സോമൻ വളരെ വിനയമായി അയാളോട് പറഞ്ഞെങ്കിലും അയാൾ ദേഷ്യത്തിൽ തന്നെയായിരുന്നു . നോക്ക് നിങ്ങളുടെ അതിഥി സൽക്കാരം സ്വീകരിക്കാനല്ല ഞാൻ വന്നത്…….

പ്രതികാരം

എഴുത്ത്:- ഗൗരി വാസുകി

എപ്പോഴായാലും നമുക്കൊരു സ്വന്തം വീട് വേണം മോളെ ആരും ഇറക്കി വിടില്ലല്ലോ ?

സോമന്റെ സംസാരം അഭിരാമിയുടെ മനസിനെ കീറി മുറിച്ചെങ്കിലും അവൾ ഒന്നും പറഞ്ഞില്ല. കാരണം അഭിരാമിയുടെ മാനേജരാണ് സോമൻ. മാനേജരെ മുഷിപ്പിച്ചാൽ പണി അവൾക്ക് തന്നെ കിട്ടും എന്നവൾക്കറിയാം. സ്വന്തം നാട്ടിൽ ഒരു സൂപ്പർ മാർക്കറ്റിലാണ് അഭിരാമി ജോലി ചെയ്യുന്നത്. പ്ലസ് ടു കഴിഞ്ഞ ശേഷം അവിടെ ജോലിക്ക് കയറിയതാണവൾ . ജോലിയോടൊപ്പം ഡിഗ്രി പഠനം പൂർത്തീകരിച്ചിരുന്നെങ്കിലും തുടർന്ന് പഠിക്കാനുള്ള അവളുടെ ആഗ്രഹം നടക്കണമെങ്കിൽ ഈ ജോലിയിൽ തുടരുന്നതാണ് നല്ലത് എന്നതുകൊണ്ട് സൂപ്പർ മാർക്കറ്റിലെ ജോലിയിൽ തുടരുകയായിരുന്നു അഭിരാമി . ” അഭിരാമിയെ നമുക്ക് പതിയെ പരിചയപ്പെടാം “

ഇനി സോമനെ പരിചയപ്പെടുത്താം നാട്ടിലെ തന്നെ പഴയ ജന്മി കുടുംബത്തിലെ അംഗമായിരുന്നു മാനേജരായിരുന്ന സോമൻ . അതിന്റെ ഹാങ്ങ് ഓവർ അയാൾക്ക് ഇപ്പോഴും മാറിയിട്ടില്ല എന്ന് വേണമെങ്കിൽ പറയാം. ജീവിതത്തിന്റെ മുക്കാൽ പങ്കും വിദേശത്ത് ചിലവഴിച്ച് റിട്ടയർമെന്റ് ആഘോഷിക്കാനാണ് സോമൻ നാട്ടിലെത്തിയതെങ്കിലും വീട്ടിലിരുന്നു ശീലമില്ലാത്ത അയാൾക്ക് വീട് അസഹനീയമായി തോന്നിയപ്പോഴാണ് സൂപ്പർ മാർക്കറ്റിലെ മാനേജർ ഉദ്യോഗം ലഭിക്കുന്നത്..

കുറുക്കന്റെ ബുദ്ധിയും പാമ്പിന്റെ പകയുമാണ് സോമന് . ആരും അയാളെ എതിർത്തു പറയുന്നതോ പറയുന്നത് അനുസരിക്കാതിരിക്കുന്നതോ അയാൾക്ക് ഇഷ്ടമായിരുന്നില്ല. തരം കിട്ടുമ്പോൾ അങ്ങനെയുള്ളവർക്ക് അയാൾ പണി കൊടുക്കും .

ഞാൻ പറഞ്ഞത് ശെരിയല്ലേ മോളെ വീട് അത്യാവശ്യമല്ലേ . എന്റെ മോന് ഞാൻ വീട് വാങ്ങി കൊടുത്തു അവന്റെ ജോലി സ്ഥലത്ത് . അതിനു ദൂരം കൂടുതലാണ് പറഞ്ഞ് ഇപ്പോ വേറെ വീട് ലോൺ എടുത്ത് വെച്ചു. ഇനിയിപ്പോ ഭാര്യേടെ ഭാഗം കിട്ടിയ സ്ഥലത്തും അവനു വീട് വെക്കണംത്രെ. നാട്ടിലെ വീട് എന്റെ കാലം കഴിഞ്ഞ ആർക്കാ അവനും മക്കൾക്കും തന്നെയല്ലേ . ഇപ്പോ ഇതാ അവന്റെ ഭാര്യയുടെ അച്ഛനും അമ്മയും പുതിയ വീട് വെച്ചു . ഒറ്റ മകളായതുകൊണ്ട് അതും ഇവർക്കെന്നെ അല്ലെ . ഒക്കെ മീനുനും മോനുനും തന്നെ . (മീനുവും മോനുവും അയാളുടെ പേരക്കുട്ടികളാണ് ) ..

അഭിരാമി കേട്ടിരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല . കാരണം അവൾക്കതൊക്കെ നല്ല ശീലമായിരുന്നു . എന്ത് പറഞ്ഞു തുടങ്ങിയാലും അയാൾ പൊങ്ങച്ചം പറഞ്ഞെ അവസാനിപ്പിക്കുമായിരുന്നുള്ളൂ . ഒരേ കഥ പല ദിവസങ്ങളിലും കേട്ട് കേട്ട് അഭിരാമിയുടെ ചെവി തഴമ്പിച്ചിരുന്നു . തന്റെ സിവിൽ സർവീസ് സ്വപ്നം ഒന്ന് കൊണ്ട് മാത്രമാണ് അവൾ അവിടെ പിടിച്ചു നിന്നിരുന്നത് അല്ലെങ്കിൽ എന്നെ ഇയാളുടെ തള്ള് മടുത്ത് ഓടി രക്ഷപ്പെട്ടേനെ.

അന്നത്തെ ജോലി കഴിഞ്ഞ് ഒരു വിധം അവൾ വീട്ടിലെത്തി . അഭിരാമിയുടെ വീട്ടിൽ അച്ഛനും അമ്മയും ഒരു അനിയത്തിയും ഒരു അനിയനുമാണ്‌ ഉള്ളത് . അവർ വാടക വീട്ടിലാണ് താമസം എന്ന് മുന്നേ സോമൻ കൊള്ളിച്ചു പറഞ്ഞപ്പോൾ മനസിലായല്ലോ . അച്ഛൻ ഡ്രൈവർ ആണെങ്കിലും ഒന്നിനും ഒരു കുറവും വരാതെയാണ് മക്കൾ മൂന്നുപേരെയും അവർ നോക്കിയത് . അമ്മയും തന്നാൽ കഴിയുന്നവിധം വീട്ടിലിരുന്ന് തയ്യൽ ജോലികൾ ചെയ്തുകൊണ്ട് അച്ഛന് തണലേകിയിരുന്നു . എല്ലാം കൊണ്ടും സന്തുഷ്ടമായ ജീവിതം . അഭിരാമി ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛന് ഹാർട്ട് അറ്റാക്ക് വരുന്നത് . അതിന്റെ ചികിത്സക്കായാണ് വീട് വിൽക്കേണ്ടി വന്നതും വാടക വീട്ടിലേക്ക് മാറിയതും . പിന്നീട് അച്ഛന്റെ അസുഖം ഒക്കെ ഭേദമായെങ്കിലും അഭിരാമി ഒന്ന് മനസ്സിൽ തീരുമാനിച്ചിരുന്നു പ്ലസ് ടു കഴിഞ്ഞാൽ അച്ഛനെ സഹായിക്കണം . പഠനം ഉപേക്ഷിക്കേണ്ടതില്ലല്ലോ ഡിസ്റ്റൻസ് ആയി ഡിഗ്രിയോ പി ജിയോ ഒക്കെ ചെയ്യാമല്ലോ . അങ്ങനെയാണവൾ സൂപ്പർ മാർക്കറ്റിൽ ജോലിക്ക് കയറുന്നത് . കേരളത്തിലുടനീളം ബ്രാഞ്ചുകളുള്ള ഒരു സൂപ്പർ മാർക്കറ്റ് ശൃംഖലയായതിനാൽ ശമ്പളം കുറവാണെങ്കിലും പി എഫ് , ഇ എസ് ഐ തുടങ്ങിയ മറ്റെല്ലാ ആനുകൂല്യങ്ങളും ഉണ്ടായിരുന്നത് അവൾക്കൊരു ആശ്വാസമായിരുന്നു. കാരണം ജീവിത ചിലവുകൾ കൂടിക്കൊണ്ടിരിക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും വരുമാനം ഒന്നിനും തികഞ്ഞിരുന്നില്ല , രണ്ടുപേരുടെ വിദ്യാഭ്യാസം കൂടിയാവുമ്പോൾ പിന്നെ പറയേണ്ടല്ലോ . മൂന്നു പേര് ജോലിക്ക് പോയിട്ടും തട്ടി മുട്ടി എല്ലാം നടക്കും എന്നല്ലാതെ സമ്പാദ്യം ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല . വീട്ടിലെത്തിയതും അഭിരാമി കുളിച്ചു ഫ്രഷായി പഠിക്കാനിരുന്നു . അവളുടെ ആഗ്രഹത്തിന് ആ വീട്ടിലാരും തടസമായിരുന്നില്ല .

ഡിഗ്രി കഴിയുമ്പോഴേക്കും അവൾക്ക് 24 വയസ്സ് അതിനൊപ്പം കൊറോണയും വന്നു . ജീവിതം പിന്നെയും വഴിമുട്ടിയ അവസ്ഥയിൽ. വയസായ അച്ഛനും അമ്മയ്ക്കും ജോലിക്ക് പോവാൻ കഴിയുമായിരുന്നില്ല . അതുകൊണ്ട് പാർട്ട് ടൈം ജോബ് വരെ ചെയ്ത് അവൾ കുടുംബം നോക്കി . കൊറോണ കഴിഞ്ഞ് അതിന്റെ ക്ഷീണം മാറുമ്പോഴേക്കും കല്യാണ ആലോചനകളുടെ ബഹളം 25 -26 വയസായില്ലേ ഇനിയും കല്യാണം കഴിക്കാതെ എങ്ങനെയാ എന്ന് ബന്ധുക്കളും നാട്ടുകാരും. അനിയത്തിയും ഒപ്പം വളർന്നു വരുവല്ലേ അവൾക്കും ആയി 24 വയസ്സ് . അതിനും അവളെ തളർത്താൻ കഴിഞ്ഞില്ല തന്റെ സ്വപ്നത്തിൽ അവൾ ഉറച്ച് വിശ്വസിച്ച് മുന്നോട്ട് പോയി . അച്ഛനെയും അമ്മയെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തൽക്കാലം അനിയത്തിയുടെ കല്യാണം ആദ്യം നടത്താൻ പറഞ്ഞു . അച്ഛനും അമ്മയും ആദ്യം എതിർത്തെങ്കിലും അനിയന്റെയും അനിയത്തിയുടെയും കട്ട സപ്പോർട്ട് ഉള്ളതുകൊണ്ട് അവർക്ക് സമ്മതിക്കേണ്ടി വന്നു എന്ന് പറയുന്നതാവും ശരി .

പഠനം എല്ലാം കഴിഞ്ഞ അവൾ ഭക്ഷണവും കഴിച്ച് പതിനൊന്നു മണിക്ക് കിടന്നു. രാവിലെ നാലുമണിക്ക് എഴുന്നേറ്റ് ഏഴുമണി വരെ പഠിച്ച് വീട്ടിലെ ജോലിയും കഴിഞ്ഞാണവൾ ഒൻപത് മണിക്ക് ഓഫീസിൽ എത്തിയിരുന്നത് . എച്ച് ആർ സെക്‌ഷനിൽ ആയതിനാൽ രാവിലെ വന്ന് റിപോർട്ടുകൾ അയച്ചുകഴിഞ്ഞാൽ അവൾക്ക് പിന്നെ വലിയ പണിയൊന്നും ഉണ്ടായിരുന്നില്ല . സൂപ്പർ മാർകെറ്റിൽ തിരക്കുണ്ടെങ്കിലും മാത്രം കുറച്ചുനേരം അവിടെ സ്‌റ്റാഫുകളെ സഹായിക്കേണ്ടി വരും . അങ്ങനെ അവൾ പിറ്റേന്ന് ജോലിക്ക് വന്നു. മാനേജരുടെ ക്യാബിനും ഇവളുടെ റൂമിൽ ആയതുകൊണ്ട് അയാളെ ഏറ്റവും കൂടുതൽ സഹിക്കേണ്ടിവന്നതും അഭിരാമിക്കായിരുന്നു. മോളെ ഈ മെസ്സേജ് ഒന്ന് ജി എമ്മിന് അയക്കോ

രാവിലെ തന്നെ ജോലിക്കിടയിൽ ഇയാൾക്ക് തനിയെ അയച്ചൂടെ എന്ന് മനസ്സിൽ കരുതി അഭിരാമി ഫോൺ വാങ്ങി മെസ്സേജ് അയച്ച് സോമനെ പറഞ്ഞു വിട്ടു . നാശം ഇതൊക്കെ സ്വയം അറിഞ്ഞിട്ടും എന്നെ കൊണ്ടെന്തിനാ ചെയ്യിപ്പിക്കുന്നെ ആവൊ . അവൾ ആത്മഗതം പറഞ്ഞു .

അപ്പോഴേക്കും അയാൾ പിന്നേം വന്നു മോളെ എന്റെ ഫോണിന്റെ സൗണ്ട് വർക്ക് ചെയ്യുന്നില്ല ഒന്ന് നോക്കുമോ ? ഫോൺ വാങ്ങി സൗണ്ട് ശരിയാക്കിയ ശേഷം അവൾ വീണ്ടും തന്റെ ജോലി തുടർന്നു..

സോമന് നല്ല പ്രായമുള്ളതുകൊണ്ട് ഫോൺ നേരാംവണ്ണം ഉപയോഗിക്കാനൊന്നും അറിയില്ല . ബാക്കി എല്ലാ ബ്രാഞ്ചിലും നല്ല ചുറു ചുറുക്കുള്ള പയ്യന്മാരാണ് മാനേജർമാർ. അതുകൊണ്ട് ഫോണിലും കംപ്യൂട്ടറിലുമായി ഇഷ്ടം പോലെ ജോലികൾ മാനേജർമാർക്കുണ്ട്. സോമന് അതൊന്നും അറിയാത്തതിനാൽ എല്ലാം അഭിരാമി ചെയ്തു കൊടുക്കണം .

രാവിലത്തെ ചെക്കിങ് ഒക്കെ കഴിഞ്ഞ് സോമൻ ക്യാബിനിലെത്തി . ഇനി അയാളുടെ വർത്തമാനമാണ് . ദൈവമേ ഇന്നിയാൾ ഇത്രപെട്ടെന്ന് വന്നോ . ഇപ്പോ തുടങ്ങും അഭിരാമി മനസ്സിൽ പറഞ്ഞു . മോളെ നിനക്കറിയോ എന്റെ ചെറുപ്പത്തിൽ ഞാൻ നാട്ടിലുണ്ടായിരുന്നപ്പോ എന്റെ ഏട്ടന്മാർ വരുന്ന സമയത്ത് അവർക്കൊക്കെ വേണ്ടി ‘അമ്മ എന്നോടും ഭാര്യയോടും വഴക്കിടും . എന്റെ ഭാര്യയെ കൊണ്ട് അവർക്കിഷ്ടപെട്ട ഭക്ഷണം മുഴുവൻ ഉണ്ടാക്കിക്കും. അവരോട് ‘അമ്മ പ്രത്യേക ഇഷ്ടം കാണിക്കും . അമ്മയ്ക്കെന്തോ പക്ഷപാതം ഉണ്ടായിരുന്ന പോലെ തോന്നും

തേങ്ങാ ഇയാൾ ഇതൊക്കെ എന്തിനാ എന്നോട് പറയണേ എന്റെ ദൈവങ്ങളെ ?
നീ കേൾക്കുന്നുണ്ടോ അഭിരാമി ?

ആ ഉണ്ട് സർ നിന്റെ അനിയത്തിയുടെ കല്യാണം കഴിഞ്ഞു . നിന്റെ അനിയനും ജോലി കിട്ടി എവിടെങ്കിലും പോവും പിന്നെ നീ വീട്ടിൽ ഒറ്റക്കാവും. അപ്പൊ നിന്റെ അച്ഛനും അമ്മയും നിന്നോടും ഇങ്ങനെ തന്നെ പെരുമാറും. ഇപ്പൊ കേൾക്കുമ്പോ നിനക്ക് വിഷമം തോന്നും പക്ഷെ അങ്ങനെ തന്നെ നടക്കും നോക്കിക്കോ . സർ പക്ഷെ എനിക്കും നല്ല ജോലി കിട്ടുമല്ലോ?.

നീ ഇത് പറയാൻ തുടങ്ങിയിട്ട് കുറെ കാലമായില്ലേ . ഇനിയും ഇതേ പോലെ കുറെ കാലം പറയും …ഹ ഹ ഹ അല്ലാതെ ജോലി കിട്ടും തോന്നുന്നില്ല …..അതും പറഞ്ഞ് അയാൾ പുറത്തേക്ക് പോയി

അഭിരാമി പുറത്ത് പ്രകടിപ്പിച്ചില്ലെങ്കിലും അവൾക്ക് നല്ല വിഷമം തോന്നി . പക്ഷെ അതൊന്നും അവളെ തളർത്താൻ പാകത്തിലുള്ളതായിരുന്നില്ല . ജോലികൾ തീർത്ത് അവൾ അന്നത്തെ ന്യൂസ് പേപ്പർ വായിക്കാൻ തുടങ്ങി . മോളെ ആ റിപ്പോർട്ട് ഒന്ന് എടുത്ത് തരുമോ ? കുറച്ചു സമയത്തിനു ശേഷം അയാൾ പിന്നേം വന്നു .

ആ സർ … അവളുടെ ജോലി അല്ലാത്തതുകൊണ്ടും നേരത്തെ പറഞ്ഞതിന്റെ ദേഷ്യം ഉള്ളിൽ കിടക്കുന്നതുകൊണ്ടും അവൾ അലസമായൊന്നു മൂളി . എനിക്ക് വേഗം വേണമായിരുന്നു . സർ ഞാൻ ഒരു റിപ്പോർട്ട് അടിക്കുകയാണ് അതിനുശേഷം ചെയ്തു തരാം . അവളുടെ മറുപടി അയാളിൽ ദേഷ്യം ഉളവാക്കി . ഫോൺ ടേബിളിലേക്ക് ഇട്ടുകൊണ്ട് അയാൾ അവിടെ ഇരുന്നു . ഒരു പതിനഞ്ച് മിനിറ്റിനുശേഷം അവൾ അത് ചെയ്തു കൊടുത്തു . അയാൾ അതുംകൊണ്ട് പോയി . അന്ന് പിന്നെ വന്നില്ല.

അവൾ ജോലിയും തീർത്ത് വൈകുന്നേരം വീട്ടിൽ പോയി . പിറ്റേന്ന് രാവിലെ വന്നതും കടയുടെ ഉള്ളിൽ മൊത്തം ബഹളമായിരുന്നു . ആരോ ഉച്ചത്തിൽ സംസാരിക്കുന്നുണ്ടായിരുന്നു . തീയതി കഴിഞ്ഞ ഏതോ സാധനം അവിടെ വെച്ചു എന്നതാണ് പ്രശ്‌നം. അഭിരാമി അത് ശ്രദ്ധിക്കാതെ ക്യാബിനിലേക്ക് പോയി . കുറച്ചു കഴിഞ്ഞപ്പോൾ പ്രശ്നമുണ്ടാക്കിയ ആളും സോമനും കൂടെ ക്യാബിനിലേക്ക് വന്നു .

സർ ഇരിക്കൂ … സോമൻ വളരെ വിനയമായി അയാളോട് പറഞ്ഞെങ്കിലും അയാൾ ദേഷ്യത്തിൽ തന്നെയായിരുന്നു . നോക്ക് നിങ്ങളുടെ അതിഥി സൽക്കാരം സ്വീകരിക്കാനല്ല ഞാൻ വന്നത് . ഇത് ഇന്നലെ ഡേറ്റ് കഴിഞ്ഞ സാധനമാണ് . ഇത് നിങ്ങൾ ഇവിടെ വിൽക്കാനുള്ള സാധനങ്ങൾ വെച്ചിരിക്കുന്ന സ്ഥലത്ത് നിന്നും മാറ്റേണ്ടതല്ലേ . അതെ സർ ആ കുട്ടി ഇന്ന് ലീവായതു കൊണ്ടാണ് . പിന്നെ ഷോപ്പ് തുറന്നിട്ടല്ലേ ഉള്ളൂ . ഈ പ്രാവശ്യത്തേക്ക് ഒന്ന് ക്ഷമിക്കൂ സർ അയാളുടെ കാലുപിടിച്ച് മാപ്പ് പറയാത്തത് മാത്രേ ബാക്കിയുള്ളു . അല്ലാതെ എല്ലാ അർത്ഥതത്തിലും സോമൻ അയാളുടെ മുന്നിൽ താണു കേണ് അപേക്ഷിച്ചിരുന്നു . അയാൾ എങ്ങനെയൊക്കെയോ സമാധാനപ്പെട്ട് പോയി.
കണ്ടോ ഞാൻ ആരാന്ന് മനസ്സിലായോ ? അയാൾ തല്ലാനായിട്ടാ വന്നേ ഇപ്പോ പോകുന്നത് കണ്ടോ എന്റെ ഫ്രണ്ടായിട്ട്. സോമൻ വീരവാദങ്ങൾ മുഴക്കാൻ തുടങ്ങി .

ഉവ്വ് സർ കണ്ടു ……പിന്നെ അയാളുടെ കാലുപിടിക്കാത്തെ കുറവ് മാത്രേ ഉള്ളൂ ബാക്കി എല്ലാം ചെയ്തു അതവൾ മനസിലെ പറഞ്ഞുള്ളൂ . കാരണം അവിടെ ജോലി ചെയ്യേണ്ടത് അവളുടെ ആവശ്യമാണല്ലോ . അല്ല മോളെ ഇത് പുതിയ ഡ്രെസ്സാണോ നോക്കട്ടെ ? അയാൾ അവളുടെ ചുരിദാറിന്റെ ടോപ് പിടിച്ചു നോക്കിയാ ശേഷം പറഞ്ഞു . ഇത്നീ എവിടുന്നാ എടുത്തേ . നിന്നെ അവർ പറ്റിച്ചു , ഇത് നിലം തുടക്കുന്ന തുണിയാ. ഇതേ നിനക്ക് കിട്ടിയുള്ളൂ

അറിയില്ല സർ 850/- രൂപയായി (സ്കിൻ അലർജി ഉള്ളതുകൊണ്ട് അഭിരാമി കോട്ടൺ വസ്ത്രങ്ങൾ മാത്രമേ ധരിക്കാറുള്ളൂ . അതിന് പോളിസ്റ്റർ തുണിയുടെ അത്ര പളപളപ്പ് ഉണ്ടാവില്ലല്ലോ) നിനക്ക് എപ്പോഴും ഈ നിലം തുടക്കുന്ന തുണി മാത്രം എവിടുന്നാ കിട്ടുന്നെ . എനിക്ക് എത്ര ഡ്രസ്സ് ഉണ്ടെന്നറിയോ ഞാൻ ചാവും വരെ ഇട്ടാലും തീരില്ല അത്രക്കും ഉണ്ട് .

എന്നിട്ട് സാർ എന്താ ഈ രണ്ട് മൂന്ന് ഷർട്ട് മാത്രം ഇടുന്നത് , തന്നെ കളിയാക്കി യതിന്റെ ദേഷ്യം തീർക്കാനെന്നോണം അവൾ ചോദിച്ചു അത് പിന്നെ എന്റെ ഭാര്യ അതൊക്കെ അലമാരയിൽ എടുത്ത് വച്ചിരിക്കുകയാണ്. ഓഹോ അവൾ ആക്കിയപ്പോലെ മൂളിയത് അയാൾക്ക് കൊണ്ടു. നീ ആ മെയിൽ അയച്ചോ? , അവൾ ഇതുപോലെ എന്ത് തിരിച്ച് പറഞ്ഞാലും ചെയ്താലും അയാൾ അപ്പോൾ തന്നെ അവളെക്കൊണ്ട് അവളുടേതല്ലാത്ത കുറെ ജോലി ചെയ്യിപ്പിക്കും അതുകൊണ്ടാണ് അധികവും അഭിരാമി പ്രതികരിക്കാത്തത്
അയച്ചു സർ ,.

