പ്രിയം ~ ഭാഗം 18 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഉണ്ണി നീ യുദ്ധം ചെയ്യാൻ തന്നെ തീരുമാനിച്ചോ….ഗായത്രി ആശങ്കയോടെ ചോദിച്ചു.

എടത്തിയമ്മ കൂളായിട്ട് ഇരിക്ക്, അവര് ഇറങ്ങി വരുന്നതിലും നല്ലത് നമ്മള് കയറിപോവുന്നതല്ലേ, വയസ്സായവരല്ലേ ബുദ്ധിമുട്ടിക്കാൻ പാടുണ്ടോ…

ഗായത്രി സംശയം മാറാതെ വീണ്ടും..ഇതിപ്പോൾ അവരൊക്കെ പ്രശ്നമുണ്ടാക്കില്ലേ…

ഉണ്ടാക്കും, അതിന് വേണ്ടി തന്നെയല്ലേ അവരുടെ നടുക്ക് കൊണ്ട് പോയി കുറ്റിയടിക്കുന്നെ…

ഗായത്രി അത് കേട്ട് ഉണ്ണിയെ കുറച്ച് നേരം നോക്കി.ശരി, ഞാനൊന്നും പറയുന്നില്ല നിന്റെ ഇഷ്ടം , ഇനി ഞാനെന്താ വേണ്ടതെന്നു കൂടി പറഞ്ഞാൽ മതി. ഗായത്രി ഉണ്ണിയെന്താണ് പറയാൻ പോവുന്നതെന്ന് കാതോർത്തു..

ഇപ്പോഴൊന്നും വേണ്ട ഇനി കുറച്ച് ചിരിക്കാം, എടത്തിയമ്മക്ക് അവസരം വരുന്നുണ്ട്..

ഉം… വരട്ടെ… കാണാം..ഗായത്രി എഴുന്നേറ്റു.

എടത്തിയമ്മ ഒന്ന് നിൽക്ക്, ഇവളെയും കൂട്ടി പോയിട്ട് ആദ്യമൊരു ഫോൺ വാങ്ങി കയ്യിൽ വെക്ക്, എന്തെങ്കിലും ആവശ്യത്തിന് വിളിക്കാൻ ഒരു മാർഗവുമില്ല.

അത് ഞാൻ വൈകുന്നേരം പോയ്കോളാം..അയ്യോ… അത് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർത്തത്..ഗായത്രി തലയിൽ കൈ വെച്ചു…

എന്താ…? ഉണ്ണി ആകാംക്ഷയോടെ ചോദിച്ചു..

പോലീസുകാര് നീ എഴുന്നേറ്റാൽ വിളിച്ചു പറയാൻ പറഞ്ഞതാ…

അതാണോ, ഞാൻ വേറെ വല്ലതും ആയിരിക്കുമെന്ന് വിചാരിച്ചു…

നിനക്ക് അത് കുഴപ്പമൊന്നും ഇല്ലായിരിക്കും, എനിക്ക് കുറച്ച് ടെന്ഷനുണ്ട്..

ഗായത്രി പുറത്തേക്കിറങ്ങാൻ നിന്നു..ഉണ്ണി പിന്നെയൊരു കാര്യം, അവര് ചോദിക്കുമ്പോൾ ആരോടും ദയയൊന്നും കാണിക്കണ്ട, ചെയ്തവരുടെ പേര് പറഞ്ഞു കൊടുത്തോ…

ഉം…ഉണ്ണിയൊന്ന് മൂളിയിട്ട് പ്രിയയെ നോക്കി..ഗായത്രി റിസെപ്ഷനിലേക്ക് നടന്നു..

നീ ശരിക്കും പറഞ്ഞു കൊടുക്കോ..പ്രിയ സംശയത്തോടെ ചോദിച്ചു.

കൊടുക്കും, വേണേൽ നിന്റെ പേരും പറയും..

അതിന് ഞാനിവിടെ നിന്നിട്ട് വേണ്ടേ, ഞാൻ പോണു…

പ്രിയ ഗായത്രിയുടെ അടുത്തേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് മൊബൈൽ റിങ്ങ് ചെയ്തത്, സ്‌ക്രീനിൽ നോക്കിയപ്പോൾ ചിത്ര..

