സിനിമ തുടങ്ങി തീയറ്ററിൽ ലൈറ്റ് ഒക്കെ അണച്ചപ്പോൾ അവൻ എന്റെ കാലിൽ കൈകൾ വച്ചു, ആദ്യം ഞാൻ അത് കാര്യമാക്കിയില്ല…

കള്ളുകുടിച്ച ഭാര്യ…

എഴുത്ത്: ശ്യാം കല്ലുകുഴിയിൽ

രാത്രി ജോലി കഴിഞ്ഞ് തിരികെ വീടിന്റെ അടുത്ത് എത്തുമ്പോൾ ഉച്ചത്തിൽ ഉള്ള അച്ഛന്റെ പാട്ട് കേൾക്കാൻ തുടങ്ങി. ഈശ്വര കല്യാണം കഴിഞ്ഞ് രണ്ടാഴ്ച്ച അയതെയുള്ളു അതിന് മുന്നേ അച്ഛൻ വീണ്ടും കുടി തുടങ്ങിയോ, കുറേ വീട് കയറി ഇറങ്ങിയ ശേഷം കിട്ടിയ പെണ്ണ് ആണ് അവള് ഇന്ന് തന്നെ പെട്ടിയും കിടക്കയുമെടുത്ത് പോകുമെന്നാണ് തോന്നുന്നത്….

വീടിന്റെ അൽപ്പം മാറി നിന്ന് അവിടത്തെ സ്ഥിതി ഗതികൾ ഞാൻ നോക്കി.

“അന്നുമെൻ ആത്മാവ് നിന്നോട് മന്ത്രിക്കും നിന്നേ ഞാൻ സ്നേഹിച്ചിരുന്നു…..”

മുറ്റത്ത് നിന്ന് ആകാശത്തേക്ക് നോക്കി ഉച്ചത്തിൽ പാടുന്ന അച്ഛനെ നിലാവെളിച്ചതിൽ ഞാൻ കണ്ടു.അല്ലേലും രണ്ടെണ്ണം ഉള്ളിൽ ചെന്നാൽ അച്ഛന് അപ്പോൾ പാട്ട് പാടണം.. ഉമ്മറത്ത് അച്ഛന്റെ പാട്ടും ആസ്വദിച്ച് അതും പ്രോത്സാഹിപ്പിച്ച് ഇരിക്കുന്ന പ്രീയതമ മീനുവിന്റെ മുഖം അപ്പോൾ ആണ് ഞാൻ കണ്ടത്.. ഭാഗ്യം എന്തായാലും അവൾക്ക് ദേഷ്യമൊന്നും ഇല്ല ആ ഒരു ആശ്വാസത്തിൽ ഞാൻ വീട്ടിലേക്ക് നടന്നു…

എന്നെ കണ്ടതും അച്ഛൻ പാട്ട് നിർത്തി, എന്നും ഇതും ചൊല്ലി നമ്മൾ വഴക്ക് ഇടാറുള്ളത് കൊണ്ട് എന്നെ കണ്ടപ്പോൾ അച്ഛൻ പാട്ട് നിർത്തി,നല്ല പിള്ള ചമഞ്ഞ് ആകാശത്തെ നക്ഷത്രത്തെ നോക്കി നിന്നു. ഉമ്മറത്തേക് കയറുമ്പോൾ മീനു ഏഴെന്നേറ്റ് ഭിത്തിയും ചാരി നിന്നു, പതിവില്ലാതെ അവളുടെ മുഖഭാവം കണ്ടപ്പോൾ അവളും ചെറുത് അടിച്ചോ എന്നൊരു സംശയം എനിക്ക് തോന്നി…..

ഞാൻ അവളുടെ അടുക്കലേക്ക് ചേർന്ന് നിന്ന് ശ്വാസം പിടിച്ചപ്പോൾ മീനു കൈകൊണ്ട് വായ് പൊത്തിപ്പിടിച്ചു എങ്കിലും മ ദ്യത്തിന്റെ ഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചു.. ഞാൻ തിരിഞ്ഞ് അച്ഛനെ നോക്കിയപ്പോൾ പുള്ളി അപ്പോഴും ഒന്നും അറിയാത്ത മട്ടിൽ ആകാശത്തേക്ക് കണ്ണും നട്ട് നിൽക്കുകയായിരുന്നു.. മീനുവിനോട് ഒന്നും മിണ്ടാതെ ഞാൻ മുറിയിലേക്ക് പോയ്‌ഡ്രസ് മാറി കുളിക്കാൻ കയറി…

കുളി കഴിഞ്ഞ് വന്നപ്പോൾ കട്ടിലിൽ ഇരിപ്പുണ്ട് മീനു…

” എത്ര എണ്ണം അടിച്ചു…”

കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീകുമ്പോൾ ഞാൻ അവളോട് ചോദിച്ചു,,, മീനു ഒന്നും മിണ്ടാതെ തല കുമ്പിട്ട് ഇരുന്നതേയുള്ളൂ..ഞാൻ അവളുടെ അടുക്കൽ ചെന്നിരുന്ന് വീണ്ടും ചോദ്യം ആവർത്തിച്ചു…

” അത് പിന്നെ പണ്ട്‌മുതൽ ഉള്ള ഒരു ആഗ്രഹം ആയിരുന്നു,,, ഇന്നിപ്പോൾ അച്ഛൻ കുടിച്ചത് കണ്ടപ്പോൾ ഞാൻ വെറുതെ ഒരു രസത്തിന്….,”

മീനു വിക്കി പറയുമ്പോഴും അവളുടെ നാക്ക് കുഴയുന്നുണ്ടായിരുന്നു. അത് കേട്ടപ്പോൾ ചിരി വണെങ്കിലും അത് പുറത്ത് കാണിച്ചില്ല…

” എന്നിട്ട് എങ്ങനെ ഉണ്ട് ഇപ്പോൾ…”

” ഇറക്കാൻ അൽപ്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നു, പക്ഷെ ഇപ്പൊ ഉണ്ടല്ലോ ഭൂമിയിലും അല്ല ആകാശത്തും അല്ലാതെ അപ്പൂപ്പൻ താടി പോലെ പറന്ന് നടക്കുന്ന ഫീൽ…”

അത് കേട്ടതും ഞാൻ പൊട്ടി ചിരിച്ചു പോയി…

” ഇങ്ങനെ കറങ്ങി നടന്നാൽ മതിയോ ഭൂമിയിൽ ഇറങ്ങി വല്ലതും കഴിക്കണ്ടേ….”

” എനിക് കഴിക്കാൻ ഒന്നും തോന്നുന്നില്ല ഏട്ടാ….”

മീനു ചിണുങ്ങി പറഞ്ഞു..

” ഏയ്‌ കഴിക്കാതെ കിടന്നാൽ പിന്നെ രാവിലെ തല പൊങ്ങില്ല,,, എഴുന്നേറ്റ് വാ കഴുകാം..”

“എന്നാൽ ഏട്ടൻ ചോറ്‌ എടുക്കുമോ, ഞാൻ എടുത്താൽ ശരിയാവില്ല..”

” ആ അത് എനിക്ക് അറിയാം ഈ അവസ്ഥയിൽ നി ചോറിട്ടാൽ ചിലപ്പോൾ തറയിൽ നിന്ന് വാരി തിന്നേണ്ടി വരും..അത് കൊണ്ട് മോള് പോയി അച്ഛനെയും വിളിച്ചോണ്ട് വാ ഞാൻ പോയ്‌ ചോറ് എടുക്കാം….”

അത് പറഞ്ഞ് മീനുവിനെ ഉന്തി തള്ളി അച്ഛന്റെ അടുക്കലേക്ക് വിട്ടു.അവൾ മുറിയിൽ നിന്ന് ഇറങ്ങിയപ്പോൾ അലമാരിയുടെ ഉള്ളിൽ ഒളിപ്പിച്ചു വച്ചിരുന്ന കുപ്പിയിൽ നിന്ന് ഒരു ചെറുത് ഞാനും അടിച്ചു.

