Story written by Rosily Joseph
ഹരിയേട്ടൻ ഇതുവരെ എവിടെയായിരുന്നു….?
വാതിൽക്കൽ തലകുനിച്ചു നിൽക്കുന്ന ഹരിയേട്ടനെ കണ്ടതും അവൾ ഭദ്രകാളിയെ പോലെ ഉറഞ്ഞുതുള്ളി.
ഞാൻ ഫ്രണ്ട്‌സിന്റെ കൂടെ….. വാക്കുകൾ മുഴുവിപ്പിചില്ല അവൾ അയാള്ടെ അരികിലേയ്ക്ക് ചേർന്ന് നിന്ന് ചോദിച്ചു
നിങ്ങള് കുടിച്ചിട്ടുണ്ടല്ലേ….?
ഒരൽപ്പം അവര് നിർബന്ധിച്ചത് കൊണ്ടാ….
ഇനി കുടിക്കില്ലെന്ന് എനിക്ക് വാക്ക് തന്നതല്ലായിരുന്നോ….
സോറി അച്ചൂ ഞാൻ കുടിക്കില്ലായിരുന്നു അവര് നിർബന്ധിച്ചപ്പോ , അറിയാതെ ഞാൻ. രണ്ടെണ്ണം അതിൽ കൂടുതൽ ഇല്ല നിന്നാണ് സത്യം
വേണ്ട എന്നോട് മിണ്ടണ്ട. ഹരിയേട്ടന് ഇപ്പൊ എന്നോട് പഴയത് പോലുള്ള സ്നേഹം ഒന്നുമില്ല . അല്ലെങ്കി പിന്നെ ഞാൻ വയ്യാണ്ടിരിക്കുമ്പോ പോയി കുടിക്കുവോ..? ഇത്രയും നേരമായിട്ടും കാണാഞ്ഞു ഞാൻ എന്ത് മാത്രം വിഷമിച്ചു എന്നറിയോ. എത്ര മിസ്ഡ് കാൾ ഉണ്ടെന്ന് നോക്കിക്കേ ഫോണിൽ. അവൾ ഒരു കരച്ചിലോടെയാണ് പറഞ്ഞു നിർത്തിയത്
ഏത് നേരത്താണോ ഈശ്വരാ കുടിക്കാൻ തോന്നിയത്. അയാൾ സ്വയം നെഞ്ചത്ത് കയ്യ് വെച്ച് പറഞ്ഞു.
അച്ചു നീ കരയല്ലേ.. ഈ സമയത്തു കരഞ്ഞാൽ നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനാണു ദോഷം ചെയ്യുക. നിനക്കറിയോ ഞാൻ നേരത്തെ ഇറങ്ങിയതാ നിന്നെയും കൂട്ടി ഒരുപാട് സ്ഥലങ്ങളിൽ പോകണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ ആ തെണ്ടികൾ എല്ലാം നശിപ്പിച്ചു.
അവൾ ഒന്നും മിണ്ടാതെ മുറിയിലേയ്ക്ക് പോയി അവിടെ ചെന്നപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ കട്ടിലിൽ കിടക്കുകയായിരുന്നു.
അച്ചൂ….
അവനെ കണ്ടതും അവൾ തിരിഞ്ഞു കിടന്നു. പാവം കരഞ്ഞു കണ്ണൊക്കെ ചുവന്നിട്ടുണ്ട്. ഭയങ്കര ഇഷ്ടമാ അവൾക്ക് തന്നോട്. ഹരിയേട്ടൻന്ന് വെച്ചാൽ ജീവൻ പോലും കളയും ഇത് വല്ലതും ആ തെണ്ടികൾക്കറിയണോ സമയത്തിന് പെണ്ണ് കെട്ടാൻ പറഞ്ഞാൽ അതും ചെയ്യില്ല
അച്ചൂ എഴുന്നേൽക്ക്… എന്റെ മോള് വല്ലതും കഴിച്ചോ…. വാ ഹരിയേട്ടൻ എടുത്തു തരാം.
അവൾ ഒന്നും മിണ്ടാതെ ഹാളിലേക്ക് നടന്നു . ഡൈനിങ് ടേബിളിൽ മൂടി വെച്ചിരുന്ന ഭക്ഷണം അവൾ ഹരിക്ക് വിളമ്പി.
ഹരിയേട്ടൻ ഇരിക്ക്…
അയ്യോ അച്ചു ഞാൻ കഴിച്ചതാ…
പിന്നെ ഞാനിതൊക്കെ ആർക്ക് വേണ്ടിയാ ഉണ്ടാക്കിയെ.
ദേഷ്യപ്പെട്ട് തവിയും വലിച്ചെറിഞ്ഞു അവൾ മുറിയിലേയ്ക്ക് ഓടിപോയി.
അയ്യോ കുഴപ്പമയോ ഇനി എങ്ങനെ അവളെ സമാധാനിപ്പിക്കും ആകെ കുഴപ്പ മായല്ലോ….
അച്ചൂ , ന്റെ പൊന്ന് മോളല്ലേ ഏട്ടൻ പറയുന്നത് ഒന്ന് കേൾക്ക് ഇനി ഒരിക്കലും എന്റെ പൊന്നിന് ഇഷ്ടം അല്ലാത്തതൊന്നും ഞാൻ ചെയ്യില്ല വാ ഞാനും കഴിക്കാം. പ്ലീസ്.. നിന്റെ കാല് പിടിക്കാം പിണങ്ങല്ലേ…. !!
സത്യാണോ…?
സത്യം
അയാൾ കാലിലെയ്ക്ക് വീഴാൻ തുടങ്ങിയതും അവൾ തടഞ്ഞു.
ഇതിന്റെ കാര്യം അല്ല പറഞ്ഞത് എനിക്ക് ഇഷ്ടമല്ലാത്തത് ഒന്നും ചെയ്യില്ല എന്ന് പറഞ്ഞത്..
ഉം അത് സത്യാ..
അവൾ അതുകേട്ട് മെല്ലെയൊന്നു ചിരിച്ചു
അതേയ് ഞാനൊരു കാര്യം പറഞ്ഞാൽ സാധിച്ചു തരുവോ..?
പിന്നെ സാധിച്ചു തരാതെ എന്റെ പൊന്നിന് എന്ത് വേണംന്ന് പറ
ധൈര്യയിട്ട് പറഞ്ഞോ മസാലദോശ വേണോ പുളി മാങ്ങാ വേണോ അതോ എന്റെ ചക്കര ഉമ്മയാണോ വേണ്ടേ..
എനിക്ക് രണ്ടാമത് പറഞ്ഞത് മതി
എന്ത് മാങ്ങയോ..?
ഉം
ഡീ അതിനിപ്പോ കടയൊന്നും തുറക്കില്ല എല്ലാം അടച്ചു കാണും
അപ്പൊ വേണോന്ന് ചോദിച്ചതോ..
അത് പറഞ്ഞു വന്നപ്പോ ..
അതൊന്നും എനിക്കറിയണ്ടാ എനിക്കിപ്പോ കിട്ടണം പുളി മാങ്ങ
എന്റീശ്വര ഗർഭിണികൾ മാങ്ങ കഴിക്കണം എന്ന് ആരാണോ എന്തോ പറഞ്ഞിട്ടുള്ളത്
എന്താ..?
ഒന്നൂല്ല ഒരു ആത്മഗതം പറഞ്ഞതാ..
അവൾ മുഖം തിരിച്ചു വാശിക്കിരുന്നു. പണ്ടേ അൽപ്പം വാശി ഉള്ളത് കൊണ്ട് ഇപ്പൊ അത് കൂടുകയേ ഉള്ളു അയാൾ മനസ്സിൽ ഓർത്തു
ഇനിയിപ്പോ ഈ രാത്രിയിൽ മാങ്ങായ്ക്ക് വേണ്ടി എവിടെ പോകും കൊണ്ട് വന്നില്ലെങ്കിൽ ഇവളെന്നെ കൊല്ലും
എവിടെയും പോകണ്ട ഇവിടെ തന്നെ ഉണ്ടല്ലോ..? അവൾ അത് കേട്ടത് പോലെ മറുപടി പറഞ്ഞു
എവിടെ..?
നമ്മുടെ മാവിൽ
ഡീ അതിൽ നിറയെ പുളിയുറുമ്പാ
അതൊന്നും സാരല്ല എനിക്കിപ്പോ മാങ്ങാ കിട്ടണം ഇല്ലെങ്കിൽ ഉണ്ടല്ലോ
എന്റീശ്വരാ ഇനിയിപ്പോ എന്ത് ചെയ്യും
അയാൾ ഏറെ വിഷമത്തോടെ മുറ്റത്തെയ്ക്ക് ഇറങ്ങി
അല്ലെങ്കിലും പണ്ടേ പണി തരുന്നതിൽ ഒട്ടും പിന്നിലല്ല ഇവള് ഇപ്പൊ പിന്നെ… എന്ത് പറയാനാ കെട്ടണ്ടായിരുന്നു
പറിച്ചോ മാങ്ങ..?
അവൾ അകത്തു നിന്നുറക്കെ വിളിച്ചു ചോദിച്ചു
ഇല്ല പൊന്നെ ഇപ്പൊ കൊണ്ട് വരാം
വേഗം ആയിക്കോട്ടെ
ഓ..
അയാൾ പിന്നാമ്പുറത്ത് ചാരി വെച്ചിരുന്ന തോട്ടി കമ്പ് എടുത്തുകൊണ്ട് വന്നു സകല ഈശ്വരന്മാരെയും മനസ്സിൽ ധ്യാനിച്ചു മാവിന്റെ മുകളിലേയ്ക്ക് തോട്ടി കുത്തി.
അയ്യോ ….
അയാൾ വലിയ വായിൽ കരഞ്ഞു കൊണ്ട് തന്റെ ഭാര്യയെ വിളിച്ചു
അയ്യോ ഏട്ടാ എന്താ പറ്റിയെ
കണ്ടിട്ട് മനസ്സിലായില്ലേ കണ്ണിലും മൂക്കിലും എല്ലാം ഉറുമ്പ്
ഭർത്താവിന്റെ നിസ്സഹായവസ്ഥ കണ്ടപ്പോൾ ശരിക്കും അവൾക്ക് സങ്കടായി. അവള്ടെ കണ്ണിൽ കൂടി കുടു കൂടാ കണ്ണുനീർ ചാടി
അയ്യേ എന്റെ കുട്ടി കരയുവാണോ സാരല്ല പോട്ടെ. നിലത്തു വീണു കിടന്ന മാങ്ങ യൊരെണ്ണം കയ്യ് കൊണ്ട് തുടച്ചു വൃത്തിയാക്കി അവള്ടെ കയ്യിലെയ്ക്ക് നീട്ടി
കഷ്ടപെട്ട് പറിചതാ ഇനി ഇത് കഴിക്കാതിരുന്നാൽ ഉണ്ടല്ലോ…
അയാൾ ചിരിച്ചു കൊണ്ട് അശ്വതിയെയും കൂട്ടി അകത്തെയ്ക്ക് നടന്നു. അപ്പോഴേക്കും ഉറുമ്പുകൾ കടിച്ചു ഒരു പരുവമായിരുന്നു വേദന കടിച്ചു പിടിച്ചു അയാൾ അവള്ടെ ചെവിയിൽ പറഞ്ഞു
ഇതെല്ലാം ഒന്ന് കഴിഞ്ഞോട്ടെ കേട്ടോ നിനക്കിട്ടു വെച്ചിട്ടുണ്ട് ഞാൻ…
(ഇത് പൈങ്കിളി ആണെന്ന് അറിയാം ഇപ്പൊ എഴുതിയതല്ല പഴയതാണ് അതു കൊണ്ടാണ് ഇങ്ങനെ… ഇനി വരുമ്പോൾ ഉറപ്പായും നല്ലൊരു കഥ കൊണ്ട് വരാം നിങ്ങൾക്ക് ഇഷ്ടാവും ഉറപ്പ്… 🙏🙏🙏☺️)