കണ്ണേട്ടൻ
എഴുത്ത്:-ഷെർബിൻ ആൻ്റണി
കാണാൻ സുന്ദരനും സുമുഖനുമായിരുന്ന കണ്ണേട്ടൻ വാ തുറന്നാൽ കേൾക്കുന്നോർ മൂക്കത്ത് മാത്രമല്ല മുക്കിനുള്ളിലും വിരലിട്ടു പോകും.
വിദ്യാഭ്യാസം കുറവായിരുന്ന കണ്ണൻ ഗൾഫിൽ വന്നിട്ട് അധിക നാളായിട്ടില്ല. ഗൾഫിലെന്നല്ല സ്വന്തം നാട് വിട്ട് ആദ്യമായിട്ടാണ് മാറി നിൽക്കുന്നതെന്ന് പുള്ളിക്കാരൻ്റെ രീതികൾ കണ്ടാൽ ആർക്കും മനസ്സിലാകും. ആദ്യമായിട്ട് വന്ന കണ്ണന് മലയാളമൊഴിച്ച് മറ്റുള്ള ഭാഷകൾ സംസാരിക്കുന്നവരെ യൊക്കെ അന്യഗ്രഹ ജീവികളെ പോലേയാണ് തോന്നിയിരുന്നത്.
ശുദ്ധനായിരുന്ന കണ്ണനെ എല്ലാവരും കൂടേ കൂട്ടുമായിരുന്നു. വളരെ സീരിയസ്സായിട്ടായിരിക്കും സംസാരമൊക്കെ പക്ഷേ കേട്ട് നിക്കുന്നവർ ചിരിച്ച് ചാകും.
ഒരു വെള്ളിയാഴ്ച്ച ഞങ്ങൾ ഷോപ്പിംഗിന് പോയിരുന്നു അടുത്തുള്ള മാളിൽ. കൂടേ നമ്മുടെ കഥാനായകനും ഉണ്ടായിരുന്നു.
ഷോപ്പിംഗും കളക്ഷൻ എടുപ്പും മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു. അര കുറ ഡ്രസ്സിൽ നടക്കുന്ന ഫിലീപ്പീനികളുടെ ചോiര മുഴുവൻ ഊiറ്റുകയായിരുന്നു ഞാനൊഴിച്ച് മറ്റുള്ളവരുടെ ലക്ഷ്യം [ഞാനീ കാര്യത്തിൽ ഡീസെൻ്റാണെന്ന് എടുത്ത് പറയണ്ട ആവശ്യം ഇല്ലല്ലോ😁]
ചിലര് ബ്ലiഡ് ഗ്രൂപ്പ് വരെ കൃത്യമായിട്ട് പറയാൻ കെല്പുള്ളവരായിരുന്നു, എക്സ്പീരിയൻസ് അല്ലാതെന്താ! ലാബ് ടെക്നീഷ്യനേക്കാളും വേഗത്തിൽ PSC ലിസ്റ്റ് റെഡിയാക്കും [ പ്രഷർ, ഷുഗർ & കൊളസ്ട്രോൾ! ]
അതിനിടയിൽ കൂട്ടത്തിലൊരുത്തൻ കണ്ണേട്ടനെ ചൂണ്ടി കാട്ടി പറഞ്ഞു ചുണ്ടത്ത് ചോiര ഇരിക്കുന്നു തുടച്ച് കളയാൻ. ഇത് കേട്ട ആ പാവം പാൻ്റിൻ്റെ പോക്കറ്റ് തപ്പിയത് കണ്ട് ഞാൻ ചോദിച്ചു എന്ത് പറ്റി കണ്ണേട്ടാന്ന്. ആ ദാരിദ്രവാസി പറയുവാ ചോoര തുടയ്ക്കാൻ കർച്ചീഫ് തപ്പുവാണെന്ന്. അത് കേട്ട എല്ലാവരും കൂട്ടച്ചിരിയായി. എൻ്റെ കണ്ണേട്ടാ നിങ്ങടെയൊരു കാര്യം അവൻ നിങ്ങളെ വടിയാക്കാൻ പറഞ്ഞതല്ലേന്ന് പറഞ്ഞപ്പോഴും ആ പാവം എന്നെ നോക്കി മിഴിച്ച് നിന്നു.
അങ്ങനെ മാളിൽ കറങ്ങി നടക്കുന്നതിനിടയിൽ ഒരു നോർത്ത് ഇന്ത്യൻ ഫാമിലിയെ കാണാൻ ഇടയായി.ഹിന്ദിക്കാരായിരുന്ന ആ ദമ്പതികളുടെ കൂടേ നാലോ അഞ്ചോ വയസ്സുള്ള അവരുടെ ചെറിയ കുസൃതിക്കുട്ടിയും ഉണ്ടായിരുന്നു. അവനാകട്ടേ കാണുന്ന സാധനങ്ങളൊക്കെ വാങ്ങി തരുവാൻ അവരോട് വാശി പിടിക്കുന്നുമുണ്ടായിരുന്നു.
ഒടുവിൽ ഞങ്ങൾ പോകാൻ നേരവും കണ്ണേട്ടൻ ആ കുട്ടിയുടേയും അവൻ്റെ അച്ഛൻ്റെയും അമ്മയുടേയും ചേഷ്ടകൾ നോക്കി കണ്ണെടുക്കാതെ അവിടെ തന്നെ നില്ക്കുകയായിരുന്നു.
കളിപ്പാട്ടങ്ങൾ വാങ്ങിച്ച് തരാത്ത ദേഷ്യത്തിൽ ആ കുട്ടി അലമുറയിട്ട് കരഞ്ഞപ്പോഴൊക്കെ അവർ സ്വാഭാവികമായ് അവനെ വഴക്കു പറയുന്നുണ്ടായിരുന്നു. ഇതൊക്കെ കണ്ട് കണ്ണേട്ടന് ദേഷ്യം വന്ന് തുടങ്ങി, മുഖം ചുവന്ന് തുടുത്തു.
അവരായ് അവരുടെ പാടായ് വാ നമ്മുക്ക് പോകാമെന്ന് കൂടെ ഉണ്ടായിരുന്ന ഒരുത്തൻ.
അതെങ്ങനാ ശരിയാവുന്നേ…? കണ്ണേട്ടൻ്റെ ഭാവം മാറി, ശബ്ദം ഒച്ചത്തിലായി.
ഞങ്ങൾ എല്ലാവരും പരസ്പരം നോക്കി ആർക്കും ഒന്നും മനസ്സിലായി.
കണ്ണേട്ടൻ അവരെ ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു ആ ഇത്തിരി ഇല്ലാത്ത കൊച്ചിനോട് ഹിന്ദിയിൽ പറഞ്ഞിട്ടെന്താ കാര്യം? ഇത്രയും വലുതായ എനിക്ക് പോലും ഹിന്ദി അറിയില്ല പിന്നെയാ ആ പാവത്തിന്. ഇത് കേട്ട പലരുടേയും കണ്ണ് പുറത്തേക്ക് വന്നപ്പോഴും കണ്ണേട്ടൻ തുടർന്നു ആ തiന്തയ്ക്കിട്ട് രiണ്ടെണ്ണം കൊiടുത്തിട്ട് ചോദിക്കണം ചെറിയ പിള്ളേരോടെങ്കിലും നിനക്കൊക്കെ മലയാളത്തിൽ പറഞ്ഞ് മനസ്സിലാക്കി കൂടേന്ന്!
വാ പൊത്തി ചിരിച്ച് കൊണ്ട് പലരും പല വഴിക്ക് പോയെങ്കിലും ഞാൻ കണ്ണേട്ടൻ്റെ കൈയിൽ പിടിച്ചോണ്ട് എസ്കലേറ്ററിൽ താഴോട്ട് കൊണ്ട് പോയി. പക്ഷേ അപ്പോഴും കണ്ണേട്ടൻ എന്തൊക്കെയോ പിറുപിറുത്തോണ്ടിരുന്നു, എനിക്കതൊന്നും ശ്രദ്ധിക്കാൻ പറ്റിയില്ല ഞാനപ്പോഴും ചിരി അടക്കാൻ പാട് പെടുകയായിരുന്നു.