വരില്ലെന്ന് പറഞ്ഞാണ് ഫോൺ കട്ട് ചെയ്തത്. അമ്മ വീണ്ടും വിളിച്ചു. ഫോൺ ഓഫാക്കി വെച്ചാണ് പിന്നീട് ഞാൻ ആലോചിച്ചത്. എന്തെങ്കിലു മൊരു ബിസിനസ്‌ ചെയ്യണം…….

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ

എന്നെ തiല്ലാൻ നീ ആരാടായെന്ന് അച്ഛനോട് ചോദിച്ചാണ് ഞാനന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. ലോകം പഴയ പോലെയൊന്നുമല്ല. അച്ഛന്റെയൊക്കെ കാലം വെച്ച് ഇപ്പോഴത്തെ പിള്ളേരെ അളക്കാൻ പാടില്ല. ആരായാലും ദേഹത്ത് തൊട്ടുള്ള കളി വേണ്ട. പതിനെട്ട് വയസ്സിലേക്ക് കടക്കാൻ പോകുന്ന മകനെ ഇനി തiല്ലരുതെന്ന് അച്ഛൻ പഠിക്കണം. കാല് പിടിച്ച് പറഞ്ഞാലും ഞാൻ ഇനി ആ വീട്ടിലേക്കില്ല.

‘ഡ്യൂഡ്… അയ്യായിരം ജീ പേ ചെയ്ത് തന്നേ…’

അഞ്ച് നിമിഷത്തിനുള്ളിൽ പണം ക്രെഡിക്റ്റായി. അച്ഛനെന്താണ് കരുതിയത്? ഒരു അടിമയെ പോലെ ഞാനെന്നും പതുങ്ങിയിരിക്കു മെന്നോ…! സ്കൂളിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി ചോദിക്കണമായിരുന്നു. പറഞ്ഞാലും അച്ഛന് മനസിലാകുമോയെന്ന് അറിയില്ല. അതിന് മനുഷ്യനാകണം. പ്രേമിക്കാൻ അറിയണം. അച്ഛനൊരു അൺറൊമാന്റിക്കൽ ഇiടിയറ്റാണ്. അമ്മയ്‌ക്കൊരു ഫ്രഞ്ച് കിiസ്സ് കൊടുക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. അവരായി അവരുടെ പാടായി. തiല്ലിയ സ്ഥിതിക്ക് ഞാൻ ഇനി തിരിച്ച് പോകില്ലെന്നത് ഉറപ്പാണ്.

സംഭവം നടക്കുന്നത് ഇന്നലെയായിരുന്നു. റോസ്മേരി ക്ലാസ്സ്‌ മേറ്റ് മാത്രമായിരുന്നില്ല. ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചവരാണ്. അങ്ങനെയുള്ളവർ തമ്മിൽ സ്കൂളിൽ നിന്ന് തക്കം കിട്ടുമ്പോഴെല്ലാം പരസ്പരം കയറി പിiടിക്കുകയോ, ചുംiബിക്കുകയൊക്കെ ചെയ്യും. അതൊക്കെ വലിയ വിഷയമാക്കാൻ അധ്യാപകർ നിന്നാൽ എന്താണ് ചെയ്യുക. അതേ, ഞാനും ചെയ്തുള്ളൂ…

‘സാറെന്തിനാണ്, റോസ്മേരിയുടെ പപ്പയെ വിളിച്ച് പറഞ്ഞത്? സാറിനൊക്കെ ഇപ്പോഴത്തെ പിള്ളാരോട് അസൂയയാണോ…? നമ്മടെ കാര്യത്തിൽ ഇനി ഇടപ്പെട്ടാൽ സാറ് വിവരം അറിയും…’

ബാഗിനുള്ളിൽ നിന്നും പിiച്ചാത്തിപ്പിടി കാണിച്ച് ജോൺസൺ സാറിന്റെ മുഖത്ത് നോക്കി അങ്ങനെ പറഞ്ഞപ്പോൾ, അടുത്തയിടെ കണ്ട ക്രൈം ത്രിiല്ലർ സിനിമയുടെ പശ്ചാത്തല സംഗീതം ചുറ്റും വ്യാപിക്കുന്നത് പോലെ എനിക്ക് തോന്നി. യുണിഫോം പോക്കറ്റിൽ നിന്നൊരു സിiഗരറ്റെടുത്ത് വെറുതേ ചുണ്ടിൽ വെച്ചാണ് അന്ന് ഞാൻ സ്കൂളിൽ നിന്ന് ഇറങ്ങി പ്പോയത്…

‘എന്താടാ ഇന്നലെ സ്കൂളിൽ ഉണ്ടായത്…?’

രാവിലെ ഉറങ്ങിക്കിടന്ന എന്നെ തട്ടിയുണർത്തി അച്ഛൻ ചോദിച്ചതാണ്. ഉറക്കപ്പിച്ചിൽ കണ്ണുകൾ തിരുമ്മിക്കൊണ്ട് അച്ഛനോട് ആര് പറഞ്ഞെന്ന് ഞാൻ ആരാഞ്ഞു. കണ്ട സിനിമകളെല്ലാം കണ്ടിട്ട് മാഷിനെ ഭീഷിണി പ്പെടുത്തുന്നോടായെന്ന് ചോദിച്ചാണ് അച്ഛൻ എന്നെ തiല്ലാൻ തുടങ്ങിയത്. എനിക്ക് സഹിച്ചില്ല. ദേഷ്യം നിയന്ത്രിക്കാനും സാധിച്ചില്ല. രണ്ടാമത്തെ തല്ല്i തരാനായി ഓങ്ങിയ കൈ പുറത്തേക്ക് വീഴും മുമ്പേ നീയാരാടാ എന്നെ തiല്ലാനെന്ന് ഞാൻ ചോദിക്കുകയായിരുന്നു. അച്ഛൻ പിന്നെ അനങ്ങിയില്ല. എന്നെ തന്നെ നോക്കി വെറുതേ നിന്നു.

ഫോണും പേഴ്സും എടുത്ത് ഈ വേളയിലാണ് ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. ഇറങ്ങാൻ നേരവും, ഉയർത്തിയ കൈയ്യുമായി അച്ഛൻ അതേ നിൽപ്പിലായിരുന്നു. എന്ത് പറ്റിയെന്ന് ചോദിച്ച് അമ്മ വരുമ്പോഴേക്കും ഞാൻ ഗേറ്റ് താണ്ടിയിരുന്നൂ…

രണ്ട് സിനിമ കണ്ട് തീർക്കുമ്പോഴേക്കും രാത്രിയായി. ഫോൺ നോക്കുമ്പോൾ അമ്മയുടെ നമ്പറിൽ നിന്ന് അറുപത് മിസ്സ്ഡ് കാൾ. ഞാൻ തിരിച്ച് വിളിക്കാനൊന്നും പോയില്ല. തൽക്കാലം ഓയൊ റൂം ബുക്ക് ചെയ്യാം. റോസ്മേരി വിളിച്ചിരുന്നുവെങ്കിൽ എങ്ങനെയെങ്കിലും ഇങ്ങോട്ട് വരാൻ പറയാമായിരുന്നു. എന്തായാലും വീട്ടിലേക്കില്ല. ആരുടേയും സഹായമില്ലാതെ ജീവിക്കാൻ എനിക്ക് നന്നായി അറിയാം.

‘ഒരു ഫുൾ അൽഫാമും, ലൈമും…’

നല്ല രുചിയുണ്ടായിരുന്നു. മുമ്പേ പരിചയമുള്ളത് കൊണ്ട് റൂം കിട്ടാൻ പ്രയാസമുണ്ടായിരുന്നില്ല. മാതാപിതാക്കളുടെ പീiഡനത്തിൽ നിന്നും രക്ഷപ്പെട്ട് വരുന്ന എന്നെ പോലെയുള്ളവർക്ക് ഇങ്ങനെയൊരു ആശ്രയം കിട്ടുന്നത് വലിയ കാര്യമാണ്. ഇനിയെന്തായാലും, സ്കൂളിലേക്കില്ല. അവസരമുണ്ടാക്കി റോസ്മേരി വിളിക്കുന്നത് വരെ സമാധാനവുമുണ്ടാകില്ല. അമ്മ വിളിച്ച് കൊണ്ടേയിരിക്കുന്നു. ഞാൻ അറ്റന്റ് ചെയ്തു.

‘നീയൊന്നും പറയണ്ട. എത്രയും പെട്ടെന്ന് വീട്ടിലേക്ക് വാ…’

വരില്ലെന്ന് പറഞ്ഞാണ് ഫോൺ കട്ട് ചെയ്തത്. അമ്മ വീണ്ടും വിളിച്ചു. ഫോൺ ഓഫാക്കി വെച്ചാണ് പിന്നീട് ഞാൻ ആലോചിച്ചത്. എന്തെങ്കിലു മൊരു ബിസിനസ്‌ ചെയ്യണം. സമ്പാദിക്കാൻ തുടങ്ങിയാൽ പിന്നെ റോസ്മേരിയെ വിളിച്ചിറക്കാം. അവൾ കൂടെ വരുമെന്നത് ഉറപ്പാണ്. അത്രയ്ക്കും ഇഷ്ടം ഉള്ളത് കൊണ്ടല്ലേ എന്റെ പേര് തന്റെ മാiറിൽ അവൾ കുiത്തി വെച്ചിരിക്കുന്നത്…

‘ഐ ലവ് യൂ റോസ്മേരി… ‘

എന്നും പറഞ്ഞാണ് ഞാനന്ന് ഉറങ്ങിയത്. പിറ്റേന്ന് തൊട്ട് തുടർന്ന് ജീവിക്കാൻ എന്ത് ബിസിനസ്‌ ചെയ്യുമെന്നായിരുന്നു പ്രഥമ ചിന്ത. ഫോൺ ഞാൻ ഓൺ ചെയ്തപ്പോൾ ചറപറാന്ന് മെസ്സേജ്. ഇടയിൽ കേരള പോലീസ് എന്നൊക്കെ മെയിലിൽ കണ്ടപ്പോൾ ഭയമാണ് തോന്നിയത്. താമസം മാറ്റിയില്ലെങ്കിൽ പ്രശ്നമാകുമെന്ന് തോന്നിയ പ്പോൾ അവിടെ നിന്ന് ഞാൻ ഇറങ്ങി. ഓഫ് ചെയ്ത ഫോണുമായി വോൾവോ ബസ്സ് പിടിച്ച് ബാംഗ്ലൂരിലേക്കായിരുന്നു ശേഷമുള്ള യാത്ര…

അച്ഛനും അമ്മയും ഇപ്പോൾ ഭയന്നിട്ടുണ്ടാകും. കുറച്ചൊക്കെ ഭയക്കട്ടെ. പുതിയ തലമുറയിലെ കുട്ടികളെ നിസ്സാരമായി കാണരുതെന്ന് അവർ പഠിക്കണം. നമുക്ക് എല്ലാം അറിയാം. എന്തും വിരൽത്തുമ്പിലാണ്. അത്രയും പുരോഗമന ബോധത്തോടെ ജീവിക്കാൻ അറിയുന്ന നമുക്കൊന്നും നിയന്ത്രണങ്ങൾ ആവിശ്യമില്ല. തiല്ലി അനുസരിപ്പിക്കാൻ തീരേ ശ്രമിക്കരുത്. ഞാൻ സ്വന്തം കാലിൽ ജീവിക്കുന്നത് കാണുമ്പോൾ, തന്നെക്കാളും വിവരം തന്റെ മകനാണെന്ന് അച്ഛന് മനസ്സിലാകും.

‘ഡ്യൂഡ്… അയ്യായിരം ജീപേ ചെയ്ത് തന്നേ…’

നാളുകൾ കഴിഞ്ഞുള്ള ഫോൺ സംഭാഷണമായിരുന്നു. ഞാൻ കാത്തിരുന്നു. പക്ഷെ, പണം വന്നില്ല. കഴിഞ്ഞ രണ്ട് തവണയും അഞ്ച് നിമിഷത്തിനുള്ളിൽ ക്രെഡിക്റ്റ് ആയതായിരുന്നു. എന്ത് പറ്റിയെന്ന് കരുതി ബെസ്റ്റ് ബഡിയെ വീണ്ടും വിളിച്ചു. അതിനായാണ് ഫോൺ വീണ്ടും ഓൺ ചെയ്തത്.

‘ചോദിക്കുമ്പോ, ചോദിക്കുമ്പോ, അയക്കാൻ നിന്റെ അച്ഛന്റെ പണ മൊന്നുമല്ല എന്റെ കൈയ്യിൽ. വെച്ചിട്ട് പോടാ… വാങ്ങിയതെല്ലാം തിരിച്ച് തന്നിട്ട് ഇനിയെന്നെ വിളിച്ചാൽ മതി… ‘

എനിക്ക് വിശ്വസിക്കാനായില്ല. ലോകത്തിലെ ഏറ്റവും വലിയ ബന്ധം സൗഹൃദമാണെന്ന് പരസ്പരം പറഞ്ഞ ബെസ്റ്റ് ബഡിയിൽ നിന്നും ഇത്തരമൊരു ശബ്ദം ഞാൻ പ്രതീക്ഷിച്ചതേയില്ല. പണം ചോദിക്കാൻ മാത്രമൊരു ബന്ധം വേറെയാരോടുമില്ല. സാരമില്ല. എത്രയെത്ര സിനിമാനായകൻമ്മാർ ഒന്നുമില്ലാതെ നാട് വിട്ട് കോടീശ്വരൻ മ്മാരായിരിക്കുന്നു. അതിനായി മുംബൈയിൽ പോകാമെന്ന് തോന്നുന്നു. ശേഷം അധോലോകത്തിൽ ചേരാം. കണ്ണിന് കണ്ണ്, പല്ലിന് പല്ല്… ഞാൻ എങ്ങനേയും ജീവിക്കും…

‘യെല്ലി ഹോഗിത്തിതിനി…?’

തുണികൾ നിറച്ച ബാഗുമായി റോഡരികിലൂടെ നടന്ന എന്നോടൊരു തടിയനായ മധ്യവയസ്കൻ ചോദിച്ചതാണ്. എന്താണെന്ന് എനിക്ക് മനസിലായില്ല. അയാൾ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ നടത്തതിന്റെ വേഗത ഞാൻ കൂട്ടി. ഇടത് വശം കണ്ട പോക്കറ്റ് റോഡിലൂടെ ചിലർ നടന്ന് പോകുന്നത് കണ്ടപ്പോൾ അങ്ങോട്ടേക്ക് തിരിയുകയും ചെയ്തു. അധോലോകത്തിൽ ചേരാൻ തോന്നിയപ്പോൾ ഉണ്ടായ ധൈര്യമെല്ലാം ചോർന്ന് പോകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…

ആ ഇടവഴി റെയിൽവേ സ്റ്റേഷനിലേക്ക് ഉള്ളതയായിരുന്നു. എവിടേ ക്കാണ് പോകേണ്ടതെന്നൊന്നും അറിയില്ലെങ്കിലും ഞാൻ ഫ്ലാറ്റ്ഫോമിലേക്ക് കയറി. ആ നേരത്താണ് പറഞ്ഞ് വെച്ചത് പോലെ റോസ്മേരി വിളിച്ചത്.

‘എടാ, നമ്മുടെ കാര്യം അച്ഛൻ സമ്മതിച്ചു. നീ വാ.. അച്ഛന് സംസാരിക്കണമെന്ന്…’

ഞാൻ എന്തെങ്കിലും പറയാൻ തുടങ്ങും മുമ്പേ അവളുടെ അച്ഛന്റെ ശബ്ദവും ഉയർന്നു.

‘ആരൊക്കെ എതിർത്താലും ഞാനുണ്ട് നിങ്ങളോടൊപ്പം… മോൻ ചെയ്തതാണ് ശരി. തനിയേ ജീവിക്കാനുള്ള പ്രായമൊക്കെ മോനായി. നീ വീട്ടിലേക്ക് വാ.. നമുക്ക് നേരിട്ട് സംസാരിക്കാം…’

ഫോൺ വെച്ചപ്പോൾ ആ റെയിൽവേ സ്റ്റേഷൻ ഒന്നടങ്കം ശ്രദ്ധിക്കാൻ പാകം എനിക്ക് കൂവണമെന്ന് തോന്നി. അത്രയ്ക്കും സന്തോഷവും, ആശ്വാസവും എനിക്ക് അനുഭവപ്പെടുകയായിരുന്നു.

അൽപ്പം പ്രയാസപ്പെട്ടെങ്കിലും, ഏത് ഫ്ലാറ്റ്ഫോമിലാണ് നാട്ടിലേക്കുള്ള ട്രെയിൻ നിർത്തുകയെന്നത് ഞാൻ കണ്ടുപിടിച്ചു. തിരക്കിൽ പരസ്പരം തള്ളുന്ന ജനറൽ കമ്പാർട്ട്മെന്റിലേക്ക് നുഴഞ്ഞ് കയറുകയും ചെയ്തു. ആ വിവരം റോസ്മേരിയെ ഞാൻ അറിയിച്ചിരുന്നു.

പുരോഗമന ചിന്താഗതിയെന്ന് പറയുന്നത് ഇതാണ്. എത്ര പക്വമായി റോസ്മേരിയുടെ അച്ഛൻ എന്നോട് സംസാരിച്ചിരിക്കുന്നു. അയാൾ വലിയയൊരു മനുഷ്യനാണെന്ന് എനിക്ക് തോന്നി. തന്റെ ബിസിനസ്സൊക്കെ എന്നെ ഏൽപ്പികുമായിരിക്കും. എന്തായാലും ജീവിതത്തിൽ ഈ ഭാഗ്യം കിട്ടിയത് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത് കൊണ്ട് മാത്രമാണ്. റോസ്മേരിയുടെ അച്ഛൻ വിളിച്ചില്ലായിരുന്നുവെങ്കിൽ ഞാനെന്ത് ചെയ്യുമായിരുന്നു..!

കൈയ്യിൽ പണമില്ലാതെ വരുമ്പോഴുള്ള അവസ്ഥ ആദ്യമായാണ് ഞാൻ അറിയുന്നത്. ഭൂമിയിൽ ജീവിക്കാൻ ഇത്രയേറെ പ്രയാസമുണ്ടെന്നതും ബെസ്റ്റ് ബഡി കൈമലർത്തിയ നിമിഷങ്ങളിലാണ് തോന്നിയത്. മുറി വെക്കേറ്റ് ചെയ്ത് ഇറങ്ങുമ്പോൾ കൈയ്യിൽ അഞ്ഞൂറ് രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ… വീട്ടിലേക്ക് തിരിച്ച് പോകാൻ വാശി സമ്മതിക്കില്ലായിരുന്നു. എന്തായാലും, ഭംഗിയായി അവസാനിച്ചല്ലോ…

‘എടോ, ഇവിടെ, ഇവിടെ… വാ…’

എന്നും പറഞ്ഞ് കറുത്ത പാന്റിൽ നീല ഷർട്ട് ഇൻസൈഡ് ചെയ്തയൊരു മനുഷ്യൻ എന്നെ കൈകൊട്ടി വിളിച്ചു. നോക്കിയപ്പോൾ പരിചയമില്ല. എന്നെ തന്നെയാണ് വിളിക്കുന്നത്. ട്രെയിനിൽ നിന്ന് ഇറങ്ങി സ്റ്റേഷന്റെ മുൻവശത്തേക്ക് എത്തിയതേ ഉണ്ടായിരുന്നുള്ളൂ…

