വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാമെന്ന മാഷിന്റെ വാക്കിൽ തന്നെ തന്നെ മാഷിന് സമർപ്പിച്ചതും …..

ദേവൂന്റെ കഥ

Story written by Shanavas Jalal

ഉറക്കമുണർന്ന് സാധാരണപോലെ ഫോണിൽ ഫെയിസ്ബുക്കിൽ നിരങ്ങിയിട്ട് വാട്സാപ്പിലെക്ക് നീങ്ങിയപ്പോഴാണ് , ദേവു ഒന്ന് കാണാൻ പറ്റുമോ എന്നോരു മെസ്സേജ് കിടക്കുന്നത് ശ്രദ്ധിച്ചത് , പുതിയ നമ്പർ ആയത് കൊണ്ട് ആദ്യം കാര്യമാക്കിയില്ലെങ്കിലും എന്നെ അടുത്തറിയാവുന്ന കുറച്ചു പേർ വിളിക്കുന്ന ദേവു എന്നതിൽ തന്നെ കണ്ണ് തടഞ്ഞപ്പോഴാണ് , ആരാണെന്ന് റിപ്ലൈയിൽ ചോദിച്ചത് ..

ഞാനാണ് ദിപക് എന്ന റിപ്ലൈ സത്യത്തിൽ എന്നെ ഞെട്ടിച്ചിരുന്നു , കുറച്ചു നേരം എന്റെ മെസ്സേജ് ഒന്നും കാണാത്തത് കൊണ്ടാകും വീണ്ടും ഹലോ ദേവു എന്താ മിണ്ടാത്തെ എന്ന വീണ്ടുമുള്ള മെസ്സേജിന് ഒന്നുമില്ല മാഷേ , പെട്ടന്ന് കണ്ടപ്പോൾ എന്തോ ഷോക്കായി അതാ , എന്നതിനൊപ്പം മാഷ് ഇപ്പോൾ എവിടെയാ , ഭാര്യക്ക് സുഖമാണോ എന്നെന്റെ ചോദ്യങ്ങൾ ദീപക്‌ കണ്ടെങ്കിലും , എല്ലാം ഞാൻ പറയാം എനിക്ക് ദേവൂനെ ഒന്ന് കാണണമെന്നുണ്ട് എന്നുള്ള മാഷിന്റെ മെസ്സേജിന് ഞാൻ റിപ്ലൈ നൽകാൻ താമസിക്കുന്നത് കണ്ടിട്ടകാണാം , ഞാൻ കാത്തിരിക്കും നാളെ വൈകിട്ട് മൂന്ന് മണി മുതൽ സ്‌കൂളിന്റെ മുന്നിലെ ആ പഴയ നമ്മുടെ ശാലോം ബേക്കറിയിൽ എന്ന മെസ്സേജിന് ശേഷം മാഷ് ഓഫ്‌ലൈനിൽ ആയപ്പോഴാണ് ഫോൺ മാറ്റിവെച്ചു ഞാൻ ബെഡിലേക്ക് കിടന്നത് …

പ്രീഡിഗ്രി സമയത്തു അന്ന് ആദ്യമായി മാഷിനെക്കണ്ടപ്പോൾ എല്ലാവരെയും പോലെ ഞാനും ശ്രദ്ധിച്ചിരുന്നു , പൂച്ചക്കണ്ണും കട്ടമീശയും പെട്ടെന്ന് തന്നെ ക്ലാസ്സിലെ പെൺകുട്ടികളുടെ താരമാക്കി മാറ്റിയിരുന്നു മഷിനെ , പൊതുവെ നിറം കുറഞ്ഞ , സൗന്ദര്യം കുറഞ്ഞ , മോഡേൺ അല്ലാത്ത എനിക്ക് സ്വപ്നം കാണുന്നതിലും അപ്പുറമായിരുന്നു മാഷ് എങ്കിലും ഒരു കൗമാരക്കാരിയുടെ സ്വപ്നങ്ങളിൽ മാഷും സ്ഥാനം പിടിച്ചു തുടങ്ങിയിരുന്നു ….

ക്ലാസ്സിലെ മൊഞ്ചത്തിമാരുടെ നോട്ടത്തിനടയിൽ എന്റേത് വെറും പാഴ്മോഹമാണെന്ന് അറിയാമായിരുന്നു വെങ്കിലും , മൂന്നാം ദിവസം ഏറ്റവും പുറകിൽ ഇരുന്ന എന്നെ ഒന്നാം ബെഞ്ചിലേക്ക് മാഷ് കൊണ്ട് വന്നപ്പോഴേ ക്ലസ്സിൽ ഞങ്ങളെ ചേർത്തു ചെറിയ സംസാരങ്ങൾ തുടങ്ങിയിരുന്നു , ചോദ്യം ചെയ്യലും മറ്റുമെല്ലാം ഒരുപോലെ യാകുമെങ്കിലും അടിയിൽ എനിക്ക് മാത്രം പ്രേത്യകം ഇളവ് കിട്ടി തുടങ്ങിയതും ക്ലാസിൽ മുഴുക്കെ പാട്ടായി മാറിയിരുന്നു …

ആ ഞായറാഴ്ച്ച ഉച്ചക്ക് എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ അമ്മക്ക് സുഖമില്ലാഞ്ഞത് കൊണ്ട് ഭക്ഷണം കൊണ്ട് വരാതെ വെളിയിലേക്ക് ഇറങ്ങിയ എന്നെ കണ്ട് മാഷ് കാര്യം തിരക്കിയിട്ട് കൂട്ടിക്കൊണ്ട് പോയി സ്റ്റാഫ് റൂമിൽ എത്തിയിട്ട് മാഷിന്റെ ഭക്ഷണം എനിക്ക്‌ നേരെ നീട്ടിയിട്ട് കഴിച്ചൊന്ന് പറഞ്ഞപ്പോൾ , ആദ്യം ഞാൻ മടിച്ചെങ്കിലും എനിക്ക് ക്ലസ്സെടുക്കാൻ നിന്റെ ചിരിച്ച മുഖം മുന്നിൽ വേണമെന്ന് പറഞ്ഞു എന്റെ കയ്യിൽ പിടിച്ചു ആ പൊതിച്ചോർ എന്നിലേക്ക് വെച്ചപ്പോൾ നിറഞ്ഞു വന്ന കണ്ണുനീർ മാഷ് കാണാതിരിക്കാൻ ഞാൻ പാടുപെട്ടിരുന്നു …

പിന്നെ മാഷായിരുന്നു എല്ലാം , മാഷിന് ഇഷ്ടമുള്ള നിറം , മാഷിന്റെ ഇഷ്ടത്തിനുള്ള മുടിക്കെട്ട് , പൊട്ട് എല്ലാം ഞാൻ മാഷിനായി മാത്രം ജീവിച്ചു തുടങ്ങിയിരുന്നു .. ദുഖങ്ങളും , പരിഭവങ്ങളും മാത്രം അനുഭവിച്ചിട്ടുള്ള എന്റെ ജീവിതത്തിലെ ആദ്യത്തെ വെളിച്ചമായിരുന്നു മാഷ് , അത് കൊണ്ട് തന്നെയാകും തന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാമെന്ന മാഷിന്റെ വാക്കിൽ തന്നെ തന്നെ മാഷിന് സമർപ്പിച്ചതും ….

