വർഷങ്ങളായി പിറകെനടന്ന് ഞാൻ സെറ്റാക്കിയ പെണ്ണുപോലും ഈ പേര് കാരണം എന്നെ തേച്ച്…. സുനുമോന്റെ മുഖത്ത് വിഷമഭാവങ്ങൾ മിന്നിമറിഞ്ഞു….

സുനൂട്ടന്റെ കല്യാണം

എഴുത്ത്:- സ്നേഹപൂർവ്വം കാളിദാസൻ

നിങ്ങൾ പഴയ ഫ്രീക്കനായിരിക്കാം…. അന്നത്തെ മോഡേൺ പേരായിരിക്കാം സുനുമോൻ…. പക്ഷെ ആ പേര് കാരണം അനുഭവിക്കുന്നത് ഞാനാണ്…. നിങ്ങളൊരു ത ന്തയാണോ ത ന്തേ…??

സുനുമോൻ പൊട്ടിത്തെറിച്ചു…..

ഡാ…. അച്ഛനോട് ഇങ്ങനൊന്നും പറയരുത്….. സുനുമോന്റെ അമ്മ ഇടയിൽ കയറി….

സുനുമോനെ കാണാൻ അവന്റെ വീട് വരെ വന്നതായിരുന്നു ഞാൻ…. അവന്റെ വീടിന്റെ ഗേറ്റ് കടന്നപ്പോൾ ദേഷ്യപ്പെട്ട് ഇറങ്ങിവരുന്ന സുനുമോനെയാണ് ഞാൻ കണ്ടത്….

എന്താടാ….. എന്താണ് പ്രശ്നം…? ഞാൻ ചോദിച്ചു…

ഒന്നുല്ല അളിയാ….. എന്റെ ത ന്തപ്പടിയില്ലേ….. അങ്ങേരെ ഞാൻ കൊ ല്ലും….

ന്താടാ… കാര്യം പറയ്…. ഞാൻ അല്പം ടെൻഷനായി…

എന്റെ പേര് നിനക്കറിയുമോ…??

ഉവ്വ്…. സുനുമോൻ

ഉഫ് ദാരിദ്രം….. സുനുമോൻ കിറി കോട്ടി….

വർഷങ്ങളായി പിറകെനടന്ന് ഞാൻ സെറ്റാക്കിയ പെണ്ണുപോലും ഈ പേര് കാരണം എന്നെ തേച്ച്…. സുനുമോന്റെ മുഖത്ത് വിഷമഭാവങ്ങൾ മിന്നിമറിഞ്ഞു….

എന്തുപറ്റിയെടാ…. അവളെന്തു പറഞ്ഞു….

അവൾ പറയുവാ….. അവൾ കുറെ ആലോചിച്ചു…. നമ്മുടെ പേര് തമ്മിൽ ചേരില്ലെന്ന്….. ശ്രീലക്ഷ്മി സുനു…. ദാരിദ്ര്യംപിടിച്ച ചേർച്ചയാണ് പേര് തമ്മിലെന്ന്…. സുനുമോന്റെ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ നിലത്തുവീണു…..

ആ പോട്ടെടാ…. അവൾക്ക് നിന്റെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യമില്ല..
ഞാനവനെ ആശ്വസിപ്പിച്ചു….

33 വയസായി…. ഈ പേര് കാരണം ഞാൻ പലയിടത്തും നാണംകെട്ടു… ആ പരട്ട ത ന്തയുടെ അഹങ്കാരത്തിനിട്ടതാണ് ഈ പേര്…. ബ്ലഡി ഫൂൾ ത ന്തപ്പടി… അത്രയും പറഞ്ഞ് സുനുമോൻ ദേഷ്യത്തിൽ ഉമ്മറത്ത് നിന്നിരുന്ന അവന്റെ അച്ഛനെ നോക്കി…..

നീ വാ… നമ്മുക്കൊന്ന് കറങ്ങിയിട്ട് വരാം…. ഞാൻ അവനെയും കൂട്ടി ടൗണിലേക്ക് യാത്രതിരിച്ചു….

ബൈക്കിൽ യാത്രചെയ്യുന്നതിനിടയിൽ ഞാനവനോട് ചോദിച്ചു…

സുനൂട്ടാ…. നിനക്കൊരു കല്യാണം നോക്കാൻ വീട്ടുകാരോട് പറഞ്ഞൂടെ…. അല്ലെങ്കിൽ ഞാൻ അവരോടു പറയട്ടെ…..

നീ വണ്ടി നിർത്തിക്കെ….. സുനുമോൻ ദേഷ്യത്തിൽ പറഞ്ഞു….

ഏയ്യ്… ഞാൻ വെറുതെ ചോദിച്ചതാണ് ഖൽബെ…. വിട്ടുകള…

അതല്ലടാ ഉവ്വേ….. ഒന്നാമത് വിദ്യാഭ്യാസം കുറവ്,,, പിന്നെ വീട്ടുകാരാണെകിൽ ഒരേ ജാതിയിലുള്ളവരെ നോക്കുള്ളുന്ന്… ജാതകം നോക്കിയല്ലാതെ ഒരുത്തിയെയും ഈ വീട്ടിൽ കേറ്റില്ലെന്ന് അമ്മക്ക്‌ ഒരേ വാശി….

ആഹാ… അയ്ശരി…. അപ്പൊ ആൾറെഡി കാര്യങ്ങൾ നീ വീട്ടിലവതരിപ്പിച്ചോ…..

ഇടക്കൊന്നു സൂചിപ്പിച്ചു….

എങ്ങനെ…..??

ഒരുദിവസം രാത്രി ഊണ് കഴിഞ്ഞിട്ട് എന്റെ മുറിയിലേക്ക് പോകും വഴി ഞാൻ അമ്മ കേൾക്കെ പറഞ്ഞു…..

“വയസു 32 കഴിഞ്ഞു….. എന്തിനാണ് എനിക്ക് ഈ ഡബിൾ കോട്ട് കട്ടിൽ…. ഇത് മാറ്റി സിംഗിൾ കോട്ട് വാങ്ങിച്ചാലോന്ന് “

അല്പം ദേഷ്യം കലർന്ന സ്വരത്തിലായതുകൊണ്ട് പറഞ്ഞപ്പോൾത്തന്നെ അവർക്ക് കാര്യം മനസിലായി…. പിന്നീട് കുറച്ചു നാൾ കല്യാണം തിരക്കുന്നതിന്റെ തിരക്കിലായി…. എല്ലവളുമാർക്കും ഒടുക്കത്തെ പഠിപ്പാണെടാ ഉവ്വേ….. ഒന്നു പോലും ചേർന്ന് വന്നില്ല…..

എങ്കിൽ നിനക്ക് മാട്രിമോണിയിൽ നോക്കിക്കൂടെ….??

അതിൽ ക്യാഷ് അടക്കണം…. അടിച്ചാലും എന്തേലും ബന്ധം കിട്ടുമെന്ന് തോന്നുന്നില്ല…..

ഒരുവട്ടം ക്യാഷ് അടച്ചു നോക്ക്… ചിലപ്പോൾ നടന്നാലോ…. ഞാൻ പ്രോത്സാഹനം കൊടുത്തു….

സുനുമോൻ എന്തോ തീരുമാനിച്ചുറപ്പിച്ച രീതിയിൽ എന്റെകൂടെ യാത്ര തുടർന്നു…..

രണ്ടു ദിവസം കഴിഞ്ഞപ്പോൾ സുനുമോൻ എന്റെ വീട്ടിലേക്ക് വന്നു….

അളിയാ…. ഈ കോൾ ഒന്നെടുക്കുമോ… മാട്രിമോണിയിൽ നിന്നാണ്…. എടുത്തിട്ട് ഞാനിവിടെ ഇല്ലെന്ന് പറയ്…..

നിനക്കങ്ങു പറഞ്ഞാൽ പോരെ…..ഞാൻ ചോദിച്ചു…

പറ്റില്ലെടാ ഉവ്വേ….. ഞാനിന്ന് ക്യാഷ് അടക്കാമെന്ന് പറഞ്ഞതാണ്….. പ്ലീസ്… ഒന്നുടുത്തു പറയെടാ….

ഞാൻ ഫോണെടുത്ത്‌ സുൻമോൻ പറഞ്ഞതുപോലെതന്നെ പറഞ്ഞു….

പിന്നീടങ്ങോട്ട് സുനുമോന്റെ മൊബൈലിലേക്ക് ഒരുപാട് കോളുകൾ വന്നുകൊണ്ടിരുന്നു…. എല്ലാം സുനുമോൻ കട്ട് ചെയ്യ്തു….

എന്നതാടാ ഇത്രേം കോൾ… എടുത്ത് സംസാരിച്ചൂടെ….

ഓ… എല്ലാം മാട്രിമോണിക്കാരാണ്…. ക്യാഷ് അടക്കാൻ പറഞ്ഞുള്ള വിളികളാണ്….

എങ്കിൽ എവിടേലും ഒന്ന് രജിസ്റ്റർ ചെയ്തൂടെ…..

ഓ… ക്യാഷ് പോക്കാണ്…. നമ്മുക്ക് നോക്കാം…..

ഒന്ന് രണ്ടാഴ്ച സുനുമോനെ കണ്ടേയില്ല….. വിളിച്ചാൽ കോൾ ബിസിയും…. ഞാൻ അവന്റെ വീട്ടിലേക്ക് ചെന്നപ്പോൾ അവന്റെ അമ്മ പറഞ്ഞു അവനിപ്പോൾ ഫുൾ ടൈം ഫോണിലാണ്… ഭക്ഷണം പോലും മര്യാദക്ക് കഴിക്കുന്നില്ല…നമ്മുക്കവന് കല്യാണം വല്ലതും നോക്കാം…. അവനെ മോനൊന്ന് ഉപദേശിക്കണമെന്ന്….

ഞാൻ നേരെ അവന്റെ മുറിയിൽ ചെന്നു…. എന്നെ കണ്ടതും ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന അവൻ പെട്ടെന്ന് ഫോൺ കട്ടുചെയ്യ്തു….

എന്താടാ ഒരു കള്ളത്തരം…? ഞാൻ ചോദിച്ചു

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവനെന്നോട് പറഞ്ഞു….

അളിയാ… നിന്നോട് ഞാൻ ഒന്നും മറച്ചുവക്കുന്നില്ല….. എനിക്കൊരു പെണ്ണ് സെറ്റായി….. ഞങ്ങൾ കല്യാണം കഴിക്കാൻ തീരുമാനിച്ചു….

ശ്ശെടാ…. ഇത്രയും പെട്ടെന്ന് പെണ്ണ് നിനക്കു സെറ്റായോ…?? ഞാൻ അത്ഭുതത്തോടെ ചോദിച്ചു…

അതേ അളിയാ…. ഫേസ്ബുക്കിൽ കൂടെയുള്ള പരിചയമാണ്.. പരസ്പരം കാര്യങ്ങൾ സംസാരിച്ചു ഞങ്ങൾ ഒരു തീരുമാനത്തിലെത്തി.. അളിയാ നീ വേണം അമ്മയോട് പറഞ്ഞിത് സമ്മതിപ്പിച്ചു തരാൻ….

ഫേസ്ബുക്കിൽ കൂടെയുള്ള ബന്ധമോ…?? സത്യം പറ നീയിത് എവിടുന്നാണ്‌ സെറ്റ് ചെയ്തത്…??

അത്……… അതുപിന്നെ…….. സുനുമോൻ ആകെ വിഷമത്തിലായി…

നീ എന്നോട് പറ സുനു…..നിനക്ക് എവിടുന്നാണിത് സെറ്റായത്….?? എങ്കിലേ ഞാൻ അമ്മയോട് പറഞ്ഞ് നിന്റെ കാര്യം റെഡിയാക്കി തരു….

അളിയാ അല്പം ചീപ്പ് പരിപാടിയാണ് പക്ഷേ നീ ഇത് ആരോടും പറയരുത്….

ഇല്ലെടാ… നീ പറയ്…..

എടാ നീ അന്ന് പറഞ്ഞതിനുശേഷം ഞാൻ സകലമാന മാട്രിമോണിയലും കയറി പേര് രജിസ്റ്റർ ചെയ്തു….മാട്രിമോണിയിൽ കണ്ട പെണ്ണുങ്ങൾക്കെല്ലാം ഞാൻ റിക്വസ്റ്റ് കൊടുത്തു….. അതുകൊണ്ടാണ് എനിക്ക് അത്രേം കോൾ വന്നത്… എന്നെ വിളിക്കുന്നത് നീയും കണ്ടതല്ലേ….ക്യാഷ് അടക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു…. പിന്നീടാലോചിച്ചപ്പോഴാണ് മനസ്സിലായത് അതിലുള്ള പെണ്ണുങ്ങളുടെ പേരും സ്ഥലവും വച്ചിട്ട് ഫേസ്ബുക്കിൽ ഒന്ന് നോക്കിയാലോയെന്ന്…..അവരുടെ ഫോട്ടോയുമുണ്ട്,പേരുമുണ്ട് സ്ഥലവുമുണ്ട്….. എങ്കിൽ പിന്നെ ഫെയ്സ്ബുക്ക് ഇൻസ്റ്റാഗ്രാം തപ്പാമെന്ന് വിചാരിച്ചു….അങ്ങനെ കുറെ തപ്പി…. കുറെ പേരെ കിട്ടി…. അവർക്കെല്ലാം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മെസ്സേജുമയച്ചു… അങ്ങനെ മെസ്സേജ് അയച്ചവരിൽ നിന്നുംവന്ന ഒരു പെൺകുട്ടിയാണിത്….ഞങ്ങൾ മെസഞ്ചർ വഴി ഒരുപാട് സംസാരിച്ചു… ഞങ്ങൾ പരസ്പരം അടുത്തു… മാട്രിമോണിയിൽ അടയ്ക്കാൻ ക്യാഷ് ഇല്ലാത്ത എന്നെപ്പോലുള്ളവർക്കൊക്കെ ഇതേ ഉള്ളൂ വഴി… നീ ക്ഷമിക്കണം….. നീയും ഇതുപോലെ നോക്ക്.. നല്ല രസാണ്….

ഇതുകേട്ട ഞാൻ കണ്ണും തള്ളിയിരുന്നു…… ശരിയാണല്ലോ… സുനുമോൻ ചെയ്തപോലെ ചെയ്താലും മതി…… ഞാൻ ആലോചിച്ചു….

അങ്ങനെ സുനുമോന്റെ ആ ബന്ധം അവന്റെ കല്യാണത്തിൽ കലാശിച്ചു…. കല്യാണം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും സുനുമോന് മാട്രിമോണിയിൽ നിന്നും ക്യാഷ് അടക്കണമെന്ന കോളുകൾ വന്നുകൊണ്ടിരുന്നു…. ശല്യം സഹിക്കാൻ വയ്യാതായപ്പോൾ സുൻമോൻ എല്ലാ മാട്രിമോണി ആപ്പിലും കയറി അവന്റെ നമ്പർ ചേഞ്ച്‌ ചെയ്യ്തിട്ട് എല്ലാം അൺ ഇൻസ്റ്റാൾ ചെയ്യ്തു….എനിക്കിട്ടുള്ള പണിയാണ തെന്ന് ഞാൻ കരുതിയില്ല…. കാരണം ആ പ ന്നി പകരം കൊടുത്ത നമ്പർ എന്റെയായിരുന്നു…..

ശുഭം…….

Related Posts

Leave a Reply

Your email address will not be published. Required fields are marked *