സത്യം പറ ഏതവളാ അത് .. നിങ്ങൾ അവളെ കാണാൻ വേണ്ടി പ്ലാൻ ഇട്ടിട്ടല്ലേ ആ ടെക്സ്റ്റൈൽസിൽ തന്നെ കേറിയത് . തിരക്ക് ഉണ്ടാവുമ്പോ നിങക്ക് നല്ലോണം കാണാലോ…

_upscale

എഴുത്ത്:-സൽമാൻ സാലി ..

” ഇതാ ഇങ്ങള് ഇതൊന്ന്‌ ഓൾക് ഇട്ട് നോക്ക് അപ്പഴേക്കും ഞാൻ വേറെ നോക്കട്ടെ ..

കയ്യിലേക്ക് നീട്ടിയ ഒരു ജോഡി ഡ്രെസ്സും വാങ്ങി ട്രയൽ റൂമിന് മുന്നിലേക്ക് മക്കളെയും കൂട്ടിയ നീങ്ങി. ടെക്സ്റ്റൈൽസിൽ നല്ല തിരക്കാണ് പെരുന്നാളിന് ഡ്രെസ്സെടുക്കാൻ എല്ലാരും കൂടെ ഞായറാഴ്ച വന്നതാണ് . ട്രയൽ റൂമിന് മുന്നിൽ ആളിറങ്ങാനായി മക്കളുടെ കൈ പിടിച്ചുകൊണ്ട് നിന്നു .

ഒരുപാട് പെണ്ണുങ്ങൾ ഉള്ളതുകൊണ്ട് ഒരാളെ മാത്രം നോക്കുന്നത് ശരിയല്ലല്ലോ എന്ന് ചിന്തിച്ചു ഞാൻ ഫ്രണ്ട്‌സ് സിനിമയിലെ ജയറാമിനെ പോലെ ട്രയൽ റൂമിന്റെ ചുമരിലേക് കണ്ണും തറപ്പിച്ചു നിൽക്കുകയാണ് .. പെട്ടെന്നാണ് വലത് ഭാഗത്ത് എഴുപത് ഡിഗ്രി ചരിവിൽ രണ്ട് കണ്ണുകൾ എന്നെ നോക്കുന്നതായി എനിക്ക് തോന്നിയത് .. തൽകാലം മനസ്സിനെ ചുമരിൽ നിർത്തി ഞാൻ എന്റെ കണ്ണുകൾ എഴുപത് ഡിഗ്രി വലത്തോട്ട് തിരിച്ചു .. ശരിയാണ്‌ ഒരു മൊഞ്ചത്തി എന്നെ നോക്കുന്നു .. എന്റെ നോട്ടം കണ്ടിട്ടെന്നോണം അവർ പെട്ടെന്ന് കണ്ണുകൾ പിൻവലിച്ചു ബാഗിൽ നിന്നും ഫോണെടുത്തു അതിലേക്ക് നോട്ടമായി ..

കണ്ണിനെ വീണ്ടും ചുമരിൽ നോക്കി നിൽക്കുന്ന മനസ്സിനോടൊപ്പം നിർത്തിയെങ്കിലും ഉള്ളിൽ ഒരു ആകാംഷ നിറഞ്ഞു നിന്നു .. ആകാംഷ അല്ലാ കൗതുകം അത് ആരാണെന്ന് അറിയാൻ ഉള്ള കൗതുകം ..

ഒരിക്കൽ കൂടെ അങ്ങോട്ട് നോക്കിയാലോ എന്ന് ആഗ്രഹം ഉണ്ട് .. വീട്ടിൽ പോയാൽ സമാധാനം വേണമല്ലോ എന്നോർത്ത് ചുമരിലേക്ക് തന്നോ നോക്കി നിന്നെങ്കിലും മനസ്സ് അനുവദിച്ചില്ല .. ഒന്നുകൂടെ മനസ്സിനെ ചുമരിൽ നോക്കി നിർത്തി ഞാൻ എന്റെ കഴുത്ത് മുന്നൂറ്റി അറുപത് ഡിഗ്രിയിൽ ഒന്ന് കറക്കി . ഇല്ല കെട്യോൾ ഇവിടൊന്നും ഇല്ല എന്ന ധൈര്യത്തൽ ഞാൻ വീണ്ടും അവളുടെ ഭാഗത്തേക്ക് തിരിഞ്ഞതും

” സൽമാൻ സാലി അല്ലെ ..? എന്ന ചോദ്യവുമായി അവൾ എന്റെ മുന്നിൽ ..