ക്ലാസ് കഴിഞ്ഞു ഇറങ്ങുമ്പോൾ നെഞ്ച് പിടയുന്നുണ്ടായിരുന്നുവെങ്കിലും , കൈയ്യിൽപ്പിടിച്ചു ധൈര്യമായി ഞാനുണ്ടാകും കൂടെയെന്ന മാഷിന്റെ വാക്ക് ചെറിയ ഒരാശ്വാസമായിരുന്നു,

നീ മാത്രമേ ഇല്ലായിരുന്നുള്ളുവല്ലോ മാഷിന്റെ കല്യാണത്തിനെന്ന സുഹൃത്തിന്റെ അർത്ഥം വെച്ചുള്ള ചോദ്യത്തിന് ആദ്യം എനിക്കൊന്നും മനസ്സിലായില്ലെങ്കിലും അവൾ കാണിച്ച കല്യാണ ഫോട്ടോയിൽ മാഷിനൊപ്പം ഒരു സുന്ദരി പ്പെണ്ണ് ഒരുങ്ങി മണ്ഡപത്തിൽ നിൽക്കുന്നത് കണ്ടപ്പോൾ ചങ്ക് പൊട്ടുന്ന വേദനയുണ്ടായിരുന്നുവെങ്കിലും കൂട്ടുകാരുടെ മുന്നിൽ ഒന്ന് ചിരിച്ചു കാണിച്ചിട്ട് അവർ തമ്മിൽ നല്ല ചേർച്ചയാണല്ലേ എന്ന് പറഞ്ഞു വീട്ടിലേക്ക് തിരിച്ച ഞാൻ ഒന്ന് പൊട്ടിക്കരയാൻ പോലും പറ്റാത്തത്ര മരവിച്ചു പോയിരുന്നു …

നേരം വെളുത്തപ്പോൾ തൊട്ടേ എന്തോ ഒരു ഭാരം മനസ്സിൽ , പോകണോ വേണ്ടയോ എന്ന മനസ്സിന്റെ ചോദ്യത്തിന് പോകാം , ഒരിക്കൽക്കൂടി ഒന്ന് കാണണം എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി ഓട്ടോയിൽ കയറുമ്പോഴും , കൂട്ടുകാരുടെ കുറ്റപ്പെടുത്തലുകൾക്കും കളിയാക്കലിന് ഇടയിലും മനസ്സിനെ പഠിപ്പിച്ച മാഷിന്റെ സാഹചര്യം കൊണ്ടാകും അന്ന് അങ്ങനെ സംഭവിച്ചതെന്ന് ഒരിക്കൽ കൂടി ഒരു സമാധനത്തിനായി മനസ്സിനോട് പറഞ്ഞിരുന്നു

വണ്ടിയിൽ നിന്നും ഇറങ്ങി നേരെ ശാലോം ബേക്കറിയിലേക്ക് നടന്നു കയറുമ്പോഴും നെഞ്ചിടിപ്പ് കൂടി കൂടി വരുന്നുണ്ടായിരുന്നു , വർഷങ്ങൾക്ക് ശേഷം ഒരിക്കലും കാണാൻ കഴിയില്ലെന്ന് കരുതിയ മാഷ് വീണ്ടും തന്റെ മുന്നിലെന്ന് ചിന്തിക്കും തോറൂം നടത്തത്തിന്റെ സ്‌പീഡ്‌ കൂടിയിരുന്ന് ….

ദുരെ നിന്ന് ഞാൻ കണ്ടിരുന്നു നീല ഷർട്ടിൽ എന്നെ നോക്കി ചിരിച്ചു നിൽക്കുന്ന മാഷിനെ , അടുത്തു എത്തിയ പ്പോഴേക്കും ഇത് എന്ന മാറ്റമാണ് പെണ്ണെ , നീയെങ്ങനെയാ ഇത്രക്ക് സുന്ദരിയായെതെന്ന മാഷിന്റെ ചോദ്യത്തിന് ചെറുതായി ഒന്ന് ചിരിച്ചിട്ട് മാഷ് ഇരുന്നതിന്റെ ഓപ്പോസിറ്റിരുന്നു…

ഞാൻ കരുതിയില്ല ദേവു വരുമെന്ന് പറഞ്ഞു സംസാരിച്ചു തുടങ്ങിയത് മാഷായിരുന്നു .. മാഷിന് സുഖമല്ലേ എന്നെന്റെ ചോദ്യത്തിന് എന്റെ കണ്ണിലേക്ക് തന്നെ മാഷ് നോക്കി നിൽക്കുന്നത് കണ്ടിട്ടാ , ഭാര്യയെ കൊണ്ട് വന്നില്ലേ എന്നുള്ള എന്റെ രണ്ടാമത്തെ ചോദ്യം കേട്ട് ഇല്ല എന്ന് പറഞ്ഞിട്ട് മാഷ് ഒന്ന് പുറകോട്ട് ഇരുന്നു …

എന്തെ എന്നെന്റെ ചോദ്യത്തിന് , എന്റെ മനസ്സിൽ നിയ്യെ ഉണ്ടായിരുന്നുള്ളു മോളെ പക്ഷേ അന്നത് പറ്റിപ്പോയി എന്ന മാഷിന്റെ ഏറ്റുപറച്ചിലിനു അത് സാരമില്ല , ഞാൻ കണ്ടിരുന്നു ഫോട്ടോ നിങ്ങൾ നല്ല ചേർച്ചയാണല്ലോ എന്ന് ഞാൻ പറഞ്ഞു തീരും മുമ്പേ ഹേയ് പ്രസവശേഷം അവൾ ഒരുപാട് തടിച്ചു , ഞാൻ ഇപ്പോൾ അവളുമായി പുറത്തു പോകാറില്ല എന്ന മാഷിന്റെ വാക്ക് കേട്ട് ആദ്യം ഞാനൊന്നു ഞെട്ടിയെങ്കിലും , അത് പുറത്തു കാണിക്കാതെ അത് കൊണ്ട് ഇനി മാഷിന്റെ കൂടെ പുറത്തു നടക്കാൻ തിരഞ്ഞു ഇറങ്ങിയതാണോ എന്നെയെന്ന എന്റെ ചോദ്യത്തിന് മാഷ് തല കുനിച്ചു …

പലരും പറഞ്ഞു കറുത്തിരുന്നത് കൊണ്ടാണ് മാഷ് എന്നെ കെട്ടാഞ്ഞതെന്ന് , അന്നും അവരോടോക്കെ തർക്കിച്ചു നിന്നിട്ടെയുള്ളു നിങ്ങൾക്ക്‌ വേണ്ടി , പക്ഷേ ഇന്ന് എനിക്ക്‌ മനസ്സിലായി പുറമെയുള്ള സൗന്ദര്യമാണു നിങ്ങൾക്ക്‌ വേണ്ടതെന്ന്, ഇത്‌ വേരെയും നിങ്ങൾക്ക്‌ പകരം വേറെ ഒരാളെ സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്‌ ഞാൻ സ്നേഹിച്ചത്‌ എന്റെ മനസ്സ്‌ കൊണ്ടയത്‌ കൊണ്ടാണു , നിങ്ങൾ കാണാതെ പോയതും ഈ ജന്മത്തിൽ നിങ്ങൾക്ക്‌ മനസ്സിലാക്കൻ കഴിയാത്തതും അതാണു ഒരു പെണ്ണിന്റെ മനസ്സെന്ന് പറഞ്ഞു അവിടെ നിന്ന് ഇറങ്ങുമ്പോഴും എന്റെ മനസ്സ്‌ എന്നോട്‌ പറയുന്നുണ്ടായിരുന്നു ഒന്നും നഷ്ടമായിട്ടില്ല നിനക്ക്‌ കാരണം നേടിയെടുക്കുന്നത്‌ മാത്രമല്ല പ്രണയം മനസ്സ്‌ കാണത്തവനിൽ അകന്ന് മാറുന്നതുമണെന്ന് ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *