ചേച്ചിപ്പെണ്ണ്
എഴുത്ത്:-ഷെർബിൻ ആൻ്റണി
ചേച്ചീന്നല്ല വിളിക്കേണ്ടത്……ഈനാംപേച്ചീന്നാ ശരിക്കും വിളിക്കേണ്ടത്.
വെറുതെയല്ലടാ നീ മരപ്പiട്ടിയെ പോലിരിക്കുന്നത്.
പക്ഷേ നമ്മള് തമ്മിൽ കൂട്ടല്ലല്ലോ….
മരപ്പiട്ടീ കൂട്ടാണ്…..
ഇല്ല ഞാൻ കൂട്ടില്ല
അതല്ലെടാ പൊട്ടാ പണഞ്ഞത്, നീ മരപ്പiട്ടിയെ കൂട്ടാണ് ഇരിക്കുന്നു എന്നാടാ അലവiലാതീ…
ദൈവമേ മലയാള അക്ഷരങ്ങൾ വരെ ശത്രുപക്ഷത്താണല്ലോ!
ഞാനും എൻ്റെ സ്വന്തം പെങ്ങളും തമ്മിൽ ചെറുപ്പത്തിൽ ബദ്ധശത്രുക്കളെ പോലായിരുന്നു. നേർക്ക് നേരേ കണ്ടാൽ ഞങ്ങൾ തമ്മിൽ മുട്ടനടിയാണ് എന്നും.
വീട്ടിലെ cid യാണ് ചേച്ചീ, ജന്മനാ മുഖത്ത് കള്ള ലക്ഷണം ഉള്ളത് കൊണ്ട് ഞാനാരാണെന്നിനി പ്രത്യേകിച്ച് പറയണ്ടല്ലോ! അതെൻ്റെ കുഴപ്പമല്ല മാനുഫാക്ചറിംഗ് ഡിഫക്ടാണാല്ലോ.
സാധാരണ സിനിമയിലൊക്കെ സിഐഡി വരുന്നത് കുറ്റകൃത്യത്തിന് ശേഷണമാണെങ്കിൽ ഇവിടെ നേരേ മറിച്ചാണ്. കുറ്റം ചെയ്യാൻ നമ്മളെ പ്രേരിപ്പിച്ച് ആ കുറ്റത്തിൽ പങ്കാളിയായ് കൂടേ കൂടി, കിട്ടുന്നതിൽ നിന്ന് കൈയ്യിട്ട് വാരിയതിന് ശേഷം അപ്പൻ്റേം അമ്മേടേം മുന്നിൽ ഞെളിഞ്ഞ് നിന്ന് എനിക്കെതിരെ തെളിവ് നിരത്തും. ആഭ്യന്തരം അമ്മച്ചിയുടെ കൈയ്യിലാണെങ്കിലും ജഡ്ജിയായ അപ്പൻ്റെ ശിക്ഷയിൽ ഇളവ് കിട്ടാൻ പബ്ളിക് പ്രോസിക്യൂട്ടറെ പോലേ എൻ്റെ കൂടേ നിൽക്കുമായിരുന്നു.
പക്ഷേ അiടി മൂക്കുമ്പോൾ ഈ പ്രോസിക്യൂട്ടർ പലപ്പോഴും നൈസായിട്ട് എസ്കേപ്പ് ആവുമായിരുന്നു. അപ്പൻ്റെ ശിക്ഷ പരിഷ്കൃത സമൂഹത്തിന് ചേരുന്നതേ അല്ലായിരുന്നു. മടല് വെiട്ടി അiടിയെന്ന പുരാതന കലാ രൂപത്തോടായിരുന്നു മൂപ്പർക്ക് കമ്പം.
അമ്മച്ചി പലപ്പോഴും അപ്പനോട് ചോദിക്കുമായിരുന്നു ഇതുങ്ങള് രണ്ടും എൻ്റെ വയറ്റിൽ തന്നെ ഉണ്ടായതാണോന്ന്. ഉറക്കം എണീക്കുന്നത് തന്നെ ഇന്ന് എന്തും പറഞ്ഞ് തiല്ല് കൂടുമെന്നാണ് രണ്ടിൻ്റേം ചിന്ത!
ഒരിക്കൽ ഒരു സന്ധ്യാസമയത്ത് ഞാനും ചേച്ചീം പഠിക്കാൻ ഇരിക്കുവായിരുന്നു. നേർക്ക് നേരേ നോക്കിയാൽ യുദ്ധം പുറപ്പെടുമെന്ന് അറിയാവുന്ന കൊണ്ട് രണ്ട് പേരേം രണ്ട് മുറികളിലേ ഇരുത്തൂ.
കാര്യം ശരി അപ്പൻ എന്നെ എത്ര തiല്ലിയാലും മൂപ്പരായിരുന്നു എൻ്റെ റോൾ മോഡൽ. അതു കൊണ്ടാണല്ലോ ഞാൻ അപ്പൻ്റെ ബീiഡി കെട്ടിൽ നിന്നും മൂപ്പരറിയാതേ ഓരോന്നായ് ഇസ്ക്കി വലിച്ചോണ്ടിരുന്നത്. തുടക്കം മുറി ബീiഡി ആയിരുന്നെങ്കിലും, കാലക്രമേണ ഞാനും പുരോഗതി പ്രാപിച്ചു.ഒരു മുഴു ബീiഡി ഒറ്റയ്ക്ക് വലിച്ച് വായീ കൂടീം, മൂക്കിൽ കൂടിയുമൊക്കെ തീവണ്ടി കണക്കെ പുക ചീറ്റിക്കാൻ അന്നേ ഞാൻ മിടുക്കനായിരുന്നു.
അന്നൊക്കെ പവർ കട്ട് സമയത്തായിരുന്നു എൻ്റെ ഈ അഭ്യാസ പ്രകടനം അരങ്ങേറിയിരുന്നത്.ആ നേരത്ത് വീട്ടില് കുന്തിരിക്കം പുകയ്ക്കുന്നത് കൊണ്ട് ബീiഡീടെ പുക അതിലങ്ങ് ലയിച്ച് പോകുമായിരുന്നു.പ്രകൃതി തരുന്ന ഈ സപ്പോർട്ടായിരുന്നു എൻ്റെ വികൃതിക്ക് മുതൽക്കൂട്ട്.
അങ്ങനെ പഠിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ കരണ്ട് പോയ തക്കം നോക്കി ഞാൻ എൻ്റെ സർക്കസ്സിന് തിരി കൊളുത്തി. എന്നെ പിരിഞ്ഞ് അല്പം നേരം ഇരുന്നാൽ ശ്വാസം മുട്ടലിൻ്റെ അസ്കിതയുള്ള എൻ്റെ കൂടെ പിറപ്പ് ഞാനിരിക്കുന്ന മുറിയുടെ വാതിലിൻ്റെ വിടവിലൂടെ ഒളിഞ്ഞ് നോക്കുന്നത് അറിയാതേ കുന്തിരിക്കത്തിൻ്റെ പുകയും എൻ്റെ വായീന്ന് വരുന്ന കട്ടപ്പുകയും തമ്മിൽ ആ ലിംഗന ബ ദ്ധരാവുകയായിരുന്നു എൻ്റെ മുറിയിൽ.ഇരുട്ടത്ത് മിന്നാമിനുങ്ങിൻ്റെ വെട്ടം പോലേ എൻ്റെ മുഖത്തെ ജ്വാല കണ്ട് ചേച്ചിക്ക് കാര്യം പിടികിട്ടി.
കൈയ്യും കളവുമായ് എന്നെ കസ്റ്റഡിയിൽ ഏല്പിക്കാൻ അടുക്കളയിലേക്ക് പാഞ്ഞു. കിച്ചണിൽ നിന്ന അമ്മച്ചിയെ തവി കണയുമായ് എൻ്റെ മുന്നിൽ കൊണ്ട് വന്ന് നിർത്തിയപ്പോൾ ചേച്ചിക്കുണ്ടായ സന്തോഷം വീഗാ ലാൻഡിൽ ടൂറിന് ചെന്ന പോലായിരുന്നു.
തവി കണകൊണ്ട് വായിലിട്ട് കുiത്ത് കിട്ടിയപ്പോൾ ശ്വാസകോശത്തിനുള്ളിലെ സ്പോഞ്ചിൽ കിടന്ന പുകയൊക്കെ പുറത്തേക്ക് ചാടി. ഇന്നെൻ്റെ കട്ടപ്പുക കാണുമെന്ന് എനിക്ക് ഉറപ്പായി. അടുപ്പിലെ തീ ഒന്ന് ഊതാൻ പറഞ്ഞാൽ പുകയടിച്ച് കണ്ണ് കലങ്ങുമെന്ന് പറഞ്ഞവനാണ് ഇപ്പോ ഉള്ളിലേക്ക് വലിച്ച് കേറ്റുന്നത്. അപ്പനിങ്ങ് വന്നോട്ടേ നിൻ്റെ കാര്യത്തിൽ ഇന്നിവിടെ ഒരു തീരുമാനം ഉണ്ടായിരിക്കുമെടാ കുരുത്തം കെട്ടവനേന്ന് പറഞ്ഞ് കൊണ്ട് തവിക്കണയും പിടിച്ച് വെളിച്ചപ്പാടിനെ പോലേ അമ്മച്ചി നിന്ന് തുള്ളി.
അതോർത്തപ്പോൾ എൻ്റെ ഉള്ളിൽ പുക മാറി തീയ്യായ്. ചേച്ചി അന്നേരം വീഗാലാൻഡിലെ റൈഡും കഴിഞ്ഞ് കൊടൈക്കനാലിലേക്ക് ടൂറിനുള്ള സന്തോഷത്തിലായിരുന്നു. സ്റ്റേഷനിൽ എസ്.ഐ വരാൻ കാത്തിരിക്കുന്ന ഹെഡ് കോൺസ്റ്റബിളിലെ പോലേ ചേച്ചിയും, ജാമ്യം ഇല്ലാ വകുപ്പിൽ സെല്ലിൽ അടച്ച പ്രതിയെ പോലേ ഞാനും ഇരുന്നു!
കൂലി പണിയും കഴിഞ്ഞ് അപ്പൻ എത്തിയതും എഫ്.ഐ.ആറുമായ് അമ്മച്ചിയും മോളും കൂടി ഹാജരായ്. യൂണീഫോം അഴിച്ച് വെക്കും മുന്നേ അടി തുടങ്ങി…..
അതിനുള്ള പ്രതികാരമായ് അപ്പൻ പണിക്ക് പോകുന്നതും നോക്കി കാത്തിരിക്കുവായിരുന്നു ഞാൻ.വയസ്സിൽ എന്നേക്കാൾ മൂത്തതാണെങ്കിലും സൈസില് ഞാനായിരുന്നു മുന്നിൽ. എൻ്റെ കൈയ്യിൽ നിന്ന് രക്ഷപെടാൻ ചേച്ചി പുരക്ക് ചുറ്റും ഓടാൻ തുടങ്ങി….പുറകേ ഞാനും. ചേച്ചീടേ അയ്യോ കൊട്ടും നെലവിളിയും കേട്ട് അമ്മച്ചിയും എൻ്റെ പുറകേ തന്നെ വച്ച് പിടിച്ചു.രണ്ട് റൗണ്ട് കഴിഞ്ഞപ്പോൾ അമ്മച്ചി പത തുപ്പി കോലായിൽ വന്നിരുന്നു. ഒരു റൗണ്ട് കൂടി കഴിഞ്ഞപ്പോൾ എൻ്റേം ഊപ്പാട് ഇളകി ഞാനും കോലായിൽ പോയി മലർന്ന് കിടന്നു. പക്ഷേ അപ്പഴും ഇതൊന്നുമറിയതേ ചേച്ചി പിന്നേം മൂന്നാല് റൗണ്ട് ഓടിക്കൊണ്ട് ഇരിക്കുവായിരുന്നു പുരയ്ക്ക് ചുറ്റും !
ഹാ…. അതൊക്കെ ഒരു കാലം! ഓർക്കുമ്പോൾ കുളിര് കോരുന്നു.
അങ്ങനെ കീരീം പാമ്പ് വേലായുധനുമായിരുന്ന ഞാനും പെങ്ങളും വളർന്നപ്പോഴല്ലേ രസം. ചേച്ചിപ്പെണ്ണിൻ്റെ കല്ല്യാണത്തിന് ശേഷമൊന്നും എനിക്കത്ര ബുദ്ധിമുട്ടൊന്നും ഫീലായില്ല. പക്ഷേ പിന്നീട് അങ്ങോട്ടുള്ള നാളുകളിൽ വിരസതയുടേതാണെന്ന് എനിക്ക് മനസ്സിലാവാൻ തുടങ്ങി.
ചേച്ചി ഇല്ലാതെ വീട് ശരിക്കും ഉറങ്ങിപ്പോയിരുന്നു. ചൂണ്ടി കാണിച്ച് തiല്ല് വാങ്ങി തരാൻ ആളില്ലാതായപ്പോൾ കുറ്റവാസന എന്നിൽ നിന്നും അകന്ന് പോയി. ഒന്നിനും ഒരു ത്രില്ല് ഇല്ലാതായ്. പിന്നീട് ചേച്ചിയും അളിയനും വീട്ടിൽ വരാൻ കാത്തിരിക്കുമായിരുന്നു ഞാൻ.
ഒരിക്കൽ അവര് വന്നതറിഞ്ഞ് ജോലിയും കഴിഞ്ഞ് തിടുക്കത്തിൽ വീട്ടിൽ വന്നതായിരുന്നു ഞാൻ. അമ്മച്ചീം ചേച്ചീം കൂടി കിച്ചണിൽ കുശുകുശുക്കുക യായിരുന്നു അന്നേരം.
അവിടെ എങ്ങനുണ്ടെടി ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ നിനക്ക്….?
അവനില്ലാതേ ഒരു സുഖവും ഇല്ലമ്മച്ചീ…. അവനേം കൂടി അങ്ങോട്ട് കൊണ്ട് പോയാലോന്ന് ആലോചിക്കുവാ ഞാനിപ്പോൾ….
ഇവിടെ കിടന്ന് അiടി ഉണ്ടാക്കിയത് പോരാഞ്ഞിട്ട് ഇനി അവിടേം പോയി തiല്ല് കൂടാനാണോ രണ്ടിനും കൂടി?
അതൊക്കെ കുട്ടികളി മാറാത്ത പ്രായത്തിലല്ലേ അമ്മച്ചീ…. അവനെന്ന് പറഞ്ഞാൽ എനിക്കിപ്പോൾ ജീവനാ. ചില ദിവസം രാത്രിയൊക്കെ ഉറക്കത്തിൽ നിന്ന് ഞെട്ടി എണീറ്റ് കരയും ഞാൻ അവനെ പറ്റി ഓർത്തിട്ട്. അത് കണ്ട് ചേട്ടായി പറയും നേരം ഒന്ന് വെളുക്കട്ടേ നിൻ്റെ പുന്നാര ആങ്ങളയെ പോയി കാണാമെന്ന്!
അത് കേട്ട് എൻ്റെ കണ്ണ് നിറഞ്ഞു, എനിക്കുണ്ടായ അതേ ഫീല് തന്നെയാണല്ലോന്ന് ഓർത്തപ്പോൾ ഞാനങ്ങ് വല്ലാതായി.
എന്നും വിളിയൊന്നും ഇല്ലെങ്കിലും മനസ്സിൽ എന്തേലും സങ്കടം തോന്നിയാൽ ചേച്ചീടെ വിളി വന്നിരിക്കും. എന്താടാ ഒച്ച വല്ലാതിരിക്കുന്നേന്ന് ചോദിച്ച് രണ്ട് ചാട്ടം ചാടുമ്പോൾ ഞാൻ ഹാപ്പിയാകും. നേരേ തിരിച്ചും അങ്ങനൊക്കെ തന്നെയാണ്. കല്ല്യാണം കഴിഞ്ഞിട്ട് എത്രയോ വർഷങ്ങൾ ആയെങ്കിലും ഇന്ന് വരെ ഒരു പരാതിയോ സങ്കടമോ ഞങ്ങളോട് പറഞ്ഞിട്ടില്ല. ഉണ്ടാകാഞ്ഞിട്ടല്ല, ഞങ്ങള് വിഷമിക്കുമെന്ന് കരുതിയാവും!
ഇന്ന് എൻ്റെ മക്കള് തമ്മിൽ തല്ല് കൂടുമ്പോൾ അമ്മച്ചി പറയും നിൻ്റെയൊക്കെ സ്വഭാവത്തിന് ഇതൊന്നും പോരാന്ന്….