ബാലു ചിരിച്ചു കൊണ്ട് അവന്റെ മൊബൈൽ എടുത്തിട്ട് കഴിഞ്ഞ ദിവസത്തെ ഓരോ ഫോട്ടോ അവൻ കൂട്ടുകാർക്ക് കാണിച്ചു…..

അവിഹിതത്തിന്റെ_അന്ത്യം

എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ

” ചേച്ചി അൽപ്പം കൂടെ മൊബൈൽ താഴ്ത്തി പിടിക്ക്.. “

” അയ്യടാ മോനെ ഇത്രയും മതി… “

” എന്റെ മുത്തല്ലേ പ്ലീസ്… “

” ചക്കരെ,, കഴിഞ്ഞയാഴ്ച്ച കണ്ടതല്ലേ, ഇനിയിപ്പോ അടുത്ത ആഴ്ച നമ്മൾ വീണ്ടും കാണുമല്ലോ..”

” എങ്കിലും ഇപ്പോൾ ഒരു തവണ..”

” ഇച്ചായൻ വിളിക്കാൻ സമയം ആയി അപ്പൊ ശരി മുത്തേ നാളെ കാണാം… “

പിന്നെ മറുപടിക്ക് കാത്ത് നിൽക്കാതെ റീന വീഡിയോ കാൾ കട്ട്‌ ആക്കി. നിരാശയോടെ ബാലു മൊബൈൽ കട്ടിലിലേക്ക് ഇട്ടിട്ട് മലർന്ന് കിടന്നു.. കഴിഞ്ഞ ആഴ്ച റീനയുടെ വീട്ടിൽ ആരും ഇല്ലാത്തപ്പോൾ കാണാൻ പോയതും പിന്നെ നടന്നതുമൊക്കെ അവൻ മനസ്സിൽ ഓർത്തെടുത്ത് തലയിണയിൽ കെട്ടിപിടിച്ച് കിടന്നു..

മെസ്സേജിന്റെ ശബ്ദം കേട്ടാണ് ബാലു ഉറക്കത്തിൽ നിന്ന് ഉണർന്നത്, നോക്കുമ്പോൾ സമയം ഒരു മണി ആയിരിക്കുന്നു.

” ടാ, കൊരങ്ങാ നീ ഉറങ്ങിയോ,, എഴുന്നേൽക്കടാ… “

വീണ്ടും ഫാത്തിമയുടെ മെസ്സേജ് വന്നു..

” മോളേ പാത്തു… “

” ആ വന്നോ കുട്ടൻ… “

” നിന്റെ ഇക്കയെ ഉറക്കിയോ.. “

” ഓ പുള്ളിക് അവിടെ നൈറ്റ്‌ ഡ്യൂട്ടി ആണ് ജോലിക്ക് കയറി… “

” അപ്പൊ നമുക്ക് വെളുക്കുന്നത് വരെ ടൈം ഉണ്ട് അല്ലെ .. “

” അപ്പൊ കുട്ടന് ഉറങ്ങണ്ടേ… “

” ഇന്ന് എന്റെ പാത്തുനെ ഞാൻ ഉറക്കൂല…. “

” പിന്നെ ഉറക്കത്തെ എന്തെടുക്കാൻ പോകുവാ… “

” പാത്തു വീഡിയോ കാൾ വാ ഞാൻ പറഞ്ഞു തരാം… “

പിന്നെ രണ്ട് പേരും ഉറക്കത്തിൽ വീഴുന്നത് വരെ നീണ്ട ബീപ്…… ശബ്ദം മാത്രം… ( അല്ലേലും ഈ സെൻസർ ബോർഡ് ഇങ്ങനെ ആണ്.. ആവശ്യം ഇല്ലാതെ ബീപ്…. അടിപ്പിക്കും…)

ഈ പാത്തുവും റീനയും മാത്രമല്ല ഒരുപാട് പേരുണ്ട് ബാലുവിന്റെ ലിസ്റ്റിൽ. ഒട്ടുമിക്കതും സോഷ്യൽ മീഡിയയിലെ ചതിക്കുഴി അറിയാത്ത വീട്ടമ്മമാർ ആണ്. ഓരോരുത്തരെയും ഫ്രണ്ട് ആക്കുമ്പോൾ അവരോട് പോയ്‌ സംസാരിച്ച് അവരുടെ ദൗർബല്യം മനസ്സിലാക്കി അവരെ തന്റെ അടുക്കലേക്ക് അടിപ്പിക്കാൻ അവന് പ്രത്യേക കഴിവാണ്..

ആദ്യം മാന്യമായും പിന്നെ പതിയെ പതിയെ അവന്റെ യഥാർത്ഥ ആവശ്യ ത്തിലേക്ക് കൊണ്ട് വരും, അപ്പോഴേക്കും അവൻ പൂർണ്ണമായും അവരുടെ വിശ്വാസം പിടിച്ചു പറ്റിയിട്ടുണ്ടാകും, പറഞ്ഞിട്ട് കാര്യമില്ല, ആഗ്രഹിക്കുന്ന ആളിൽ നിന്ന് കിട്ടാത്ത സ്നേഹവും പരിഗണനയും മറ്റൊരാൾ വാരി വിതറുമ്പോൾ മനസ്സ് അങ്ങോട്ട് ചാടി പോകും..

രാവിലെ ബാലു കോളേജിലേക്ക് ചെല്ലുമ്പോൾ അവനെ കാത്ത് അവന്റെ ഉറ്റ സുഹൃത്തുക്കൾ കോളേജിന്റെ വാതിക്കൽ തന്നെ ഉണ്ടാകും..

“അളിയാ അളിയാ ഒരു നമ്പർ താടാ… “

ബാലുവിനെ കണ്ടപ്പോൾ കൂട്ടുകാർ എല്ലാം വട്ടം കൂടി ചോദിച്ചു തുടങ്ങി…

” സോറി അളിയാ നമ്പർ ഒന്നും ആർക്കും തരില്ല… “

” ഓ പിന്നെ നീ കെട്ടാൻ ഒന്നും പോണില്ലല്ലോ നമ്മൾ കൂടെ ഒന്ന് സുഖിക്കട്ടെ അളിയാ… “

അത് കേട്ടപ്പോൾ ബാലു ചിരിച്ചു കൊണ്ട് അവന്റെ മൊബൈൽ എടുത്തിട്ട് കഴിഞ്ഞ ദിവസത്തെ ഓരോ ഫോട്ടോ അവൻ കൂട്ടുകാർക്ക് കാണിച്ചു കൊടുത്തു.. അത് കണ്ട് കൂട്ടുകാരുടെ കണ്ണുകൾ പുറത്ത് ചാടി..

” അളിയാ അളിയാ ഒരാളുടെ നമ്പർ താടാ..”

കൂട്ടുകാർ കൊഞ്ചിക്കൊണ്ട് ബാലുവിന്റെ പുറകെ നടന്നു എങ്കിലും അവൻ കൊടുത്തില്ല. ക്ലാസ്സ്‌ കഴിഞ്ഞ് ബാലു ഗ്രൗണ്ടിൽ കളിച്ചു കൊണ്ട് ഇരിക്കുമ്പോൾ അവന്റെ മൊബൈൽ ശബ്ദിച്ചു തുടങ്ങി. ബാലുവിന്റെ കൂട്ടുകാരൻ ജസ്റ്റിൻ മൊബൈൽ എടുത്തു നോക്കിയപ്പോൾ പാത്തു എന്ന പേര് സ്‌ക്രീനിൽ തെളിഞ്ഞു അത് കണ്ടപ്പോൾ അവന്റെ കയ്യിൽ ഒരു ചെറിയ വിറയൽ തുടങ്ങി..

“ഹെലോ… ടാ.. “

ജസ്റ്റിൻ കാൾ അറ്റൻഡ് ചെയ്ത് ചെവിയിൽ വച്ചപ്പോൾ പാത്തുവിന്റെ നേർത്ത ശബ്ദം ജസ്റ്റിന്റെ ചെവിയിൽ പതിഞ്ഞു..

” ഹ.. ഹ.. ഹലോ… “

പെട്ടെന്ന് പാത്തുവിന്റെ ശബ്ദം കേട്ടപ്പോൾ ജസ്റ്റിന്റെ ശബ്ദത്തിൽ ചെറിയ വിറയൽ ഉണ്ടായി..മറ്റൊരാളുടെ ശബ്ദം കേട്ടപ്പോൾ പാത്തു ആ കാൾ കട്ട്‌ ആക്കി. പാത്തുവിന്റെ ശബ്ദം കേട്ടപ്പോൾ ആ നമ്പർ ഒന്ന് എടുത്താലോ എന്ന ചിന്ത ജസ്റ്റിനിൽ ഉണ്ടായി.

ബാലു കാണാതെ ജസ്റ്റിൻ ബാലുവിന്റെ മൊബൈൽ ലോക്കേടുത്ത്, വേഗം പാത്തുവിന്റെ നമ്പർ എടുത്തു, അപ്പോഴാണ് ബാലു രാവിലെ കാണിച്ച ഫോട്ടോയുടെ കാര്യം അവൻ ഓർത്തത്. അവൻ ഗാലറി ഓപ്പൺ ആക്കി അതിലെ ഫോട്ടോയും വീഡിയോയും എല്ലാം പെട്ടെന്ന് അവന്റെ മൊബൈലിലേക്ക് അയച്ചു. അത് കഴിഞ്ഞ് ചാറ്റ് ക്ലിയർ ആക്കി ബാലുവിന്റെ മൊബൈൽ ബാഗിൽ വച്ചു…

” അളിയാ ഞാൻ പോകുവാ… “

ഗ്രൗണ്ടിൽ കളിച്ചു കൊണ്ട് ഇരുന്ന ബാലുവിന് കൈ വീശി കാണിച്ചു കൊണ്ട് ജസ്റ്റിൻ പോയി. ജസ്റ്റിൻ ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ആദ്യം മൊബൈൽ എടുത്ത് ആ ഫോട്ടോയും വീഡിയോയും നോക്കി. ഓരോന്ന് കാണുമ്പോൾ അവന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു.

അവൻ വിറയാർന്ന കൈകൾ കൊണ്ട് പാത്തുവിന്റെ നമ്പർ ഡയൽ ചെയ്തു, പക്ഷെ ആരും കാൾ എടുത്തില്ല, രണ്ട് മൂന്ന് തവണ കാൾ വിളിച്ചിട്ടും എടുക്കാതെ വന്നപ്പോൾ ജസ്റ്റിന് നിരാശയായി. വീട്ടിൽ ചെന്നിട്ടും ഒന്ന് രണ്ടു തവണ വിളിച്ചു അപ്പോഴും എടുത്തില്ല, അവൻ ആ ഫോട്ടോയും വീഡിയോയും ഒന്ന് കൂടെ നോക്കിയിട്ട് അത് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തു.

ആ വീഡിയോ കിട്ടിയവർ എല്ലാം അത് ചൂടോടെ മറ്റുള്ളവർക്ക് ഷെയർ ചെയ്തു. അത് ഗൾഫിൽ നിൽക്കുന്ന പാത്തുവിന്റെ ഭർത്താവിന്റെ കയ്യിലും എത്തി. തന്റെ ഭാര്യ മറ്റൊരാൾക്ക്‌ ഒപ്പം കിടക്കുന്ന വീഡിയോ അയ്യാളുടെ നെഞ്ചു പൊട്ടിച്ചു. ഇതുവരെ ഒരു കുറവും വരുത്താതെ എല്ലാ ആവശ്യങ്ങളും തന്നെ കൊണ്ട് ആവുംപോലെ സാധിച്ചു കൊടുത്തിട്ടും അവൾ മറ്റൊരാൾക്കൊപ്പം ശരീരം പങ്ക് വച്ചത് അയാൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.. ആരോടും പരാതിയും പരിഭവവും കാണിക്കാതെ, ആരോടും ചോദിക്കാനും പറയാനും നിൽക്കാതെ ഒരു പിടി കയറിൽ അയ്യാൾ തൂങ്ങിയാടി..

ഓരോ ബന്ധങ്ങളും കുറച്ചു കഴിയുമ്പോൾ മടുക്കും ഒന്നുകിൽ അവർ സ്വയം അല്ലെങ്കിൽ ബാലു തന്നെ ഒഴിഞ്ഞു മാറുകയാണ് പതിവ് അതുപോലെ പാത്തുവിനും മടുത്തു കാണും, അതാകും അവർ വിളിക്കാതതും മെസ്സേജ്‌ അയക്കാത്തതും എന്നാണ് ബാലു കരുതിയത്..ബാലു പതിവുപോലെ പുതിയ പുതിയ മേച്ചിൽ പുറങ്ങൾ തേടി യാത്ര തുടങ്ങി കൊണ്ടേ ഇരുന്നു…

രാത്രി മൊബൈലിന്റെ ശബ്ദം കെട്ടാണ് ബാലു ഉണർന്നത്. നോക്കുമ്പോൾ സമയം പന്ത്രണ്ട് മണി കഴിഞ്ഞിരിക്കുന്നു, വീണ്ടും പാത്തുവിന്റെ മെസ്സേജ് വന്നു…

” ഹെലോ മുത്തേ,, ഇത് എവിടെ ആയിരുന്നു ഞങ്ങളെയൊക്കെ മടുത്തോ… “

ബാലു പെട്ടെന്ന് പാത്തുവിന് മെസ്സേജ് അയച്ചു..

” കുറച്ചു തിരക്കായി പോയെടാ..”

“ആണോ ഞാൻ കരുതി മറന്നു പോയെന്ന്… “

” നിന്നെ അങ്ങനെ മറക്കാൻ പറ്റുമോ മുത്തേ… “

” എന്ന വീഡിയോ കാൾ ചെയ്യട്ടെ എനിക്ക് കാണാൻ കൊതിയായി.. “

ബാലു പാത്തുവിനെ കാണാൻ ഉള്ള കൊതി കൂടി വന്നു..

” എന്തിന വീഡിയോ കാൾ, നേരിട്ട് കാണാലോ… “

” നേരിട്ടോ, എന്നാ കാണാൻ പറ്റുക… “

ബാലു ആകാംക്ഷയോടെ ചോദിച്ചു..

” മുത്ത് ഇപ്പോൾ വന്നാൽ ഇപ്പോൾ തന്നെ കാണാം… “

“ഓ കാണാൻ മുട്ടി നിൽക്കുക ആണല്ലേ എന്റെ പാത്തുവിന് ഞാൻ ഇപ്പോൾ തന്നെ വരട്ടെ… “

” ഞാൻ കാത്തിരിക്കാം.. “

അത് കേട്ടതും ഒരുപാട് ഒന്നും സംസാരിച്ച് നിൽക്കാതെ മൊബൈൽ ഓഫ് ആക്കി ബൈക്കിന്റെ ചാവിയും എടുത്തു കൊണ്ട് ശബ്ദം ഉണ്ടാക്കാതെ പുറത്ത് ഇറങ്ങി നേരെ പാത്തുവിന്റെ വീട്ടിലേക്ക് പോയി. ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ ബൈക്ക് ഒളിപ്പിച്ച് വച്ചിട്ട് ബാലു പാത്തുവിന്റെ വീട്ടിലേക്ക് നടന്നു..

ലോക്ക് ചെയ്യാതെ ഇരുന്ന അടുക്കളവാതിൽ മെല്ലെ തള്ളി തുറന്നപ്പോൾ അടുക്കളയിൽ നിൽക്കുന്ന പാത്തുവിന്റെ മുഖം മൊബൈൽ വെട്ടത്തിൽ അവൻ കണ്ടു..

” ന്താ മുത്തേ മുഖത്ത് ഒരു വിഷമം ടെൻഷൻ ഉണ്ടോ.. “

” ചെറുതായി… “

പാത്തു ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ, ബാലു അവൾക്കരികിലേക്ക് ചേർന്ന് നിന്ന് അവളെ ചേർത്ത് പിടിച്ചു..

” വാ മുറിയിലേക്ക് പോകാം.. “

പാത്തു അവനെയും കൊണ്ട് മുറിയിലേക്ക് പോയി, മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു…

” ആ ലൈറ്റ് ഒന്ന് ഇട് മുത്തേ ഞാൻ ആ മുഖം കാണട്ടെ… “

ബാലു മെല്ലെ പറഞ്ഞപ്പോൾ തന്നെ മുറിയിൽ വെളിച്ചം പടർന്നു.. പാത്തുവിനെ കൂടാതെ മുറിയിൽ മൂന്ന് നാല് പേരെ കൂടി കണ്ടപ്പോൾ ബാലുവിന് അപകടം മണത്തു. ബാലു എന്തേലും ചെയ്യും മുന്നേ അവിടെ ഉണ്ടായിരുന്നവർ ബാലുവിനെ ബന്ദിയാക്കി കഴിഞ്ഞിരുന്നു..

“നീ അറിഞ്ഞോ എന്റെ ഇക്ക ആത്മഹത്യ ചെയ്തു, എന്തിനാണ് എന്നറിയണ്ടേ നീയും ഞാനും കൂടെ ഉള്ള വീഡിയോ എന്റെ ഇക്ക കണ്ടു, എന്നോട് അതിനെപ്പറ്റി ഒരു വാക്ക് പോലും ചോദിക്കാതെ, ഒന്ന് ദേഷ്യപ്പെടാതെ, രണ്ട് വഴക്ക് പറയാതെ, ആരോടും പരാതിയും പരിഭവവും പറയാതെ എന്റെ ഇക്ക പോയി…. “

പാത്തു ഒഴുകിവന്ന കണ്ണീർ ഇരു കൈകളും കൊണ്ട് തുടച്ചു. ബാലുവിന്റെ വായിൽ തുണി തിരുകി വച്ചിരിക്കുന്നത് കൊണ്ട് അവന് ഒന്നും പറയാൻ കഴിഞ്ഞിരുന്നില്ല..

” എനിക്ക് വേണ്ടി ജീവിച്ച, എന്നെ ജീവന് തുല്യം സ്നേഹിച്ച, ഇക്കയേയും എന്റെ കുടുംബത്തെയും മറന്നു ജീവിച്ചവൾ ആണ് ഞാൻ, എനിക്ക് ഇനി ഈ ലോകത്ത് ജീവിച്ച് ഇരിക്കാൻ അർഹത ഇല്ല, പക്ഷെ എന്റെ അവസ്ഥ ഇനി മറ്റൊരാൾക്കും വരാതെ ഇരിക്കണം എങ്കിൽ നിന്നെ പോലെ ഉള്ളവന്മാർ കൂടെ ഈ ലോകത്ത് നിന്ന് പോണം, നീ പോയാൽ നിന്നെ പോലെ വല വീശി ഇരിക്കുന്ന ഒരുപാട് പേർ വരും എന്നാലും നിന്റെ മരണ വാർത്ത പുറം ലോകം അറിയുമ്പോൾ നിന്നെ പോലുള്ള ഒരാൾ എങ്കിലും ഒന്ന് പേടിക്കും, ഒരു നിമിഷം എങ്കിലും കുടുംബത്തെയും കുട്ടികളെയും മറന്ന് ജീവിക്കുന്ന എന്നെ പോലുള്ള ഒരു പെണ്ണ് എങ്കിലും ഒരു നിമിഷം ചിന്തിക്കും… “

അത് പറഞ്ഞ് പാത്തു ബാലുവിന്റെ അരികിലേക്ക് ചേർന്ന് നിന്നു. അവളുടെ കയ്യിൽ കരുതിയിരുന്ന ക ത്തി അവന്റെ വയറിലേക്ക് ആഞ്ഞു കു ത്തി, അതൊന്ന് കറക്കി അവൾ വലിച്ചൂരി വീണ്ടും ആഞ്ഞു കു ത്തി.. ബാലു ഉച്ചത്തിൽ വിളിച്ചു കൂവാൻ ശ്രമിച്ചു എങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല…

” എനിക്ക് വേണമെങ്കിൽ നിനക്ക് ന്തേലും മരുന്ന് നൽകി മയക്കി കൊല്ലാം പക്ഷെ നീ മരണത്തിന്റെ വേദന അറിഞ്ഞു തന്നെ ചാകണം, അതിനാണ് ഇവരെ യൊക്കെ വിളിച്ചത്, പൈസ കൊടുത്താൽ അവർ തന്നെ കൊല്ലും പക്ഷെ നിന്റെ മരണം എന്റെ കൈകൊണ്ട് തന്നെ ആകണമായിരുന്നു…. “

തറയിലേക്ക് വീണ ബാലുവിന്റെ ചെവിയിൽ പാത്തു അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.. അവന്റെ മ രണം ഉറപ്പ് വരുത്തിയ ശേഷം അവിടെ നിന്നവർ രക്തത്തിൽ കുളിച്ചു കിടക്കുന്ന ബാലുവിന്റെ ശരീരം വലിച്ചെടുത്ത് കൊണ്ട് പോയി..

അവിടെ ഒലിച്ച് ഇറങ്ങിയ രക്തമെല്ലാം തുടച്ചു വൃത്തിയാക്കിയ ശേഷം അവൾ മുറിയിൽ വന്ന് ഇരുന്നു, തണുപ്പുള്ള ആ രാത്രിയിലും അവൾ വല്ലാതെ വിയർത്തിരുന്നു..അവൾ ഡയറി എടുത്ത് അതിൽ ഇങ്ങനെ എഴുതി..

” എനിക്ക് ഇനി ഈ ലോകത്ത് ജീവിക്കാൻ അർഹത ഇല്ല, എന്റെ ഭർത്താവിനെയും കുടുംബത്തെയും മറന്നു ജീവിച്ചവലാണ് ഞാൻ, സോഷ്യൽ മീഡിയയിലെ ചതികുഴികൾ മനസ്സിലാക്കാൻ വൈകിപ്പോയി, പുതിയ പുതിയ സൗഹൃദങ്ങൾ വരുമ്പോൾ അതിൽ ഒളിഞ്ഞിരിക്കുന്ന അപകടം കൂടി മനസ്സിലാക്കാൻ എല്ലാവർക്കും കഴിയട്ടെ,,, എന്റെ ഇക്ക പോയത് പോലെ ഞാനും ഈ ലോകത്ത് നിന്ന് വിടവാങ്ങുന്നു…. “

ആ ഡയറി മേശപ്പുറത്ത് മടക്കി വച്ചിട്ട് അവൾ ഷാൾ എടുത്ത് ഫാനിൽ കുരുക്കിട്ടു… അപ്പോഴും അവളുടെ മൊബൈലിലേക്ക് വല വീശി ഇരിക്കുന്ന പുതിയ ബാലുമാർ മെസേജ് അയച്ചു കൊണ്ടേ ഇരുന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *