മകൾ തൻ്റെ കാമുകനുമായി ഒളിച്ചോടിയപ്പോൾ അയാൾ ഭാര്യയെ കുറ്റപ്പെടുത്തി.നിൻ്റെ വളർത്ത് ദോഷം ,നീ ശ്രദ്ധിച്ചിരുന്നെങ്കിൽ കുടുംബത്തിന് ഇങ്ങനൊരു…….

Story written by Saji Thaiparambu

മകൾ തൻ്റെ കാമുകനുമായി ഒളിച്ചോടിയപ്പോൾ അയാൾ ഭാര്യയെ കുറ്റപ്പെടുത്തി

നിൻ്റെ വളർത്ത് ദോഷം ,നീ ശ്രദ്ധിച്ചിരുന്നെങ്കിൽ കുടുംബത്തിന് ഇങ്ങനൊരു ചീ ത്തപ്പേര് ഉണ്ടാകില്ലായിരുന്നു

അതിന് ഞാൻ മാത്രമല്ലല്ലോ ഉത്തരവാദി? നിങ്ങൾ അവളുടെ അച്ഛനല്ലേ ?നിങ്ങൾക്ക് ശ്രദ്ധിച്ചൂടായിരുന്നോ?

രാവിലെ ജോലിക്ക് പോയി രാത്രിയിൽ തിരിച്ചെത്തുന്ന എനിക്കതിന് എവിടുന്നാ നേരം? നീ ഫുൾ ടൈം വീട്ടിലുള്ള ആളല്ലേ?

കുറ്റങ്ങളെല്ലാം ഭാര്യയുടെ തലയ്ക്ക് കെട്ടിവച്ച് , ക്ഷോഭത്തോടെ
അയാളിറങ്ങിപ്പോയി

ഒരാഴ്ച കഴിഞ്ഞ്, നീറ്റ് എക്സാമിൻ്റെ റിസൾട്ട് വന്നപ്പോൾ, മകൾക്ക് MBBS സീറ്റ് കിട്ടുമെന്നറിഞ്ഞ ഭാര്യ, അയാളെ വിളിച്ച് വിവരം പറഞ്ഞു,

അവൾ എൻ്റെ മകളാണെടീ ,,, അവളുടെ പഠനകാര്യത്തിൽ, ഞാൻ ശ്രദ്ധിച്ചത് കൊണ്ടാണ്, അവൾക്ക് നല്ല റിസൾട്ടുണ്ടായത്,,

ങ്ഹേ, അതിന് നിങ്ങളെപ്പോഴാണ് അവളെ ശ്രദ്ധിച്ചത്? രാവിലെ ജോലിക്ക് പോയി രാത്രിയിലല്ലേ നിങ്ങൾ തിരിച്ചെത്തുന്നത്?മകൾ ഒളിച്ചോടിയത്, എൻ്റെ അശ്രദ്ധ കൊണ്ടാണെങ്കിൽ, അവളിപ്പോൾ റാങ്ക് വാങ്ങിയത്, ഞാനും അവളോടൊപ്പം നന്നായി ഉറക്കമിളച്ചത് കൊണ്ട് തന്നെയാണ്,,

അത് കൊണ്ട് ,എന്നോട് തർക്കിക്കാൻ നില്ക്കാതെ നിങ്ങള് പോയി അവളെ
കൂട്ടികൊണ്ട് വാ ,അവളുടെ സർട്ടിഫിക്കറ്റുകളെല്ലാം ഇവിടെയിരിക്കുവാ ,എന്തായാലും നമ്മൾ ഇത്രയും കഷ്ടപ്പെട്ട് അവളെ പഠിപ്പിച്ചത്, അവളുടെ നല്ല ഭാവിക്ക് വേണ്ടി തന്നെയല്ലേ? ഇഷ്ടമുള്ള പുരുഷനോടൊപ്പം അവള് ജീവിച്ചോട്ടെ ,അതിനോടൊപ്പം അവൾ ഡോക്ടറാകുന്നത് അവൾക്ക് മാത്രമല്ല, നമുക്കും അഭിമാനിക്കാവുന്ന കാര്യമല്ലേ?

നീ പറഞ്ഞതാണ് ശരി,മക്കളുടെ ഭാവി ഭദ്രമാക്കുക എന്നത്, എല്ലാ മാതാപിതാക്കളുടെയും കടമയാണ്, അത് പോലെ തന്നെ, തൻ്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും, മക്കൾക്ക് വിട്ട് കൊടുക്കുന്നത് തന്നെയാണ് നല്ലത്, അല്ലാതെ കഷ്ടപ്പെട്ട് പഠിപ്പിച്ച പേര് പറഞ്ഞ്, മക്കളെ വിവാഹകമ്പോളത്തിൽ വില്പന ചരക്കാക്കുന്നത്, ഒട്ടും ഉചിതമല്ല,,

ഫോണിൽ നിന്നും ഡിലിറ്റ് ചെയ്ത മൊബൈൽ നമ്പർ അയാൾ തൻ്റെ മനസ്സിൽ നിന്നും ചികഞ്ഞെടുത്ത് മകളെ വിളിച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *