താലി വെറും ഒരു ലോഹം
Story written by Ambili MC
ഒരുമിച്ചു താമസിക്കാൻ നിങ്ങൾ രണ്ടു പേരും ഒരുക്കം ആണോ ? കുടുംബ കോടതി ജഡ്‌ജിയുടെ വാക്കുകൾ ചെവിയിൽ കൂരമ്പു പോലെ തറച്ചു . ആരെയും നോക്കാതെ ഞാൻ ഉറച്ച ശബ്‌ദത്തിൽ പറഞ്ഞു
” അല്ല.. “
മറുഭാഗത്തു വിഷ്ണു ഒന്നും മിണ്ടാതെ നിൽക്കുകയാണ് . പിന്നെ പതിഞ്ഞ ശബ്‌ദത്തിൽ പറഞ്ഞു “ഗൗരി ക്കു വേണ്ടങ്കിൽ പിന്നെ എനിക്കും വേണ്ട “
പിന്നെ അവിടെ നടന്നത് ഒന്നും ഞാൻ ശ്രദ്ധിച്ചില്ല . അവസാനം വിവാഹ മോചനം കിട്ടിയെന്നു എനിക്ക് മനസ്സിലായി . എവിടെയൊക്കയോ ഒപ്പു ഇടാൻ പറഞ്ഞു.
എല്ലാം കഴിഞ്ഞു വീട്ടിലേക്കു നടക്കുമ്പോൾ മനസ്സു നിറയെ ഒരു തരം മരവിപ്പ് ആയിരുന്നു. . വിഷ്ണു ഇനി എന്റെ ജീവിതത്തിൽ ഇല്ല , അത് ഉൾകൊള്ളാൻ മനസ്സു എന്നോ തയാറായി കഴിഞ്ഞതാണ്.
ഒരു പ്രണയത്തിന്റ ദുരന്തം അല്ല എന്റെ ജീവിതം . വീട്ടുകാർ നാളും പക്കവും നോക്കി തിരഞ്ഞു എടുത്തവൻ . കുടുംബമഹിമ , ജോലി, എല്ലാം കോണ്ടു തികഞ്ഞവൻ . പക്ഷെ ഒരു പെണ്ണിന് ഇത് മാത്രം മതിയോ ?
വിവാഹം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ തന്നെ എനിക്ക് ബോധ്യമായി .. ഇവിടെ കാര്യങ്ങൾ നോക്കുന്നത് അനിയത്തിയാണന്നു .. ഹിമ എന്ന അനിയത്തി യാണ് വിഷ്ണുനു എല്ലാം.. ഒരു ഡെന്റൽ ഡോക്ടർ ആയ എന്നെ അവൾക്കു പുച്ഛം ആയിരുന്നു . എല്ലാവരുടേയും വായിൽ കൈ ഇടുന്നവൾ എന്ന് അവൾ പരസ്യ മായി വിളിച്ചു . വിഷ്ണു എവിടെ കിടക്കണം എന്ന് പോലും തിരുമാനിക്കുന്നതു അവളാണ് . വിവാഹദിനം തൊട്ടു ഹിമയും വിഷ്ണു വും അമ്മയും അച്ഛനും ഒരുമിച്ചു തന്നെയാണ് കിടക്കുന്നത് . എനിക്ക് വളരെ മനോഹരമായ ഒരു ബെഡ്‌റൂം അനുവദിച്ചു. . കാണുന്നവർക്കു ഞാൻ അവിടത്തെ രാജകുമാരി യാണ്. ഒരു പണിയും എടുക്കണ്ട .എല്ലാം മുന്നിൽ എത്തും . എന്റെ വീട്ടിൽ പോകുന്ന ദിവസങ്ങൾ മാത്രമാണ് എനിക്ക് വിഷ്ണുവൊത്തു ജീവിക്കാൻ പറ്റിയത്. ആ സമയങ്ങിൽ വിഷ്ണു പറഞ്ഞു ഹിമയുടെ കല്യാണം വരെ താൻ അഡ്ജസ്റ്റ് ചെയ്യണം . അവളെ വേദനിപ്പിക്കാൻ വയ്യ . ഞാൻ അത് സമ്മതിച്ചു .
ഹിമ യുടെ വിവാഹം കഴിഞ്ഞു .. എനിക്ക് സ്വർഗം കിട്ടിയത് പോലെ ആയി. ഞങ്ങൾ ഒരുപാട് സന്തോഷിച്ചു . ദിവസങ്ങൾ പോയി . . ഞാൻ അമ്മയാവാൻ പോവുകയാണെന്ന് മനസ്സിലായി . പക്ഷെ അവിടെ ആർക്കും ഒരു സന്തോഷവും ഇല്ല. അമ്മ ഒരു നാണവും ഇല്ലാതെ എന്നോട് പറയുകയാണ് ഗൗരി ഈ വീട്ടിൽ ആദ്യം ജനിക്കണ്ടത് ഹിമയുടെ കുഞ്ഞു ആയിരിക്കണം, അത് ഞങ്ങൾ പണ്ടേ ഉറപ്പിച്ചത് ആണ്. നമ്മുക്ക് നാളെ ഹോസ്പിറ്റൽ പോയി അ ബോർഷൻ ചെയ്യാം .. ഞാൻ വിഷ്ണുവിനെ നോക്കി . ഒന്നും മിണ്ടുന്നില്ല. “വിഷ്ണു ഏട്ടനും ഇത് തന്നെയാണോ പറയുന്നത് . “
വിഷ്ണു മുഖത്തു നോക്കാതെ പറഞ്ഞു “ഗൗരി അമ്മ പറയുന്നത് പോലെ മതി “
ഞാൻ കുറച്ചു ഉറക്കെ ചോദിച്ചു “ഹിമക്ക് കുട്ടികൾ ഉണ്ടായില്ലെങ്കിൽ എന്താ എനിക്കും കുഞ്ഞു വേണ്ടേ ?
‘അമ്മ അതിലും ഒച്ചയിൽ പറഞ്ഞു “വേണ്ട,,. ഇവിടെ വേണ്ടത് എന്താ മോളുടെ കുട്ടിയാണ് . നീ അധികം പഠിപ്പിക്കാൻ വരണ്ട . പറഞ്ഞത് കേട്ടാൽ മതി . ഇന്ന് തന്നെ പോയി അ ബോർഷൻ ചെയ്യണം “അവരുടെ ആ വാക്കുകൾ അവർ അറിയാതെ തന്നെ ഞാൻ മൊബൈൽ’ൽ പകർത്തി .
ഞാൻ ഒന്നും പറയാതെ റൂമിലേക്ക് പോയി. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു . അവിടെ നിന്ന് എല്ലാം വാരി വീട്ടിലേക്കു ഓടി .
എനിക്ക് വാശിയാണ് . കുഞ്ഞിനെ ഞാൻ വളർത്തും . ഇനിയുള്ള എന്താ ജീവിതത്തിൽ കുഞ്ഞു മാത്രം മതി. എല്ലാം കാണിച്ചു ഞാൻ കേസ് കൊടുത്തു . അ ബോർഷൻ ചെയ്യാൻ പറഞ്ഞത് ഒരു വലിയ കുറ്റം ആയതു കോണ്ടു അവർ കേസ്നു പോകാതെ ഒത്തു തീർപ്പിനു വന്നു . ഇനി വിഷ്ണു ഒത്തു ഒരു ജീവിതം വേണ്ടാന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. ഒടുവിൽ ഒരുമിച്ചു ഡിവോഴ്സ് കേസ് ഫയൽ ചെയ്തു . ഇതിനിടെ ഞാൻ ഒരു ‘അമ്മ ആയി. ഒരു സുന്ദരി മോൾ .. ഇന്ന് വിവാഹ മോചനവും കിട്ടി.
വീട്ടിൽ എത്തിയപ്പോൾ ഒരു വയസ്സ് പോലും തികയാത്ത എന്റെ പൊന്നു മോൾ അമ്മയെ കാത്തു നില്കുന്നത് കണ്ടപ്പോൾ ജീവിതത്തിൽ ഒരിക്കലും തോന്നാത്ത സന്തോഷം എനിക്ക് തോന്നി , ഈ മോളെ കൊ ല്ലാനാണ് അവർ എന്നോട് ആവശ്യപ്പെട്ടതു. അന്ന് അത് കേ ട്ടിരുന്നുവെങ്കിൽ ഇന്ന് എൻ്റെ മോൾ എനിക്ക് ഉണ്ടാവില്ലായിരുന്നു . എൻ്റെ താലി യെക്കാൾ എനിക്ക് വലുത് എൻ്റെ മോൾ തന്നെയാണ് ‘.. താലി വെറുമൊരു ലോഹ മാത്രം…
വിഷ്ണു നന്ദി .. എൻ്റെ മോളെ എനിക്ക് മാത്രമായി തന്നതിന് നന്ദി ..