ഫോണിലേക്ക് നോക്കി രാഹുൽ ആണ് കോളേജ് കാലത്തെ തന്റെ കാമുകൻ ഒരിക്കൽ തന്റെ ജീവനായിരുന്നവൻ ……

story written by Swaraj Raj

ഫോൺ ബെൽ അടിയുന്നത് കേട്ടുകൊണ്ടാണ് നന്ദ ഉച്ചയുറക്കമുണർന്നത് അവൾ ക്ലോക്കിലേക്ക് നോക്കി സമയം മൂന്ന് മണിയായിരിക്കുന്നു അവൾ ഫോണിലേക്ക് നോക്കി രാഹുൽ ആണ് കോളേജ് കാലത്തെ തന്റെ കാമുകൻ ഒരിക്കൽ തന്റെ ജീവനായിരുന്നവൻ താൻ പാവപ്പെട്ട വീട്ടിലെ കുട്ടിയായതു കൊണ്ടും അവരുടെ നിലയ്ക്ക് ചേർന്നവളല്ലാത്തതു കൊണ്ടും തന്നെ ഒഴിവാക്കിയവൻ

അവൾ ഫോൺ എടുത്തു

“എന്താ രാഹുൽ ഈ ഉച്ചയ്ക്ക്”

“നന്ദ നീയറിഞ്ഞില്ലേ എന്റെ അച്ഛനുമമ്മയും വിദേശത്തു നിന്നു വന്നു അവർക്ക് നിന്നെയൊന്ന് കാണണമെന്ന് നാളെ വീട്ടിലേക്ക് ഒന്ന് വരാമോ എന്ന് “

“എന്തിനാ രാഹുൽ അവർ എന്നെ കാണണമെന്ന് പറഞ്ഞത് “

” അതറിയില്ല ചിലപ്പോൾ കുറ്റബോധമായിരിക്കും പണ്ട് നിന്നെ വിളിച്ച് ഒരു പാട് ചീത്ത പറഞ്ഞതല്ലേ പിന്നെ നീയിപ്പോൾ വലിയ ബിസിനസ് കാരന്റെ ഭാര്യയുമല്ലേ അതും ഞങ്ങളുടെ കമ്പനിയുമായി പാർട്ണർ ഷിപ്പുളള്ള “

” ശരി രാഹുൽ ഞാൻ വരാം ,രേഷ്മ എവിടെ പോയി “

” അവൾ അവളുടെ അച്ഛനു സുഖമില്ലാത്തത് കൊണ്ട് രാവിലെ അവളുടെ വീട്ടിലേക്ക് പോയി “

” ഒക്കെ രാഹുൽ ഞാൻ നാളെ വരാം” അവൾ ഫോൺ വച്ചു അവൾ ഉടൻ തന്നെ ദേവനെ വിളിച്ചു പതിവു പോലെ റിംഗ് ചെയ്യുകയല്ലാതെ ഫോൺ എടുത്തില്ല

അവൾ തങ്ങളുടെ കല്യാണ ഫോട്ടോയിൽ നോക്കി അതിൽ ചിരിച്ചു കൊണ്ടിരിക്കുന്ന ദേവനെ ഒന്ന് നോക്കി

അവളുടെ മനസിൽ ദേവൻ അവളെ പെണ്ണുകാണാൻ വന്ന ചിത്രം ഓർമ്മ വന്നു

“നന്ദ എനിക്ക് നിന്നോട് രണ്ട് കാര്യങ്ങളാണ് പറയാനുള്ളത് ഒന്ന് ഞാൻ വലിയൊരു ബിസിനസ്കാരൻ ആണ് ധാരാളം കാശ് കാണും അത് കൊണ്ട് നീ വന്ന വഴി മറക്കുരുത് എന്ന് വെച്ചാൽ പണം കണ്ട് അഹങ്കരിക്കരുത് മനസ് മാറരുത് നിന്റെ സഹോദരിമാർക്ക് തുണയാക്കേണ്ട് നീയാണ് അതുകൊണ്ട് നീ അവരുടെ മുന്നിൽ നിന്റെ പ്രാതാപം കാണിക്കരുത് രണ്ടാമത്തെത് നിനക്ക് ആരോടെങ്കിലും പ്രണയമുണ്ടോ ഉണ്ടായിരുന്നോ ” ദേവന്റെ ചോദ്യം കേട്ട് അവൾ ഞെട്ടലോടെ അയാളെ നോക്കി അവളുടെ കണ്ണിലെ ഭയം കണ്ട് ദേവൻ വീണ്ടും പറഞ്ഞു

” കുട്ടി പേടിക്കേണ്ട എല്ലാം തുറന്നു പറയാം കല്യാണത്തിനു മുന്നേ എല്ലാം അറിയുന്നത് നല്ലതല്ലെ “

” ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ ഇല്ല” അവൾ വിറയാർന്ന സ്വരത്തോടെ രാഹുലിന്റെ കാര്യം പറഞ്ഞു അത് കേട്ട് അയാൾ പുഞ്ചരിച്ചു” ആ പ്രായത്തിൽ ആർക്കും പ്രണയം തോന്നാം പക്ഷേ ഇനിയെങ്ങാനും അവനെ കണ്ടു മുട്ടുകയാണെങ്കിൽ അധികം ബന്ധം വേണ്ട കാരണം നമ്മൾ തമ്മിൽ എന്തെങ്കലും പ്രശ്നമുണ്ടായാൽ അത് മുതലെടുക്കും”

വിവാഹം കഴിഞ്ഞു ഇപ്പോൾ പന്ത്രണ്ട് വർഷമായി രണ്ട് കുട്ടികളുമായി ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല പക്ഷേ രണ്ടാഴ്ച മുമ്പ് ദേവേട്ടൻ ബിസിനസ് കാര്യത്തിനായി വിദേശത്ത് പോയതാണ് അതിനു ശേഷം ഇതുവരെ രണ്ട് പ്രാവിശ്യം മാത്രമേ വിളിച്ചുള്ളൂ അങ്ങോട്ട് വിളിച്ചാൽ ഫോൺ എടുക്കുകയുമില്ല ഈ കാര്യം രാഹുലുമായി ഷെയർ ചെയ്യതതാണ് അവനെ നല്ല വിശ്വാസമാണ് ഇതുവരെ അവൻ മോശമായി പെരുമാറിയില്ല അവൾ ഓർത്തു

*******************

കോളിംഗ് ബെല്ല് അടിക്കുന്നത് കേട്ടാണ് രാഹുൽ വാതിൽ തുറന്നത് നന്ദയെ കണ്ട് അവന് അവളിൽ നിന്നും കണ്ണെടുക്കാനായില്ല

“നീയെന്താടോ എന്നെ ആദ്യം കാണുന്നത് പോലെ നോക്കുന്നത് ” അവളുടെ ചോദ്യം കേട്ടാണ് അവന് പരിസരബോധം വന്നത്

“നിന്നെ കണ്ടപ്പോൾ പെട്ടന്ന് ആളെ മനസിലായില്ല നീ പതിവിലും സുന്ദരി യായിട്ടുണ്ടല്ലോ ” അവൻ പറഞ്ഞത് കേട്ട് അവൾ അമർത്തി മൂളി

” അച്ഛനുമമ്മയും എവിടെ “അവൾ ചോദിച്ചു

” അവര് പുറത്ത് പോയിക്കാണ് ഇപ്പോൾ വരും ഇരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലുമെടുക്കാം”

” ഒന്നും വേണ്ട രാഹുൽ”

“അങ്ങനെ പറയാതെടോ യാത്ര ചെയ്ത് ക്ഷീണിച്ചതല്ലേ ഞാൻ മാംഗോ ജ്യൂസ് എടുക്കാം ” എന്നും പറഞ്ഞ് രാഹുൽ ജ്യൂസ് എടുക്കാൻ പോയി പത്ത് മിനുട്ട് കഴിഞ്ഞു ഇരു കൈയിലുമായി മാംഗോ ജ്യൂസുമായി രാഹുൽ വന്നു അതിൽ ഒന്നെടുത്ത് നന്ദയ്ക്ക് കൊടുത്തു അവൾ പുഞ്ചിരിയോടെ വാങ്ങി ചുണ്ടോടടുപ്പിച്ചു

” രാഹുൽ ” അവൾ എന്തോ ഓർത്ത പോലെ അവന്റെ അടുത്തേക്ക് നടന്നു എന്നിട്ട് അവന്റെ കൈയിലുള്ള ജ്യൂസ് വാങ്ങി തന്റെ കൈയിലുള്ള ജ്യൂസ് അവന്റെ കൈയിൽ കൊടുത്തു എന്നിട്ട് പറഞ്ഞു

” രാഹുൽ പണ്ട് നമ്മൾ ഇങ്ങനെയല്ലേ കുടിക്കാറ് അതു പോലെ ഇപ്പോളും അങ്ങനെ കുടിക്കാൻ മോഹം” എന്നും പറഞ്ഞ് അവൾ ജ്യൂസ് കുടിച്ചു ഇത് കണ്ട് രാഹുൽ AC യുടെ തണുപ്പിലും വിയർത്തു

“എന്താ രാഹുൽ ജ്യൂസ് കുടിക്കാത്തത് ” അവളുടെ ചോദ്യം കേട്ട് അവന്റെ കൈ വിറച്ചു

” രാഹുൽ നീ അതിൽ ഉറക്കമരുന്ന് കലക്കിയിട്ടുണ്ട് അല്ലേ ” അവളുടെ ചോദ്യം കേട്ട് അവൻ ഞെട്ടി അവളെ നോക്കി

” രാഹുൽ ഇന്നലെ രാത്രി വരെ എനിക്ക് നിന്നെ വിശ്വാസമായിരുന്നു എന്റെ ഭാഗ്യം കൊണ്ട് എനിക്ക് രേഷ്മയെ വിളിക്കാൻ തോന്നി അപ്പോളാണ് അറിയുന്നത് നിന്റെ അച്ഛനുമമ്മയും ഇന്നലെ രാവിലെ നിന്റെ പെങ്ങളുടെ വീട്ടിൽ പോയിക്കാണെന്നറിഞ്ഞത് അപ്പോൾ എനിക്ക് തോന്നി ഇതിലെന്തോ ചതിയുണ്ടെന്ന് പക്ഷേ ഞാൻ ഉറച്ച് വിശ്വസിച്ചിരുന്നില്ല പിന്നിട് കമ്പനിയിൽ വിളിച്ചപ്പോൾ നിന്റെ കമ്പനിയും ഞങ്ങളുടെ കമ്പനിയും തമ്മിൽ പ്രശനമുള്ളത് അറിഞ്ഞു അപ്പോൾ ഞാൻ ഉറപ്പിച്ചു ചതി തന്നെയെന്ന് ” ഒരു നിമിഷം അവളൊന്നു നിർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് തുടർന്നു

“രാഹുൽ എന്റെ ഭർത്താവ് പറഞ്ഞിട്ടുണ്ട് നമ്മളെ വേണ്ടന്നു വച്ചു പോയവർ നമ്മുടെ അടുത്തേക്ക് തിരിച്ചു വരികയാണെങ്കിൽ അതിൽ അവർക്ക് എന്തോ ലക്ഷ്യമുണ്ട് നിന്നെ വീണ്ടും കണ്ടപ്പോൾ നിന്നെ ദേവേട്ടനു പരിചയപ്പെട്ടപ്പോൾ നിന്റെ കമ്പനിയുമായി ദേവട്ടനോട് കൂട്ട് കെട്ടുണ്ടാക്കാൻ പറഞ്ഞപ്പോൾ എനിക്ക് അങ്ങനെ തോന്നിയിരുന്നില്ല കാരണം എനിക്ക് നിന്നെ വിശ്വാസമായിരുന്നു പക്ഷേ ഇപ്പോൾ ഞാനറിയുന്നു ദേവേട്ടനാണ് ശരിയെന്ന് “

അത് കേട്ടതും രാഹുൽ തന്റെ കൈയിലുള്ള ജ്യൂസ് നിലത്തെറിഞ്ഞുടച്ചു

” അതേടി എന്റെ ലക്ഷ്യം നീയായിരുന്നു പിന്നെ നിന്റെ കെട്ടിയവന്റെ കമ്പനി പ്രേമിച്ചു നടക്കുന്ന കാലത്ത് ഞാൻ ഒരു പാട് മോഹിച്ചതായിരുന്നു നിന്റെ ശരീരം അതിന് പല അവസരങ്ങളൊരുക്കി പക്ഷേ നീ പല കാരണങ്ങൾ പറഞ്ഞു രക്ഷപ്പെട്ടു നീയും ഞാനും വേറെ വേറെ വിവാഹം കഴിച്ചെങ്കിലും എന്റെ മോഹം അസ്തമിച്ചിരുന്നില്ല അവസരത്തിനായി കാത്തു നിന്നു അന്ന് മനപൂർവ്വം തന്നെയാണ് നിന്റെ മുന്നിൽ വന്നത് നിന്റെ കെട്ടിയവന്റെ കാശും കമ്പനിയും കണ്ടിട്ട് അതും മോഹിച്ചു അവൻ ഞാനുമായുള്ള പാർട്ണർ ഷിപ് അവസാനിപ്പിക്കുകയാണെന്ന് പോലും കാരണം ഞാൻ തട്ടിപ്പുകാരനാണത്ര ഇന്ന് നിന്നെ വെറുതെ വിട്ടാൽ എന്റെ സ്വപ്നങ്ങളൊന്നും നടക്കില്ല” രാഹുൽ ഒറ്റക്കുതിപ്പിനു ഡോർ ലോക്ക് ചെയ്തു ടി വി യുടെ വോളിയം കൂട്ടി നന്ദയ്ക്ക് നേരെ കുതിച്ചു അപ്പോൾ രാഹുലിന്റെ കീശയിൽ ഫോൺ vibrate ചെയ്തു രാഹുൽ അത് കാര്യമാക്കാതെ അവൾക്ക് നേരെ കുതിച്ചു അത് കണ്ട് നന്ദ പുഞ്ചിരിയോടെ കാതിൽ പറഞ്ഞു

” രാഹുൽ ആദ്യം ഫോണെടുക്ക് എന്നിട്ടാകാം ബാക്കി ” അത് കേട്ട് രാഹുൽ അമ്പരപ്പോടെ അവളെ നോക്കി നന്ദ പോയി ടി വി യുടെ വോളിയം കുറച്ചു

രാഹുൽ വിറയാർന്ന കൈകളോടെ ഫോണെടുത്തു ” രേഷ്മ ” രാഹുൽ ഫോണിലും നന്ദയെയു മാറി മാറി നോക്കി രാഹുൽ വിറച്ചുകൊണ്ട് ഫോൺ കാതിൽ വച്ചു

“രാഹുൽ പതിനഞ്ചു മിനുട്ട് കൊണ്ട് ഞാൻ അങ്ങ് എത്തും അതിനിടയിൽ അവളുടെ ശരീരത്തിലെങ്ങാനും കൈവച്ചാലുണ്ടല്ലോ ” രേഷ്മ ഫോൺ കട്ട് ചെയ്തു

രാഹുൽ ഞെട്ടലോടെ നന്ദയെ നോക്കി

” രേഷ്മയാണല്ലേ ഞാൻ ഇവിടെ കയറുന്നതിനു മുമ്പ് അവളെ വിളിച്ചിരുന്നു കാര്യങ്ങൾ പറഞ്ഞു എന്നിട്ട് ഇങ്ങ് കയറി പക്ഷേ ഫോൺ കട്ട് ചെയ്തിരുന്നില്ല നീ പറഞ്ഞതെല്ലാം അവൾ കേട്ടു ” അത് കേട്ട് രാഹുൽ അവളെ പകയോടെ നോക്കി

” രാഹുൽ ഇനിയും എനിക്കെതിരെ മുതിരുകയാണെങ്കിൽ പുറത്ത് ദേവേട്ടന്റെ ആളുകളുണ്ട് അവരോട് പറഞ്ഞിട്ടാണ് ഞാനിവിടെ വന്നത് അരമണി ക്കൂറിനുള്ളിൽ ഞാൻ അങ്ങ് തിരിച്ചെത്തിയില്ലെങ്കിൽ അവർ ഇങ്ങ് കയറി വരും ഇപ്പോൾ ഇരുപത്തിയഞ്ച് മിനുട്ടായി ഇനി അഞ്ച് മിനുട്ടുകൂടിയെ ഉള്ളു അവരെ കൊണ്ട് നിന്നെ തല്ലിക്കാൻ ഞാനില്ല നിനക്കുള്ള ശിക്ഷ രേഷ്മ തന്നോളും അത് കൊണ്ട് ഞാനിറങ്ങുന്നു” എന്നും പറഞ്ഞ് നന്ദ ഡോർ തുറന്നു എന്തോ ഓർത്ത പോലെ തിരിച്ചു വന്നു

“ഇവിടം വരെ വന്നിട്ടും നിനക്ക് തരാതെ പോകുന്നത് മോശമല്ലേ ” എന്നും പറഞ്ഞു നന്ദ ചെരുപ്പുരി രാഹുലിന്റെ മുഖത്തടിച്ചു

പുഞ്ചിരിയോടെ തിരിച്ചു നടന്നു

Leave a Reply

Your email address will not be published. Required fields are marked *