മോളിയാന്റിയുടെ സംസാരം പകുതിയില്‍ കേട്ടുകൊണ്ട് അടുക്കളയില്‍ നിന്നും വിയര്‍ത്ത് കുളിച്ച് ഹാളിലേക്ക് വന്ന മോളിയാന്റിയുടെ കെട്ടിയോനായ കറിയാച്ചന്‍ തിരക്കി……

നായപുരാണം

എഴുത്ത്:-അരവിന്ദ് മഹാദേവന്

” എടീ നീയറിഞ്ഞോ ടൂവീലറിന് കുറുകെ ചാടിയ പെറ്റിനെ തoല്ലിക്കൊiന്നെന്ന് , അതും അപകടം പറ്റിയയാള്‍ എണീറ്റ് പോയതിന് ശേഷം അവിടെ കൂടി നിന്ന ചില എമ്പോക്കി ചെക്കന്മാരാണത്രേ ആ ക്രൂരത ചെയ്തതെന്ന് ” നാ യ സംരക്ഷണ സംഘടനയുടെ പ്രസിഡന്റായ മോളിയാന്റി ടീവിയില്‍ നിന്നും കണ്ണെടുക്കാതെ ടോം ആന്റ് ജെറി കണ്ടുകൊണ്ട് കൂളിംഗ് ഗ്ലാസ്സ് ഒന്നുകൂടി ശരിയാക്കി മുഖത്തുറപ്പിക്കുന്നതിനിടയില്‍ സെക്രട്ടറി ആയ കല്യാണിക്കൊച്ചമ്മയോട് ഫോണില്‍ പറഞ്ഞു.

” നീയിതാര് പെറ്റെണീറ്റ കാര്യമാ കൊച്ചേയിങ്ങനെ വിളിച്ച് കൂവുന്നത് “

മോളിയാന്റിയുടെ സംസാരം പകുതിയില്‍ കേട്ടുകൊണ്ട് അടുക്കളയില്‍ നിന്നും വിയര്‍ത്ത് കുളിച്ച് ഹാളിലേക്ക് വന്ന മോളിയാന്റിയുടെ കെട്ടിയോനായ കറിയാച്ചന്‍ തിരക്കി.

” ദേ മനുഷ്യാ സംസാരിക്കുന്നതിനിടയില്‍ ഒളിഞ്ഞ് കേട്ടോണ്ട് വന്നേച്ച് വല്ലതും കണകൊണാന്ന് പറഞ്ഞാലുണ്ടല്ലോ , അടിച്ച് ഷേപ്പ് ഞാന്‍ മാറ്റും “

ഇരിപ്പിടത്തില്‍ നിന്നും ചാടിയെണീറ്റുകൊണ്ട് കറിയാച്ചന് നേരെ വിരല്‍ ചൂണ്ടി മോളിയാന്റി ആക്രോശിച്ചു.

മോളിയാന്റിയുടെ ഭാവമാറ്റം ശ്രദ്ധിച്ച കറിയാച്ചന്‍ താനൊന്നുമറിഞ്ഞില്ലേയെന്ന ഭാവത്തില്‍ ഉടുത്തിരുന്ന കൈലിമുണ്ടില്‍ മുഖമമര്‍ത്തി തുടച്ചുകൊണ്ട് അടുക്കളയിലേക്ക് തന്നെ ഉള്‍വലിഞ്ഞു.

” പ്രസിഡന്റേ എവിടാ സംഭവം , അടിയന്തിരമായി മീറ്റിംഗ് വിളിച്ചുകൂട്ടി നമുക്ക് ശക്തമായി പ്രതിഷേധിക്കണ്ടേ “

മറുതലയ്ക്കല്‍ നിന്നും കല്യാണിക്കൊച്ചമ്മയുടെ ആവേശം തുളുമ്പിയൊഴുകുന്ന ശബ്ദം മോളിയാന്റിയുടെ ചെവിയിലെത്തി.

” അതുപറയാനാ ഞാന്‍ നിന്നെ വിളിച്ചത് , വാട്സ് ആപ്പ് ഗ്രൂപ്പില്‍ ലൊക്കേഷനും സംഭവുമൊക്കെ ഞാനിപ്പോഴിടാം , നീയെല്ലാവരേയും ഫോണില്‍ ബന്ധപ്പെട്ട് സംഭവ സ്ഥലത്തേക്ക് വരാന്‍ പറയ് , കൂട്ടത്തില്‍ നമ്മുടെ വാര്‍ത്തകള്‍ കൊടുക്കാറുള്ള ആ ഓണ്‍ലൈന്‍ ന്യൂസ് ചാനലുകാരേയും വിളിച്ചേക്ക് “

ടീവി ഓഫ് ചെയ്തുകൊണ്ട് മോളിയാന്റി പറഞ്ഞു.

” അക്കാര്യം ഞാനേറ്റൂ പ്രസിഡന്റേ , ഒരു മണിക്കൂറില്‍ ഞാനെല്ലാവരേയും കൂട്ടി നമ്മള്‍ സ്ഥിരം കൂടാറുള്ള ക്ലബ്ബിലേക്കെത്താം , അവിടുന്ന് സംഭവസ്ഥലത്തേക്ക് പോകാം “

കല്യാണിക്കൊച്ചമ്മയുടെ ആവേശം പരിധി വിട്ടിരുന്നു.

” എന്നാല്‍ അങ്ങനായിക്കോട്ടെ , നീ വെച്ചേക്ക് ” കോള്‍ കട്ട് ചെയ്തതിന് ശേഷം മോളിയാന്റി മേക്കപ്പ് മുറിയിലേക്കോടി.

☆☆☆☆☆☆☆☆☆

” താനൊക്കെ എന്ത് മനുഷ്യരാടോ , മിനിമം സഹജീവി സ്നേഹമെങ്കിലും വേണ്ടേ , ഒരു പാവം മിണ്ടാപ്രാണിയെ തiല്ലിക്കൊiല്ലാന്‍ തനിക്കൊക്കെ ആരാണധികാരം തന്നത് ? മനുഷ്യരെ പോലെ തന്നെ ഈ ഭൂമി അവര്‍ക്കും കൂടിയുള്ളതാണ് “

ചുറ്റും കൂടി നിന്നവരോട് ഉച്ചത്തില്‍ കയര്‍ത്തുകൊണ്ട് കഴുത്തിലണിഞ്ഞ തുടല് പോലെയുള്ള മാലയില്‍ തടവുന്നുതിനിടയില്‍ മോളിയാന്റി ഒളിക്കണ്ണുകളാല്‍ ക്യാമറയെ കടാക്ഷിച്ചു.

” എന്റെ പൊന്ന് ചേച്ചീ ആ പട്ടിയാണേല്‍ ഈ നാടുമുഴുവന്‍ ശല്യമാണ് , സ്കൂളില്‍ പോയി വരുന്ന എത്ര കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്നറിയാമോ ? അതും പോരാതെയാണ് ടൂവീലറില്‍ പോകുന്ന ആള്‍ക്കാരെ വിടാതെ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നത് , സഹികെട്ടിട്ടാകും പിള്ളേരിങ്ങനെ ചെയ്തത് , അതിനിത്ര പ്രശ്നമാക്കാനുണ്ടോ “

ആള്‍ക്കൂട്ടത്തില്‍ നിന്നും മുന്നിലേക്ക് വന്ന ഒരു യുവതി മോളിയാന്റിയോടായി പറഞ്ഞു.

” തiല്ലിക്കൊiന്നതിന് ശേഷം ന്യായീകരണം പറയുന്നോ ? എന്താ എന്താ തന്റെ പേര് “

ക്യാമറക്കണ്ണുകള്‍ മോളിയാന്റിയെ ഫോക്കസ് ചെയ്യുന്നതില്‍ അസൂയ മൂത്ത കല്യാണിക്കൊച്ചമ്മ മുന്നിലേക്കോടി വന്ന് യുവതിയോട് ഉച്ചത്തില്‍ കയര്‍ത്തു.

” സീമേച്ചീ ഇതേ കാര്യം തന്നെ ഇവരോട് പലവട്ടം ഞങ്ങള്‍ പറഞ്ഞതാണ് തലയില്‍ കയറണ്ടേ , ഇവര്‍ക്ക് നമ്മളെയൊക്കെ സ്റ്റേഷനില്‍ കയറ്റിയേ മതിയാവത്തൊള്ളെന്ന് “

കൂടി നിന്നവരിലൊരു യുവാവ് യുവതിയെ പേരഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

” അതേടാ ആ മിണ്ടാപ്രാണിയെ തiല്ലിക്കൊkന്ന എല്ലാത്തിനെയും ഞങ്ങള്‍ അഴിയെണ്ണിക്കും , അവര്‍ക്കുവേണ്ടിയും ചോദിക്കാനാളൊക്കെയുണ്ടെന്ന് നിന്നെയൊക്കെ അറിയിച്ച് തരാം “

മോളിയാന്റി യുവാവിന് നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് വിറപൂണ്ടു.

” സുമേഷേ താന്‍ സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞില്ലേ ? ഒന്നുകൂടി വിളിച്ചിട്ട് പെട്ടെന്ന് വരാന്‍ പറയ് “

നായസംരക്ഷണ സമിതിയുടെ ട്രെഷര്‍ ആ കുസുമം കുണ്ടറയില്‍ സംഘനാംഗമായ സുമേഷിനോടായി പറഞ്ഞു.

” നിങ്ങളിത്രയും പ്രശ്നമുണ്ടാക്കാനായി ഇവിടെന്താണ് ചേച്ചീ സംഭവിച്ചത് ? നാട്ടുകാര്‍ക്കുപദ്രവകാരിയായ ഒരു പട്ടിയെ ത iല്ലിക്കൊ iന്നുവെന്നതോ ? ആ നശിച്ച പട്ടി കാരണം ആ ടൂവീലറില്‍ പോയ ആളുടെ ജീവന് അപകടം പറ്റിയെങ്കില്‍ ഈ വന്ന നിങ്ങളിലാരെങ്കിലും ഉത്തരം പറയുമായിരുന്നോ ? നിങ്ങളെ പോലുള്ളവര്‍ കാരണമാണ് തെരുവുനായ ശല്യം രൂക്ഷമായിട്ടും പലരും കണ്ണടയ്ക്കുന്നത് “

കല്യാണിക്കൊച്ചമ്മയോടായി സീമ പറഞ്ഞു.

” വാഹനമോടിക്കുമ്പോള്‍ കണ്ണ് റോഡിലേക്കല്ലാതെ ആകാശത്ത് വെച്ചാല്‍ പലതും സംഭവിച്ചെന്നിരിക്കും , അതിന് നായയെന്ത് പിiഴച്ചു , സീമയെന്നല്ലേ നിന്റെ പേര് , ആദ്യം പരാതിയില്‍ നിന്റെ പേര് തന്നെ വെക്കും നോക്കിക്കോ “

കല്യാണിക്കൊച്ചമ്മ സീമയുടെ നേരെ വിരല്‍ ചൂണ്ടി ഭദ്രകാളിയായി മാറി.

” പിന്നേ നിങ്ങളെല്ലാവരും ചേര്‍ന്ന് ഞങ്ങളെയങ്ങുലത്തും , ഒന്ന് പോ പെണ്ണുമ്പിള്ളേ , ഡേ ഡേ ഇവറ്റകളെയും വിളിച്ചോണ്ട് ക്യാമറയും കോ പ്പു മെടുത്തോണ്ട് വേഗം സ്ഥലം വിട്ടോ , അല്ലേല്‍ എല്ലാം തiല്ലി നുറുക്കി തോട്ടില്‍ കളയും “

ആള്‍ക്കുട്ടത്തില്‍ നിന്നും ഒരു യുവാവ് മുണ്ടും മടക്കി കുiത്തി ഓണ്‍ലൈന്‍ ന്യൂസിലെ ക്യാമറമാന്റെ മുന്നിലെത്തി.

” സ്ത്രീകളെ അപമാനിക്കുന്നോടാ ചെiറ്റേ “

യുവാവിന് നേരെ കൈയ്യോങ്ങിക്കോണ്ട് മോളിയാന്റി പാഞ്ഞ് ചെന്നു.

” കൈയ്യാങ്കളി വേണ്ട ചേച്ചീ , ഇത്രയും നേരം മാന്യമായാണ് നിങ്ങളോട് സംസാരിച്ചത് , ഇനിയതുണ്ടാകില്ല “

യുവാവിനും മോളിയാന്റിയുടെയും ഇടയില്‍ കയറി മോളിയാന്റിയുടെ കൈതട്ടി മാറ്റിക്കൊണ്ട് സീമ കടുത്ത ശബ്ദത്തില്‍ പറഞ്ഞു.

അപ്പോഴേക്കും സൈറണ്‍ മുഴക്കി കൊണ്ട് പോലീസ് വാഹനം അവിടേക്കെത്തി.

പെട്ടെന്ന് അവിടമാകെ ഒരു നിശ്ബദത പരന്നു.

മോളിയാന്റി വേഗം പോലീസ് വാഹനത്തിനരികിലേക്ക് ഓടിച്ചെന്നു.

ഇരുഭാഗത്തിനും പറയാനുള്ളത് മുഴുവന്‍ എസ്ഐ കൃത്യമായി കേട്ടു.

” മാഡം , ആരൊക്കെ ചേര്‍ന്നാണ് നാiയയെ തiല്ലിക്കൊiന്നതെന്ന് അറിയില്ലല്ലോ , ആരൊക്കെ ചേര്‍ന്നാണത് ചെയ്തതെന്ന് തെളിഞ്ഞാല്‍ ഷുവറായും ഞാന്‍ കേസെടുക്കാം “

മോളിയാന്റെ നോക്കി അനുനയസ്വരത്തില്‍ എസഐ പറഞ്ഞു.

” അതുമതി സാര്‍ , കര്‍ശനമായ നടപടിയെടുക്കണം “

ചുറ്റും കൂടി നിന്നവരെ വിജയിയുടെ ഭാവത്തില്‍ നോക്കിക്കൊണ്ട് മോളിയാന്റി പറഞ്ഞു.

” അതുമാത്രം പോര സാര്‍ , ദേ ആ നില്കുന്നവന്‍ ഞങ്ങളുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു , അതിനെതിരെയും നടപടി വേണം “

കല്യാണിക്കൊച്ചമ്മ കയര്‍ത്തുകൊണ്ട് വന്ന യുവാവിന് നേരെ വിരല്‍ ചൂണ്ടി ക്കൊണ്ട് എസ്ഐയുടെ മുന്നിലേക്കെത്തി.

” അങ്ങനെയും സംഭവിച്ചോ ? കേറെടാ ജീപ്പിലേക്ക് “

ആരും ശ്രദ്ധിക്കാത്ത രീതിയില്‍ യുവാവിനെ നോക്കി കണ്ണിറുക്കിക്കൊണ്ട് എസ്ഐ പറഞ്ഞു.

” അവനെ ഞാന്‍ നല്ലരീതിയില്‍ ഒന്ന് ഉപദേശിച്ച് വിട്ടേക്കാം “

എസ്ഐ കല്യാണിക്കൊച്ചമ്മയുടെ നേരെ തിരിഞ്ഞു.

അനന്തരം ആള്‍ക്കൂട്ടത്തെ പൂര്‍ണ്ണമായി പിരിച്ച് വിട്ടതിന് ശേഷം പോലീസ് വാഹനം മടങ്ങി.

☆☆☆☆☆☆☆☆☆☆☆☆

ഞായറാഴ്ച

തീന്‍മേശയില്‍ വറുത്ത് വെച്ചിരുന്ന ചിക്കനും മട്ടനും ബീഫുമൊക്കെ രുചിച്ച് കഴിക്കുന്നതിനിടയില്‍ മോളിയാന്റിയുടെ പറമ്പില്‍ നിന്നും കുറേ നായ്ക്കളുടെ കൂട്ടം കൂടിയുള്ള കടിപിടിയുടെ ശബ്ദം മുഴങ്ങി കേട്ടു.

” എന്റെ മാതാവേ “

ചിക്കന്‍ കാല് പാത്രത്തിലേക്കിട്ടുകൊണ്ട് മോളിയാന്റി പുറത്തേക്കോടി.

പുറത്ത് മോളിയാന്റിയുടെ വളര്‍ത്ത് നായകളായ ലാബ്രഡോറും പൊമേറിയനും തെരുവുനായകളുടെ കiടിയേറ്റ് അവശനിലയിലായിരുന്നു.

പറമ്പിലാണേല്‍ എട്ടോളം വരുന്ന തെരുവുനായ സംഘം ആകെ നാശംവിതച്ചു കൊണ്ട് ഉച്ചത്തില്‍ കുരച്ച് നടക്കുന്നുമുണ്ട് .

മോളിയാന്റി ഭയത്തോടെ വീട്ടില്‍ കയറി വാതിലടച്ചു.

അപ്പോഴേക്കും മോളിയാന്റിയുടെ ഇരുഫോണുകളിലും , വീട്ടിലെ ലാന്റ് ലൈനിലും തുരുതുരെ കോളുകള്‍ വരാന്‍ തുടങ്ങി .

കോളെടുത്ത മോളിയാന്റിയെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു കാത്തിരുന്ന് ,
മോളിയാന്റിയുടെ നായസംരക്ഷണ സംഘത്തിലെ എല്ലാ അംഗങ്ങളുടെ വീടുകളിലും തെരുവ് നായ ശല്യമാണത്രേ..

തങ്ങള്‍ക്കാരോ മനപ്പൂര്‍വ്വം പണി തന്നതാണെന്ന് മനസ്സിലാക്കിയ മോളിയാന്റിയും സംഘവും നേരെ സ്റ്റേഷനിലേക്കെത്തി.

” ഇത് മനപ്പൂര്‍വ്വമാണ് സാര്‍ , ഏകദേശം ആറ് ലക്ഷം രൂപയോളം വരുന്ന ഞങ്ങളുടെ പെറ്റ്സിനെയാണ് ആ നശിച്ച തെരുവുനായകള്‍ കൊiല്ലാറാക്കിയതും കൊiന്നതും “

മോളിയാന്റി നെഞ്ചില്‍ കൈവെച്ചുകൊണ്ട് എസ്ഐയോട് പറഞ്ഞു.

” നായകള്‍ ചെയ്യുന്ന കാര്യത്തിന് ഞാനെങ്ങനെ കേസെടുക്കാനാണ് മാഡം “

എസ്ഐ ചിരിയുള്ളിലടക്കിക്കൊണ്ട് ചോദിച്ചു.

” ഇതങ്ങനല്ല സാര്‍ , അവറ്റകളെയെല്ലാം ആരോ ഞങ്ങളുടെ വീടുകളിലേക്ക് കൃത്യമായ പ്ലാനോടെ കൊണ്ട് വിട്ടതാണ് “

മോളിയാന്റിയുടെ ശബ്ദത്തിന് പഴയ ജീവനുണ്ടായിരുന്നില്ല.

” അന്ന് നിങ്ങള്‍ വിളിച്ചപ്പോള്‍ ഞങ്ങള്‍ വന്നു , പ്രശ്നപരിഹാരമുണ്ടാക്കി , ആരാണ് നിങ്ങളുടെ വീടുകളില്‍ നായകളെ കൊണ്ടുവിട്ടുവെന്നതിന് എന്തേലും തെളിവുണ്ടോ ? വീഡിയോയോ ദൃക്സാക്ഷികളോ എന്തെങ്കിലും , ഇല്ലാത്ത പക്ഷം ഞങ്ങളെ ശല്യം ചെയ്യാതെ പുറത്ത് പോകണം , ഇവിടെ നൂറുകൂട്ടം കേസുകളുണ്ട് “

എസ്ഐ ശബ്ദം കടുപ്പിച്ചു.

” സാര്‍ അങ്ങനെ പറഞ്ഞാലെങ്ങനാ ? ആ നായകള്‍ കാരണം വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് ഞങ്ങള്‍ , പരിഹാരമുണ്ടാക്കണം സാര്‍ “

കല്യാണിക്കൊച്ചമ്മ രോഷം കടിച്ചമര്‍ത്തിക്കൊണ്ട് എസ്ഐയോട് പറഞ്ഞു.

” ഠേ “

” ഇറങ്ങിക്കോണമിവിടുന്ന് , നിങ്ങളുടെ പറമ്പിലെ പട്ടികളെയോടിക്കാനല്ല ഞങ്ങളീ യൂണിഫോമുമിട്ടോണ്ടിരിക്കുന്നത് , ഒറ്റയെണ്ണത്തെ ഇവിടെ കണ്ടുപോകരുത് , വല്ല പട്ടിപിടിത്തക്കാരും ചെയ്യേണ്ട ജോലി പോലീസുകാര്‍ ചെയ്യണമല്ലേ “

മേശയില്‍ ആഞ്ഞടിച്ചുകൊണ്ട് ക്ഷുഭിതനായി എസ്ഐ ചാടിയെഴുന്നേറ്റു.

ഒരക്ഷരം ഉരിയാടാതെ മോളിയാന്റിയും സംഘവും സ്റ്റേഷനില്‍ നിന്നും പുറത്തേക്കിറങ്ങി.

” ആ പയ്യന്മാര്‍ പണി പറ്റിച്ചല്ലേ സാര്‍ “

മോളിയാന്റിയുടെയും സംഘത്തിന്റേയും തലകുനിച്ചുള്ള പോക്ക് കണ്ട് ചിരിയടക്കാനാവാതെ കോണ്‍സ്റ്റബിള്‍ എസ്ഐയെ നോക്കി.

” അല്ലാതെ പിന്നെ , ആരാന്റമ്മയ്ക്ക് പേറ്റുനോവ് വന്നാല്‍ കാണാനിവറ്റകളെ പ്പോലുള്ളവര്‍ക്ക് നല്ല സുഖമാണ് , കോപ്പിലെ നായപ്രേമം , എന്നിട്ട് വളര്‍ത്തുന്നതൊക്കെ മുന്തിയ ഇനം ഇറക്കുമതി സാധനങ്ങളും , എന്റെ വീട്ടിലുമുണ്ട് ഞാന്‍ പല സ്ഥലങ്ങളില്‍ നിന്നുമായി എടുത്തുകൊണ്ട് പോയി തീറ്റിപ്പോറ്റുന്ന കുറേ നാടന്‍ നായകള്‍ , നമ്മക്കില്ലാത്ത വിഷമമാണ് ഇവറ്റകള്‍ക്ക് ,
കുറച്ച് ദിവസം അനുഭവിക്കട്ടെ “

ഗേറ്റ് കടന്ന് പോകുന്ന മോളിയാന്റിയേയും സംഘത്തേയും നോക്കി പുച്ഛത്തോടെ പറഞ്ഞുകൊണ്ട് എസ്ഐ തന്റെ ജോലികളിലേക്ക് മുഴുകി.!!

വാല്‍ : കപട നായപ്രേമികള്‍ക്ക് സമര്‍പ്പണം.

Leave a Reply

Your email address will not be published. Required fields are marked *