അഞ്ജലി സ്വയം മറന്നവനെ നോക്കിയിരുന്നു
അവൻ നന്നായി സംസാരിക്കാൻ പഠിച്ചല്ലോ എന്നവൾ ഓർത്തു.
അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ലളിതമെങ്കിലും സുന്ദരമായ ഇംഗ്ലീഷിൽ അവൻ മറുപടി പറഞ്ഞു
ഇടക്ക് ഒന്ന് രണ്ടു പാട്ടിന്റെ ചില വരികൾ പാടി
പക്ഷെ അഞ്ജലി ശ്രദ്ധിച്ചത് ആ കണ്ണുകളാണ്
വേദനയും വിഷാദവും തളം കെട്ടി നിൽക്കുന്ന രണ്ടു കണ്ണുകൾ
അവസാനമാണ് ആ ചോദ്യം വന്നത്
“ഒരു പാട് ലേഡീസ് ഫാൻസ്, ക്രഷ് ഒക്കെ ഉള്ള ഒരു സിംഗർ ആണ് ഹരി. who is your crush?””
അഞ്ജലി ഒന്ന് വീർപ്പടക്കി
ഹരി മിണ്ടാതെ ഇരിക്കുകയാണ്
ഹരിയുടെ മുഖത്തേക്ക് ക്യാമറ സൂം ചെയ്യുന്നുണ്ട്
“ഞാൻ മാരീഡ് ആണ് “
പെട്ടെന്ന് ഹരി പറഞ്ഞു അഞ്ജലി ജെന്നിയുടെ കയ്യിൽ അമർത്തി പിടിച്ചു
“റിയലി?”
അവതരികയുടെ മുഖത്ത് അത്ഭുതം
“സിംഗിൾ ആണെന്നാണ് ഞാൻ വിചാരിച്ചത് “അവർ പറയുന്നു
“അല്ല.. കല്യാണം കഴിഞ്ഞതാണ് “
“വൈഫിനെ കുറിച്ച് രണ്ടു വാക്ക്. പേരെന്താ?”
“അഞ്ജലി…”
അഞ്ജലി കുനിഞ്ഞു കളഞ്ഞു അവളുടെ നെഞ്ചിടിപ്പ് കൂടി
“എവിടെയാണ് അഞ്ജലി?”
“നാട്ടിലാണ്..”
“ഇപ്പൊ ഇത്രയും ദിവസം ഒക്കെ കാണാതിരിക്കുമ്പോൾ വൈഫിനെ മിസ്സ് ചെയ്യുന്നുണ്ടാകും അല്ലെ?”
“ഞാൻ അവളോട് ഒരു മെസ്സേജ് പറഞ്ഞോട്ടെ “
“sure “
ക്യാമറ ഹരിയെ മാത്രം ഫോക്കസ് ചെയ്യുന്നു
“അഞ്ജലി…ഇത് നീ കാണുന്നുണ്ടോ എന്നെനിക്കറിയില്ല.. കാണുമോ യെന്നും അറിയില്ല.. പക്ഷെ ഈ നിമിഷം ശ്രീ നിന്നോട് ക്ഷമ ചോദിക്കുന്നു. ഈ പ്രപഞ്ചത്തെ സാക്ഷി നിർത്തി നിന്നോട് മാപ്പ് ചോദിക്കുന്നു. സോറി.. കം ബാക്ക് ടു മി. ഐ ലവ് യൂ അഞ്ജലി.. ഐ മിസ്സ് യൂ..”
അവന്റെ കണ്ണ് നിറഞ്ഞത് വ്യക്തമായി കാണാമായിരുന്നു
അഞ്ജലി വിങ്ങിപൊട്ടികരഞ്ഞു കൊണ്ട് ജെന്നിയുടെ മടിയിൽ വീണു
“വൈഫ് പിണങ്ങിയോ”
അവതാരിക ചോദിക്കുന്നു
“its my mistake ” അവൻ പറയുന്നു
“ഇനിം പേർസണൽ ക്വസ്റ്റ്യൻസ് വേണ്ട പ്ലീസ് “
അവതാരികയുടെ പുഞ്ചിരി
ഇന്റർവ്യൂ തുടരുകയാണ്
പക്ഷെ പിന്നെ പറഞ്ഞതൊന്നും അഞ്ജലി കേട്ടില്ല
“ഞാൻ മാരീഡ് ആണ് “ആ വാചകം മാത്രം
അവളുടെ ഓർമയിലേക്ക് ആ രാത്രി വന്നു
ഹരിയുടെ വീട്ടിൽ വന്ന രാത്രി
ഭ്രാന്ത് പിടിച്ച പോലെ ഹരി തന്നിൽ അലിഞ്ഞു ചേർന്ന രാത്രി
ഒടുവിൽ ചേർത്ത് പിടിച്ചു ചുംiബിക്കുമ്പോൾ മന്ത്രിക്കുന്നുണ്ടായിരുന്നു
“നമ്മുടെ കല്യാണം കഴിഞ്ഞു “
അന്ന് താൻ ചോദിച്ചു എന്നിട്ട് താലിയെവിടെ?
അപ്പൊ ശ്രീ തന്റെ മാലയിൽ ചുiണ്ട് അമർത്തി
“ഇതാണ് താലി മാല”
അന്ന് ശ്രീക്ക് ഭ്രാന്ത് തന്നെയായിരുന്നു. എല്ലാ നിയന്ത്രണങ്ങളും വിട്ട് ബോധമില്ലാത്ത പോലെ തന്നിലേക്ക് ലയിച്ചു ചേർന്നു.
അവൾ കണ്ണുകളടച്ചു
ആ താലി മാലയാണ് ശ്രീ പൊട്ടിച്ച് കളഞ്ഞത്. ഉടനെ ക്ഷമിക്കില്ല ഞാൻ. സത്യം. അവൾ ഉള്ളിൽ പറഞ്ഞു.
ശ്രീഹരി മുറിയിലേക്ക് നടക്കുകയായിരുന്നു
“ശ്രീഹരി “
ഒരു വിളിയൊച്ച
സിങ്ങർ ശില്പ മേനോൻ
കുറച്ചു നാളായി പിന്നാലെ
അവൻ അവോയ്ഡ് ചെയ്യുകയായിരുന്നു
“ശ്രീഹരി മാരീഡ് ആയിരുന്നോ? ഇന്റർവ്യൂ കണ്ടപ്പോഴാ അറിഞ്ഞത്. പറഞ്ഞില്ലല്ലോ “
“പറയാൻ നീ എന്റെ ആരാ?”
അവൻ പരുക്കൻ ശബ്ദത്തിൽ ചോദിച്ചു
അവളുടെ മുഖം ഇരുണ്ടു
“so rude “
“കൊഞ്ചാൻ നിൽക്കാതെ പോയി സ്വന്തം കാര്യം നോക്ക്. ശ്രീഹരി നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല..” അവൾ ഒന്ന് ചിരിച്ചു
അതിസുന്ദരിയായ പെൺകുട്ടി ആയിരുന്നു ശില്പ
പാട്ട് പാടുന്നത് ഹോബിയാണ്. മോഡലിംഗ് ആണ് കൂടുതൽ ഇഷ്ടം ശ്രീഹരിയേ കണ്ട നാൾ മുതൽ ഒരു അട്ട്രാക്ഷൻ ഉണ്ടവൾക്ക് . അത് ആദ്യമായിട്ടല്ല. ആരും ഇത് പോലെ പക്ഷെ പെരുമാറിട്ടില്ല. ഇങ്ങോട്ട് വരികയാണ് ആണുങ്ങൾ. ഇത് ഏത് തരം ആണ്?
ഈ ട്രിപ്പ് കഴിയും മുന്നേ ഞാൻ നിന്നേ വീഴ്ത്തും ശ്രീഹരി നോക്കിക്കോ
അവൾ ഉള്ളിൽ പറഞ്ഞു
ശ്രീഹരി മുറിയിൽ ചെന്നു കിടന്നു
അഞ്ജലി ഇത് കണ്ടിരുന്നെങ്കിൽ…
മനസിനും ശiരീരത്തിനും തീ പിടിക്കും പോലെ
അവൻ എഴുന്നേറ്റു വെള്ളം കുടിച്ചു
ഉള്ളു പിടയുകയാണ്
അവൻ അവളുടെ നമ്പർ വിളിച്ചു നോക്കി
റിങ് ഉണ്ട്
അവന് പ്രതീക്ഷയായി
പ്ലീസ്
പ്ലീസ്പ്ലീസ്
പിക് അപ്പ്
പിക് അപ്പ്
ഫോൺ റിങ് ചെയ്തു തീർന്നു
അഞ്ജലിക്ക് അറിയാമായിരുന്നു അത് അവനാണെന്ന്
അവൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു
അവൻ ഒന്നുടെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്
അവൻ ഫോൺ വലിച്ചോരേറു കൊടുത്തു
അവൾക്ക് മനസിലായി അത് താൻ തന്നെയെന്ന്
ഇന്റർനാഷണൽ കാൾ ആണ്
അവൾക്ക് അറിയാം മനഃപൂർവമാണ്
വാശി…..
അവൻ ഫോൺ എടുത്തു
വാട്സാപ്പിൽ ഒരു മെസ്സേജ് ഇട്ടു
അവൾ കാണും
റിപ്ലൈ ചെയ്തില്ലെങ്കിലും കാണും
അത് മതി
മാധവ് ചെല്ലുമ്പോൾ അവൻ ഉറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു
” തന്നെകുറിച്ച് സാറിന് ഭയങ്കര അഭിപ്രായം ആണല്ലോ.. സാധാരണ കക്ഷി പുറമേയ്ക്ക് ഒരാളെ പുകഴ്ത്തി അങ്ങനെ കണ്ടിട്ടില്ല. ഇതിപ്പോ എല്ലാരോടും പറയുന്നുണ്ട്. നിന്റെ കരിയർ ഗ്രാഫ് ഇനി റോക്കറ്റ് വിട്ട പോലെ ശൂ ന്ന് ഒരു പോക്കായിരിക്കും “
“താഴോട്ടോ മുകളിലോട്ടോ?”
പ്രതീക്ഷിക്കാത്ത മറുപടി ആയത് കൊണ്ട് മാധവ് കുറച്ചു നേരം അന്തം വിട്ട് ഇരുന്നു ഒരു നിമിഷം കഴിഞ്ഞു പൊട്ടിച്ചിരിച്ചു
“കോമഡി ഒക്കെ പറയുമെപ്പോ…?”
“കോമഡി പറഞ്ഞാൽ മറുപടി പറയും “
“ഒന്ന് വെറുതെ ഇരിക്ക് ഹരി. അതിരിക്കട്ടെ വൈഫ് വിളിച്ചോ?”
“ഹേയ് ഇല്ല “
“വൈഫ് എന്നൊക്കെ പറഞ്ഞല്ലോ.. എടോ ഉള്ള ലേഡീസ് ഫാൻസ് ഒക്കെ ഇത് കേട്ട് ഫ്ലാറ്റ് ആയി കാണും. വെറുതെ പറയണ്ടായിരുന്നു. മാര്യേജ് കഴിഞ്ഞൊന്നുമില്ലല്ലോ “
“കഴിഞ്ഞു “
ഹരി മെല്ലെ പറഞ്ഞു
“കഴിഞ്ഞോ?”
“ഉം ഗന്ധർവ വിവാഹം ആയിരുന്നു. രണ്ടു ദിവസം കൂടി കഴിഞ്ഞുവേങ്കിൽ ഒറിജിനൽ നടന്നേനെ അപ്പോഴേക്കും എല്ലാം കുഴപ്പമായ്.”
മാധവിന്റെ മുഖത്ത് ഒരു കള്ളച്ചിരി വന്നു
“ശരിക്കും?”
“ഉം… “
“ശൊ എടാ മിടുക്കാ.. എന്നിട്ടും ആ പെൺകൊച്ചു പിണങ്ങി ഇരിക്കുന്ന തെങ്ങനെ? നീയിപ്പോ പോപ്പുലർ ആണ്.അവൾക്ക് പേടി ഒന്നുല്ലേ നീ കളഞ്ഞിട്ട് പോകുമെന്ന്?”
“ഇല്ലായിരിക്കും..അല്ലെ വാശിയാവും..”
അവൻ എഴുന്നേറ്റു ജനാലയിലൂടെ രാത്രിയേ നോക്കി
“അവൾക്ക് അറിയാം ഞാൻ അവളിലേക്ക് തന്നെ ചെല്ലുമെന്ന്. പിണങ്ങില്ല എന്ന് എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചിട്ടുണ്ട്.എനിക്ക് അവളില്ലാതെ പറ്റില്ല എന്ന് അവളോളം ആർക്കുമറിയില്ല താനും . പക്ഷെ ദേഷ്യം വന്നപ്പോൾ ഞാൻ താലി മാല പൊട്ടിച്ചു കളഞ്ഞു . താലി എന്ന് ഞാൻ ഉദേശിച്ചത് ഞാൻ അവൾക്ക് അണിയിച്ചു കൊടുത്ത ഒരു മാല.. അത് അവൾ ക്ഷമിക്കില്ല മാധവ്. അവൾക്കത് അത്രയ്ക്ക് പ്രിയപ്പെട്ട ഒന്നായിരുന്നു. അവളത് ഒരു പാട് വാല്യൂ ചെയ്തിരുന്നു. ദേഷ്യം വന്നപ്പോൾ ഞാൻ.,…”
മാധവ് ഒരു ഗ്ലാസിൽ കുറച്ചു മiദ്യം ഒഴിച്ച് അവന് നീട്ടി
“ടെൻഷൻ മാറട്ടെ ഇത് കഴിക്ക് “
ഹരി ഒരു നിമിഷം അത് നോക്കി
“ഈ ടെൻഷൻ സുഖം ഉള്ളതാ മാധവ്… അഞ്‌ജലിക്ക് മiദ്യപിക്കുന്നത്, പുക വലിക്കുന്നത് ഒന്നും ഇഷ്ടമല്ല. ഞാൻ ചെയ്തിട്ടുമില്ല ഇത് വരെ. പുതിയ ശീലം ഒന്നും വേണ്ട.”
മാധവ് പുഞ്ചിരിച്ചു
“താൻ നല്ലവനായ ഉണ്ണി ആണല്ലോടോ?”
“ഹേയ് ഞാൻ അത്ര നല്ല ഒരാൾ അല്ല. അറ്റ്ലീസ്റ്റ് എന്റെ പെണ്ണിന്റെ അടുത്തെങ്കിലും ഞാൻ മോശമാണ്.”
“അഞ്ജലി ഒരു പാവം പെണ്ണാണല്ലേ?”
“അല്ല… വെറുമൊരു പാവം തൊട്ടാവാടിയൊന്നുമല്ല അവൾ. ബോൾഡ് ആണ്. തളർന്നു ഞാൻ കണ്ടിട്ടുള്ളത് ഞാൻ പിണങ്ങി ഇരിക്കുമ്പോൾ മാത്രം. അല്ലാത്തപ്പോ ഭയങ്കര മിടുക്കിയാണ്. ബിസിനസ് ഫീൽഡിൽ ഒക്കെ ഗംഭീര ഐഡിയാസ് ഉള്ളയാളാണ്. നന്നായി പാടും ഡാൻസ് ചെയ്യും…”
“ആഹാ “
അവൻ ഒന്ന് കണ്ണുകൾ അടച്ചു
അലൈ പായുതേ കണ്ണാ… അവൾ നൃത്തം ചെയ്യുന്നു
ഉടലിന്റെ താളം
വശ്യമായ ചടുലതാളം..
അവന് ഉടൽ ഒന്നുണരുന്ന പോലെ തോന്നി
“മാധവ്… ഈ പെണ്ണുങ്ങൾ ഭയങ്കര കണ്ട്രോൾ ഉള്ളവരാണ് സത്യത്തിൽ നമ്മൾ ആണുങ്ങൾ ആണ് പാവങ്ങൾ “
മാധവ് ചിരിച്ചു
“രാത്രി ഒരു പന്ത്രണ്ട് മണിക്ക് സ്വന്തം പെണ്ണിനെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ, അവളെയോർത്ത് കൊണ്ടിരിക്കുമ്പോൾ ഏത് ആണിന്റെയും കണ്ട്രോൾ പോകും മോനെ. സ്വാഭാവികം “
ഇക്കുറി ഹരി പൊട്ടിച്ചിരിച്ചു പോയി
മാധവ് ആ ചിരിയിലേക്ക് കൗതുകത്തോടെ നോക്കി
കുറെ നാളുകൾക്ക് ശേഷം ഹരി ചിരിക്കുന്നു
എത്ര നല്ല ചിരി!
അവന്റെ അഴക് ഇരട്ടിച്ച പോലെ..
തുടരും…….
മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