എഴുത്ത്: മനു പി എം
ബംഗ്ലൂരിലെ തിരക്ക് പിടിച്ച ആ നഗര വീഥിയിൽ മനോഹരമായ ഒരു ഹോട്ടൽ നിറഞ്ഞു നിൽക്കുന്ന സംസാരം, പാത്രങ്ങൾ കൂട്ടി മുട്ടുന്ന ശബ്ദം കടയിലുള്ളവർ വഴിയെ പോകുന്നവരെ ഹിന്ദിയിൽ ഉറക്കെ വിളിച്ചു കടയിലേക്ക് സ്വാഗതം ചെയ്യുന്നുണ്ട്
ഞാൻ ഒരു ചായ പറഞ്ഞു മേശയിൽ ഇരിക്കുന്ന പുസ്തകം എടുത്ത് മറിച്ചു കൊണ്ടിരികുമ്പോഴാണ് ഒരു പെൺക്കുട്ടി ആ ഹോട്ടലിലേക്ക് കയറി വന്നത് കുടെ കുറച്ചു അധികം പേരുണ്ട് അവരിൽ ചിലർക്ക് പ്രായം കൂടുതൽ ഉണ്ടായിരുന്നു അവളെ കണ്ടൽ ഒരു ഇരുപത്തിയഞ്ച് വയസ്സു തോന്നിക്കും
ഞാൻ ചായ കുടിച്ചു ഇരിക്കുമ്പോൾ അവൾ ഇടക്കിടെ എന്നെ നോക്കുന്നുണ്ട് കാണാൻ സുന്ദരിയാണവൾ ചുവന്ന ചുണ്ടുകൾ ഇടക്കിടെ അവളുടെ കണ്ണുകൾ എന്തോ മോഹിക്കുന്ന പോലെ മൂക്കിൽ പതിച്ച വെളുത്ത കല്ലുള്ള മൂക്കുത്തി അവളെ മനോഹരിയാക്കുന്നുണ്ട് .
വീണ്ടും സംസാരത്തിന് .ഇടയിൽ അവളെന്നെ നോക്കുന്നു കുടെ ഉള്ളവരോട് അടക്കം പറയുന്നു അവർ ഉറക്കെ ചിരിക്കുന്നു അവളുടെ ആ പുഞ്ചിരിക്ക് പോലും ആരെയും വശികരിക്കാൻ കഴിയുന്നൊരു ഭംഗിയുണ്ടെന്ന് എനിക്ക് തോന്നി
തികച്ചും അപരിചിതമായ സ്ഥലത്തായത് കൊണ്ട് അവളുടെ മുഖത്ത് നോക്കാനുള്ള മനസ്സെനിക്ക് വന്നില്ല ചിലപ്പോൾ അവൾ പ്രതികരിച്ചു പോയാലോ എന്ന് ഭയന്നു ഞാൻ അധികമൊന്നും പിന്നീട് അവരെ ശ്രദ്ധിക്കാൻ പോയില്ല
അവർ ആ ഹോട്ടലിലേയും ആ നഗരത്തിലേയും സ്ഥിരം സന്ദർശകരെന്ന ഭാവത്തോടെ ചുറ്റുമൊന്നും ശ്രദ്ധിക്കുന്നില്ല ഉറക്കെ ചിരിക്കുന്നു സംസാരിക്കുന്നു…ചിലർ എഴുന്നേറ്റു പോയി അടുത്തുള്ള ആണുങ്ങളിൽ എത്തുന്നു ഒരു കൂസലുമില്ലാതെ അവരെ സ്പർശിക്കുന്നു സംസാരിക്കുന്നു അതിൽ ചിലർ പുരുഷൻമാരുടെ കുടെ പുറത്തേക്ക് പോകുന്നു..
അവർക്ക് ഒപ്പം ഉള്ളവർ കുറഞ്ഞു വന്നാപ്പോൾ അവളെന്നെ തന്നെ ഏറെയും നോക്കി വീണ്ടും മുഖം താഴ്ത്തി അതുവരെ ഉണ്ടായിരുന്ന അവളുടെ ഭാവം നാണത്തിലേക്ക് മറഞ്ഞു ഇടക്കിടെ അവളെന്നെ നോക്കാൻ മടികാണിച്ചു ചിലപ്പോൾ ഞാൻ മലയാളി ആണെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാ എൻെറ അടുത്ത് വരാത്തതെന്ന് കരുതിയിരിക്കുമ്പോൾ എന്നെ ഞെട്ടിച്ചു കൊണ്ട് അവളെഴുന്നേറ്റു എൻറെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു
അവളുടെ കാലടികൽ മുന്നോട്ടു വെക്കുമ്പോൾ ഉയർന്നു താഴുന്ന അരക്കെട്ട് കിലുക്കമുള്ള അവളുടെ പാദുസരം .
അടുത്ത് വന്നപ്പോൾ ഞാൻ പതിയെ പുഞ്ചിരിച്ചു അവളുടെ കണ്ണുകളെ നോക്കി അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാൻ എനിക്ക് തോന്നിയില്ല അത്രമേൽ അവളെന്നെ ആകർഷിച്ചു പോയിരുന്നു
മലയാളി . ??
ഞാൻ അതെ എന്ന് തലയാട്ടി ..
ഇവിടെയാണോ താമസിക്കുന്നത്
അല്ല ഞാൻ ഒരു യാത്രയിൽ ആണ് അതിലൊരിടം ഇവിടെ എത്തിപ്പെട്ടു പക്ഷെ ഇന്ന് ഇവിടെ തന്നെ കൂടാനാണ് പ്ലാൻ എവിടെയെങ്കിലും ഒരു റും നോക്കണം കുറെ നോക്കി കിട്ടാതെ വന്നപ്പോൾ ഇവിടെ എത്തി ഒരു ചായ കുടിക്കാമെന്നു വച്ചു ..
പണം കൊടുത്താണോ റൂം വേണ്ടത്. ??
അതെ ഞാൻ തലകുലുക്കി ..
സാറിന് എൻറെ കൂടെ വരാൻ ആകുമോ. എനിക്ക് ഒരു നൂറ് രുപ തന്നാൽ മതി ഞാൻ റും തരാം .അല്ലെങ്കിൽ സാറിന് ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും നല്ലൊരു മുറിക്കിട്ടാൻ പിന്നെ ഇവിടെ ഓകെ അമിത വാടകയും ആകും പറ്റുമെങ്കിൽ എൻറെ കുടെ വരം ബുദ്ധിമുട്ട് ഒന്നുമില്ല സാറിന്റെ കൈയ്യിൽ ഉള്ളത് തന്നാലും മതി
എന്ത് ചെയ്യണം എന്ത് പറയണം അറിയാതെ ഞാൻ ഒരൽപ്പം നേരം അവളെ തന്നെ നോക്കി പിന്നെ ശരിയെന്ന് പറഞ്ഞു അവൾ എഴുന്നേറ്റു നടന്നാപ്പോൾ ഞാൻ അവളുടെ പിറകെ ചെന്നു
തെരുവിൽ തിങ്ങി നിറഞ്ഞ കച്ചവടക്കാർക്ക് ഇടയിലുടെ നടക്കുമ്പോൾ വഴിയരികിൽ കോർത്തു വച്ച പൂക്കളേക്കാൾ ഒരു പ്രത്യേക മണം അവൾക്കുണ്ടെന്ന് എനിക്ക് തോന്നി എന്നാലും ഇവളെ പോലെ ഒരു സുന്ദരി പെണ്ണ് ഈ തിരക്ക് പിടിച്ച നഗരത്തിൽ ഒരു ഭയവും കാണിക്കാതെ ജീവിക്കുക എന്ന് വച്ചാൽ …
നടത്തതിനിടയിൽ ഞാൻ ചോദിച്ചു. നിങ്ങൾ ഒറ്റക്കാണോ ഈ നഗരത്തിൽ ജീവിക്കുന്ന്
അതെയെന്ന് അവൾ തലയാട്ടി
ഭയക്കുന്നില്ലെ. ..??
എന്തിന് ഭയക്കണം സാർ നഷ്ടപ്പെടാൻ ഒന്നുമില്ലത്തവർക്ക് ഈ ലോകത്ത് ഒന്നിനെയും ഭയക്കെണ്ട കാര്യമില്ല പത്തു വർഷത്തോളമായ് ഞാൻ ഇവിടെ ജീവിക്കുന്നു .എനിക്ക് ഈ നഗരത്തെ ഇവിടെത്തെ മനുഷ്യരെ നന്നായി അറിയാം..
ഇവിടെ ആണോ ജനിച്ചത് വീട്ടുകാർ ജോലി .?
ആരുമില്ല തനിച്ചാണ് പ്രത്യേകിച്ച് ജോലിയില്ല കാശ് എത്ര ചിലവിട്ടാലും അവർക്ക് പ്രശ്നം ഇല്ല ഒരു ദിവസം കിടന്നു കൊടുത്താൽ മതിയല്ലോ സാർ. ..
ഞാൻ ഒരൽപ്പം നിന്നു എനിക്ക് പെട്ടെന്ന് ഒന്നും മനസ്സിലായില്ല ഞാൻ ചിന്തിച്ചു അവളെന്താണ് അങ്ങനെ പറഞ്ഞത് ..?
സാർ എന്താണ് അവിടെ നിന്നത് വരു കുറച്ചു കൂടെ മുന്നോട്ടു പോയാൽ ലോഡ്ജ് ആയി പേടിക്കൽ ഒന്നുമില്ല സാർ എല്ലാം നല്ല ആളുകൾ തന്നെ ..
നഗരത്തിൽ നിന്നും ഏകദേശം പുറത്തേക്ക് കടന്നിരിന്നു തിരക്ക് കുറഞ്ഞ കെട്ടിടങ്ങൾക്ക് ഇടയിലുടെ ഞാൻ വീണ്ടും അവൾക്ക് പിറകെ നടന്നു .
നിൻെറ വീട് എവിടെ നീയെങ്ങനെ ഇവിടെ വന്നു ..
ഞാൻ ജനിച്ചത് വളർന്നത് പഠിച്ചത് എല്ലാം ഡൽഹിയിൽ ആയിരുന്നു ഒരു ടീച്ചർ ആകാൻ ആയിരുന്നു ആഗ്രഹം അതിനിടയിൽ ഞാൻ ഒരാളെ പ്രണയിച്ചു വെറുമൊരു പ്രണയം ആയിരുന്നില്ല എനിക്ക് ആത്മാർത്ഥമായി ഞാൻ അയാളെ പ്രണയിച്ചു പിരിയാൻ കഴിയില്ലെന്ന് പറഞ്ഞു അവൻ എന്നെ നിരന്തരം ശല്യം പെടുത്തി ഒടുവിൽ ഞാൻ അവന്റെ കൂടെ ഇവിടെ വരുന്നത് …
അത്രയും പറഞ്ഞപ്പോഴെക്കും ഞങ്ങൾ സാമാന്യ വലുപ്പമുള്ള ഒരു കെട്ടിടത്തിന്റെ മുന്നിൽ എത്തിരുന്നു മുന്നോട്ടു കോണി പടികൾ കയറി നടക്കുമ്പോൾ ചിലരൊക്കെ ഞങ്ങളെ നോക്കുന്നുണ്ട് ഒടുവിൽ അവളുടെ മുറിയിൽ എത്തി വാതിൽ തുറന്നു തന്നു
അതിനുള്ളിൽ നല്ലഭംഗിയായി വിരിച്ച ഒരു ബെഡ് മുറിയോട് ചേർന്ന് ഒരു ടോയ്‌ലറ്റ് ഒരു മേശ ഒരു ചെയർ ഭംഗിയായി പെയിന്റിങ്ങ് ചെയ്ത മുറിയിൽ അവളുടെ മണമായിരുന്നു എന്ന് എനിക്ക് തോന്നി .
സ്വന്തം മുറിയാണോ ..?
അതെ വാടക മാസത്തിൽ കൊടുക്കണം ..ഇപ്പോൾ വാടക കൊടുക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആളുകൾക്ക് ഒക്കെ മടുത്ത പോലെ ആരും വരാനില്ല .
സാർ കൊള്ളാം സാറിനെ കാണാൻ നല്ല ഭംഗിയുണ്ട് ആദ്യ കാഴ്ചകളിൽ തന്നെ ഏതൊരു പെണ്ണിനും പ്രണയം തോന്നിക്കുന്ന മുഖം എനിക്ക് ഇഷ്ടമായ് സാറിന്റെ പെരുമാറ്റവും എൻെറ കുടെ വരാൻ മനസ്സ് കാട്ടിയതും ..
ഞാനൊന്നും പറഞ്ഞില്ല കണ്ടിട്ട് ഭയപ്പെടാൻ ഒന്നുമില്ലെന്ന് എനിക്ക് തോന്നി ഞാൻ ബാഗ് മേശയിൽ വച്ചു മുറിയിൽ കണ്ണോടിച്ചു നിൽക്കുമ്പോൾ അവൾ ഇപ്പോൾ വരാം എന്ന് പറഞ്ഞു പുറത്തേക്ക്പോയി ..പിന്നീട് കയറി വരുമ്പോൾ അവളുടെ കൈയ്യിൽ ചായ ഉണ്ടായിരുന്നു ..
സാറിന് മുറി ഇഷ്ടമായോ എനിക്ക് ഇവിടെ മടുത്തു പക്ഷെ പോകാൻ ഒരിടമില്ല ഇനിയൊരു നല്ല ജീവിതം കിട്ടുകയുമില്ല നഷ്ടപ്പെടാൻ ഉള്ളത് ഓകെ നഷ്ടപ്പെട്ടു സാറിനെ പോലുള്ളവരെ കണ്ടു പിടിച്ചു ഞാനവർക്ക് ഈ മുറി കൊടുക്കും അവർ തരുന്ന പണം കൊണ്ട് വാടക കൊടുക്കും അങ്ങനെ ഈ മുറിയിൽ കഴിച്ചു. കൂട്ടും. ഇന്നാരും വന്നില്ല അപ്പോഴ സാറിനെ കണ്ട്
സാർ ചായ കുടിക്കു എന്താ സാറിന്റെ പേര് പറഞ്ഞില്ല ..
നിധിൻ ഞാനവളോട് പറഞ്ഞു ..അവളുടെ പേര് പൂജ എന്ന് എനിക്ക് മറുപടി തന്നു ഞാവൾ തന്ന ചായ കുടികുമ്പൊൾ അവളോട് ഇവിടെ എത്തിയത് അറിയാൻ ആഗ്രഹം തോന്നി ഞാൻ പതിയെ സംസാരത്തിന് ഇടയിൽ അത് അവളോട് പറഞ്ഞു
അതൊരു തമാശ ആണ് ഞാൻ അവൻറെ ഒപ്പം ഒരുപാട് പ്രതീക്ഷയോടെയാണ് ഇവിടെ വരുന്നത് ഒരുപാട് വാഗ്ദാനം തന്നു മോഹിപ്പിച്ച് പക്ഷെ അതെല്ലാം പൊള്ളയാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞത് പിറ്റേന്ന് എഴുന്നേറ്റു കഴിഞ്ഞപ്പോൾ ആയിരുന്നു എൻെറ മുറിയിൽ അവന് പകരം മറ്റാരൊക്കയോ ഉണ്ടായിരുന്നു എനിക്ക് ആരെയും അറിയില്ല എനിക്ക് ആകെ അഭയം ഒരു പുതപ്പ് മാത്രം അവർ എനിക്ക് പണമെറിഞ്ഞു തന്നു ഇവിടെ നിന്നും പോയി കുറെ കഴിഞ്ഞു ആണ് പിന്നെ അവനെ കണ്ടത് അവൻ വന്നപ്പോൾ എന്നെ മോശമായി പറഞ്ഞു കൊല്ലുമെന്ന് ഭീഷണി പെടുത്തി പിന്നീട് ഒരുപാട് ക്രൂരതകൾ സഹിക്കേണ്ടി വന്നു പിന്നെ പിന്നെ മനസ്സിൽ ആയി അവനെന്നെ പണത്തിന് വേണ്ടി എൻറെ ശരീരം വിറ്റുവെന്ന് ഒരു ദിവസം അവനെന്നെ തനിച്ചാക്കി പോയി അന്നെനിക്ക് ഈ നഗരത്തെ കുറിച്ച് അറിയില്ല ഈ മുറിയിൽ പേടിച്ച് അരണ്ട് ഒടുവിൽ മോശക്കാരി എന്നപ്പേര് വീണു. ഒരു ഭ്രാന്തിയെ പോലെ ഈ നഗരത്തിൽ അലഞ്ഞു നടന്നു ജുവിക്കാനുള്ള കൊതി കൊണ്ട് ..
ജീവിതത്തിൽ മരണത്തിന് ഇടയിൽ എനിക്ക് ഒരുപാട് സ്വപ്നങ്ങൻ ഉണ്ടായിരുന്നു സാർ ഒരുപാട് പ്രണയിക്കുക ഒരു കുഞ്ഞിൻെറ അമ്മയാകുക എന്നൊക്കെ..പക്ഷെ എല്ലാം എനിക്ക് നഷ്ടം മാത്രമായിരുന്നു
കണ്ണുകൾ നിറഞ്ഞു വരുന്നതിനിടയിലും അവൾ സന്തോഷത്തോടെ ചിരിച്ചു എന്നോട് പറഞ്ഞു
സാർ ചായ കുടിക്കു ചായ മാത്രം ആയതിനാൽ ബുദ്ധിമുട്ടായോ
ഞാൻ ഇല്ലെന്ന് പറഞ്ഞു . അപ്പോൾ നിങ്ങൾ സ്വന്തം ശരീരം വിറ്റാണോ ഇത്രയും കാലം ജീവിക്കുന്നത്
അതെ സാർ ഞാൻ തെറ്റുക്കാരിയല്ല ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല നിങ്ങൾക്ക് അറിയോ തെറ്റുക്കാരിയായ് ഒരു പെണ്ണ് ജനിക്കുന്നില്ല സാർ പക്ഷെ അവളൊരു മോശം പെണ്ണ് ആകണമെങ്കിൽ അതിനു പിന്നിൽ ഒരു കൈയ്യുണ്ടാകും ഒരാണിൻെറ അല്ലെങ്കിൽ തൻെറ കുടുംബത്തിൻെറ അതുക്കെ പോട്ടെ ..സാർ
അവളത്രയും പറഞ്ഞു കഴിഞ്ഞപ്പോഴാണ് വാതിൽ ആരോ മുട്ടുന്നു കേട്ട് അവൾ ചെന്നു വാതിൽ തുറന്നു മുന്നിൽ നിൽക്കുന്ന ആൾ ഹിന്ദിയിൽ എന്തോക്കെ പറഞ്ഞു പിന്നെ അവൾ തിരിച്ചു പറഞ്ഞാപ്പോൾ
അയാൾ ഉറക്കെ എന്തൊക്കെ അവളെ വിളിച്ചു അത് എനിക്ക് മോശം വാക്കുകൾ ആണെന്ന് മനസ്സിലായി അയാൾ അവളുടെ വസ്ത്രം പിടിച്ചു കീറി മുറിയിലേക്ക് തള്ളി ..വിഴാൻ പോയ അവളെ ഞാൻ പിടിച്ചു കാര്യം ചോദിച്ചു കുറച്ചു പണം കൊടുകാൻ ഉണ്ടായിരുന്നു മുറിയുടെ വാടക അതും പറഞ്ഞു അവൾ വസ്ത്രങ്ങൾ നേരെ മറച്ചു പിടിച്ചു..
ഞാൻ അപ്പോൾ തന്നെ അയാളോട് സംസാരിച്ചു പണം കൊടുത്തു അയാളെ പറഞ്ഞു വിട്ടു അവളെ നോക്കുമ്പോൾ അവൾ കണ്ണുകൾ തുടച്ചു എന്നെ നോക്കി പുഞ്ചിരി .
ഇതൊക്കെ പതിവാ സാർ എന്നെ പിച്ചി ചീന്തിയവന അയാൾ മടുത്തപ്പോൾ മനസ്സ് മാറി ഇപ്പോൾ ഇങ്ങനെ ഓക്കെയ പലരും പെരുമാറുന്നെ ആർക്കും വേണ്ട ഒരു വേസ്റ്റ് ജന്മം ചിലപ്പോൾ ഒക്കെ ഈ നഗരത്തിൽ എങ്ങോട്ടെങ്കിലുംരക്ഷപ്പെടാൻ ആഗ്രഹിക്കും പറ്റുന്നില്ല സാർ
അതിനിടയില സാറിനെ കാണുന്ന് ഉള്ളത് തന്നാൽ മതി സാർ അവളെൻെറ കൈയ്യിൽ പിടിച്ചു ..
ആ വാക്കുകൾ എൻറെ നെഞ്ചിൽ വല്ലാതെ കൊണ്ടത് പോലെ.മനസ്സ് വല്ലാതെ വേദനിച്ചു…
സാറിന് എന്നെ ഇഷ്ടമായെങ്കിൽ ഈ ഒരു രാത്രി എനിക്കായി ചിലവഴിക്കുമോ …?
സാറിനെ പോലുള്ള ഒരാളുടെ കൂടെ ഈ ഒരു രാത്രി ചിലവഴിക്കാൻ കഴിഞ്ഞാൽ അതെന്റെ ഏറ്റവും വലിയ ഭാഗ്യമാണെന്ന മനസ്സ് പറയുന്നു.. അവളെൻെറ കണ്ണുകളിലേക്ക് പ്രതീക്ഷയോടെ നോക്കി ..
സോറി പൂജ ഞാൻ അങ്ങനെ ഒരാളല്ല എനിക്ക് സെ ക്സിനോട് താൽപര്യം ഇല്ലാ..നീ സുന്ദരിയാണ് നിൻെറ മുഖം ഭംഗിയുള്ളതും ആരും മോഹിക്കുന്നവളുമാണ് പക്ഷെ ഒരു നിമിഷം കൊണ്ട് നിൻെറ ശരീരത്തെ മോഹിക്കാനോ കീഴ്പ്പെടുത്തനോ എനിക്ക് കഴിയില്ല
എനിക്ക് തോന്നി സാർ സാറിന് അത് ഇഷ്ടമല്ലെന്ന് സാരമില്ല
ഒരു ദിവസം ഇവിടെ കിടന്നോളു ഞാൻ പുറത്ത് എവിടെ എങ്കിലും പൊയിക്കോളം ഒരു ദിവസം അല്ലെ ഉള്ളു.. അതു പറഞ്ഞു അവൾ പുറത്തേക്ക് പോയി..
പിറ്റേന്ന് മുറിയൊഴിയാൻ നേരം അവൾ വന്നത് അപ്പോഴേക്കും ഞാൻ പോകാൻ ഇറങ്ങിയിരുന്നു അവൾ പറഞ്ഞത് പോലെ ഞാൻ കുറച്ചു കൂടുതൽ കാശ് അവൾക്ക് കൊടുത്താപ്പോൾ ..
