രാമൻ ചേട്ടൻ തളർന്നു പോയി.. ഇനി ഒരിക്കലും എഴുനേറ്റു നടക്കാൻ പറ്റില്ലത്രെ..അയൽക്കൂട്ടത്തിലും തൊഴിലുറപ്പ് ഇടങ്ങളിലും ഇന്നത്തെ പ്രധാന ചർച്ചാ വിഷയം രാമൻ ചേട്ടനായി………..

story written by Nisha L

“ഡാ സുരേഷേ നീയറിഞ്ഞോ… നമ്മുടെ രാമൻ ചേട്ടന് സ്‌ട്രോക് വന്നു ശരീരം തളർന്നു പോയെന്ന്.. “!!

“അയ്യോ.. ഇല്ല ബാബു ചേട്ടാ.. എപ്പോഴായിരുന്നു…? “!!.

“ദേ ഇപ്പോൾ നമ്മുടെ രാജു ചേട്ടൻ പറഞ്ഞതാ.. “!!

“ശോ… പാവം രാമൻ ചേട്ടൻ… പയറു പോലെ നടന്നിരുന്ന ആളാ.. ഇത്ര പെട്ടെന്ന് എന്ത് പറ്റിയോ ആstoryവോ..?? “!!

“പുള്ളിക്ക് കിഡ്നിക്ക് എന്തോ പ്രശ്നം ഉണ്ടെന്ന് പറയുന്നത് കേട്ടു… ” സംഭാഷണം കേട്ടു വന്ന അശോകൻ പറഞ്ഞു..

“കിഡ്നി മാത്രമല്ല ഹാർട്ടും പ്രശ്നമാ… “!!

ബാബു പറഞ്ഞു.

കുറച്ചു നാൾ മുൻപ് ഹാർട്ട്‌ന് പ്രശ്നം വന്നു മെഡിക്കൽ കോളേജിൽ കിടന്നതാ..

കേട്ടവർ കേട്ടവർ പറഞ്ഞു പറഞ്ഞു നാട് മുഴുവൻ പാട്ടായി..

രാമൻ ചേട്ടൻ തളർന്നു പോയി.. ഇനി ഒരിക്കലും എഴുനേറ്റു നടക്കാൻ പറ്റില്ലത്രെ.. !!

അയൽക്കൂട്ടത്തിലും തൊഴിലുറപ്പ് ഇടങ്ങളിലും ഇന്നത്തെ പ്രധാന ചർച്ചാ വിഷയം രാമൻ ചേട്ടനായി..

ശോ… ഇനി ആ വീടെങ്ങനെ കൊണ്ടു പോകും പാവം രമണി ചേച്ചി.. !!

കുട്ടികളുടെ പഠനം,, രാമൻ ചേട്ടന്റെ ചികിത്സ പാവം രമണി ചേച്ചി എല്ലാം കൂടി എങ്ങനെ നടത്തി കൊണ്ടു പോകും.. !!

സ്ത്രീകൾ പരിതപിച്ചു.

കെട്ടിക്കാറായ രണ്ടു പെൺ പിള്ളേരേം കൊണ്ട് രമണി ചേച്ചി.. !!

രമയും സുധയും പറഞ്ഞു കൊണ്ട് കണ്ണ് തുടച്ചു.

രണ്ടു ദിവസത്തിന് ശേഷം..

“ബാബു ചേട്ടാ… ബാബു ചേട്ടാ… ഒന്നിങ്ങു വന്നേ.. “!!

“എന്താടാ… എന്താ കാര്യം.. “!!??

“ദോ.. ആ നടന്നു വരുന്നത് രാമൻ ചേട്ടനല്ലേ.. “!!

“അയ്യോ… അതേടാ… ഇയാള് തളർന്നു പോയെന്ന് പറഞ്ഞിട്ടു… “!!

“വാടാ നമുക്ക് അകത്തിരുന്നു സംസാരിക്കാം.. “!!

ബാബു സുരേഷിനെയും കൂട്ടി അകത്തേക്ക് പോകാൻ തുനിഞ്ഞു..

“ഡാ.. ബാബു… ഒന്ന് നിക്കെടാ അവിടെ.. “!!

“ശോ… പെട്ടു.. “!!

“ഡാ ഞാൻ തളർന്നു പോയെന്ന് നീയല്ലേടാ ഈ നാട്ടിൽ മുഴുവൻ പറഞ്ഞു പരത്തിയത്… “!!

“അയ്യോ രാമൻ ചേട്ടാ… എന്നോട് ആ രാജുവാ പറഞ്ഞത്.. “!!

“അവൻ അങ്ങനെ പറഞ്ഞപ്പോൾ നിനക്ക് എന്നെ വിളിച്ചൊന്നു അന്വേഷിച്ചു കൂടായിരുന്നോ.. ഇരുപത്തിനാല് മണിക്കൂറും വെള്ളമടിച്ചു നടക്കുന്ന അവൻ പറയുന്നത് നീയല്ലാതെ വേറെ ആരെങ്കിലും വിശ്വസിക്കുമോ.. “!!??

“അത്… ചേട്ടാ.. ഞാൻ.. “!! ബാബു തല ചൊറിഞ്ഞു.

“എന്റെ ഫോണിലേക്ക് ഒന്ന് വിളിച്ചിരുന്നെങ്കിൽ ഞാനോ രമണിയോ പറഞ്ഞു സത്യം നിനക്ക് അറിയാൻ പറ്റില്ലായിരുന്നോ…??? !!

ഒന്ന് ഗ്യാസ് കേറി ആശുപത്രിയിൽ പോയതാ… നെഞ്ചിന്റെ ഇടതു വശത്തായി ഒരു വേദന വന്നത് കൊണ്ട് ഡോക്ടർ പറഞ്ഞു..

മുൻപ് ഹാർട്ട്‌ന് പ്രശ്നം വന്നിട്ടുള്ളതല്ലേ.. ഒന്ന് ഡീറ്റൈൽഡ് ആയിട്ട് ചെക്ക് ചെയ്യാം എന്ന്… അതിനു വേണ്ടിയാ രണ്ടു ദിവസം അവിടെ അഡ്മിറ്റ്‌ ആക്കിയത്…

വീട്ടിൽ വന്നിറങ്ങിയപ്പോൾ തൊട്ട് കാണുന്നവർ കാണുന്നവർ ചോദിക്കുന്നു..
രാമൻ ചേട്ടൻ തളർന്നില്ലേ… നാട് മുഴുവൻ ചേട്ടൻ തളർന്നു പോയി,, ഇനി എണീറ്റ് നടക്കില്ല എന്ന് പാട്ടായി എന്ന്… !!!

നിനക്കൊക്കെ വേണ്ടി ഞാൻ ഇനി തളർന്നു കിടക്കണോടാ.. !!

ഹാ… അല്ലാ ഞാനിത് ഏത് കാലത്താണ് ജീവിക്കുന്നത്..

സത്യം കേൾക്കാൻ ആർക്കാ ഇപ്പോൾ താല്പര്യം… എല്ലാവരും കെട്ടുകഥകൾക്ക് പിന്നാലെ ഓടുകയല്ലേ…

എന്നെ തളർത്തി കിടത്തിയ ഇവനൊക്കെ ഉണക്ക കൊഞ്ചിന് വരെ ഗർഭം ഉണ്ടാക്കുമല്ലോ…. !!

ആത്മഗതം ചെയ്തു കൊണ്ട് രാമൻ ചേട്ടൻ തിരിഞ്ഞു നടന്നു..

Nb: ചാനലുകളെ സംശയിക്കരുത്..

Related Posts

Leave a Reply

Your email address will not be published. Required fields are marked *