” അതെ ആരാണ് ? എന്ന് പറയാൻ മുതിർന്നതും മനസ്സിൽ വീട്ടിലെത്തിയാൽ ഉള്ള ചില രംഗങ്ങൾ തെളിഞ്ഞു

” സത്യം പറ ഏതവളാ അത് .. നിങ്ങൾ അവളെ കാണാൻ വേണ്ടി പ്ലാൻ ഇട്ടിട്ടല്ലേ ആ ടെക്സ്റ്റൈൽസിൽ തന്നെ കേറിയത് . തിരക്ക് ഉണ്ടാവുമ്പോ നിങക്ക് നല്ലോണം കാണാലോ .. കെട്യോളുടെ ഉണ്ടാവാൻ പോകുന്ന ചില ചോദ്യങ്ങൾ മനസ്സിലൂടെ ഒന്ന് മിന്നി ..

” അല്ലല്ലോ .. എന്ന് മറുപടി കൊടുത്ത് കഴുത്ത് ഒന്ന് മുന്നൂറ്റി അറുപത് ഡിഗ്രിയിൽ തിരിഞ്ഞതും രണ്ട് ജോഡി ഡ്രെസ്സുമായി കെട്യോൾ അടുത്തേക്ക് വരുന്നു ..

” അതാരാ ഇക്കാ .?

” ആ എനിക്കറിയില്ല ബോയ്സിന്റെ സെൿഷൻ ഏതാണെന്നു ചോദിച്ചതാ ..

മറുപടി ഓള് വിശ്വസിച്ചു എന്ന വിശ്വാസത്തിൽ മകളെയും കൂട്ടി ട്രയൽ റൂമിൽ കേറി ഡ്രസ്സ് ഇട്ട് നോക്കി . പറ്റിയ ഡ്രെസ്സും എടുത്ത് അവിടുന്ന് ഇറങ്ങിയപ്പോഴാണ് ശ്വാസം നേരെ വീണത് …

പെരുന്നാള് കഴിഞ്ഞു കെട്യോള് അവളുടെ വീട്ടിൽ പോയ ദിവസം ഫ്രണ്ട് ലിസ്റ്റിൽ നിന്നും അവളുടെ ഫോട്ടോ ഉള്ള ഐഡി തപ്പിയെടുത്ത് മെസ്സേജ് അയച്ചു

” ഹായ് ഇത് ഞാൻ ആണ് സൽമാൻ സാലി അന്ന് ടെക്സ്റ്റൈൽസിൽ വെച് കണ്ടില്ലേ അത് ഞാൻ തന്നെയായിരുന്നു ..

പച്ച ലൈറ്റ് കത്തിക്കിടക്കുന്ന അവളുടെ മെസ്സഞ്ചറിൽ നിന്നും മറുപടിക്കായി ഞാൻ കാത്ത് നിന്നു ..

എന്തോ ടൈപ്പ് ചെയ്യുന്നുണ്ട് .. ആകാംഷയോടെ കാത്തിരിക്കുമ്പോൾ അതാ മറുപടി വന്നു

😏😏😏😏😏

You can’t messed to this person

അഞ്ച് പുച്ഛം വാരി വിതറി അവൾ ബ്ലോക്കിയേക്കുന്നു ..

എനിക്കിതെന്തിന്റെ കേടായിരുന്നു ..

nb കുറെ നാലുകൂടെ എഴുതുന്നത കമന്റ് ഇട്ട് പ്രോത്സാഹിപ്പിക്കുക

Leave a Reply

Your email address will not be published. Required fields are marked *