മലയാളത്തിൽ വളരെ കുറച്ചു ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികൾക്ക് ഏറെ പരിചിതമായ നടനാണ് ആര്യ.മലയാളി ആണെങ്കിലും തമിഴ് നടന്‍ എന്ന നിലയ്ക്കാണ് ആര്യ കേരളത്തിലും ശ്രദ്ധേയനാവുന്നത്.
എങ്കെ വീട്ടു മാപ്പിളെ എന്ന പേരില്‍ ആരംഭിച്ച ഷോ യിലൂടെ വധുവിനെ കണ്ടെത്താന്‍ ആര്യ ശ്രമിച്ചിരുന്നു. മത്സരത്തില്‍ പങ്കെടുത്ത ആരെയും വിവാഹം കഴിക്കാതെ താരം യുവനടി സയേഷയെ ജീവിതസഖിയാക്കുകയും ചെയ്തു.
സൈക്കിളിനോടും സൈക്കിളിംഗിനോടും ആര്യയ്ക്കുള്ള ഇഷ്ടം ആരാധകരുമായി പങ്ക് വയ്ക്കുകയാണ് കേരളകൗമുദിക്കു നൽകിയ ഇൻ്റർവ്യൂവിലൂടെ…
ചെന്നൈയില്‍ നിന്നും അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി സൈക്കിള്‍ സ്വന്തമാക്കുന്നത്. ആ സമയത്ത് ഏതൊരു കുട്ടിയുടെയും ആഗ്രഹമാണ് സൈക്കിള്‍. ആ സൈക്കില്‍ സ്വന്തമാക്കിയപ്പോള്‍ കിട്ടിയ സന്തോഷം ഇപ്പോഴും എന്റെ ഉള്ളിലുണ്ട്. അന്ന് മുതല്‍ സൈക്കിള്‍ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഒരേ സമയം വിനോദവും വ്യായാമവുമാണ് സൈക്കിള്‍. വീട്ടില്‍ നിന്ന് സ്‌കൂളിലേക്കുള്ള ചെറു യാത്രയില്‍ തുടങ്ങിയ സൈക്കിള്‍ സവാരി എന്നെ ലോക സൈക്കിള്‍ റൈസിങ് മത്സരങ്ങളിലെത്തിച്ചു. ഒരു ചെറിയ സൈക്കിളില്‍ നിന്ന് ചവിട്ടി തുടങ്ങിയ ഇഷ്ടം. തിരിഞ്ഞ് നോക്കുമ്പോള്‍ മനസ് നിറയുന്നു.
എത്രയോ ദൂരങ്ങള്‍ താണ്ടി. ചെറുതും വലുതമായ എത്രയോ മത്സരങ്ങളുടെ ഭാഗമായി. എല്ലാം ഒരുപാട് സന്തോഷം തരുന്നു. ഒര സൈക്കിളിസ്റ്റ് എന്ന നിലയില്‍ അഭിമാനമുണ്ട്. സൈക്കിള്‍ സവാരി പോലെയാണ് സിനിമാ ജീവിതവും. ഓരോ വര്‍ഷവും പുതിയ കാര്യങ്ങള്‍ പഠിക്കുന്നു. ഓരോ സംവിധായകനമാര്‍ക്കൊപ്പം ജോലി ചെയ്യുമ്പോള്‍ പുതിയ ഓരോ അനുഭവങ്ങളാണ്. എല്ലാ താരങ്ങള്‍ക്കും ഇതേ കാഴ്ചപ്പാട് തന്നെയായിരിക്കും. സിനിമ ഒരിക്കലും പഠിച്ച് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അതു ഒരു പ്രക്രിയയാണ്.
സിനിമ മാത്രമല്ല, സൈക്കിളിംഗും ഓരോ ദിവസവും പുതിയ പാഠങ്ങള്‍, പുതിയ അറിവുകള്‍ ലഭിക്കുന്നു. എല്ലാം ആസ്വദിക്കാന്‍ കഴിയണം. ഫിറ്റ്‌നെസിന് വേണ്ടിയാണ് സൈക്കിളിങ് തുടങ്ങിയത്. ചെന്നൈയുടെ സമീപ പ്രദേശത്താണ് ഷൂട്ടിങ്ങെങ്കില്‍ സൈക്കിളില്‍ പോവും. വാഹനത്തിന്റെ ട്രാഫിക് തിരക്കില്‍ കുടുങ്ങി വീട്ടില്‍ എത്തുമ്പോഴെക്കും സമയം വൈകും. ജിമ്മില്‍ പോവാന്‍ മനസുണ്ടെങ്കിലും ക്ഷീണിതനായിരിക്കും. ചിലപ്പോള്‍ ജിമ്മില്‍ പോവുന്നത് ഉപേക്ഷിക്കും. കാരണം അടുത്ത ദിവസം ഷൂട്ടിങ് ഉണ്ടാവും.
ജിമ്മിലെ വര്‍ക്കൗട്ടിന്റെ ഫലം സൈക്കിളിങ്ങിലൂടെ നേടനാനും കഴിയുന്നുണ്ട്. സമയലാഭവും. സൈക്കിളിംഗ് വര്‍ക്കൗട്ട് തന്നെയാണ്. ചെന്നൈയില്‍ ഷൂട്ടുണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാവൂ. ഒരു നടന്‍ തന്റെ ആരോഗ്യം സംരക്ഷിക്കുകയും നിലനിര്‍ത്തുകയും വേണം. ആക്ഷന്‍, നൃത്ത രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ഇത് സഹായിക്കും. അപ്പോള്‍ ഊര്‍ജ്ജസ്വലത ലഭിക്കാന്‍ ഫിറ്റ്‌നെസ് വേണം. അതിനുള്ള ഇത്തരം മാര്‍ഗം തേടാം.
സൈക്കിളിംഗ് ചെയ്യുന്നത് പ്രശസ്തിയ്ക്ക് വേണ്ടിയല്ല. ഈ കായിക ഇനം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും ആകര്‍ഷിക്കാനും താരം എന്ന ഇമേജ് സഹായിക്കുന്നുണ്ട്. കൂടുതല്‍ ആളുകള്‍ ഈ മത്സരത്തിലേക്ക് വരുന്നത് നല്ലതാണെന്ന് കരുതുന്നു..