വൈകിട്ട് കുളിക്കാൻ കയറിയ ശരണ്യ കുളി കഴിഞ്ഞു തിരികെ ഇറങ്ങിയപ്പോൾ നവീൻ അവളെ…

” വിധവ “

Story written by VIPIN PG

വീടിന്റെ കോലായിൽ കുശലം പറഞ്ഞിരിക്കുന്നതിനിടയിൽ ബ്രോക്കർ ശശി രാമേട്ടനോട് ചോദിച്ചു,,,,

“രാമേട്ടാ,,, ഓക്ക് വേറെ കല്യാണം നോക്കുന്നുണ്ടോ “

” എന്തിനാപ്പാ,,, ഓള് ഈടത്തെ അല്ലേ,,,, ഇനി ഈട തന്നെ മതി,,,, ഓള് ഈടുന്നു പോയാ അടുക്കളേൽ വച്ചുണ്ടാക്കാൻ ശാന്ത വിചാരിച്ചാലൊന്നും പറ്റൂല ശശിയെ,,,, ഓള് ഈടെ തന്നെ നിക്കട്ട് “

” അതല്ല രാമേട്ടാ ,,, ഓക്ക് 30 വയസ്സല്ലേ ഉള്ളു,,, നല്ല പ്രായത്തിൽ ഓൻ പോയി,,,ഓക്ക് ഒരു ഭാവി ഉണ്ടാകുന്നത് നമ്മളായിട്ട് ഇല്ലാണ്ടാക്കണോ “

” നീയന്നാ ശശീ ഇങ്ങനെ പറയുന്ന്,,, നിന്റെ അച്ഛൻ മരിച്ചേരം അമ്മ വേറെ കഴിച്ചു പോകുവാ ചെയ്തിന് “

” അങ്ങനെ ചെയ്താ മതിയെനു ന്ന് അനക്ക് പിന്നെ തോന്നീനു രാമേട്ടാ,,, അതോണ്ടാ പറയുന്നേ,,, നിങ്ങള് ഓളെ അവരെ വീട്ടിൽ വിട് ,,, അവര് ഒരു തീരുമാനം ഉണ്ടാക്കട്ടെ “

” തൽകാലം ഓളെ എവിടെയും വിടുന്നില്ല ശശീ,,,, ഓള് ഈടത്തെ ആന്ന് “

രാമേട്ടനോട് പറഞ്ഞു ജയിക്കാൻ കഴിയാതെ ശശി അവിടെ നിന്നും ഇറങ്ങി,,,പോകുന്ന വഴിക്ക് അയാൾ ശരണ്യയെ ഒന്ന് നോക്കി,,, അവളുടെ മുഖത്ത് കാര്യമായ ഭാവ വ്യത്യാസം ഒന്നുമില്ല,,,

ഡിഗ്രി കഴിഞ്ഞപാടെ ശരണ്യയുടെ കല്യാണം കഴിഞ്ഞതാണ്,,, രാമേട്ടന്റെ മൂത്ത മകൻ സന്തോഷ്‌,,,, കല്യാണം കഴിഞ്ഞു നാല് കൊല്ലം കഴിഞ്ഞപ്പോൾ സന്തോഷ്‌ ഒരു ബൈക്ക് ആക്സിഡന്റ് ഇൽ മരണപ്പെട്ടു,,,, അതിന്റെ ഷോക്ക് വിട്ടു മാറാൻ കുറച്ചു ടൈം എടുത്തെങ്കിലും ശരണ്യ ഇപ്പൊ ഓക്കേ ആണ്,,,,, അവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല,,,

ആറു കൊല്ലം കഴിഞ്ഞു,,, അവൾക്ക് കുറെ കല്യാണ ആലോചകൾ വന്നു,,,പക്ഷേ അപ്പോഴൊന്നും അവളതിന് മാനസികമായി തയ്യാറല്ലായിരുന്നു,,,, പക്ഷേ ശരണ്യ ഒരുപാട് മാറി,,, ജീവിതം മുന്നോട്ട് കൊണ്ടു പോകാമെന്നു പഠിച്ചു,,,,

പക്ഷേ ഇപ്പൊ വിലങ്ങു തടി സന്തോഷിന്റെ വീട്ടുകാർ ആണ്,,, അവൾക്ക് നന്നായി വീട് നോക്കാൻ അറിയാം എന്നതാണ് അതിന് ഒറ്റ കാരണം,,, കൈയ്യിലിരിപ്പ് കുറച്ചു മോശമായത് കൊണ്ട് സന്തോഷിന്റെ അനിയൻ നവീന് പെണ്ണ് കിട്ടുന്നില്ല,,, അവന്റെ അമ്മയ്ക്ക് ഒന്നിനും വയ്യ,,, മൂന്ന് നേരം വിളമ്പി കിട്ടണമെങ്കിൽ വീട്ടിൽ ശരണ്യ വേണമെന്ന് അവർക്ക് നന്നായി അറിയാം,,,,

ശരണ്യയുടെ കാര്യം പറഞ്ഞു ശശി കുറെ തവണ കേറി ഇറങ്ങി,,, ഒരു കാര്യവും ഉണ്ടായില്ല,,,, രാമേട്ടൻ അമ്പിനും വില്ലിനും അടുക്കുന്നില്ല,,, ഒരു തവണ ശശി വീട്ടിൽ വന്നപ്പോൾ നവീൻ അയാളെ മാറ്റി നിർത്തി പറഞ്ഞു,,,

” ശശിയേട്ടാ,,, നിങ്ങൾ ഇങ്ങനെ വല്ലാണ്ട് ശുഷ്‌കാന്തി കാണിക്കണ്ട,,, ഓള് ഓളെ വീട്ടില് പോകുന്നില്ല,,, ഇനി ഓള് പോകാൻ തീരുമാനിച്ചാൽ തന്നെ നമ്മൾ വിടുന്നില്ല,,, അപ്പൊ ഈ കാര്യം പറഞ്ഞിട്ട് ഇനി ഈ പടി കേറണ്ട,,, ഓക്കേ “

നവീൻ പറഞ്ഞതിൽ ചെറുതല്ലാത്ത ഒരു ഭീഷണിയുടെ സ്വരം മനസ്സിലാക്കിയ ശശി പിന്നെ അക്കാര്യം പറഞ്ഞ് അവിടേക്ക് ചെന്നിട്ടില്ല,,, മറ്റു കാര്യങ്ങൾക്ക് ചെല്ലുമ്പോൾ ശശിയെ നോക്കി നവീന്റെ വല്ലാത്ത ഒരു ചിരി കാണാം,,,,

അങ്ങനെ ഒരു കർക്കിടകം,,, തകർത്തു പെയ്യുന്ന മഴ,,, വൈകിട്ട് കുളിക്കാൻ കയറിയ ശരണ്യ കുളി കഴിഞ്ഞു തിരികെ ഇറങ്ങിയപ്പോൾ നവീൻ അവളെ പാമ്പ് ചുറ്റുന്ന പോലെ ചുറ്റി,,, ശരണ്യക്ക് ഒന്ന് അനങ്ങാൻ പോലും പറ്റിയില്ല,,, അവൻ അവളുടെ പുറത്ത് കടിച്ചു,,,, മാ റിൽ കൈ ഞെരിച്ചു,,, അവൾക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല,,,, പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത ശരണ്യ മെല്ലെ പറഞ്ഞു,,,

” നവീ,,, ഇവിടെ വേണ്ട,,, ആരേലും കാണും ,,,, നീ വിട് “

അത് കേട്ടപ്പോൾ നവീൻ പിടിവിട്ടു,,, നവീന്റെ കൈ പതിച്ചിടത്തെല്ലാം ചുവന്നു തുടുത്തിരുന്നു,,, അവൾ അവിടെയൊക്കെ ഊതി,,, എന്നിട്ട് അവനെ മുഖമുയർത്തി ഒന്ന് നോക്കി,,, രണ്ടാളും പരസപരം നോക്കി പുഞ്ചിരിച്ചു,,, നവീൻ അവളെ ചേർത്ത് പിടിച്ചു,,, അവരുടെ ചുണ്ടുകൾ ആഗാഥ ചുംബനത്തിലേക്ക് പോയി,,,, പെട്ടന്ന് പിന്മാറിയ ശരണ്യ വീണ്ടും പറഞ്ഞു,,,

” വേണ്ട,,, ഇവിടെ വേണ്ട,,, “

അവൾ അവനെ തള്ളി മാറ്റി അവിടെ നിന്നും പോയി,,,

പിറ്റേന്ന് നേരം വെളുത്തു,,, എന്നത്തേയും പോലെ ഒരു കപ്പ് കാപ്പിയുമായി ശരണ്യ നവീന്റെ മുറിയിലേക്ക് പോയി,,, അവൻ വീണ്ടും അവളെ കടന്നു പിടിച്ചു,,, വീണ്ടും അവൻ അവളെ ചുമ്പിക്കാൻ ശ്രമിച്ചു,,, അവൾ അവന്റെ അടുത്ത് വന്നു,,,അവളുടെ നിസ്വാസത്തിനു വേഗത കൂടി,,, അവൻ അവളെ ചുറ്റി പിടിച്ചു,,,

പക്ഷേ കൈയിൽ കരുതിയ പേന കത്തി ശരണ്യ അവന്റെ തുടയിലേക്ക് കുത്തി ഇറക്കി,,,

അവൻ നിലവിളിച്ചു കൊണ്ട് നിലത്തിരുന്നു,,, കൈ വിടാതെ നിന്ന ശരണ്യ നിലത്ത് കുത്തി ഇരുന്ന് കത്തി താഴേക്ക് വലിച്ചു,,, അവന്റെ തുട മുതൽ മുട്ട് വരെ വരഞ്ഞു കീറി,,,

അവന്റെ നിലവിളി കേട്ട് എല്ലാവരും ഓടി എത്തിയപ്പോൾ ശരണ്യ മുറി വിട്ടു പുറത്ത് പോയി,,, തലേന്ന് പാക്ക് ചെയ്തു വച്ച ബാഗുമെടുത്തു ശരണ്യ വീടിന് പുറത്തിറങ്ങി,,,,

കുറച്ചകലെയായി അവളെ കാത്ത് ഒരു വണ്ടി കിടക്കുന്നുണ്ടായിരുന്നു,,,ശരണ്യയുടെ പേര് വിളിച്ചു അലറിക്കൊണ്ട് രാമേട്ടൻ ഓടി വന്നു,,, വീടിന്റെ പുറത്തിറങ്ങിയ ശരണ്യ രാമേട്ടനെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു,,, പിന്നെ അവൾ മുന്നോട്ടു നടന്നു,,, തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടന്നു,,,

ആ വണ്ടിയിൽ നിന്നും അവളുടെ അച്ഛനും ശശിയും ഇറങ്ങി,,,, അവളെ കണ്ടപ്പോൾ അവളുടെ അച്ഛന്റെ കണ്ണ് നിറഞ്ഞു,,, അയാൾ ശശിയുടെ കൈ പിടിച്ചു വിതുമ്പി കരഞ്ഞു,,, അവളുടെ ആ വരവ് കണ്ടപ്പോൾ ശശിയുടെ മുഖത്തും ഒരു പുഞ്ചിരി വന്നു,,,,

Leave a Reply

Your email address will not be published. Required fields are marked *