻ തുടങ്ങി….
ഏടത്തിയമ്മ കരയണ്ട ….. ഇതിന് രാവിലെയൊരു തീരുമാനമുണ്ടാക്കാം….തൽക്കാലം ഈ മുറിയിൽ കിടന്നോ ….
ഉണ്ണി ബെഡ്ഡിൽ നിന്നൊരു പുതപ്പും തലയിണയുമെടുത്ത് പുറത്തേക്കിറങ്ങി….
മിഴിച്ചിരിക്കുന്ന ഗായത്രിയെ കണ്ട് അടുത്തേക്ക് വന്നു…
വെള്ളം കുടിക്കണോ …..
ഉണ്ണി ടേബിളിനു മുകളിലെ ജഗ്ഗെടുത്ത് അവൾക്കു നേരെ നീട്ടി….. ഗായത്രിയത് വാങ്ങി വേഗത്തിൽ കുടിക്കാൻ തുടങ്ങി… കൈ വിറച്ച് ദേഹത്തുകൂടി തെറിച്ച് വീണു കൊണ്ടിരുന്നു…..
പതുക്കെ …. എന്തിനാ ഇത്ര ടെൻഷൻ….
വെള്ളം കുടിച്ച ശേഷം ഗായത്രിയോട് കിടന്നോളാൻ പറഞ്ഞു…. ചെരിഞ്ഞു കിടന്ന അവൾക്കു മുകളിലേക്ക് കയ്യിലിരുന്ന പുതപ്പ് നീട്ടി വിരിച്ചു…. പതുക്കെ വാതിൽ ചാരി പുറത്തേക്കിറങ്ങി…. സോഫയിൽ വന്ന് കിടന്ന് ഏട്ടന്റെ മുറിയിലേക്ക് നോക്കി…. വാതിലടഞ്ഞു തന്നെ കിടക്കുന്നു…. ഇവനെന്താ ഇങ്ങനെ …..ഉണ്ണി ഓരോന്ന് ചിന്തിച്ച് കിടന്നു…. കുറച്ചു കഴിഞ്ഞപ്പോൾ ഗായത്രിയുടെ മുറിയിൽ നിന്ന് ശബ്ദം കേൾക്കാൻ തുടങ്ങി….. ഉണ്ണിയെഴുന്നേറ്റ് മുറിയിലേക്ക് ചെന്നു നോക്കി…. ലൈറ്റിട്ടു…. ഗായത്രി കിടക്കുന്നുണ്ട്…. ഒന്ന് ചുറ്റിലും നോക്കി പുറത്തേക്കിറങ്ങാൻ നിന്നപ്പോൾ ….
ഉണ്ണി എന്റെയടുത്തിരിക്കോ …..
കട്ടിലിനിടുത്തേക്ക് ചെന്നു…എന്തേ അങ്ങനെ തോന്നാൻ…. ടെൻഷനാവുമ്പോഴാ പേടിക്കുന്നത്…. ഒന്നും ആലോചിക്കാതെ കിടന്നു നോക്കാ …..
പ്ലീസ് …. കുറച്ചു നേരം മതി….
ഉണ്ണി കട്ടിലിനു തലക്കലിരുന്നു…..ശരി…. ഏടത്തിയമ്മ കിടന്നോ …. ഞാനിവിടെയിരുന്നോളാം….
ചാരിയിരുന്ന് കണ്ണടച്ചു കിടക്കുന്ന ഗായത്രിയെ നോക്കി…..എങ്ങനെയുണ്ടായിരുന്ന ആളാ ….. ഇപ്പോൾ കൊച്ചു കുട്ടികളേക്കാൾ മോശമായി….. ഒന്നു ചിരിച്ചു കാണാൻ ഞാനിനി ആരെയാണാവോ പ്രാർത്ഥിക്കേണ്ടത്……..
സമയം പോയികൊണ്ടിരുന്നു…. ഗായത്രി ഉറങ്ങിയെന്ന് തോന്നിയപ്പോൾ ഉണ്ണിയെഴുന്നേറ്റ് സോഫയിൽ പോയി കിടന്നു… വൈകി ഉറങ്ങിയതു കൊണ്ട് എഴുന്നേൽക്കാൻ കുറച്ച് താമസിച്ചു…. മുറിയിൽ ചെന്നു നോക്കി… ഗായത്രി എഴുന്നേറ്റിട്ടില്ല…. ഏട്ടന്റെ മുറിയുടെ വാതിൽ തുറന്നിട്ടിട്ടുണ്ട്…. ഗായത്രിയെ പതുക്കെ തട്ടി വിളിച്ചു…. സാവധാനം കണ്ണുകൾ തുറന്നു…..
എനിക്ക് തീരെ വയ്യ ഉണ്ണി ….ഞാനിന്ന് പോണില്ല ….
എന്തുപറ്റി….ഗായത്രിയുടെ നെറ്റിയിൽ തൊട്ടു നോക്കി…പനിക്കുന്നുണ്ടല്ലോ….. എഴുന്നേൽക്ക് എന്തായാലും ആശുപത്രിയിൽ പോയിട്ട് വരാം….
അതൊന്നും വേണ്ട….. കുറച്ച് നേരം കിടന്നാൽ മതി….
എന്നാൽ ഞാൻ പോയിട്ട് മരുന്ന് വാങ്ങിയിട്ട് വരാം….
ഉണ്ണി താക്കോലെടുത്ത് പുറത്തേക്ക് വന്നു…. ബൈക്ക് സ്റ്റാർട്ടാക്കി റോഡിലേക്കിറക്കി….. ഫോണെടുത്ത് പ്രിയയെ വിളിച്ചു….
ഹലോ …. നീ ആശുപത്രിയിലെത്തിയോ ….?
എത്തി….. നീ വരുന്നില്ലെ….പ്രിയ സംശയത്തോടെ ചോദിച്ചു…
ഞാൻ അങ്ങോട്ടു വന്നുകൊണ്ടിരിക്കാ…..നീ പനിക്കും തലവേദനക്കുമുള്ള ഗുളിക വാങ്ങി വെക്കുമോ …..
ആ… ഞാൻ എടുത്ത് വെക്കാം…. ആർക്കാ ഉണ്ണി പനി …
ഏടത്തിയമ്മക്ക് ……
ശരി…. നീ വാ…..
ഉണ്ണി ഹോസ്പിറ്റലിനു മുന്നിൽ വണ്ടി നിർത്തി….
ഞാൻ താഴെയുണ്ട്….
ദാ….ഞാനിപ്പോൾ വരാം…
പ്രിയ താഴേക്കിറങ്ങി വന്നു….
ഇതാ ഗുളിക ….. കവറിനു പുറത്ത് എഴുതിയിട്ടുണ്ട് കഴിക്കേണ്ടത് എങ്ങനെയാണെന്ന് ….. ഗായത്രി ചേച്ചിക്ക് അറിയാം….
ഉം ….. ശരി….
നീയെന്താ ഇങ്ങനെയിരിക്കുന്നേ…..എന്തെങ്കിലും പ്രശ്നമുണ്ടോ ….പ്രിയ ഉണ്ണിയുടെ മുഖം കണ്ട് ചോദിച്ചു…
ഏയ് ….. നിനക്ക് തോന്നുന്നതാവും…
എനിക്ക് തോന്നിയതു കൊണ്ടാ ചോദിക്കുന്നത്…..എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞൂടേ……
ഉണ്ണിയൊന്ന് നെടുവീർപ്പിട്ടു…ഞാൻ വൈകുന്നേരം വരാം…. നീ താഴെ ഇറങ്ങി നിന്നാ മതി …
ശരി…. ഓക്കേ …
ഉണ്ണി വണ്ടി തിരിച്ച് വീട്ടിലേക്ക് പുറപ്പെട്ടു…. വീട്ടിലെത്തി അടുക്കളയിലേക്ക് ചെന്നു…. അമ്മ കറിയുണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു….. ഉണ്ണി ഒരു പ്ലേറ്റെടുത്തു…. പാത്രത്തിൽ നിന്ന് കുറച്ച് ചോറെടുത്ത് കഞ്ഞിയാക്കാൻ തുടങ്ങി…
ഒറ്റക്കെടുത്ത് കഴിക്കാനൊക്കെ പഠിച്ചോ….അമ്മയൊന്ന് കുത്തി ചോദിച്ചു…
ഏടത്തിയമ്മക്ക് പനി ….. കുറച്ച് കഞ്ഞി കുടിച്ചതിനു ശേഷം ഗുളിക കൊടുക്കാലോ വിചാരിച്ചു…
അതെന്താ നീയാണോ ഇപ്പോ അവളെ നോക്കുന്നേ….. രതീഷിനോട് പറഞ്ഞാൽ പോരെ …..
ഉണ്ണി കയ്യിലിരുന്ന സ്പൂൺ നിലത്തേക്കെറിഞ്ഞു…
ഞാനും അതാ ചോദിക്കുന്നത് അമ്മയുടെ മോനെവിടെ…..
തുടരും…