പ്രിയം ~ ഭാഗങ്ങൾ 32 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ഞായറാഴ്ച്ച ബീച്ചിൽ വരാൻ പറ്റോ..

അതിനെന്താ വരാലോ, എനിക്ക് തിരക്കൊന്നുമില്ല..

രതീഷിന്റെ ആവേശം കണ്ട് രശ്മി ചിരിച്ചു..ഉം… ശരി രാവിലെ ഒരു 10 മണി ആവുമ്പോഴേക്കും വാ, ഞാൻ അവിടെ വെയിറ്റ് ചെയ്യാം…

ഓക്കെ..ഫോൺ കട്ടായിട്ടും രതീഷിന് ഫോൺ ചെവിയിൽ നിന്നെടുക്കാൻ തോന്നിയില്ല, പെട്ടെന്ന് കട്ടിലിൽ നിന്നിറങ്ങി കുളിച്ച് റെഡിയായി, താഴേക്കിറങ്ങി ചെന്നപ്പോൾ അമ്മയൊന്ന് സൂക്ഷിച്ച് നോക്കി..

നീ ഇന്നെങ്ങോട്ടാ പോവുന്നത്..?

പെട്ടെന്നുള്ള ചോദ്യത്തിൽ ഒന്ന് പകച്ചു..എനിക്കൊരു തിരക്ക്, അല്ല… ഞാൻ ബാർബർ ഷോപ്പിൽ പോവാ, കുറച്ച് കഴിഞ്ഞിട്ട് വരാം..

അമ്മ തലയാട്ടി, രതീഷ് പുറത്തേക്കിറങ്ങി പോയി, ഉച്ചക്ക് തിരിച്ചു വന്നപ്പോൾ ഉണ്ണി വീട് പണി നടക്കുന്നിടത്ത് നിൽക്കുന്നുണ്ടായിരുന്നു, കാർ വീട്ടിൽ പാർക്ക് ചെയ്ത് അവന്റെ അടുത്തേക്ക് ചെന്നു, രതീഷ് വരുന്നത് കണ്ടപ്പോൾ ഉണ്ണി തിരിഞ്ഞു നിന്നു..

ഇതെങ്ങോട്ടാ തടിയൊക്കെ ഷേവ് ചെയ്ത് സുന്ദരനായിട്ട്..

ഉണ്ണിയുടെ ചോദ്യം കേട്ട് രതീഷ് ചുറ്റിലും നോക്കി…എന്നോടാണോ…

അല്ല ഞാൻ എന്നോട് തന്നെ ചോദിച്ചതാ, എനിക്ക് വട്ടാണല്ലോ..

രതീഷ് ഒന്ന് ചിരിച്ചു..വീട്ടിൽ വെറുതെ ഇരിക്കല്ലേ ഇതെങ്കിലും നടക്കട്ടെ വിചാരിച്ചു..

നന്നായിട്ടുണ്ട്, ഞാൻ ആലോചിക്കായിരുന്നു ഇനി ഞാൻ അറിയാതെ നീ വേറെ വല്ല പെണ്ണുകാണാനോ മറ്റോ പോവാണോന്ന്..

അത് ഞാൻ എനിക്ക് ഇഷ്ടമുള്ളപ്പോൾ പോവും, നിന്റെ സമ്മതം ആവശ്യമില്ലല്ലോ..

ആ പേപ്പർ കയ്യിൽ തന്നെയുണ്ട് ട്ടോ..

ഒന്ന് പോടാ അവിടുന്ന്.. അല്ല നീ ഏത് നേരവും ഇവിടെയാണല്ലോ, ഇനി ഈ പണി മുഴുവനും ഒറ്റക്ക് ചെയ്യാനുള്ള പ്ലാനാണോ..

ഏയ് പണി നീങ്ങുന്നില്ല, അപ്പോൾ എന്താ പ്രശ്നമെന്ന് നോക്കിനിൽക്കായിരുന്നു..

ഓ നീ വന്ന് നോക്കിയാൽ പണി രണ്ട് ദിവസം കൊണ്ട് കഴിയോ, അങ്ങനെയാണെങ്കിൽ എന്റെ അനിയനൊരു സംഭവം തന്നെയാണല്ലോ..

ഏട്ടൻ ഇപ്പോൾ എവിടുന്നാ വന്നത്..?

ഞാൻ പറഞ്ഞില്ലേ ബാർബർ ഷോപ്പിൽ നിന്ന്..

ഇനിയെങ്ങോട്ടാ പോവുന്നത്..?

എവിടേക്കുമില്ല വീട്ടിൽ പോയി ഇരിക്കും..

എന്നാൽ മിണ്ടാതെ വീട്ടിൽ പോയി ഇരുന്നോ, വെയില് കൊള്ളേണ്ട..

ഉപദേശത്തിന് നന്ദി..രതീഷ് വീട്ടിലേക്ക് പോയി..

വൈകുന്നേരമായി…ഹോസ്പിറ്റലിൽ ഗായത്രി താഴെ ഇറങ്ങി നിൽക്കുന്നുണ്ടായിരുന്നു, ഉണ്ണിയെ കണ്ട് അടുത്തേക്ക് വന്നു..

നീയെന്താ വൈകിയത്…?

കുറച്ച് തിരക്കിൽ പെട്ടു, എടത്തിയമ്മ കുറെ നേരമായോ നിൽക്കാൻ തുടങ്ങിയിട്ട്..

കുറച്ച് നേരമായി, എനിക്ക് തോന്നി നീ തിരക്കിലായിരിക്കുമെന്ന് അതാ വിളിക്കാൻ നിൽക്കാതിരുന്നത്…

പോവാം..ഗായത്രി പുറകിലേക്ക് കയറി, വീട്ടിലെത്തി വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ ഉണ്ണി സോഫയിൽ മലർന്ന് കിടന്നു, ഗായത്രി ഡ്രസ്സ്‌ മാറി പുറത്തേക്ക് വന്നപ്പോൾ ഉണ്ണി കിടക്കുന്നത് കണ്ട്..

എന്താ നിനക്ക് വയ്യേ …?

ഗായത്രിയുടെ ചോദ്യം കേട്ടപ്പോൾ ഉണ്ണിയൊന്ന് അവളെ നോക്കി..എനിക്ക് കുഴപ്പമൊന്നുമില്ല, രാവിലെ തൊട്ട് നിൽക്കുന്നത് കൊണ്ട് കാല് വേദനിച്ചു, അപ്പോൾ കുറച്ച് നേരം കിടക്കാമെന്ന് വിചാരിച്ചു..

ഉം…

അവളൊന്ന് മൂളിയിട്ട് അടുക്കളയിലേക്ക് പോയി, രാത്രിയിലെ ഭക്ഷണം കഴിച്ചു പെട്ടെന്ന് കിടന്നു, പ്രേത്യേകിച്ച് ഒന്നുമില്ലാതെ രണ്ട് ദിവസം കടന്നുപോയി, ഞായറാഴ്ച്ച രാവിലെ ഉണ്ണി നേരത്തെ എഴുന്നേറ്റ് റെഡിയായി കണ്ണാടിയിൽ നോക്കി…സൂപ്പറായിട്ടുണ്ട്…ഇനി അവളുടെ അടുത്ത് ചെല്ലുമ്പോഴും ഇതേ കോലത്തിൽ തന്നെ എത്തിയാൽ മതിയായിരുന്നു..

ഉണ്ണി മുറിയുടെ പുറത്തേക്കിറങ്ങി കഴിക്കാനായിരുന്നു, ഗായത്രി വിളമ്പുന്നതിനിടയിൽ ഉണ്ണിയെയൊന്ന് സൂക്ഷിച്ചു നോക്കി കൊണ്ട്…അല്ല എന്റെ കുട്ടി എങ്ങോട്ടാ ഇത്ര സുന്ദരനായിട്ട്.. .

എന്നേ അല്ലല്ലോ ഉദ്ദേശിച്ചത്…

ഗായത്രി വിളമ്പുന്നത് നിർത്തി..അല്ല നമ്മളിവിടെ കുറെ ആൾക്കാരുണ്ടല്ലോ….

