സാറിന് ഞാൻ ഇപ്പോൾ സ്വന്തം ഭാര്യയെ പോലെ വഴങ്ങി തരണം അത്രയുമല്ലേ വേണ്ടു.അതു ഞാൻ ചെയ്യാം.എന്തിനാണ് അതിനു വിവാഹം എന്നൊക്കെ പറഞ്ഞൊരു പെണ്ണിനെ മോഹിപ്പിക്കുന്നത്….

എഴുത്ത്:-അരുൺ നായർ

അവളുടെ മുടിയിലെ കാച്ചിയ എണ്ണയുടെ മണം എന്നിലേക്ക്‌ ഇരച്ചു കയറി എൻറെ രക്തഓട്ടം വർധിപ്പിച്ചുവെങ്കിലും ആരെയും മയക്കുന്ന അവളുടെ ചിരിയിലും അതിലുപരി അവളുടെ സൗന്ദര്യത്തിലും ഞാൻ അടിയറവു പറഞ്ഞു പോയതു കൊണ്ട് എനിക്കു അവൾ കുറച്ചുകൂടി ക്ഷമിക്കാൻ പറഞ്ഞപ്പോൾ അനുസരിക്കാതെയിരിക്കാൻ കഴിയില്ലായിരുന്നു…..

ഇത്രമേൽ ഒരു പെണ്ണിലും ഞാൻ ആകൃഷ്ടനായിട്ടില്ല…. എന്താണെന്നു അറിയില്ല ഇവൾ ഇല്ലാതെ ജീവിക്കാൻ സാധിക്കില്ല എന്നൊരു തോന്നൽ എന്റെയുള്ളിൽ ഉടലെടുക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…. എന്തായാലും തുറന്നു ചോദിക്കുക തന്നെ…. തന്റെ ഓഫീസിൽ വന്ന പുതിയ ജോലിക്കാരി ആണ്…. എന്തോ സ്വഭാവ ഗുണം ഒരുപാട് ഉണ്ടായിരുന്നിട്ടും, അവളുടെ വീട്ടിലെ കഷ്ടപ്പാടൊക്കെ ഇന്റർവ്യൂ സമയത്തെ മനസ്സിലാക്കിയ ഞാൻ കൂടെ ടൂർ വന്നില്ലെങ്കിൽ ജോലി നാളെ മുതൽ കാണില്ല പറഞ്ഞു ഭീഷണിപെടുത്തി കൊണ്ടു വന്നതാണ്… വീട്ടിലെ അവസ്ഥ കൊണ്ടാവും പാവം വന്നത്…. കാറിൽ ഇരുന്നു ഇടയ്ക്കു ഇടയ്ക്കു ഞാൻ കാണാതെ കണ്ണ് തുടക്കുന്നുണ്ടായിരുന്നു….. എന്തോ ഇത്രയും നാൾ ഇങ്ങനെ കൊണ്ടുവന്നവളെയൊക്കെ ഒന്നു ആസ്വദിക്കുമ്പോൾ തന്നെ മടുക്കും….. ഇവളോട് എന്തോ ഒന്നിനും കഴിയുന്നില്ല…. താലി കെട്ടി കൂടെ കൂട്ടി ആസ്വദിക്കാനൊരു മോഹം….. മനസ്സിൽ ഇങ്ങനെ ഓരോരോ ചിന്തകൾ ഉണ്ടായപ്പോൾ എനിക്കായി ഡ്രിങ്ക്സ് എടുക്കുന്ന അവളെ ഞാൻ വിളിച്ചു…..

“” നീലിമേ, തന്നോട് ഒരു കാര്യം തുറന്നു ചോദിക്കുന്നതിൽ പരിഭവം തോന്നരുത്…. എനിക്കു തന്നെ വളരെയധികം ഇഷ്ടമാണ്…. ഈ ടൂർ നമുക്ക് നാളെ അവസാനിപ്പിച്ചു തിരിച്ചു പോകാം…. എന്നിട്ടു വിവാഹം കഴിച്ചു ഒരുമിച്ചു ജീവിക്കാം…. തന്റെ അഭിപ്രായം എന്താണ്…. “”

എൻറെ ചോദ്യത്തിന് മറുപടി തരാതെ എന്നെ നോക്കിയൊന്നു ചിരിച്ചതേയുള്ളു അവൾ….

“” എന്താടോ തന്റെ അഭിപ്രായം എന്താണേലും തുറന്നു പറഞ്ഞോ….. “”

ഞാൻ കുറച്ചു ചമ്മിയെങ്കിലും പിന്നെയും ചോദിച്ചു….

“” സാറിന് ഞാൻ ഇപ്പോൾ സ്വന്തം ഭാര്യയെ പോലെ വഴങ്ങി തരണം അത്രയുമല്ലേ വേണ്ടു…. അതു ഞാൻ ചെയ്യാം…. എന്തിനാണ് അതിനു വിവാഹം എന്നൊക്കെ പറഞ്ഞൊരു പെണ്ണിനെ മോഹിപ്പിക്കുന്നത്…. അതൊക്കെ ഒരു പെണ്ണിന്റെ ജീവിതത്തിലെ വളരെ വലിയ സ്വപ്നങ്ങളിൽ ഒന്നാണ്……””

“” അല്ല നീലിമ, സത്യമായും ഞാൻ കല്യാണം കഴിക്കാൻ താല്പര്യം ഉള്ളതുകൊണ് ചോദിച്ചതാണ്…. ഇയാൾക്ക് അതിനു ഇഷ്ടമല്ലെങ്കിൽ നമുക്ക് ടൂർ എൻജോയ് ചെയ്തു തിരിച്ചു പോകാം…. “”

“” അതു മതി സാറെ, എന്തിനാണ് വെറുതേ എന്നെപോലെ പാവംപിടിച്ച പെണ്ണിനു മോഹം നൽകുന്നത്…. സാറിന്റെ വീട്ടുകാർ ഒന്നും ഞാനുമായുള്ള വിവാഹത്തിന് സമ്മതിക്കില്ല അതു സാറിനും അറിയാം….””

“” അതൊക്കെ എനിക്കും അറിയാം നീലിമ, പക്ഷെ എന്തോ തന്റെ സൗന്ദര്യവും സ്വഭാവവും കാണുമ്പോൾ തന്നെയെനിക്ക് ഒഴിവാക്കി വിടാൻ കഴിയുന്നില്ല…. ആ പോട്ടെ, മനുഷ്യന്റെ എല്ലാ ആഗ്രഹങ്ങളും സാധിക്കാറില്ലല്ലോ…. “”

“” എൻറെ പൊന്നു സാറെ ടൂർ വിളിച്ചോണ്ട് വന്നിട്ട് ഇങ്ങനെ സെന്റി അടിച്ചു കൊണ്ട് ഇരിക്കാതെ…. സാർ ഈ പെഗ് രണ്ടെണ്ണം അടിക്കു…. ഞാൻ ഭക്ഷണം ഓർഡർ ചെയ്യാം, ഭക്ഷണം വരുമ്പോളേക്കും ഞാൻ കുളിച്ചിട്ടും വരാം…. എന്നിട്ടാകാം ആഘോഷം… വേറെ ഒന്നും ഓർക്കേണ്ടിപ്പോൾ….. “”

അവൾ അതും പറഞ്ഞു രണ്ടു ഗ്ലാസിൽ പെഗ് എടുത്തു ഒഴിച്ചു എൻറെ മുൻപിൽ കൊണ്ടു വെച്ചു…. എന്നിട്ടു വിളിച്ചു ഭക്ഷണവും ഓർഡർ ചെയ്തിട്ട്, ഒരു ഫുൾ ബോട്ടിൽ എടുത്തു എന്റെയടുത്തു വെച്ചിട്ട് കുളിക്കാൻ പോകും നേരം അവൾ എന്നെ ഓർമിപ്പിച്ചു

“” കുടിക്കുന്നതൊക്കെ കൊള്ളാം, പക്ഷെ മൂന്ന് പെഗ്ഗിൽ കൂടുതൽ ആകരുത്…. “”

“” ഹേയ് ഇല്ല, നീ ഒഴിച്ചു വെച്ച രണ്ടു പെഗ്ഗ് അവിടെ നിർത്തിയിട്ടു നീ വരുന്നതിനായി കാത്തിരിക്കാം…. നമുക്ക് ഒരുമിച്ചു ആഹാരം കഴിച്ചിട്ട് ആഘോഷവും കഴിഞ്ഞേയുള്ളു ബാക്കി വെള്ളമടി…. പോരെ… “”

അവൾ എന്നെ ഒന്നുകൂടി നോക്കി ചിരിച്ചു കൊതിപ്പിച്ചിട്ടു കുളിക്കാനായി കയറി പോയി…..

രാവിലെ നേരം വെളുത്തതിന് ശേഷമാണു ഞാൻ ഉറക്കമുണർന്നത് …ഉണർന്നപ്പോൾ തന്നെ തോന്നി ശരീരത്തിന് ആകെയൊരു പിടുത്തം…. കൈകളും കാലുമൊക്കെ കെട്ടിയിട്ടേക്കുന്നത് പോലെയൊരു തോന്നൽ….. ഇനി വല്ല സ്വപ്നവും ആണോ ഇതെന്ന് ഓർത്തു ഞെട്ടി ഉണർന്നപ്പോൾ അല്ല ശരിക്കും കെട്ടി ഇട്ടിരിക്കുകയാണ്…… നോക്കിയപ്പോൾ ഞാൻ ഉണരുന്നതും കാത്തു നീലിമ അടുത്ത് തന്നെയുമുണ്ട്….

“” നീലിമ എന്താണ് ഈ കാണിക്കുന്നത് ആരാണ് ഇങ്ങനെയൊക്കെ ചെയ്തത്….നീ ആണോ….??? ആണെങ്കിൽ ഞാൻ വെച്ചേക്കില്ല നിന്നേ…. നിനക്കറിയില്ല എൻറെ യഥാർത്ഥ സ്വഭാവം….””

അവൾ അതു കെട്ടു എന്നെ നോക്കിയൊന്നു പുച്ഛിച്ചു ചിരിച്ചിട്ട് എന്റെ മുഖത്തേക്കൊന്നു നീട്ടി തുപ്പി….

എനിക്കു എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല….. ഞാൻ കെട്ടു പൊട്ടിക്കാൻ നോക്കിയതും എനിക്കു മനസ്സിലായി 22 ഫീമെയിൽ കോട്ടയം സിനിമയും ഇന്നലെ രാത്രിയിൽ സംഭവിച്ചുവെന്ന്….. എൻറെ കണ്ണുകൾ നിറഞ്ഞൊഴുകി….. ശരീരത്തിൽ ആകെ ഒരു വിറയലുണ്ടായി…. ഒന്നും ചെയ്യാൻ കഴിയില്ലായെന്ന അവസ്ഥ മനസ്സിനെ തളർത്തി……ഇന്നലെ ഉറങ്ങും വരെ ഈ ഭൂമിയിലെ കിരീടം വെച്ച രാജാവ് ആയിരുന്ന ഞാൻ ഇപ്പോൾ എല്ലാം നശിച്ചവനായി കിടക്കുന്നു …ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു അതും ജീവിതത്തിൽ ആദ്യമായി ഇഷ്ട്ടം തോന്നിയ ഒരാൾ എന്നെ ചതിച്ചിരിക്കുന്നു…… എനിക്കു സങ്കടം സഹിക്കാൻ കഴിഞ്ഞില്ല…. കണ്ണുകൾ ഞാൻ നിയന്ത്രിച്ചിട്ടും പൊട്ടി ഒഴുകി…. കരഞ്ഞുകൊണ്ട് ഞാൻ നീലിമയോട് ചോദിച്ചു….

“” എന്തിനാണ് നീലിമ എന്നോടിത് ചെയ്തത്…. ഞാൻ നിന്നോട് എന്ത് തെറ്റാണു ചെയ്തത്…. നിനക്കു ടൂർ വരുന്നത് ഇഷ്ടമല്ലായിരുന്നു എങ്കിൽ നിനക്കതു പറഞ്ഞുകൂടായിരുന്നോ…. എന്തിനാണ് എന്റെയും നിന്റെയും ജീവിതം നശിപ്പിച്ചത്…….. “”

എന്നെയൊന്നു സൂക്ഷിച്ചു നോക്കി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു

“” അവന്റെ ചോദ്യം കേട്ടാൽ തോന്നും ഈ ലോകത്തെ ഏറ്റവും സാധു മനുഷ്യൻ അവനാണെന്നു…. നീ അറിയണം എല്ലാം നഷ്ടപ്പെടുമ്പോൾ ഉണ്ടാവുന്ന വേദന…. നീ മാത്രമല്ല നിന്നേ ഇങ്ങനെ ആക്കിയ മാതാപിതാക്കളും അറിയണം ജീവിതത്തിൽ ഒറ്റപെട്ടു പോകുമ്പോൾ ഉള്ള വേദന….. “”

“”എന്തിനാണ് നീലിമ ഞങ്ങളോട് ഇത്രക്കും പക… ഞങ്ങൾ എന്തു തെറ്റാണു നിന്നോട് ചെയ്തത്…. “”

എനിക്കു അവളോട് സംസാരിക്കുമ്പോൾ വേദന സഹിക്കാൻ കഴിയുന്നില്ലായിരുന്നു…..

“” നീ നിൻറെ കോളേജ് ജീവിതം ഓർക്കുന്നുണ്ടോ…. നീയും നിൻറെ മൂന്ന് കൂട്ടുകാരും കൂടി റാഗിംഗ് പേരും പറഞ്ഞു പീഡിപ്പിച്ചു നശിപ്പിച്ച ഒരു നിവേദിതയെ ഓർക്കുന്നുണ്ടോ …… അന്ന് എല്ലാം നഷ്ടപ്പെട്ടപ്പോൾ അവൾ ഓടി കോളേജിന്റെ മുകളിൽ നിന്നും താഴോട്ടു ചാടിയപ്പോളും നിനക്കൊന്നും ഒന്നും നഷ്ടപ്പെട്ടില്ല…. പണം ഉള്ളതുകൊണ്ട് ഒരു തെറ്റും തെളിയിക്കപ്പെട്ടില്ല…. പക്ഷെ അന്ന് എനിക്കു നഷ്ടപെട്ട എൻറെ കുട്ടിയെ നിനക്കു തിരിച്ചു തരാൻ പറ്റുമോ…. ഈ ലോകത്തിൽ എനിക്കവൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്… അന്ന് മുതൽ ഞാൻ ഒറ്റക്കാണ് ആ വേദന നിൻറെ വീട്ടുകാരും അറിയണം…. സ്വന്തം മകൻ ഒന്നുകിൽ ജീവച്ഛവം ആയി കിടക്കുന്നത് അവർ കാണണം അല്ലെങ്കിൽ നീ മരിക്കണം….അതിനു വേണ്ടി മാത്രമാണ് ഞാൻ നിന്റെ കമ്പനിയിൽ ജോലിക്ക് വന്നത്…. നീയൊരു പെണ്ണുപിടിയൻ ആയതുകൊണ്ട് എൻറെ ജോലി എളുപ്പമായി…. പേടിക്കേണ്ട നിൻറെ ബാക്കി മൂന്ന് കൂട്ടുകാരെയും ഞാൻ ഉടനെ ഈ ഗതിയിൽ ആക്കും…. നീ ഒറ്റയ്ക്ക് ആകും പേടിക്കണ്ട….. “”

അതും പറഞ്ഞവൾ പൊട്ടി കരഞ്ഞു പെട്ടെന്ന് തന്നെ എന്തോ ഉണർവ് കിട്ടി പറയെടാ നായെ ഞാൻ നിന്നേ പിന്നെ എന്തു ചെയ്യണം ചോദിച്ചു എൻറെ മുഖം പൊട്ടും പോലെയൊരു അടിയും തന്നു…..

എനിക്കു അവളോട് എന്തു പറയണം അറിയാതെ ഞാൻ ചെയ്തു പോയ തെറ്റുകൾ ഓർത്തു കിടന്നപ്പോൾ അവൾ എന്നോടു പറഞ്ഞു

“” ഇതുകൊണ്ടും ഞാൻ നിർത്തും കരുതണ്ട… നീ എനിക്കു എതിരെ പരാതി കൊടുക്കില്ല പോലീസിൽ …… നിൻറെ നാവു ഞാൻ ഇപ്പോൾ അരിഞ്ഞെടുക്കും കൂടെ എഴുതാതെ ഇരിക്കാൻ വിരലുകളും…. എല്ലാം കഴിഞ്ഞു നിൻറെ കണ്ണുകൾ ഞാൻ കുത്തി പൊട്ടിക്കും…. ഇനി ഒരിക്കലും നീ ഈ സുന്ദരമായ ഭൂമിയോ അതിൽ ഭംഗി ഉള്ളതോന്നും കാണരുത്…. “”

“”അതിലും ഭേദം എന്നെ അങ്ങു കൊന്നു കൂടെ…. ഞാൻ കാലുപിടിക്കാം പറഞ്ഞു കരഞ്ഞു…. “”

“”ഇല്ല നീ നരകിക്കണം….. ഇനി ഒരു പെണ്ണിനേയും റാഗിഗിൻറെ പേരും പറഞ്ഞു ഒരുത്തനും തൊടരുത്…. ഇതു എൻറെ അനുജത്തിക്ക് വേണ്ടി മാത്രമല്ല ഈ ലോകത്തുള്ള എല്ലാ അനുജത്തിമാർക്കും വേണ്ടിയാണു….. ഇതൊരു പാഠം ആയിരിക്കണം നിന്നേ പോലെ ഉള്ളവന്മാർക്കു….. നിൻറെ കൂട്ടുകാരെ എല്ലാം തീർത്തിട്ട് ഞാൻ പോലീസിൽ പിടി കൊടുക്കും…. അറിയണം ഓരോ പെണ്ണും നിന്നേ പോലെ ഓരോ ജീവിതങ്ങൾ ആണെന്ന്.,, അവർക്കതു നശിക്കുമ്പോൾ അവരുടെ വീട്ടുകാർക്ക് പോകുന്നതേ നിനക്കും നിൻറെ വീട്ടുകാർക്കും പോകുന്നൊള്ളുവെന്നു…. “”

അതും പറഞ്ഞവൾ കത്തി എടുത്തു അവൾ പറഞ്ഞ ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ ആ വേദനയിലും ഞാൻ അറിയുക ആയിരുന്നു ഇപ്പോൾ അനുഭവിക്കുന്ന എല്ലാ വേദനയും എൻറെ അഹങ്കാരത്തിനു ദൈവം തന്നെ സമ്മാനം മാത്രമാണെന്ന്…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *