മാറ്റാൻ വേണ്ടി തീരുമാനം എടുക്കരുത് അമ്മേ, ഇത് ന്യൂ ഇയർ ന്റെ തലേന്ന് ഞാൻ കണ്ണടച്ചെടുത്ത തീരുമാനങ്ങളല്ല…

ഡിവോഴ്സ്

Story written by VIPIN PG

” മോളെ ,,,, നിന്റെ തീരുമാനത്തിൽ ഒരു മാറ്റവുമില്ലേ “

” മാറ്റാൻ വേണ്ടി തീരുമാനം എടുക്കരുത് അമ്മേ,,, ഇത് ന്യൂ ഇയർ ന്റെ തലേന്ന് ഞാൻ കണ്ണടച്ചെടുത്ത തീരുമാനങ്ങളല്ല,,, ഞാൻ കണ്ണ് തുറന്നു കണ്ട കാഴ്ച്ചകൾ എടുപ്പിച്ച തീരുമാനങ്ങൾ ആണ് “

” മോളെ,,, നീ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്കറിയാം,,, അതിന്റെ മേലെ കണ്ടോളാ ഞാൻ,,, ഞാൻ ഒരു വാക്ക് തിരിച്ചു മിണ്ടീട്ടില്ല,,, അതിനു ധൈര്യം വന്നിട്ടില്ല,, അച്ഛനെ അനുസരിച്ചാണ് ഞാൻ ഇരുപത്തെട്ടു കൊല്ലം ഈ വീട്ടിൽ ജീവിച്ചത് “

” അത് അമ്മയുടെ നിവർത്തി കേട് ന്നേ ഞാൻ പറയൂ,,, എനിക്ക് അതില്ല “

” മോളെ,,, വിനു വിന്റെ പെണ്ണ് വരും ,,, നീ ഇവിടുന്ന് മാറേണ്ടി വരും “

” മോന്റെ ഭാര്യ വരുന്നവരെയേ വീട്ടിൽ മകൾക്ക് സ്ഥാനമുള്ളു ന്ന് എനിക്കറിയാം,,, അവൾ വരാൻ ഞാൻ വെയിറ്റ് ചെയ്യുന്നില്ല ,,, ഞാൻ നാളെ തന്നെ മാറും “

” എങ്ങോട്ട് “

” അത് മാത്രം ചൊരിക്കരുത്,,, എന്നെ സംരക്ഷിക്കാൻ നിങ്ങളെ കൊണ്ട് പറ്റില്ലെങ്കിൽ പിന്നെ എനിക്ക് എന്റെ വഴി “

ഇത് കേട്ടപ്പോൾ സരസ്വതി പൊട്ടി കരഞ്ഞു,,,

” അച്ഛനെ എതിർത്ത് സംസാരിക്കാൻ എനിക്ക് പറ്റൂല മോളെ,,,, കല്യാണം കഴിഞ്ഞ പെണ്ണിനെ വീട്ടിൽ നിർത്താൻ അച്ഛൻ സമ്മതിക്കൂല,,, അച്ഛന് പുറത്ത് ഇറങ്ങി നടക്കണ്ടതാണ്,,, ആള്ക്കാര് ചോദിക്കുമ്പോൾ ഉത്തരം പറയാൻ പറ്റൂല “

അച്ഛനോട് എതിർത്ത് സംസാരിക്കാൻ പറ്റാത്ത അമ്മയോട് കൂടുതൽ സംസാരിക്കാൻ അവൾക്കും തോന്നിയില്ല,,, പിറ്റേന്ന് തന്നെ അനിത വീട്ടിൽ നിന്ന് ഇറങ്ങി,,,

അവൾക്ക് ജോലിയുണ്ട്,,, തല്ക്കാലം ഹോസ്റ്റലിൽ താമസിക്കും,,, ഒരു വീട് നോക്കി വച്ചിട്ടുണ്ട്,,, റെന്റ് ഷെയർ ചെയ്യാൻ ഒരാളെ കിട്ടിയാൽ അങ്ങോട്ട്‌ മാറും,,, അനിത എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു,,,

തൊട്ടടുത്ത ദിവസം അനിത മ്യൂസിക് കൊളജിൽ പോയി,,, പതിവില്ലാതെ അവൾ അണിഞ്ഞൊരുങ്ങി,,, ക്ലാസ്സിൽ വന്ന കുട്ടികൾക്ക് ലഡു വിതരണം ചെയ്തു,,,കുട്ടികൾ വിശേഷം ചോദിച്ചപ്പോൾ പുതിയ ജീവിതത്തിന്റെ തുടക്കമാണെന്ന് അവൾ മറുപടി പറഞ്ഞു,,,

അന്നത്തെ അവളുടെ സ്വരത്തിന് ഇരട്ടി ഗാഭീര്യമായിരുന്നു,,, കുട്ടികൾ അതിശയിച്ചു പോയി,,,

മ്യൂസിക് സ്കൂൾ അല്ലാതെ മറ്റൊരു ജോലി കൂടി അവൾ തിരഞ്ഞു,,,

ഒരു ദിവസം പ്രീത അവളെ കാണാൻ വന്നു,,, പ്രീത വിനുവിന്റെ ഭാര്യയാണ്,,അനിതയുടെ ഏട്ടത്തി,,, അവളോട് തിരികെ വീട്ടിൽ വരാൻ പറയാൻ വന്നതാണ്,,, പ്രീതയുടെ കൈയിൽ കൈ കുഞ്ഞുണ്ട്,,, അഭിമാനം ഇടിഞ്ഞു വീഴുന്നത് കൊണ്ട് ഏട്ടൻ വന്നില്ല ,,, അമ്മ കരഞ്ഞു കരഞ്ഞു ഇല്ലാണ്ട് ആകുമെന്ന് പേടിച്ചിട്ട് അച്ഛൻ സമ്മതിച്ചതാണ്,,, വീട്ടിൽ കേറാനല്ല,,, തൊട്ടടുത്തുള്ള ചായ്‌പ്പിൽ,,,, അവിടെ ഒരാൾക്ക് താമസിക്കുന്ന സ്ഥലമുണ്ട്,,,

അത് കേട്ട് പൊട്ടി ചിരിച്ച അനിത അവരുടെ ക്ഷണം നിരസിച്ചു,,, ആരുടേയും അഭിമാനം തകരണ്ട ,,, കൃത്യമായി വാടക കൊടുത്താൽ വീട്ടിലേക്കാൾ സൗകര്യമുള്ള സ്ഥലത്താണ് അവൾ താമസിക്കുന്നത്,,, ഇവിടെ അവൾ സേഫ് ആണ്,,,

പ്രീത എത്ര നിർബന്ധിച്ചിട്ടും അനിത വീട്ടിലേക്ക് പോകാൻ തയ്യാറായില്ല,,, പകരം വീടിന് റെന്റ് ഷെയർ ചെയ്യാൻ ഒരാളെ കിട്ടിയാൽ പറഞ്ഞു വിടണം എന്ന് മാത്രം പറഞ്ഞു,,,

അന്ന് വീട്ടിൽ തിരികെയെത്തിയ പ്രീത രാത്രിയിൽ കിടക്കയിൽ വിനുവിന്റെ അടിയിൽ ഞെരിഞ്ഞമർന്നു,,, ഇടയിൽ മോൾ ഉണർന്നെങ്കിലും അവന്റെ ആവേശം തണുത്തില്ല,,,

വിയർത്തു കുളിച്ചു കിടന്ന വിനുവിനോട് അനിത വീട്ടിലേക്ക് തിരിച്ചു വരുന്നില്ല ന്ന് പറഞ്ഞപ്പോൾ അത് ഓൾടെ അഹങ്കാരമെന്ന് പറഞ്ഞു വിനു തള്ളി കളഞ്ഞു,,, അവൾക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല,,, കാരണം അനിതയെ പോലെ തന്റേടം കാണിക്കാനോ എതിര് പറയാനോ അവൾക്ക് സ്വന്തമായി നിലനിൽപ്പില്ല,,, ജോലി ഇല്ല,,,

അവിടെ വന്നിട്ട് ആദ്യമായി കിട്ടിയ ജോലിക്ക് വിനു പ്രീതയെ വിട്ടില്ല,,, പിന്നെ അവൾ ജോലിക്ക് ട്രൈ ചെയ്തില്ല,,, അവൾ ആ വീടിന്റെ മകളായി,,, പണ്ട് വിനുവിന്റെ അമ്മ ആയ പോലെ,,,

ദിവസങ്ങൾ മുന്നോട്ട് പോയി,,, അമ്മയ്ക്ക് തീരെ വയ്യാണ്ടായി,,, കൈ കുഞ്ഞിനേയും കൊണ്ട് പ്രീത ആ വീട്ടിലെ കാര്യങ്ങൾ എല്ലാം ചെയ്തു,,,വിനുവിന്റെ കാര്യങ്ങളും അച്ചന്റെ കാര്യങ്ങളും എല്ലാം അവൾ ഒറ്റയ്ക്ക് ചെയ്തു,,, ഒരു കൈ സഹായത്തിന് ആരും വന്നില്ല,,, എല്ലാ ദിവസവും രാത്രി കിടപ്പ് മുറിയിൽ അവൾ വിനുവിന്റെ അടിയിൽ ഞെരിഞ്ഞമർന്നു,,,

ക്ഷീണിച്ചു തളർന്ന ഒരു രാത്രി അവൻ വരുന്നതിന് മുന്നേ അവൾ ഉറങ്ങി പോയി,,, അവളെ വിളിച്ചെഴുന്നേൽപ്പിച്ച വിനു അവളുടെ ഉടുതുണി അഴിച്ചു,,, അവനെ തടഞ്ഞ പ്രീത പറ്റില്ല എന്ന് പറഞ്ഞു,,,, കരണം പുകഞ്ഞു പോകുന്ന അടിയാണ് അവൾക്ക് കിട്ടിയത്,,,

കണ്ണിൽ നിന്ന് ഒലിച്ചിറങ്ങിയ ഉപ്പു രസം അവളുടെ വായിൽ എത്തിയപ്പോഴേക്കും അവൻ കാര്യം കഴിഞ്ഞു തിരിഞ്ഞ് കിടന്നിരുന്നു,,,

പിറ്റേന്ന് കാലത്ത് എഴുന്നേറ്റ പ്രീത കുഞ്ഞിനേയും എടുത്ത് ബാഗ് പാക്ക് ചെയ്തു വീട്ടിൽ നിന്നും ഇറങ്ങി,,,

അവൾ നേരെ പോയത് ഒരു ഫിനാൻസിലേക്കാണ്,,, കൈയിലുള്ള മോതിരം ഊരി പണയം വച്ചു,,, കിട്ടിയ പൈസ കൊണ്ട് അവൾ നേരെ അനിതയുടെ അടുത്തേയ്ക്ക് പോയി ,,,

റെന്റ് ഷെയർ ചെയ്യാൻ തയാറാണ്,,, ജോലിക്ക് പോകാൻ തയ്യാറാണ്,,, കൂടെ നിർത്താമോ എന്ന് ചോദിച്ചു,,, അനിത വീടിന്റെ വാതിൽ പ്രീതയ്ക്ക് വേണ്ടി തുറന്നു കൊടുത്തു,,,

Nb : inspired by The great indian kichen…

Leave a Reply

Your email address will not be published. Required fields are marked *