എന്താ ചേച്ചി…

നീയൊന്നു മുകളിലേക്ക് വാ..

ദാ വരുന്നു.ഫോൺ കട്ടാക്കി പ്രിയ രണ്ടാം നിലയിലേക്ക് ഓടി കയറി..ഗായത്രി ഈ സമയം പോലീസിനെ അറിയിച്ച് ഉണ്ണിയുടെ മുറിയിലേക്ക് തിരിച്ചു നടക്കാൻ തുടങ്ങി, പെട്ടെന്ന് പുറകിൽ നിന്നൊരാൾ തോളിൽ തട്ടി, തിരിഞ്ഞു നോക്കിയപ്പോൾ അമൃത..

എവിടെയാ നമ്മുടെ സേനാനായകൻ കിടക്കുന്നത്..

ഗായത്രിയൊന്ന് ചിരിച്ചു.വാ ആ മുറിയിലുണ്ട്..

അമൃതയെയും കൊണ്ട് ഉണ്ണിയുടെ മുറിയിലെത്തി, വാതിൽ തുറന്ന് വരുന്ന അമൃതയെ കണ്ട് ഉണ്ണി കണ്ണടച്ചു.

മതി അഭിനയിക്കണ്ട, എനിക്ക് കേട്ടപ്പോൾ ആദ്യം തോന്നിയത് നീ അങ്ങോട്ടായിരിക്കും കുത്തിയതെന്നാ, ഇതെന്ത് പറ്റി രമണാ കണ്ണാടി നോക്കി കുത്തിയതാണോ…

ഒന്നും പറയണ്ട, ഒരാളോട് രണ്ട് മിനുട്ട് സംസാരിക്കാൻ നിന്നതാ ഇപ്പോൾ ഇതാ അവസ്ഥ..

അമൃതായൊന്ന് ചിരിച്ചു..നിന്റെയടുത്ത് രണ്ട് കൈയുണ്ടല്ലോ, തിരിച്ചു കൊടുക്കാൻ പാടില്ലായിരുന്നോ..

ആ ബെസ്റ്റ്, അല്ലെങ്കിലേ വയ്യാതെ ഇരിക്കാ അതിന്റെ കൂടെ കുത്തും കൂടി കിട്ടിയപ്പോൾ സങ്കടായി, പിന്നെ തിരിച്ചു തല്ലാനുള്ള മൂഡ് പോയി..

അതെന്തായാലും നന്നായി..അമൃത അരികിലുണ്ടായിരുന്ന കസേരയിലിരുന്നു..

ഗായത്രി അമൃതയുടെ സംസാരം കേട്ട് അവളെ നോക്കി കൊണ്ട്…നീ എന്താ അവനെ ഇങ്ങനെയൊക്കെ ഉപദേശിക്കുന്നെ, ഇതൊക്കെ പ്രോത്സാഹിപ്പിക്കാൻ പാടുണ്ടോ..

അമൃത ഗായത്രിയുടെ നേരെ തിരിഞ്ഞു.ചേച്ചിക്ക് ഈ കിടക്കുന്ന മുതലിനെ അറിയാഞ്ഞിട്ടാ, സ്കൂൾ തൊട്ട് എഞ്ചിനീയറിംഗ് കോളേജ് വരെ പടർന്നു കിടക്കല്ലേ പേര്…..

ഉണ്ണി അമൃതയെ തോണ്ടി വിളിച്ചു..മതിട്ടോ… നീയെന്നെ പൊക്കികൊണ്ട് പോവുന്നത് താഴെ ഇടാനാണെന്ന് നല്ല പോലെ അറിയാം…

ഞാൻ നിനക്കൊരു ഹൈപ്പ് തന്നതല്ലേ, വേണ്ടെങ്കിൽ വേണ്ട…

അല്ല അതുപോട്ടെ അമ്മു നീയെന്താ കയ്യും വീശി വന്നിരിക്കുന്നേ, എനിക്ക് ആപ്പിളും ഓറഞ്ചും എവിടെ…

അയ്യടാ ഇനി അത് വാങ്ങി വരാത്തതിന്റെ കുറവേയുള്ളൂ….

നിന്റെ വീട്ടിലെ പട്ടാളം ഈ കാര്യം അറിഞ്ഞപ്പോൾ എന്തായിരുന്നു പ്രതികരണം…

അച്ഛന് ശരിക്കും സങ്കടമായിട്ടോ…അമൃത മുഖം വാടിയത് പോലെ ഇരുന്നു. നിന്റെ കയ്യിലിരിപ്പിനു ഇതൊന്നും കിട്ടിയാൽ പോരാന്നാ പറഞ്ഞെ..

പ്രതീക്ഷിച്ചു… ആദ്യം നിന്റെ അച്ഛനാണ് പണി കൊടുക്കേണ്ടത്..

ആ… അതിന് ഞാൻ സഹായിക്കാം..

ഓ.. എന്താ ആവേശം അച്ഛനിട്ട് പണി കൊടുക്കാൻ..അമൃതയുടെ ചിരി കണ്ട് ഉണ്ണി കളിയാക്കി.

വേണമെങ്കിൽ മതി..

അത് വേണം, അതിന് മുമ്പേ എനിക്ക് നീ എന്റെ വീട്ടിൽ പോയി മുറിയിൽ നിന്ന് ആധാരം എടുത്ത് തരണം..

അത് ഉണ്ണിയേട്ടന്റെ മുറിയിൽ തന്നെയാണോ ഉള്ളത്, ഉറപ്പാണോ..

നീ കൺഫ്യൂഷൻ ആക്കല്ലേ.ഉണ്ണിയൊന്ന് ആലോചിച്ചു..അവിടെ കണ്ടില്ലെങ്കിൽ അമ്മയുടെ മുറിയിലും കൂടി നോക്ക്…

അമൃതയൊന്ന് ഞെട്ടി..ആരുടെ അമ്മായിയുടെ മുറിയിലോ, നീയെന്നെ കൊലയ്ക്ക് കൊടുക്കോ..

പേടിക്കണ്ട, അമ്മ അടുക്കളയിൽ കയറുമ്പോൾ പോയാൽ മതി..

ഗായത്രി ചിരിച്ചുകൊണ്ട്..ഉണ്ണിക്ക് നല്ല എക്സ്പീരിയൻസ് ഉണ്ട് തോന്നണു..

ഇവൻ പണ്ട് തൊട്ടേ കള്ളത്തരം കാണിച്ചു എല്ലാവരെയും പറ്റിക്കും, എന്നിട്ട് ഒന്നുമറിയാത്ത പോലെ കൂളായിട്ട് എല്ലാവരുടെയും ഇടയിൽ വന്ന് ഞെളിഞ്ഞിരിക്കും..അമൃത പറഞ്ഞു നിർത്തി..

ഉണ്ണി അവളെ തൊഴുതു..നീ പഴയ പുരാണങ്ങളൊക്കെ പറഞ്ഞ് എന്റെ ഇമേജ് ഇടിച്ച് താഴ്ത്തരുത് പ്ലീസ്..

ഞാനങ്ങനെ ചെയ്യോ നീയെന്റെ ചങ്കല്ലേ..

അമൃത എഴുന്നേറ്റു.ഉണ്ണിയേട്ടാ എന്നാൽ ഞാൻ ഇറങ്ങട്ടെ, ഞാൻ നാളെ വീട്ടിൽ പോയിട്ട് വിളിക്കാം..

ഉം.. ഓക്കേ..ഉണ്ണി കൈ വീശി..

അവളെ യാത്രയാക്കാൻ ഗായത്രിയും ഒപ്പം പുറത്തേക്കിറങ്ങി..

ചേച്ചി ഞാൻ പൊയ്ക്കോളാം, അവനെ നല്ലപോലെ നോക്കിക്കോളൂ, കുറെ പേരുണ്ട് അവനിപ്പോൾ ശത്രുക്കളായിട്ട്…

അമൃത ഗായത്രിക്ക് കൈകൊടുത്ത് പുറത്തേക്ക് പോയി..

ഗായത്രി പുറത്തെ കസേരയിലിരുന്നു, കുറച്ച് സമയം കഴിഞ്ഞപ്പോൾ പോലീസ് വന്നു, ഗായത്രി എഴുന്നേറ്റ് ഡോറിൽ മുട്ടി, നേഴ്സ് വാതിൽ തുറന്നപ്പോൾ പോലീസ്‌കാർ അകത്തേക്ക് കയറി..

ആരാന്ന് വല്ല പിടിത്തവുമുണ്ടോ..എസ് ഐ ഉണ്ണിയോടായി ചോദിച്ചു.

പരിചയമില്ലാത്ത ആൾക്കാരാണ് സാർ, ഞാൻ ഇതിനു മുമ്പേ അവരെ കണ്ടിട്ടില്ല.

ആർക്കെങ്കിലും ശത്രുത,സംശയം വല്ലതും …

ഉണ്ണി ഇല്ലെന്ന് തലയാട്ടി..

ഡോക്ടർ എന്ത് പറഞ്ഞു, എങ്ങനെയുണ്ടിപ്പോൾ ..?

കുഴപ്പമൊന്നുമില്ല, ചെറിയ മുറിവേയുള്ളൂ, ബ്ലഡ്‌ കുറച്ച് പോയി, അത് അപ്പോൾ തന്നെ കയറ്റി, കുറച്ച് ക്ഷീണം മാത്രം ബാക്കിയുണ്ട്..

ശരി, ഞങ്ങളൊന്ന്‌ അന്വേഷിച്ച് നോക്കട്ടെ, എന്തെങ്കിലും ആവശ്യം വന്നാൽ വിളിച്ചാൽ മതി..

ഓക്കേ സാർ..ഉണ്ണി വീണ്ടും തലയാട്ടി..

അവർ പുറത്തേക്കിറങ്ങി, ഗായത്രി ഉണ്ണിയെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

എന്തിനാ നുണ പറഞ്ഞത്…ഗായത്രി ദേഷ്യത്തോടെ ചോദിച്ചു.

എന്തിനാ പൊലീസിലോക്കെ പോയിട്ട് വലിയ പ്രശ്നമാക്കുന്നെ…

ഉണ്ണിയുടെ ഉദ്ദേശ്യമെന്താണെന്ന് എനിക്ക് മനസ്സിലായില്ല…

എടത്തിയമ്മയോട് ഞാൻ ഇവിടുന്ന് എഴുന്നേറ്റിട്ട് പറയാം, ഇവിടെ കിടന്നിട്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ല എനിക്ക്..

വീണ്ടും ആപത്തൊന്നും വരരുതല്ലോ വിചാരിച്ച് പറയുന്നതാ…ഗായത്രി പരിഭവത്തോടെ പറഞ്ഞു.

ഉണ്ണിയൊന്ന് ഗായത്രിയെ നോക്കി.ഞാൻ പറയരുതെന്ന് പറഞ്ഞില്ലല്ലോ, എടത്തിയമ്മാ നമ്മളെ ആരെങ്കിലും വന്നിട്ട് എന്തെങ്കിലും കാണിച്ചിട്ട് പോയാൽ അത് നമ്മള് തന്നെ തിരിച്ചു കൊടുക്കണ്ടേ, അപ്പോഴല്ലേ ശരിയാവൂ..

ഉം.. അങ്ങനെയെങ്കിൽ അങ്ങനെ.., ഞാനിപ്പോൾ വരാം.

ഗായത്രി മുകളിലേക്ക് നടന്നു, നഴ്സിംഗ് സ്റ്റേഷനിൽ എത്തിയപ്പോൾ മുറിയിലേക്ക് നോക്കി, ആരെയും കാണാനില്ല, ചുറ്റിലും നോക്കി കൊണ്ടിരിക്കുമ്പോഴാണ് ചിത്ര വന്നത്..

പ്രിയയെ നോക്കാണോ..?ചിത്ര അടുത്തെത്തിയപ്പോൾ ചോദിച്ചു..

ആ… അവളെ താഴെ കണ്ടില്ല, ഇവിടെ വിളിച്ചിട്ട് വല്ലതിനും വന്നതാണെങ്കിൽ സഹായിക്കാൻ കൂടാലോ വിചാരിച്ചു..

അവളെ ഞാൻ വിഷ്ണു ഡോക്ടറുടെ കൂടെ വിട്ടിരിക്കാ, അതുപോട്ടെ നിന്റെ ഫോണെവിടെ വിളിച്ചിട്ട് കിട്ടുന്നില്ല…

ഞാൻ ഇന്നലെ വന്നപ്പോഴേ ചേച്ചിയോട് പറഞ്ഞതല്ലേ എന്റെ ഫോൺ പൊട്ടിയെന്ന്, ഇനി വൈകുന്നേരം പോയിട്ട് പുതിയതൊന്ന് വാങ്ങണം..

അത് ഞാൻ മറന്നു, ശരി നീ ഇവിടെ ഇരിക്കാണോ, അതോ താഴേക്ക് തന്നെ തിരിച്ചു പോവാണോ…

ഞാൻ താഴേക്ക് പോവാ, പ്രിയ വന്നാൽ പറഞ്ഞാ മതി..

ചിത്ര ശരിയെന്ന് തലയാട്ടി..ഗായത്രി തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് പുറകിൽ നിന്ന് ചേച്ചിയെന്ന് വിളി കേട്ടത്, അവൾ തിരിഞ്ഞു നോക്കി പ്രിയ ഓടി വരുന്നു.

എന്താ ചേച്ചി വല്ല ആവശ്യത്തിനും വന്നതാണോ…

ഏയ്.. അതൊന്നുമല്ല.. ഞാൻ നിന്നെ അന്വേഷിച്ചിട്ട് വന്നതാ…

ഞാൻ ആ കൊച്ചു ഡോക്ടറുടെ പിന്നാലെ പോയതാ, ആള് സൂപ്പറാട്ടോ കാണുന്നത് പോലെയൊന്നുമല്ല, ആ പേഷ്യന്റ് എത്ര ദിവസായിട്ട് വേദനയാണെന്ന് പറയുന്നതാ, ഇങ്ങേരു രണ്ട് ദിവസായി നോക്കി ആളിപ്പോൾ സെറ്റായി..

ഗായത്രിയൊന്ന് ചിരിച്ചു..നിന്റെ കഴിഞ്ഞൂച്ചാ വാ താഴെ പോയിരിക്കാം..

ദാ വന്നു..പ്രിയ കയ്യിലിരുന്ന മരുന്നുകൾ മുറിയിൽ വെച്ച് ഗായത്രിയുടെ കൂടെ താഴേക്കിറങ്ങി, ഉണ്ണിയുടെ മുറിയിലേക്ക് പതുക്കെ കയറി.

വന്നോ കുറച്ച് നേരമായല്ലോ നിന്നെ കണ്ടിട്ട്…പ്രിയയെ കണ്ട് ഉണ്ണി ചോദിച്ചു.

എനിക്ക് പിന്നെ നിന്റെ കൂടെ തന്നെ ഇരിക്കാൻ പറ്റോ…

ഓ.. അങ്ങനെയാണോ..അവളോട് സംസാരിക്കാൻ ഒരുങ്ങിയപ്പോഴാണ് ഉണ്ണിയുടെ ഫോൺ അടിച്ചത്, ഗായത്രി അതെടുത്തു നോക്കി, ശ്രീധരൻ, ഉണ്ണിയുടെ കയ്യിൽ കൊടുത്തു, അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചു..

എന്താ ശ്രീധരേട്ടാ…

ഉണ്ണി നിന്റെ ഏട്ടനും ചെറിയമ്മമാരൊക്കെ കലിപ്പിലാണല്ലോ, സ്ഥലത്ത് കയറാൻ സമ്മതിക്കുന്നില്ല..

അവരിപ്പോൾ അടുത്തുണ്ടോ…

ഉണ്ട്.. ഇവിടെ എന്റെ കൂടെയുണ്ട്..

എന്നാൽ ശ്രീധരേട്ടൻ ഫോൺ സ്‌പീക്കറിലിട്…

ശ്രീധരൻ സ്പീക്കർ മോഡ് ഓണാക്കി.

എന്താ നിങ്ങളുടെ പ്രശ്നം..ഉണ്ണി എല്ലാവരോടുമായി ചോദിച്ചു.

ആരോട് ചോദിച്ചിട്ടാടാ നിന്റെ ഈ തോന്നിവാസം…രതീഷ് ദേഷ്യത്തോടെ അലറി ..

ഉണ്ണിയൊന്നു ചിരിച്ചു..

എന്റെ അച്ഛൻ എനിക്ക് തന്ന എന്റെ സ്ഥലത്ത് എനിക്ക് ഇഷ്ടമുള്ളത് പോലെ എന്റെ സൗകര്യത്തിന് വീട് വെക്കുന്നതിൽ നിനക്കെന്താടാ….. ഏട്ടാ..

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *