ഫോൺ ഓഫായതുകൊണ്ട് കെട്യോളെ വിളിക്കാൻ വീടിന്റെ പിന്നിൽ ചെന്നപ്പോ ഉള്ളിൽ നിന്നും അവളുടെ സംസാരംകെട്ട എന്റെ നെഞ്ച് തകർന്ന് പോയി…..

എഴുത്ത്:- സൽമാൻ സാലി

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

” പ്ലീസ് ഇനിയും നിങ്ങൾ എന്നെ തേടി വരരുത് .. എന്റെ ഇക്ക പാവമാണ് ഇനിയും ആ പാവത്തിനെ വഞ്ചിക്കാൻ എനിക്ക് വയ്യ ..!

ഫോൺ ഓഫായതുകൊണ്ട് കെട്യോളെ വിളിക്കാൻ വീടിന്റെ പിന്നിൽ ചെന്നപ്പോ ഉള്ളിൽ നിന്നും അവളുടെ സംസാരംകെട്ട എന്റെ നെഞ്ച് തകർന്ന് പോയി .. അവൾ നിഷ്കളങ്കമായി നിന്ന് എന്നെ വഞ്ചിക്കുകയായിരുന്നു … ആരാണ് ഉള്ളിലെന്നറിയാൻ ഞാൻ കാത് കൂർപ്പിച്ചു ശ്രദ്ധിക്കാൻ തുടങ്ങി ..!!

” നിങ്ങളെ ഞാൻ കാണരുതായിരുന്നു .. എന്തിനാണ് നിങ്ങൾ ന്റെ ജീവിതത്തിലേക്ക് കയറി വന്നത് .. ന്റെ ഇക്ക പാവമായിരുന്നു ജോലി തിരക്ക് കഴിഞ്ഞു ന്നോട് ഒന്ന് മിണ്ടാൻ നേരമില്ല എന്നത് സത്യം .. പക്ഷെ എന്നെയും മക്കളെയും ഒരു കുറവും ഇല്ലാതെ നോക്കുന്നുണ്ട് ..

ഇന്നലെ കൂടെ മോൾ ഉറങ്ങീല്ല എന്നും പറഞ്ഞു ഡ്യൂട്ടി കഴിഞ്ഞു വന്നു മോളുറങ്ങാൻ വേണ്ടി ഒരു മണിക്കൂർ സംസാരിച്ചിട്ടും ഓളോട് മിണ്ടുന്നില്ല എന്ന് .. കള്ളി .. എന്റെ ഉള്ളിൽ ദേഷ്യം ഇരച്ചു കേറി ..

” ആയിടയ്ക്കാണ് നിങ്ങൾ എന്റെ ജീവിതത്തോലേക്ക് കടന്ന് വന്നത് .. നിങ്ങളുടെ സംസാരവും കെയറിംഗും കണ്ടപ്പോ ഞാൻ പോലും അറിയാതെ ഞാൻ അതിൽ വീണുപോവുകയായിരുന്നു ..

ഓൾടെ സംസാരം ഇനീം കേൾക്കാനുള്ള ത്രാണി എനിക്കില്ലായിരുന്നു

കുക്കറിന്റെ വിസിൽകൊണ്ട് എറിഞ്ഞു തകർത്തത് ന്റെ നെഞ്ച് . അലക്കി ഒടിഞ്ഞത് ന്റെ നടു . ഉള്ളി അരിഞ്ഞു വാർന്നൊഴുകിയത് ന്റെ കണ്ണീർ .. എന്നിട്ട് എതൊ ഒരുത്തന്റെ കെയറിങ് കണ്ടിട്ട് വീണ് പോയി പോലും ..

ദേഷ്യം പകയായി മാറിയ നിമിഷം .. കയ്യിൽ കിട്ടിയ വടിയുമായി ഞാൻ മതിൽ ചാടി ..രണ്ടിനേം കൊ ല്ലാനുള്ള തീരുമാനത്തിലാണ് മതിൽ ചാടിയത് പക്ഷെ നിലത്ത് ഇട്ട ചൂലിൽ തട്ടി കാല് ഒന്ന് തിരഞ്ഞു കയ്യും കുത്തി നിലത്ത് വീണത് ..

ഉള്ളിൽ അവളോടും കാമുകനോടുമുള്ള പക മാത്രമായതുകൊണ്ട് വേദന കാര്യമാക്കാതെ വാതിൽ തള്ളിത്തുറന്നു റൂമിൽ കേറിയപ്പോ കാണുന്നത് പുതപ്പ് മൂടി പുതച്ചു അതിനുള്ളിൽ കിടന്ന് സംസാരിക്കുന്ന അവളെയാണ് .. ദേഷ്യത്തോടെ പുതപ്പ് വലിച്ചു മാറ്റിയതും അവൾ ഞെട്ടി എണീറ്റു …

” ന്താ .. ന്താ ഇക്കാ ..

” കുന്തം എവിടെടി നിന്റെ മറ്റവൻ ..

” ദേ ഇക്കാ ഒരുമാതിരി തോന്ന്യാസം പറയരുത് ട്ടാ..

” ഒഹൊ തോന്ന്യാസം പറഞ്ഞാൽ ആണ് കുഴപ്പം നിനക്ക് കാണിക്കാം ല്ലേ .. ഞാൻ പുറത്തുന്നു എല്ലാം കേട്ട് .. എവിടെടി നിന്റെ കെയറിങ് ഉള്ള ക്യാമുകൻ …

” ഹ ഹ ഹ .. ന്റെ ഇക്കാ ങ്ങളെയൊരു കാര്യം ..

” ഇജ്ജ് ഇരുന്ന് ഇളിക്കാതെ വിളിക്കെടി അവനെ .. അവളുടെ ചിരികൂടെ ആയപ്പോ കൊ ല്ലാനുള്ള ദേഷ്യം ആയി മനസ്സിൽ. .

” ന്റെ ഇക്കാ .. ഹ ഹ .. അള്ളോഹ് .. ഞാനിത് ആരോട് പറഞ്ഞു ചിരിക്കും .. ന്റെ ഇക്കാ അത് ഞാനൊരു കഥ എഴുതിയതാണ് .. ടൈപ് ചെയ്ത് കൈ കടഞ്ഞപ്പോ വോയ്‌സ് ടൈപ്പിംഗ് ആക്കിയതാണ് .. അല്ലാതെ കാമുകനെ വിളിച്ചു കേറ്റി അവിഹിതം ണ്ടാക്കിയതല്ല ..

പുല്ല് വോയ്‌സ് ടൈപ്പിങ്ങിൽ എക്സ്പ്രഷനിട്ടു കഥ എഴുതിയതും പോരാഞ്ഞിട്ട് ഓൾടെ ഒരു ഇളിയും ..

ദേഷ്യവും കലിപ്പും മാറിയപ്പോ കയ്യിൽ നിന്നും വേദന തുടങ്ങി ..

” അല്ലാ ന്ത അന്റെ കഥയുടെ പേര് ..

” ചിറകൊടിഞ്ഞ കിനാവുകൾ ..

” എന്നാ അത് മാറ്റി കൈ ഒടിഞ്ഞ കെട്യോൻ എന്നാക്കികൊളി .. അന്റെ ഒലക്കമ്മലെ വോയ്‌സ് കേട്ട് മതിൽ ചാടി ഒടിഞ്ഞത് ന്റെ കയ്യാ

സൽമാൻ സാലി ..

..

ലൈക്കും കമന്റും ഇടാത്തൊരെ കൊക്കാച്ചി പുടിച്ചും

Related Posts

Leave a Reply

Your email address will not be published. Required fields are marked *