വേണ്ടാ സാർ ജീവിതത്തിൽ ഒന്നും ഇനിനെടാൻ ഇല്ലാത്തവൾക്ക് എന്തിന് ഈ പണം ആഗ്രഹങ്ങൾ ഒക്കെ കൈവിട്ടു പോയി ഈ മുറിയുടെ വാടക കൊടുത്തു എത്രക്കാലം ജീവിക്കാൻ കളിയും അറിയില്ല മറ്റൊന്നും ഇല്ല മനസ്സിൽ ഈ പണം എനിക്ക് വേണ്ട സാർ ഇന്നലെ മുറിയുടെ വാടക കൊടുത്തില്ലെ ഇനി ഉള്ളത് ഞാൻ തേടി പിടിച്ചോളം അതും പറഞ്ഞു അവൾ എന്നെ മൃദുവായി കെട്ടിപ്പിടിച്ചു എനിക്ക് എന്തോ അവളെ അകറ്റി നിർത്താൻ തോന്നിയില്ല എൻറെ ആരോ ആണെന്ന തോന്നൽ മനസ്സിനെ വല്ലാതെ ചുട്ടു പൊള്ളിച്ചു ഞാനവളെ ചെർത്തു പിടിച്ചു …
ഞാൻ നിൻെറ മനസ്സിനെ പ്രണയിക്കുന്നു പൂജ..ആദ്യ കാഴ്ചയിൽ എനിക്ക് നിന്നോട് ഒരിഷ്ടം തോന്നിയിരുന്നു..
പതിയെ അവൾ എന്നിൽ നിന്നും വേർപ്പെട്ടു ദയനീയമായി എൻറെ കണ്ണിൽ നോക്കുമ്പോൾ ആ കണ്ണിൽ ഒരു നൊമ്പരം ഉണ്ടായിരുന്നു ….
സാർ നല്ലവന, സുന്ദരിയായ ഒരു പെൺകുട്ടി കിടക്ക പങ്കിടാൻ വിളിച്ചിട്ടും സാർ സമ്മതിക്കാതത് …
ചിലരെ ഞാൻ കണ്ടിട്ടുണ്ട് പെണ്ണിന്റെ ശരീരം മോഹിച്ചു കടിച്ച് കീറാൻ കാത്തു നിൽക്കുന്ന മൃഗങ്ങളെ പോലെ. ..പേടിയാണ് സാർ എനിക്ക് ഈ ലോകം ..
എന്നാലും ഈ ലോകത്ത് സാറിനെ പോലെ ഒരാളെ കിട്ടുന്നത് ഭാഗ്യമാണ് അവൾ ഒരിക്കൽ കൂടെ പറഞ്ഞു മുറിയിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ പകുതി ദുരത്തയോളം അവൾ എനിക്ക് ഒപ്പം വന്നിരുന്നു
എന്തൊക്കെ പറയാൻ കൊതിച്ചു . അവളെൻെറ കൈയ്യിൽ പിടിച്ചു. .
ശരി സാർ ഇനി നമ്മൾ കാണില്ലായിരിക്കും പക്ഷെ എൻെറ മനസ്സിൽ നിന്നും സാറ് ഒരിക്കലും മായില്ല എനിക്ക് സാറിനെ ഒരുപാട് ഇഷ്ടമായി ഇന്നലെത്തെ രാത്രിയിൽ ഞാൻ ഒരുപാട് മോഹിച്ചു പോയി ..സാറിനെ പോലുള്ള ഒരാളുടെ കൂടെ ഒരു ജീവിതം .
ഒരു പെണ്ണിൻെറ മോഹം അതൊക്കെയാണ് എനിക്ക് നഷ്ടപ്പെട്ടതും അതു തന്നെ…
മെല്ലെ മെല്ലെ അവൾ എനിക്ക് പിറകിലെക്ക് പോയി ഒടുവിൽ അവൾ എന്നിൽ നിന്നും ഒരുപാട് അകലെ നിൽക്കുന്നത് ഞാൻ ഒരിക്കൽ കൂടെ തിരിഞ്ഞു നോക്കുമ്പോൾ കണ്ടു
പിന്നീട് എന്തോ പറയാനും ചോദിക്കാനും നിസ്സഹായതയിൽ ഞാൻ ഒരിക്കൽ കുടെ അവളെ അവിടെ പ്രതീക്ഷിച്ചു
പക്ഷെ അവൾ എന്നെ തനിച്ചാക്കി ആ നഗര വീഥിയിൽ തിങ്ങിനിറഞ്ഞ മുഖങ്ങൾക്ക് ഇടയിൽ എവിടെയോ പോയി മറഞ്ഞിരുന്നു…