ഉണ്ണി ചിരിച്ചു..എടത്തിയമ്മ സുന്ദരൻ എന്ന് പറഞ്ഞതുകൊണ്ടാ കൺഫ്യൂഷൻ ആയത്..

അത് തന്നെയാ ഞാനും ചോദിക്കുന്നത് ഇത്ര ദിവസമില്ലാത്ത ഒരു അണിഞ്ഞൊരുങ്ങലെന്താ…

വെറുതെ ഒരു രസം…

ഉം മനസ്സിലായി ഒരാള് ഇന്നലയെ ലീവ് പറയുന്നത് കേട്ടു, ഇതും കൂടി കണ്ടപ്പോൾ ഉറപ്പായി, എന്താ പ്ലാൻ എന്ന് പറ കേൾക്കട്ടെ..

എന്ത് പ്ലാൻ ഞാൻ സൈറ്റിൽ പോവാൻ വേണ്ടി റെഡിയായതാ, ഇന്ന് മെയിൻ വാർപ്പ് നടക്കാ, അപ്പോൾ കണ്ണ് വെക്കാതിരിക്കാൻ കോലം വേണമെന്ന് പറഞ്ഞു, അതുകൊണ്ട് ഒന്ന് ഒരുങ്ങി നിന്നെന്നെ ഉള്ളൂ..

ഗായത്രി ചിരിച്ചു..നല്ലോണം കിടന്നുരുളാൻ പഠിച്ചിട്ടുള്ളത് കൊണ്ട് പേടിക്കേ വേണ്ടല്ലോ, ശരി ശരി നോക്കി പോയിട്ട് വാ…

ഉണ്ണി പെട്ടെന്നു കഴിച്ചെഴുന്നേറ്റ് ഗായത്രിയെ ഹോസ്പിറ്റലിൽ ഇറക്കി കൊടുത്തു, പോവാൻ നേരം ഗായത്രി ഒന്ന് കൂടി ഉണ്ണിയെ നോക്കി..അതേയ് ഒരു കാര്യം കുറെ നേരം നിന്ന് മഴ കൊള്ളേണ്ടാട്ടോ…

ഞാൻ ട്രൈ ചെയ്യാം..ഉണ്ണി ബൈക്കെടുത്ത് ബസ് സ്റ്റോപ്പിലേക്ക് ചെന്നു, അവിടെ മുഴുവൻ നോക്കിയിട്ടും പ്രിയയെ കാണാഞ്ഞ് ഫോണെടുത്ത് വിളിച്ചു, എടുക്കുന്നത് കാണാത്തപ്പോൾ ദേഷ്യം വന്ന് നിൽക്കുമ്പോഴാണ് അവള് ബസ്സിൽ വന്നിറങ്ങിയത്, അവനരികിലേക്ക് ഓടി വന്നു..

സോറി കുറച്ച് വൈകിപ്പോയി..

വൈകിയാലും നിനക്ക് വിളിക്കുമ്പോൾ ഫോണെടുത്താലെന്താ…

ഉണ്ണിയുടെ ദേഷ്യത്തിലുള്ള ചോദ്യം കേട്ടപ്പോൾ അവളൊന്ന് ദയനീയമായി നോക്കി..നീയാ ബസ്സിലെ തിരക്കൊന്ന് നോക്ക്, എനിക്ക് പിടിച്ചിട്ട് നിൽക്കാൻ തന്നെ പറ്റുന്നില്ല പിന്നെങ്ങനെ ഫോണെടുക്കും..

ഉണ്ണിക്ക് അവളുടെ ഭാവം കണ്ടപ്പോൾ പാവം തോന്നി..ശരി അതുപോട്ടെ, നമ്മുക്ക് കറങ്ങാൻ പോവല്ലേ..

ഞാൻ റെഡി..

പ്രിയ ബൈക്കിലേക്ക് കയറി, കുറച്ച് നേരം ടൗണിലൂടെയെല്ലാം വട്ടം ചുറ്റിയിട്ട് ബീച്ചിലെത്തി, മണലിനു മുകളിൽ രണ്ടുപേരും ഇരുന്നു..

അല്ല നീ ഇന്ന് അണിഞ്ഞൊരുങ്ങിയിട്ടുണ്ടല്ലോ എന്താ ഇത്ര സ്പെഷ്യൽ..ഉണ്ണിയുടെ വേഷം ശ്രദ്ധിച്ച് പ്രിയ ചോദിച്ചു..

ഞായറാഴ്ച്ചയല്ലേ ബീച്ചിൽ വരുന്ന നല്ല അടിപൊളി കുട്ടികളെ കണ്ടാൽ വായ്‌നോക്കാലോ വിചാരിച്ച് റെഡിയായതാ…

അയ്യടാ ഞാൻ ഉള്ളപ്പോൾ നീ വേറെ ആളെ നോക്കോ..അവളൊന്ന് അവനെ അമർത്തി നുള്ളി..

ആ വേദനിക്കുന്നുണ്ട് നീ ഇങ്ങനെ എന്നെ കൊല്ലാകൊല ചെയ്യല്ലേ… പക്ഷെ എനിക്ക് നീയാ സ്പെഷ്യലായിട്ട് വന്നിരിക്കുന്നത് പോലെ തോന്നുന്നത്..

അവളൊന്ന് നോക്കി..ഞാനോ…?

നീ തന്നെ, മുഖത്ത് പൗഡറില്ല, ക്രീമില്ല.ഷാളൊന്ന് മണത്തു നോക്കി.സ്പ്രേയും അടിച്ചിട്ടില്ല, ആകെയുള്ളത് നെറ്റിയിലൊരു പൊട്ട് മാത്രം..

അവളൊന്ന് ചിരിച്ചു..ഇതായിരുന്നോ, സുന്ദരിയായിട്ട് വരണം വിചാരിച്ചതാ പിന്നെ ആലോചിച്ചപ്പോൾ തോന്നി നിന്നെ കാണാനല്ലേ, ബാക്കിയുള്ള ദിവസമൊക്കെ എന്നെ ഈ കോലത്തിൽ കാണുന്ന നിന്റെ അടുത്തേക്ക് ഇങ്ങനെ തന്നെ വരുന്നതാ നല്ലതെന്ന് തോന്നി..

സത്യം പറഞ്ഞാൽ ഇതാണ് ചന്തം..

ഹോ അതെനിക്ക് സുഖിച്ചു..

ഉണ്ണി അവളുടെ ഷാൾ എടുത്ത് കയ്യിൽ ചുറ്റാൻ തുടങ്ങി, പ്രിയ അവനെ നോക്കി കണ്ണിറുക്കി കൊണ്ട്..നീയെന്താ കാണിക്കുന്നേ എന്റെ ഷാൾ കീറും..

എനിക്ക് കാറ്റടിക്കുമ്പോൾ തണുക്കുന്നു, ഷാൾ കുറച്ച് നേരം ഞാനെടുത്തോട്ടെ..

പ്രിയ ചുറ്റിലും നോക്കി, ഉണ്ണിയുടെ കയ്യെടുത്ത് അരയിൽ ചുറ്റിച്ച് അരികിലേക്ക് ചേർന്നിരുന്നു..തണുക്കുന്നുണ്ടെങ്കിൽ കുറച്ച് നേരം ഇങ്ങനെ ഇരുന്നോ…

ഉണ്ണി അവളെ ചേർത്തു പിടിച്ചു..നമ്മുക്കൊരു സെൽഫി എടുത്താലോ..

എടുക്ക്..

ഉണ്ണി ഫോൺ ക്യാമറ ഓണാക്കി കയ്യുയർത്തി പോസ് ചെയ്ത് ചിരിച്ചു, പെട്ടെന്ന് താഴേക്ക് കൊണ്ട് വന്നു..

എന്ത് പറ്റി..?പ്രിയ സംശയത്തോടെ ചോദിച്ചു..

ഇവനെന്താ ഇവിടെ..

പ്രിയ ഉണ്ണിനോക്കുന്ന സ്ഥലത്തേക്ക് നോക്കി..അത് ശരിയാണല്ലോ ഉണ്ണിയുടെ ഏട്ടനെന്താ ഇവിടെ…

ഉണ്ണി ഒന്ന് കൂടി ശ്രദ്ധിച്ചു നോക്കി..ആ ബെസ്റ്റ് പഴയ കാമുകിയായിട്ട് റൊമാൻസ് ചെയ്യാൻ ഇറങ്ങിയിരിക്കാണോ..

പ്രിയ കാര്യം മനസ്സിലാവാതെ ഉണ്ണിയുടെ മുഖത്തേക്ക് നോക്കികൊണ്ടിരുന്നു..അതാരാ കൂടെയുള്ളത്..?

അവന്റെ കാമുകി..

നിന്റെ ഏട്ടന് കാമുകിയോക്കെയുണ്ടോ..? അവൾ അത്ഭുതത്തോടെ ചോദിച്ചു..

എല്ലാമുണ്ട്, ആവശ്യത്തിന് ഉപകരിക്കാറില്ലെന്ന് മാത്രം, അതൊക്കെ വിട് അവര് നമ്മളെ കണ്ടിട്ടില്ലാത്ത സ്ഥിതിക്ക് ഇനി അങ്ങോട്ട് നോക്കണ്ട, നീ തിരയെണ്ണികൊണ്ടിരുന്നോ..

പ്രിയ തോളിലേക്ക് ചാഞ്ഞു…

രതീഷും രശ്മിയും മണൽപരപ്പിൽ മുഖത്തോട് മുഖം നോക്കിയിരുന്നു..രതീഷ് അവളെ നോക്കാൻ സാധിക്കാതെ വന്നപ്പോൾ നോട്ടം മാറ്റി..

എന്നോടെന്തിനാ വരാൻ പറഞ്ഞത്..? രതീഷ് ചോദിച്ചു..

മണ്ടത്തരം കേൾക്കാൻ..രശ്മി ചിരിച്ചു..

നീ കളിക്കാതെ കാര്യം പറ.

രശ്മി അവനെ തന്നെ നോക്കികൊണ്ടിരുന്നു..നീയെന്ത് ദുഷ്ടനാടാ…

രതീഷ് വല്ലാത്തൊരു ഭാവത്തിൽ അവളെ നോക്കി…നിന്നെ വിട്ടിട്ട് പോയതിനാണോ..

അത് വേറൊരു ദുഷ്ടത്തരം, ഞാൻ ചോദിച്ചത് നീ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതിനെ പറ്റിയാ..

എന്ത്..? രതീഷ് മനസ്സിലാവാതെ ചോദിച്ചു..

അവളൊന്ന് ചിരിച്ചു…എന്തിനാ നീ ക്ലിനിക്കിൽ വരുന്നത്..

അവനൊന്ന് പകച്ചു..അത് എനിക്ക് ഇരുട്ട് വല്ലാതെ പേടി…

നിനക്ക് ഇരുട്ട് പേടി നിന്റെ ഭാര്യക്ക് നിന്നെ പേടി..

രതീഷ് ഞെട്ടികൊണ്ട് അവളെ നോക്കി..

രശ്മി തുടർന്നു..എങ്ങനെ അറിഞ്ഞെന്നായിരിക്കും ആലോചിക്കുന്നത്, നിന്റെ അനിയൻ ആദ്യം വന്നപ്പോഴേ എന്നോട് എല്ലാം പറഞ്ഞിരുന്നു..

രതീഷ് ഒന്നും മിണ്ടിയില്ല..

അവൻ എന്നോട് നിന്നെ നോക്കാൻ ഏൽപ്പിച്ചതാ, ഞാൻ നീ വന്ന് പോയപ്പോൾ ഡോക്ടറോട് ചോദിച്ചു, രാത്രിയിൽ പേടിയാണ് പ്രശ്നമെന്ന് പറഞ്ഞതായി അറിഞ്ഞു, ഞാൻ ഡോക്ടറോട് പരിചയത്തിന്റെ പുറത്ത് കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ അവര് വിശ്വസിക്കാൻ തയ്യാറായില്ല, അന്നത്തെ ദിവസമാണെങ്കിൽ നിന്റെ ഭാഗ്യത്തിന് ഉണ്ണി പോയിട്ട് തിരിച്ചു വന്നതുമില്ല..

മതി… ഇങ്ങനെയൊരു പ്രശ്നം അവൻ പിടിച്ചു നിൽക്കാൻ വേറൊന്നുമില്ലാത്തത് കൊണ്ട് ഉണ്ടാക്കി പറയുന്നതാ, അത് കേട്ടപാടെ വിശ്വസിച്ച നിന്നോട് സംസാരിക്കാൻ എനിക്ക് താല്പര്യമില്ല..രതീഷ് ദേഷ്യത്തോടെ പറഞ്ഞു നിർത്തി..

രശ്മി ചിരിച്ചു..നിനക്കോർമ്മയുണ്ടോ കോളേജിലൊക്കെ പഠിക്കുമ്പോൾ നീ അവനെയും ചേർത്ത് പിടിച്ച് എന്റെ മുമ്പിൽ ചിരിച്ചു നിൽക്കും, ഈ ലോകത്ത് കണ്ണടച്ച് വിശ്വസിക്കാവുന്ന ഒരാള് എന്റെ അനിയൻകുട്ടൻ മാത്രമാണെന്ന് പറയുമായിരുന്നു..

അത് പണ്ടത്തെ ഉണ്ണിയായിരുന്നു, ഇപ്പോൾ എവിടുന്നോ വന്ന പെണ്ണ് പറയുന്നത് കേട്ട് സ്വന്തം ഏട്ടനെ ക്രൂശിക്കുന്ന മനസാക്ഷിയില്ലാത്തവൻ..

രശ്മി രതീഷിനെ നോക്കി..ഞാൻ ആദ്യമായിട്ടാ ഒരു നല്ല മനസ്സുള്ള ആളെ കാണുന്നത്, തെറ്റ് ഏട്ടന്റെ ഭാഗത്താണെന്ന് പറഞ്ഞ് കൈചൂണ്ടിയാ ആൺകുട്ടി, നിനക്കുള്ള വിദ്യാഭ്യാസത്തിന് തെറ്റ് സമ്മതിച്ച് പശ്ചാത്തപിക്കായിരുന്നു,കാരണം സ്വബോധത്തിൽ ചെയ്യുന്നത് വേണം വെച്ചിട്ട് തന്നെയായതുകൊണ്ട്, പക്ഷെ എനിക്ക് പിന്നീട് തോന്നി അതും ഞാൻ പഴയ രതീഷിൽ നിന്നെ പ്രതീക്ഷിക്കാൻ പാടുണ്ടായിരുന്നുള്ളൂ..

നീ നിർത്ത് നിന്നോട് ഞാൻ അങ്ങനെ വല്ലതും ചെയ്തിട്ടുണ്ടോ..

രശ്മി ചിരിച്ചു..ഇല്ല, എനിക്ക് അത്രക്ക് അനുഭവമില്ല, പക്ഷെ ഉണ്ണിയോട് സംസാരിച്ചിട്ട് ഞാൻ പഴയതൊക്കെ ആലോചിച്ചു നോക്കിയപ്പോൾ എനിക്കത് പറയാൻ വിട്ടു പോയത് പോലെയാ തോന്നിയത്, നിന്റെ ആവേശത്തോടെയുള്ള ബലമായ ചുംബനവും വേദനിക്കുന്നുണ്ടെന്ന് പറഞ്ഞാൽ പോലും വിടാത്ത കെട്ടിപിടിത്തവുമൊക്കെ ഞാൻ കാര്യമായിട്ടെടുത്തില്ല, പ്രണയമാണെന്ന് തെറ്റിദ്ധരിച്ചു..

ഓ നിനക്കും പരാതിയുണ്ടോ, കൊള്ളാം നിന്റെ പക വീട്ടാൻ പറ്റിയ അവസരമാണല്ലോ…

രതീഷിന്റെ വാക്കുകൾ കേട്ട് രശ്മിക്ക് ദേഷ്യം വന്നു..പകയോ, എന്നെ വേണ്ടാന്ന് പറഞ്ഞിട്ട് പോയപ്പോൾ തന്നെ അങ്ങനെയൊന്ന് തോന്നിയിട്ടുണ്ടായിരുന്നെങ്കിൽ അപ്പോഴേ തീർത്തേനെ, ഒരു കാര്യം പറഞ്ഞാൽ മനസ്സിലാക്കാനുള്ള സെൻസൊക്കെ കളഞ്ഞു പോയോ, ഇത് എന്നെ കെട്ടിയിട്ടാ സംഭവിച്ചിരുന്നതെങ്കിൽ ഇങ്ങനെ ഇരുന്ന് നീ സംസാരിക്കില്ലായിരുന്നു, അതൊരു പാവമായത് കൊണ്ട് ശരിയാവും പറഞ്ഞ് വിട്ടു…

എനിക്ക് നന്നാവാൻ തൽക്കാലം മനസ്സില്ല, ഞാൻ ഒരുപാട് സന്തോഷത്തിലാ ഇങ്ങോട്ട് വന്നത്, പക്ഷെ നിന്നിൽ നിന്ന് ഞാനിത് പ്രതീക്ഷിച്ചില്ല..രതീഷ് എഴുന്നേറ്റു..

നീ കാര്യമായിട്ടാണോ പറയുന്നേ..

അതേടി എനിക്ക് മനസ്സില്ല..

എന്നാൽ ചെല്ല് ഞാൻ ശരിയാക്കാൻ പറ്റോ നോക്കട്ടെ..

രതീഷ് അവളെയൊന്ന് നോക്കിയിട്ട് അവിടെ നിന്ന് പോയി, ഉണ്ണി കുറച്ച് കഴിഞ്ഞ് അങ്ങോട്ട് നോക്കിയപ്പോൾ ആരെയും കാണാഞ്ഞ്..ഹാവൂ ഭാഗ്യം പോയി തോന്നണു..

സമാധാനത്തിൽ പ്രിയയെ നോക്കുമ്പോഴാണ് പുറകിലൂടെ തോളിൽ ആരോ തട്ടിയത്, തിരിഞ്ഞു നോക്കി, ആളെ കണ്ട് ഞെട്ടി..രശ്മി എന്താ ഇവിടെ..?

അവളൊന്ന് ചിരിച്ചു. അത് തന്നെയാ നിന്നോടും ചോദിക്കുന്നേ എന്താ ഇവിടെ..

വെറുതെ ഒരു രസം..

ആരാ ഈ അടുത്തിരിക്കുന്ന ആള്..?

ഇതാണ് ആ രസം..

രശ്മി വീണ്ടും ചിരിച്ചു.. എപ്പോൾ തുടങ്ങി..?

കുറച്ച് ആയിട്ടേയുള്ളൂ..

മിടുക്കൻ, അതുപോട്ടെ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ..

എന്താണ്..?

ഉണ്ണിക്ക് ശരിക്കും ഏട്ടൻ ശരിയാവണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിൽ എന്താ ഡോക്ടറെ കാണാതിരുന്നത്…

അയ്യോ ഞാൻ വേണം വെച്ചിട്ട് കാണാതിരുന്നതൊന്നുമല്ല, എന്നെ വിളിക്കുമെന്ന് പറഞ്ഞു വൈകുന്നേരം വരെ ഇരുന്നിട്ടും വിളിച്ചില്ല…

അത് എന്ത് കൊണ്ടാണെന്ന് അറിയോ..?

ഉണ്ണി ഇല്ലെന്ന് തലയാട്ടി..

നിന്റെ ഏട്ടൻ കൂടെ ആരുമില്ലെന്ന് ഡോക്ടറോട് പറയുന്നത് കൊണ്ടാ, ഞാൻ ഡോക്ടറോട് ചോദിച്ചപ്പോഴാ മനസ്സിലായത്, നീ പറഞ്ഞ ഒരു കാര്യങ്ങളും അവിടെ പറഞ്ഞിട്ടില്ല…

ഇനിയെന്താ ചെയ്യേണ്ടതെന്ന് രശ്മി പറ..

രശ്മി ഉണ്ണിയെ നോക്കി..ഞാൻ പറഞ്ഞു തരാം അത് പോലെ ചെയ്താൽ മതി..

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *