മേനകയും യൗവനകാലഘട്ടത്തിൽ അതീവസുന്ദരി തന്നെയായിരുന്നു, നിത്യവും നടരാജ വിഗ്രഹത്തിൽ മാല ചാർത്തി ഉപാസിച്ചിരുന്ന നർത്തകി…

ചിലങ്ക

എഴുത്ത്: ഗീതു അല്ലു

ഭൂമിയിലെ സകല സൗന്ദര്യവും നൽകി ആണ് ദൈവം അവളെ സൃഷ്ട്ടിച്ചതു…ശെരിക്കും ഒരു ദേവതയെ പോലെ ഐശ്വര്യവും കുഞ്ഞു കുട്ടികളെ പോലെ നിഷ്കളങ്കതയും നിറഞ്ഞ പെൺകുട്ടി. എതൊരു പുരുഷന്റെയും ഉള്ളിൽ മോഹത്തിന്റെ മണിനാദം മുഴക്കുന്ന ചിലങ്കയെന്ന പെണ്ണ് എന്നാൽ സമൂഹം വെറുമൊരു വേ ശ്യയുടെ മകൾ ആയി മാത്രമേ അവളെ കണ്ടിരുന്നുള്ളൂ….

കാരണം മറ്റൊന്നുമായിരുന്നില്ല അവൾ ജനിച്ചത് ഒരു അ ഭിസാരികയുടെ മകൾ ആയിട്ടു തന്നെയായിരുന്നു…..

ഇത് ചിലങ്കയുടെ കഥയല്ല. അവളുടെ അമ്മ മേനകയുടെ കഥയാണ്…ദാസിത്തെരുവിലെ മേനകയെന്നു പേരുള്ള അവളുടെ അമ്മയുടെ

മേനകയും യൗവനകാലഘട്ടത്തിൽ അതീവസുന്ദരി തന്നെയായിരുന്നു… നിത്യവും നടരാജ വിഗ്രഹത്തിൽ മാല ചാർത്തി ഉപാസിച്ചിരുന്ന നർത്തകി… മേനക ചിലങ്കയണിഞ്ഞാൽ പ്രപഞ്ചത്തിലെ സകല നാദവും താളവും അവളുടെ ചിലങ്കയിലേക്ക് ആവാഹിക്കപ്പെടും ….

സ്വയം മറന്നു നൃത്തം ചെയ്യാറുള്ള അവളെ പലരും പല രീതിയിൽ മോഹിച്ചു…എന്നാൽ അവളുടെ പ്രണയം ദേവരാജനോട് മാത്രമായിരുന്നു… ദേവരാജന്റെ ലോകം സംഗീതവും മേനകയും മാത്രം ആയിരുന്നു….. ആരോരും ഇല്ലാത്ത അയാൾ മേനകയെ അകമഴിഞ്ഞ് സ്നേഹിച്ചിരുന്നു…. നാവിൽ സരസ്വതി ദേവിയെ പ്രതിഷ്ഠിച്ച പുരുഷൻ…..

ദേവരാജനെയും നൃത്തത്തെയും മാത്രം പ്രണയിച്ചു മേനക ജീവിച്ചു…

അങ്ങനെയിരിക്കെ മേനകയും ദേവരാജനും തമ്മിലുള്ള പ്രണയം അവളുടെ വീട്ടിൽ അറിഞ്ഞു… വീട്ടുകാരുടെ ശക്തമായ എതിർപ്പുകൾ വകവയ്ക്കതെ അവർ ഒരുമിച്ചു…. മേനകയുടെ കയ്യിൽ അന്ന് ആകെ ഉണ്ടായിരുന്ന സമ്പാദ്യം അവളുടെ ചിലങ്ക മാത്രമായിരുന്നു… അവർ രണ്ടു പേരും ചെന്നെത്തിപ്പെട്ടത് ബോംബയിലും.

കുറച്ചു കഷ്ട്ടപ്പെട്ടിട്ടാണെങ്കിലുംഒരു താമസം സ്ഥലം തരപ്പെടുത്തി ഒപ്പം ദേവരാജനു ഒരു ജോലിയും…..

ബുദ്ധിമുട്ട് ഒരുപാടുണ്ടായിട്ടും ഉള്ളതിലവർ സന്തോഷം കണ്ടെത്തി ജീവിച്ചു…..

മേനക തന്റെ നൃത്തച്ചുവടുകളെ ആ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടുകയായിരുന്നു.

കുറച്ചു നാളുകൾക്കു ശേഷം ദേവരാജനിൽ പല പല മാറ്റങ്ങളുമവൾ കണ്ടു തുടങ്ങി… ആദ്യമൊന്നും അവളത് കാര്യമാക്കിയില്ല….

പിന്നീടാണത് സംഭവിച്ചത് ഒരു ദിവസം ദേവരാജൻ വീട്ടിലേക്കു വന്നത് തന്റെ സുഹൃത്തിനൊപ്പം കുടിച്ചു ബോധമില്ലാതെയായിരുന്നു…..

ദേവരാജനെ മുറിക്കുള്ളിൽ കിടത്തിയ ശേഷം തിരിച്ചെത്തിയ ആ സുഹൃത്തു മേനകയെ പ്രാ പിക്കാൻ ശ്രമിച്ചു… ശക്തമായി എതിർത്ത മേനകയെ അയാൾൾ ബലമായി തന്നെ തന്റെ ആഗ്രഹ പൂർത്തീകരനത്തിന് ഇരയാക്കി. ഇരുളടഞ്ഞ ആ നാൽച്ചുവരുകൾക്കുള്ളിൽക്കിടന്നവൾ ഉച്ചത്തിൽ നിലവിളിച്ചെങ്കിലും ആ ശബ്ദവീചികൾ ചെവികൊള്ളുവാൻ തന്റെ ഭർത്താവിനു പോലും ശേഷിയുണ്ടായിരുന്നില്ല

പിറ്റേന്ന് ബോധം വന്നു ഉണർന്ന ദേവരാജനോട് നടന്നതെല്ലാമപ തുറന്നു പറഞ്ഞെങ്കിലും അയാളിൽ നിന്നും ഉണ്ടായ പ്രതികരണം അവളെ വല്ലാതെ തളർത്തി….

ഭൂമി പിളർന്നു പോകുന്ന വേദനയോടെ അവൾ തിരിച്ചറിഞ്ഞു… തന്റെ ഭർത്താവ് തന്നെയാണ് തന്നെ കാണിക്ക വെച്ചത് എന്ന്…

ഈ പ്രവൃത്തികൾ പിന്നീടുള്ള ദിവസങ്ങളിലും തുടർന്നു…. ഓരോ ദിവസവും പലർക്കൊപ്പം കിടക്ക പ ങ്കിടാൻ അവൾ നിർബന്ധിത ആയി….. ശരീരം കൊണ്ട് അ ശുദ്ധ ആയ അവൾ ചിലങ്ക ഉപേക്ഷിച്ചു….

കുറച്ചു ദിവസങ്ങൾക്കു ശേഷം അവൾക്കു മറ്റൊരു തിരിച്ചറിവ് കൂടെ ഉണ്ടായി…അവൾ ഒരു അമ്മ ആകാൻ പോകുന്നു….. ഇതറിഞ്ഞ ദേവരാജൻ പറഞ്ഞത് അച്ഛൻ ആരെന്നു ഉറപ്പില്ലാത്ത ആ കുഞ്ഞിനെ കൊന്നു കളയാനായിരുന്നു…..തന്റെ കുഞ്ഞിനെ നശിപ്പിക്കാൻ ശ്രമിച്ചാൽ ഒരു തുണ്ടു കയറിൽ താൻ ജീവിതമവസാനിപ്പിച്ചു കളയുമെന്ന ഭീഷണി അയാളിൽ ഭീതി പടർത്തി ഒമ്പതാം മാസത്തിൽ മേനക ഒരു പെൺകുഞ്ഞിനു ജന്മം നൽകി ഓമനത്വമുള്ള ആ പിഞ്ചോമലക്കവൾ ചിലങ്ക എന്നു നാമകരണം ചെയ്തു.

ജീവിക്കാനുള്ള മാർഗം മുട്ടി നിന്നപ്പോൾ ദേവരാജൻ അവരെയും കൊണ്ട് ആന്ധ്രയിലെ ദാസിത്തെരുവിലേക്ക് ചേക്കേറിയത് ജീവിക്കാനുള്ള വരുമാനമാർഗ്ഗം തേടിത്തന്നെയായിരുന്നു

ദാസിത്തെരുവിന്റെ പ്രത്യേതയെന്തെന്നാൽ അവിടെ ശരീരം പ ണയം വെച്ചു ജീവിക്കുന്ന പെൺകൊടികളുടെ നാടാണെന്നതാണ് ദേവരാജന്റെ ഭീഷണിയിലവളാ തൊഴിലിനെ സ്വീകരിച്ചു

ചിലങ്കയുടെ കളിചിരികൾ ദേവരാജനും ആസ്വദിച്ചിരുന്നു ഋ തുമതിയാകും വരെ ഒരു അച്ഛനെന്ന സ്ഥാനം വളരെ ഭംഗിയായ് തന്നെയാണയാൾ നിർവ്വഹിച്ചതും അതുകൊണ്ടുതന്നെ ദേവരാജന്റെയെല്ലാം കൽപ്പനകളും ശിരസ്സു കുനിച്ചു കൊണ്ട് മേനക നിർവ്വഹിച്ചു കൊടുക്കുകയായിരുന്നു

എങ്കിലും അയാളിലുളവായിരുന്ന മാറ്റങ്ങൾ അവൾ വളരെ വേഗത്തിൽ തന്നെ തിരിച്ചറിഞ്ഞു സ്വന്തം മകളെ നോക്കുന്ന കണ്ണിൽ കാ മം കത്തി ജ്വലിച്ചപ്പോൾ അടുക്കളപ്പുറത്തെ നീളൻ മഴുവിനവൾ ദിനംപ്രതി മൂർച്ച കുട്ടിക്കൊണ്ടിരുന്നു

ചീഞ്ഞളിഞ്ഞ വിയർപ്പിലെ മദ്യത്തിന്റെയും ബീഡിയുടെയും കുമ്മലടിച്ച ജീവിതത്തിൽ നിന്നും ഒരു മോചനം അവളും ആഗ്രഹിച്ചിരുന്നു എങ്കിലും തന്റെ മകളേയോർത്തവൾ പതിയെ പിൻമാറി നിന്നു… പതിനാറു തികഞ്ഞ തന്റെ മകളുടെ അരികിലേക്ക് തന്റെ ഭർത്താവ് പറഞ്ഞയച്ച പടുക്കിളവനെ കണ്ടപ്പോളാണവൾ പ്രതികരിച്ചതും

മൂർച്ചയുള്ള മഴുവെടുത്തവൾ ഉറഞ്ഞാടിയപ്പോഴും ദേവരാജന്റെ മുഖത്ത് പുച്ഛത്തോടുള്ളൊരു പുഞ്ചിരിയാണ് നിലകൊണ്ടത്

ഭയന്നു വിറച്ച ആ പടുക്കിളവന്റ വിരൽപ്പാടു മാത്രമേ മുറ്റത്തെ മെഴുകിയിട്ട കളത്തിൽ കണ്ടുള്ളോ, ആത്മദൈര്യത്തിന്റെ മികവിലയാൾ ചിലങ്കയെക്കയറിപ്പിടിക്കുമ്പോൾ ഒരിക്കലുമയാൾ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല തന്റെ പ്രിയ പത്നി തന്റെ മാ റിടം വെട്ടിപിളർത്തുമെന്ന്

പേടിച്ചിരണ്ട ചിലങ്കയെ മാറോടു ചേർത്തു പിടിച്ചപ്പോൾ അവളുടെ മുഖത്തു കൂടി അയാളുടെ ദുഷിച്ച രക്തം ഊർന്നിറങ്ങുന്നുണ്ടായിരുന്നു

തന്റെ സാരിത്തലപ്പു കൊണ്ട് ചിലങ്കയുടെ മുഖം തുടക്കുമ്പോഴും ഏങ്ങിയേങ്ങിക്കരഞ്ഞ ചിലങ്കയുടെ കണ്ണുനീർത്തുള്ളികൾ കവിളിണയിലെ രക്തക്കറയിലൂടെ നേർരേഖയിലൊലിച്ചിറങ്ങി

ആ കണ്ണുനീരിനെ ഒപ്പിയെടുത്തു കൊണ്ട് ഭാസിത്തെരുവിലേക്കിറങ്ങിയവൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു

“ദാസിത്തെരുവിലെ നിയമമീ മേനക തിരുത്തിക്കുറിക്കുന്നു മാനം വിൽക്കാതെയിനി ജീവിക്കും ഞാൻ, എന്റെ മകളുടെ ചാരിത്ര്യം സൂക്ഷിക്കും ഞാൻ, കൊത്തിപ്പറിക്കാനിനിയാരും വരണ്ട കഴുത്തറുക്കുവാൻ ഈ മഴു തന്നെ ധാരാളം “

പഴയ ഒരു എഴുത്താണ് 😌😌

Leave a Reply

Your email address will not be published. Required fields are marked *