അടുക്കളയിൽ പോയി ചോറും എടുത്ത് വന്നപ്പോൾ മീനുവും അച്ഛനും മേശയുടെ മുന്നിൽ ഇരുപ്പുണ്ടായിരുന്നു. കുറച്ച് ചോറ്‌കഴിച്ച് ബാക്കി കുറെ മേശപ്പുറത്തും തറയിലും വാരി വലിച്ചിട്ട് അച്ഛൻ ആടി ആടി എഴുന്നേറ്റ് പോയി.ഞാൻ കഴിച്ച് കഴിഞ്ഞിട്ടും മീനു ചോറിൽ വിരൽ കൊണ്ട് ചിത്രം വരച്ച് ഇരിക്കുക ആയിരുന്നു…

” വേണ്ടേൽ എഴുന്നേറ്റ് പോയി കൈ കഴുകി കിടന്നോ…ഞാൻ പാത്രങ്ങൾ കഴുകി വയ്ക്കാം…”

” പാത്രങ്ങൾ സിങ്കിൽ ഇട്ടേരേ, ഞാൻ രാവിലെ കഴുകി വച്ചോളാം ഏട്ടാ…”

” ഓ വേണ്ട,,നാളെ രാവിലെ തലവേദന കാരണം തല പൊങ്ങില്ല, അത് കൊണ്ട് ഞാൻ കഴുകി വച്ചിട്ട് വരാം മോള് പോയ്‌ കിടന്നോ…”

അത് പറഞ്ഞ് ഞാൻ അടുക്കളയിൽ ചെന്ന് പാത്രങ്ങൾ കഴുകി വച്ച് മുറിയിൽ വന്നപ്പോൾ മീനു അവിടെ ഇല്ല. ഉമ്മറത്തേക്ക് ചെല്ലുമ്പോൾ മീനു ആകാശം നോക്കി വാതിൽ പടിയിൽ ഇരിക്കുകയാണ്..

” ആഹാ പേടി കാരണം രാത്രി മുറിയിൽ നിന്ന് പുറത്ത് ഇറങ്ങാൻ മടിക്കുന്ന ആള് ഇരുട്ടത്ത് ഒറ്റയ്ക്ക് വന്ന് ഇരിക്കുന്നത്…ഹോ ഒരു ചെറുത് ഉള്ളിൽ ചെന്നപ്പോൾ ഉള്ള ധൈര്യമേ…”

അത് പറഞ്ഞ് അവളുടെ അടുക്കൽ ചെന്ന് ഇരുന്നിട്ടും മീനു ഒന്നും മിണ്ടാതെ ആകാശത്തേക്ക് നോക്കി ഇരിക്കുകയാണ്.ഞാൻ അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി കൊണ്ട് ഇരിക്കുക ആയിരുന്നു…

” എന്തുപറ്റി മീനു,നി എന്തിനാ കരയുന്നത്….”

ഞാൻ അത് ചോദിച്ചപ്പോൾ അവളുടെ കരച്ചിൽ കൂടി…

” ദേ അവിടെയാണ് രാഹുൽ…”

അവൾ ആകാശത്തേക്ക് കൈ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു..ഞാൻ അവിടേക്ക് നോക്കിയ വായും പൊളിച്ച് ഇരിക്കുന്നത് അല്ലാതെ ഞാൻ ഒന്നും അവിടെ കണ്ടില്ല..

” എവിടെ മീനു..ആരാ രാഹുൽ…”

ഞാൻ വീണ്ടും സംശയത്തോടെ അവളോട് ചോദിച്ചു..

” രാഹുൽ അവനായിരുന്നു എന്റെ എല്ലാം..പക്ഷെ അവൻ എന്നെ വിട്ട് പോയ്‌…”

അത് പറഞ്ഞു തീരും മുൻപേ മീനു കരഞ്ഞു കൊണ്ട് എന്റെ മടിയിലേക്ക് കിടന്നു..

” പോട്ടെ മോളെ എല്ലാവർക്കും ദൈവം ഒരുപാട് ആയുസ്സ് കൊടുക്കില്ലല്ലോ…”

ഞാൻ അവളെ അശ്വസിപ്പിച്ച് കൊണ്ട് പറഞ്ഞു..

” അതിന് അവൻ ചത്തതൊന്നും ഇല്ല ആ ചെറ്റ എന്നെ കളഞ്ഞിട്ട് വേറെ ഒരുത്തിയെ കിട്ടി..അവൻ ചത്ത് ദേ അവിടെ നക്ഷത്രമായി വരും അപ്പോഴേ എനിക് സമാധാനം കിട്ടുള്ളൂ…”

അവൾ ആകാശത്ത് കൈ ചൂണ്ടി പറഞ്ഞപ്പോൾ,എനിക് ആദ്യം ദേഷ്യം വന്നെങ്കിലും പിന്നെ രാഹുലിനെ കുറിച്ചുള്ള സംശയങ്ങൾ മനസിൽ ഉടലെടുത്ത് തുടങ്ങി…

” അല്ലമോളെ ഏതാ ഈ രാഹുൽ,നിങ്ങൾ എത്ര നാൾ പ്രണയിച്ചു…”

എന്റെ ഉള്ളിലെ സംശയം ഞാൻ പുറത്തേക്ക് ഇട്ടു…

” അത് വേണ്ട ഏട്ടാ അത് പറഞ്ഞാൽ എനിക് കരച്ചിൽ വരും എന്നോട് ഒന്നും ചോദിക്കരുത് പ്ലീസ്….”

അവളുടെ സംസാരം കേട്ടപ്പോൾ എനിക്ക് വീണ്ടും കുറെ സംശയങ്ങൾ അടിഞ്ഞു കൂടി…

“അത് സരമില്ല മോളെ മോള് പറ, എന്നോട് മനസ്സ് തുറക്കുമ്പോൾ ഉള്ളിലെ വിഷമങ്ങൾ എല്ലാം പോകും…”

അവളുടെ മനസ്സിൽ ഉള്ളത് അറിയാൻ ഞാൻ വീണ്ടും നിർബന്ധിച്ചു കൊണ്ടേയിരുന്നു, എന്നാൽ മീനു ആണേൽ ഒഴിഞ്ഞു മാറികൊണ്ടിരുന്നു, രാഹുലിനെ കുറിച്ച് അറിയാതെ എനിക്കും ഒരു സമാധാനം ഇല്ലാതെ ആയി..

ഞൻ മുറിയിൽ പോയി അലമാരയിൽ നിന്ന് കുപ്പിയും ഗ്ലാസ്സും വെള്ളവും എടുത്ത്,അടുക്കളയിൽ നിന്ന് ഒരു പാത്രത്തിൽ അല്പം അച്ചാറും എടുത്ത് കൊണ്ട് മീനുവിന്റെ അടുക്കലേക്ക് ചെന്നിരുന്നു..ഒരു ഗ്ലാസ്സിൽ അൽപ്പം മദ്യം ഒഴിച്ച് വെള്ളം ചേർത്ത് ആ ഗ്ലാസ് അവൾക്ക് നേരെ നീട്ടി…

” ഇത് അങ്ങു കഴിക്ക് മോളെ അപ്പൊ കുറച്ച് സമാധാനം കിട്ടും…”

അവൾ എന്റെ കയ്യിൽ നിന്ന് ഗ്ലാസ് വാങ്ങി ഒറ്റ വലിക്ക് അത് കാലിയാക്കി, അച്ചറിൽ വിരൽ തൊട്ട് നാക്കിൽ തേച്ച് ,ചിറിതുടച്ച് കൊണ്ട് വീണ്ടും ആകാശം നോക്കി ഇരുന്നു, അത് കണ്ടപ്പോൾ അവൾക്ക് ഇതിലൊക്കെ നല്ല എക്സ്പീരിയൻസ് ഉള്ളത് പോലെ തോന്നി. ടെൻഷൻ കാരണം ഞാനും ചെറുത് അടിച്ചിട്ട്,വീണ്ടും രാഹുലിനെ കുറിച്ച് മീനുവിനോട് ചോദിച്ചു…

” കോളേജിൽ പഠിക്കുമ്പോൾ ആണ് ഞാൻ അവനെ ആദ്യമായി കാണുന്നത്, അവന്റെ പുറകെ നടക്കുന്ന പെണ്ണുങ്ങളിൽ ഒരാളായി ഞാനും. എന്ത് കണ്ടിട്ട് ആണെന്ന് അറിയില്ല അവന് എന്നോട് ആയിരുന്നു ഇഷ്ടം..അങ്ങനെ ഞങ്ങൾ കോളേജിലൂടെ പ്രണയിച്ചു നടന്നു,…”

” എന്നിട്ട് എന്നിട്ട്….”

ഞാൻ ആകാംക്ഷയോടെ അവളോട് ചോദിച്ചു…

” പിന്നെ എന്താ, അവന് ക്ലാസ് കട്ട് ചെയ്ത് കറങ്ങാനും, സിനിമ കാണാനും ,ബീച്ചിൽ പോയി ഇരിക്കാനും ഞാൻ ചെല്ലണം, പിന്നെ രാത്രി എന്നും ഫോൺ ചെയ്യണം,വീഡിയോ കാൾ ചെയ്യണം, കോളേജിൽ വേറെ അണുങ്ങളോട് മിണ്ടാൻ പാടില്ല അങ്ങനെ കുറെ നിയമങ്ങൾ…”

” എന്നിട്ട് അവനോടൊപ്പം സിനിമ കാണാനും,ബീച്ചിലും പോയോ …”

ആകാംക്ഷയുടെ ഞാൻ ചോദിച്ചപ്പോൾ അവൾ പോയെന്ന് തലയാട്ടി.. അത് കണ്ടപ്പോൾ ഞാൻ വീണ്ടും ഒരു ഗ്ലാസ് മദ്യം അകത്ത് ആക്കി. മീനുവിന്റെ നോട്ടം മ ദ്യകുപ്പിയിലേക്ക് ആയപ്പോൾ അവൾക്കും ഒരു ഗ്ലാസ് മദ്യം ഞാൻ നീട്ടി,പഴയത് പോലെ തന്നെ ഒറ്റ വലിക്ക് അവൾ അത് അകത്ത് ആക്കി, അച്ചാറും വിരലിൽ തൊട്ട് നക്കി….

“എന്നിട്ട് നിങ്ങൾ എവിടെയൊക്കെ കറങ്ങാൻ പോയി..”

” ഒരു ദിവസം അവൻ നിർബന്ധിച്ചപ്പോൾ അവനൊപ്പം സിനിമ കാണാൻ പോകാൻ സമ്മതിച്ചു… അവൻ എന്നെയും കൊണ്ട് തീയറ്ററിന്റെ ഒരു മൂലയിൽ പോയ്‌ ഇരുന്നു, അത് ഏതോ ഒരു ഇംഗ്ളീഷ് സിനിമ ആയിരുന്നു,സിനിമ തുടങ്ങി തീയറ്ററിൽ ലൈറ് ഒക്കെ അണച്ചപ്പോൾ അവൻ എന്റെ കാലിൽ കൈകൾ വച്ചു,ആദ്യം ഞാൻ അത് കാര്യമാക്കിയില്ല ,പിന്നെ പയ്യെ പയ്യെ കൈ മുന്നോട്ട് കയറി തുടങ്ങിയപ്പോൾ എഴുന്നേറ്റ് ആ ചെറ്റയുടെ കവിളിൽ ഒന്ന് കൊടുത്തു, അന്നത്തോടെ നിർത്തി ആ ചെറ്റയും ആയി ഉള്ള ബന്ധം.. വൃത്തികേട്ടവൻ അതോടെ തീർന്നു പ്രണയവും മണ്ണാംകട്ടയും…”

അത് കേട്ടതോടെ എന്റെ സംശയങ്ങൾ മാറി ചിരിയാണ് വന്നത്…

” വേറൊരു സത്യം കൂടി ഞാൻ പറയട്ടെ…”

അവളുടെ സത്യം കേൾക്കും മുൻപേ ഞാൻ കുപ്പിയിലേക്ക് നോക്കി ഒരു ചെറുത് കൂടി ഉണ്ട്..

” ഇനിയും സത്യമോ ,പറ കേൾക്കട്ടെ…”

” എനിക്ക് നിങ്ങളെ ഇഷ്ടമേ അല്ലായിരുന്നു, പിന്നെ എന്തായാലും ജീവിതത്തിൽ ഒരാൾ കൂട്ടിന് വേണം നിങ്ങളെ കണ്ടപ്പോൾ ഒരു പവാമൊക്കെ ആണെന്ന് തോന്നി അതാണ് ഞാൻ സമ്മതിച്ചത്…”

അത്രയും നേരം ഞാൻ ഹാപ്പി ആയിരുന്നെങ്കിലും അത് കേട്ടപ്പോൾ ഒരു വിഴമം തോന്നി..

” പക്ഷെ ഇപ്പോൾ ഉണ്ടല്ലോ മനുഷ്യ, എനിക്ക് നിങ്ങളെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്…”

കുഴയുന്ന നാക്കോടെ അവൾ അത് പറഞ്ഞ് എന്റെ മടിയിൽ കിടന്നു…

” ചിലപ്പോൾ ഞാൻ വാള് വയ്ക്കും കേട്ടോ….”

അത് പറഞ്ഞു തീരും മുൻപേ അവൾ എന്റെ മടിയിലേക്കും അവളുടെ മെത്തോട്ടും കൂടി വാള് വച്ചു, ഒന്നല്ല ഒരു രണ്ടു മൂന്നെണ്ണം, ഞാൻ അവളെ പൊക്കിയെടുത്ത് നേരെ ബാത്റൂമിലേക്ക് നടന്നു,അപ്പോഴേക്കും അവളുടെ ബോധം ഏതാണ്ട് പോയ്‌ തുടങ്ങി. അവളുടെ ഡ്രസ് മാറ്റി മേല് തുടച്ച് കൊടുത്ത് വേറെ ഡ്രസ് ഇടിയിപ്പിച്ച് ബെഡിൽ കൊണ്ട് കിടത്തി,ഞാനും ഡ്രസ് മാറി മേല് കഴുകി മുറിയിൽ വന്നപ്പോൾ മീനു ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു…

അവളുടെ മുഖവും നോക്കി അവൾക്കരികിൽ കിടക്കുമ്പോൾ അവളോട് ഉള്ള സ്നേഹം കുറച്ച് കൂടി കൂടിയതെ ഉള്ളു..അവൾ ഉറക്കത്തിൽ ഒരു കൊച്ചു കുട്ടിയെ പോലെ എന്നെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി…

പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ അവൾ അരികിൽ ഇല്ല, ഉമ്മറത്തേക്ക് ഇറങ്ങുമ്പോൾ തലയിൽ ഷാൾ കെട്ടി കഴിഞ്ഞ ദിവസം വച്ച വാള് കഴുകി കളയുകയാണ് മീനു,..

” എന്തുപറ്റി മോളെ തലയിൽ ഒരു കെട്ടൊക്കെ തലവേദന ഉണ്ടോ…”

ഞാൻ അത് ചോദിക്കുമ്പോൾ അവളും നിസ്സാഹയതയോടെ എന്നെ നോക്കി…

“ഇന്നലെ ഓരോന്ന് അറിയാൻ എന്നെ കൊണ്ട് കുടിപ്പിച്ചിട്ട് രാവിലെ സുഖവിവരം അന്വേക്ഷിക്കാൻ വന്നേക്കുകയാ ….”

അവളുടെ വാക്കുകളിൽ പരിഭവം ഉണ്ടായിരുന്നു…

” അല്ല മോളെ, ഇങ്ങള് അന്ന് ഏത് ഇംഗ്ലീഷ് സിനിമയാണ് കാണാൻ പോയത്…”

ഞാൻ അത് പറഞ്ഞ് തീരും മുൻപേ മീനു കയ്യിൽ ഇരുന്ന ചൂലും കൊണ്ട് തിരിഞ്ഞതും ഞാൻ ജീവനും കൊണ്ട് ഓടി…..

Leave a Reply

Your email address will not be published. Required fields are marked *