ഞാൻ വരുന്നില്ലെന്ന് കണ്ടപ്പോൾ അയാൾ അടുത്തേക്ക് വന്നു. ശേഷം, എന്റെ ഷോൾഡറിൽ പിടിച്ച് ബലമായി കൊണ്ടുപോയി. എവിടെ ക്കാണെന്ന് അറിയില്ലായിരുന്നു. കയറാൻ പറഞ്ഞ വാഹനം കണ്ടപ്പോഴാണ് അയാളൊരു പോലീസുകാരനാണെന്നത് മനസ്സിലാകുന്നത്. റോസ്മേരി ചiതിച്ചിരിക്കുന്നു. കുടിച്ച വെള്ളത്തിൽ പോലും പെൺപിള്ളേരെ വിശ്വസിക്കാൻ പാടില്ലെന്ന് പറയുന്നത് ഇതാണ്…

ആ പോലീസ് വാഹനം നിന്നു. സ്റ്റേഷനാണ്. നീല ഷർട്ടിട്ട മനുഷ്യൻ എന്നേയും കൂട്ടി ഒന്നാമത്തെ നിലയിലേക്കുള്ള കോണിപ്പടികൾ കയറി. അവിടെ ആരും ഉണ്ടായിരുന്നില്ല. പക്ഷെ, അയാൾ ചൂണ്ടിയ മുറിയിലേക്ക് ചെന്നപ്പോൾ എല്ലാവരും ഹാജർ.

ആദ്യനോട്ടം തലകുനിച്ച് ഇരിക്കുന്ന റോസ്മേരിയിലേക്ക് ആയിരുന്നു. കൂടെ, മോളെ കെട്ടിച്ച് തരാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ അവളുടെ അച്ഛനും ഉണ്ടായിരുന്നു. ആ മനുഷ്യൻ ഒരു ഉളുപ്പുമില്ലാതെ എന്നോട് ചിരിക്കുകയാണ്.

‘എന്ത് ബുദ്ധിയാടാ നീ കാട്ടിയത്…?’

എന്നും പറഞ്ഞ് കണ്ടയുടനെ അമ്മ എന്നെ കെട്ടിപ്പിടിച്ചു. എനിക്ക് അസ്വസ്ഥതയാണ് തോന്നിയത്. വീട്ടിലേക്ക് വരില്ലെന്ന് പറഞ്ഞ് ഞാൻ കുതറി. എന്റെ മുഖത്തേക്ക് അച്ഛൻ നോക്കിയതേയില്ല. ജോൺസൺ സാറിനെക്കൂടി കണ്ടപ്പോൾ എന്റെ തലയും കുനിയുകയായിരുന്നു…

‘ആരാ ചെറുക്കൻ…?’

തോളിൽ രണ്ട് നക്ഷത്രമുള്ളയൊരു പോലീസുകാരൻ അപ്രതീക്ഷിതമായി കയറി വന്ന് കനത്തിൽ ചോദിച്ചതാണ്. അയാളെ കണ്ടപ്പോൾ തന്നെ ഞാൻ വിരണ്ടുപോയി.

‘പതിനെട്ടാകാൻ മൂന്ന് മാസമല്ലേയുള്ളൂ… കുറച്ച് കാലം അകത്ത് കടക്കട്ടെ… കത്തിയുമായി ഭീഷിണിയോ… ? നീയാള് കൊള്ളാലോ… നരന്തേ…? ഇവന്റെ സകല കൂട്ടുകാരെയും വിളിക്കണം… എന്തൊക്കെ യാണ് അടിച്ച് കയറ്റുന്നതെന്ന് അപ്പോഴറിയാം…’

അങ്ങനെ കേട്ടപ്പോൾ ചുറ്റുപാട് ഡാർക്കായി എനിക്ക് അനുഭവപ്പെട്ടു. ഇനിയുള്ള ജീവിതം ജയിലിൽ ആകാൻ മാത്രം, എന്തോയൊരു തെറ്റ് ചെയ്തിരിക്കുന്നുവെന്ന് തോന്നിയപ്പോൾ ഭയം പിടികൂടുന്നത് ലൈവായി ഞാൻ അറിഞ്ഞു. കണ്ണുകൾ നിറഞ്ഞതും അപ്പോഴായിരുന്നു. ആരുമൊന്നും മിണ്ടുന്നില്ല. ആരുടേയും ആശ്രയമില്ലാതെ ജീവിക്കാൻ സാധിക്കുമെന്ന അഹങ്കാരമൊക്കെ വിട്ട് പോയപ്പോൾ അമ്മേയെന്ന് ഞാൻ വിളിച്ചു. അടർന്ന് മാറിയ ആ മാiറിലേക്ക് തന്നെ ചേർന്ന് നിന്നു.

അച്ഛനോട് മാപ്പ് പറയൂയൂയെന്നാണ് അമ്മയ്ക്ക് ആ നേരം പറയാനുണ്ടായിരുന്നത്. അമ്മയും അച്ഛനും വിചാരിക്കാതെ ഈ പോലീസുകാരുടെ ഇടയിൽ നിന്ന് രക്ഷപ്പെടില്ലായെന്ന ബോധമുള്ളത് കൊണ്ട് ഞാൻ അച്ഛന്റെ കാലിലേക്ക് വീണു. നീയാരാടാ എന്നെ തiല്ലാനെന്ന് ചോദിച്ച നാക്ക് കൊണ്ട് സോറീ അച്ഛായെന്ന് ആവർത്തിച്ച് പറഞ്ഞു.

‘എന്റെ കാലിലേക്കല്ല. ജോൺസൺ സാറിന്റെ കാലിലേക്ക് വീണ് പറ സോറീയെന്ന്…. സാറിനെ നിന്നെയിനി രക്ഷപ്പെടുത്താനാകൂ…’

റീലുകളേയും സിനിമകളേയും പോലെയല്ല ജീവിതമെന്ന് മനസിലാകുക യാണ്. ജോൺസൺ സാറിന്റെ മുഖത്തേക്ക് എനിക്ക് നോക്കാനേ സാധിച്ചില്ല. വിങ്ങിയും ഏങ്ങിയുമാണ് സാറിന്റെ കാൽച്ചുവട്ടിലേക്ക് ഞാൻ കുനിഞ്ഞത്. കൈകൾ കാലിലേക്ക് എത്തും മുമ്പേ ജോൺസൺ സാറ് എന്റെ തോളിൽ പിടിച്ചു. തുടർന്ന് ഉയർത്തി. ശേഷം, ആ പോലീസുകാരനോടെന്ന പോലെയത് പറഞ്ഞു.

‘ഇത്തവണ ക്ഷമിച്ചേക്ക് സാറെ… എനിക്ക് പരാതിയൊന്നുമില്ല. അവൻ കുട്ടിയല്ലേ…’

ആലോചിച്ചപ്പോൾ ശരിയാണ്. ഞാൻ എന്താണെന്നത് ആ നേരമാണ് എനിക്ക് തിരിച്ചറിയാൻ സാധിച്ചത്. ഹൈസ്ക്കൂൾ കാലം തൊട്ട് ഞാൻ മറന്നതും അത് തന്നെയായിരുന്നുവല്ലോ… അത്രത്തോളം, സിനിമകളും സോഷ്യൽ മീഡിയകളും ഞങ്ങളിൽ ഇടപെടുന്നുവെന്നത് പറയാതെ വയ്യ… കുട്ടികൾ, കുട്ടികൾ ആണെന്നത് മറന്ന് പോകുന്നയൊരു സമൂഹത്തിന്റെ അവസ്ഥ എത്ര ഭീകരമാണെന്ന്, ഈ ഓർമ്മ തെളിയുമ്പോഴൊക്കെ ഞാൻ ചിന്തിക്കാറുണ്ട്…!!!

Leave a Reply

Your email address will not be published. Required fields are marked *