എന്നാൽ ഒരു മെയിൽ കൂടി അയക്കാനുണ്ട്. ടൈപ്പ് ചെയ്യ് ഞാൻ പറഞ്ഞുതരാം . സർ എഴുതി തന്നോളൂ എനിക്ക് കുറച്ച് പണിയുണ്ട് . അങ്ങനെ ദിവസങ്ങൾ പലതും കൊഴിഞ്ഞുപോയി . സോമന്റെ കളിയാക്കലുകൾക്ക് ഒരു കുറവും വന്നില്ല . എന്റെ വകയിൽ ഒരു കുട്ടിക്ക് സിവിൽ സർവീസ് കിട്ടി . നീയും അതിനല്ലേ പഠിക്കുന്നെ . അതെ സർ അവന് ഒരു സർ നല്ല കോച്ചിങ് കൊടുക്കുന്നുണ്ട് . പാവം എന്റെ കുട്ടി അവൾക്ക് കോച്ചിങ് കൊടുക്കാൻ ആരും ഇല്ലല്ലോ . നീ കല്യാണം കഴിച്ചോ. അവൻ നിന്നെ പൊന്നുപോലെ നോക്കിക്കോളും. പെൺകുട്ടികളുടെ ജീവിതം തന്നെ അതാണല്ലോ. ഭർത്താവിനും കുട്ടികൾക്കും അവരുടെ ജീവിതത്തിനും വേണ്ടിയല്ലേ നിന്നെ പോലെയുള്ളവർ കഷ്ടപ്പെടേണ്ടത്. എന്റെ മോന് പ്രമോഷൻ കിട്ടി ഇപ്പൊ സാലറി ഒന്നര ലക്ഷമാ അറിയോ നിനക്ക് .നിങ്ങളൊക്കെ ഇവിടെ പണിയെടുത്ത് പണിയെടുത്ത് ജീവിതം അവസാനിപ്പിക്കും എന്നാ തോന്നുന്നേ ?

നിങ്ങൾക്കൊക്കെ എവിടെയെങ്കിലും പോയി നല്ല ജോലി ചെയ്തൂടെ ഈ ശമ്പളം വെച്ച് നിങ്ങളുടെ ഒക്കെ മക്കളെ ഒരു നല്ല സ്കൂളിൽ ചേർക്കാനെങ്കിലും നിങ്ങളെ കൊണ്ട് പറ്റുമോ ? എന്റെ മകന്റെ മക്കൾ പഠിക്കുന്ന സ്കൂളിൽ അവർക്ക് ഡോണെഷൻ തന്നെ വേണം ഒന്നും രണ്ടും ലക്ഷം , ടെം ഫീ, ബുക്ക്സ്, യൂണിഫോം അങ്ങനെ എത്ര ലക്ഷം രൂപയുടെ ചിലവാണ് എന്നറിയോ ? അല്ല ഈ ഗവൺമെന്റ് സ്കൂളിൽ പഠിക്കാൻ പൈസ എന്തിനാ ലെ ? ഫോട്ടോ കണ്ടോ എന്റെ മകൻ അവന്റെ മകന്റെ ബർത്ത്ഡേയ്ക്ക് ഗോവയ്ക്ക് ടൂർ പോയതിന്റെയാ. ഞങ്ങളൊക്കെ പിറന്ന ദിവസവും പിറന്ന നക്ഷത്രം വരുന്ന ദിവസവും പിറന്നാളായി എടുക്കും . രണ്ട് ഫങ്ഷൻ നിങ്ങളൊക്കെ പിറന്നാളെന്നെ ആഘോഷിക്കോ ആവോ ലെ ?

ഇന്ന് ഞങ്ങൾ ഫ്രൈഡ് റൈസ് ആണ് . എന്താ അതിന്റെ രുചി അറിയോ. എന്റെ മക്കൾക്ക് നോൺ വെജ് ഉണ്ടെങ്കിലേ വായ പൊളിയു. ഞങ്ങൾ എന്നും ചിക്കനും മട്ടണും ബീഫും ഒക്കെ ഉണ്ടാക്കാറുള്ളൂ. നീ ഇതിന്റെ ഒക്കെ വറൈറ്റിസ് കഴിച്ചിട്ടുണ്ടോ ? പതിനെട്ട് വയസ്സിൽ കുടുംബഭാരം ഏറ്റെടുത്ത നീ എവിടുന്ന് ഇതൊക്കെ കഴിക്കാനാ.അല്ലെ മോളെ. അങ്ങനെ അയാളുടെ കളിയാക്കലുകൾ, ഉപദേശങ്ങൾ ഒക്കെ തുടർന്നു കൊണ്ടേ ഇരുന്നു . ചിലപ്പോഴൊക്കെ അയാളുടെ വാക്കുകൾ അഭിരാമിയുടെ മനസ്സ് തകർത്തു. നമ്മളുടെ ഇല്ലായ്മകളെ കുത്തി കാണിക്കുന്ന പോലെ തോന്നും അവൾക്ക് . പക്ഷെ അവൾ ഒരിക്കലും പ്രതികരിച്ചിരുന്നില്ല . കാരണം തന്റെ അച്ഛന്റെ പ്രായമുള്ള ആളല്ലേ പോട്ടെ എന്ന് കരുതി എല്ലാം ക്ഷമിക്കും .

ഇതിനിടയിൽ അവൾ സിവിൽ സർവീസ് പരീക്ഷയുടെ ഓരോ കടമ്പകളായി കടക്കുന്നുണ്ടായിരുന്നു. പഠനം ഒറ്റയ്ക്കായതുകൊണ്ട് അതത്ര എളുപ്പ മായിരുന്നില്ല . സമയം ഒരുപാട് എടുത്തു . ഇന്റർവ്യൂ കഴിഞ്ഞ് അവസാന റിസൾട്ട് വരുന്നത് വരെയും അവൾ സൂപ്പർ മാർക്കറ്റിലെ ജോലി ഉപേക്ഷിച്ചിരുന്നില്ല . അങ്ങനെ ആ ദിവസം റിസൾട്ട് വരുകയാണ് . നന്നായി ചെയ്തിരുന്നത് കൊണ്ട് അഭിരാമിക്ക് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല . ഏത് കേഡർ കിട്ടും എന്നൊരു കൺഫ്യൂഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ . അന്നും പതിവ് പോലെ അവൾ ജോലിക്ക് പോയി . സോമൻ വളരെ സ്നേഹത്തോടെ ചോദിച്ചു മോളെ ഇന്നല്ലേ റിസൾട്ട് …. അവൾ സാധാരണപോലെ അതെ എന്നാ മറുപടി കൊടുത്തു …

ഒന്നും കിട്ടിയില്ലെകിലും മോൾ വിഷമിക്കരുത് കേട്ടോ നമുക്ക് വിധിച്ചിട്ടില്ല എന്ന് കരുതിയാമതി. എന്റെ കുടുംബത്തിലെ ഒരു കളക്ടറുണ്ട് അവനോട് ചോദിച്ചപ്പോ ഒറ്റയ്ക്ക് പഠിക്കുന്നോർക്ക് കിട്ടാൻ പ്രയാസമാണെന്നാ പറഞ്ഞെ ? അതെ സർ എന്നെ പോലെ ഒരാൾക്ക് എങ്ങനെ കിട്ടാനാ എനിക്ക് അതറിയാം. അയാൾക്ക് സന്തോഷമായിക്കോട്ടെ എന്ന് കരുതി അവളും തിരുത്താൻ പോയില്ല. ഉച്ചകഴിഞ്ഞപ്പോഴേക്കും റിസൾട്ട്‌ വന്നു. അവൾ നോക്കാനെ പോയില്ല.

കുറച്ചു കഴിഞ്ഞപ്പോ അനിയൻ വിളിച്ചു 7 ആമത്തെ റാങ്ക് ഉണ്ട് എന്ന് കേട്ടപ്പോൾ അവൾക്ക് ഒരു തരം മരവിപ്പാണ് തോന്നിയത്. കാരണം അത് അവളുടെ ജീവിത അഭിലാഷമായിരുന്നു, താൻ ഇത്രയും കാലം കഷ്ടപ്പെട്ടതിനുള്ള പ്രതിഫലം തന്നെ തേടിയെത്തിയിരിക്കുന്നു.

അവൾ ഇപ്പോൾ വരാമെന്നു പറഞ്ഞ് ഓഫീസിൽ നിന്നിറങ്ങി. നേരെ പോയത് ഒരു ബേക്കറിയിലേക്കായിരുന്നു. അവിടെ നിന്നും കുറച്ചു ലഡ്ഡു വാങ്ങി ഓഫീസിലേക്ക് തിരിച്ചു പോയി സർ ഈ ലഡ്ഡു എടുത്തോളൂ. അഭിരാമിയുടെ ശബ്ദം കേട്ടാണ് സോമൻ തലയുയർത്തി നോക്കിയത്പാ സ്സായോ മോളെ ആ സർ പാസായി

റാങ്ക് കുറവായിരിക്കും അല്ലെ സാരമില്ല അല്ല സർ 7 ആം റാങ്ക് ഉണ്ട്ആ ണോ അത്ഭുതം ആണല്ലോ. എന്റെ മകൾ നന്നായി വരും. അതെ സർ എനിക്ക് സർ നോട്‌ കുറച്ച് സംസാരിക്കാനുണ്ട്. ഇത്രയും കാലം ഒരു പരാജിതയായി ഇതൊക്കെ പറയുമ്പോൾ സർ ന് മനസിലാക്കാൻ പ്രയാസം കാണും എന്ന് ചിന്തിച്ചത് കൊണ്ടാണ്. ആദ്യം സർ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് ഒരു പെൺകുട്ടിക്ക് ഭർത്താവും കുട്ടികളും അല്ല വലുത്. അതല്ല അവരുടെ ജീവിതം. അത് നിങ്ങളെ പോലെയുള്ള ആളുകൾ അടിച്ചേൽപ്പിക്കുന്നതാണ്. സ്വന്തം കാലിൽ നിൽക്കുമ്പോഴാണ് അവരുടെ ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാവുന്നത്.

*****************

അഭിരാമി അവളുടെ ട്രെയിനിങ് പൂർത്തിയാക്കി അസിസ്റ്റന്റ് കളക്ടർ ആയി ജോലിക്ക് കയറി. താമസിയാതെ കലക്ടറുമായി ..

അങ്ങനെ ഇരിക്കുമ്പോഴാണ് തന്റെ പതിവ് സന്ദർശനത്തിനായി റീജിയണൽ കാൻസർ സെന്ററിലേക്ക് പോവുന്നത് . അവിടെ വെച്ച് തന്നെ ആരോ വിളിക്കുന്നത് കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് അവൾ സോമൻ സർ നെ കാണുന്നത്പ ഴയ പ്രൗഢി എല്ലാം നഷ്ടപ്പെട്ട് മെലിഞ്ഞ ഒരു രൂപം. അവൾ വേഗം അയാളുടെ അടുത്തേക്ക് ചെന്നു.

സർ ….. നിനക്ക് സുഖമാണോ മോളെ ? അതെ സർ .

നീ എന്താ ഇവിടെ ?

ഹലോ മാഡം എന്താ ഇവിടെ നിൽക്കുന്നത്. സർ ന്റെ ക്യാബിനിലേക്ക് ഇരുന്നോളു . രോഹിത് സർ റൗണ്ട്സിലാണ് . അങ്ങോട്ട് വന്നോളാം എന്നാ പറഞ്ഞത് . ഇല്ല ഡേവിഡ് , ഈ സർ നെ എനിക്ക് പരിചയമുണ്ട് . അപ്പൊ സംസാരിച്ച് നിന്നതാണ് . ഞാൻ രോഹിത്തിനെ കണ്ടോളാം ഇയാളെ അറിയോ മാഡത്തിന്, ഇയാളുടെ കാര്യം പറയാനാണ് രോഹിത് സർ മാഡത്തിനെ കാണണം എന്ന് പറഞ്ഞത് . സാറിന്റെ എന്ത് കാര്യാ ഡേവിഡ് ? ഒരു പേഷ്യന്റിന്‌ ചികിത്സക്ക് സഹായം വേണം എന്ന് പറഞ്ഞിരുന്നില്ലേ ? ആ അതെ , അത് സാറിനാണോ ? ആ അതെ …. അവൾക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല !!!!!

ഡോ അഭിരാമി….. ഇവിടെ ഡോക്ടർ രോഹിതായിരുന്നു അത്. ആ ഡോക്ടർ ഇപ്പൊ വരാം…സർ ഞാൻ രോഹിതിനെ കണ്ടിട്ട് വരാം ട്ടോ ? ശരി മോളെ അയാളുടെ തല താഴ്ന്നു തന്നെ ഇരിക്കുകയായിരുന്നു താൻ ചെയ്തുപോയ തെറ്റുകൾ അയാളുടെ മനസ്സിൽ തെളിഞ്ഞു വന്നു .. അഭിരാമി ഡോക്ടറെ കാണായി അയാളുടെ ക്യാബിനിലേക്ക് പോയി … രോഹിത് എനിക്ക് അയാളെ അറിയാം . ഞാൻ മുൻപ് ജോലി ചെയ്തിരുന്ന സൂപ്പർ മാർക്കറ്റിലെ മാനേജർ ആയിരുന്നു .

ഓ… അയാളുടെ കാര്യം കഷ്ടമാണെടോ . ചികിൽസിച്ചാൽ ഹോപ്പ് ഉണ്ട് പക്ഷേ ചികിത്സ ചിലവുകൾ അയാൾക്കും കുടുംബത്തിനും താങ്ങാൻ കഴിയുന്നതല്ല . എന്താ രോഹിത് പറയുന്നത് നാട്ടിലെ പഴയ ജന്മികളാ അവർ , ഞാൻ അവിടെ ജോലി ചെയ്യുമ്പോൾ തന്നെ സാറിന്റെ മകന് ഒന്നൊന്നര ലക്ഷം ശമ്പളം ഉണ്ടായിരുന്നു.

അതൊക്കെ ശരിയാ പക്ഷേ ഇപ്പോ ആ ജോലി പോയി മൊത്തം കടത്തിലാ, ഇവിടെ ഒരു ചെറിയ വാടക വീട്ടിലാ താമസം . ഹോ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല . ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല സാറിനെ ഇങ്ങനെ ഒരു അവസ്ഥയിൽ . തനിക്ക് പറ്റുന്ന സഹായം ചെയ്തുകൊടുക്കേടോ .. എവിടുന്നെങ്കിലും ഒരു സ്‌പോൺസറെ കിട്ടിയാൽ അയാൾ രക്ഷപ്പെടും . ഉറപ്പായിട്ടും രോഹിത് ഇല്ലെങ്കിൽ ഞാൻ തന്നെ ചികിത്സ ചെലവുകൾ എടുക്കാം . ഇനിയും ബാക്കി ഉണ്ടോ തന്റെ ശമ്പളത്തിൽ ഇതിനും കൂടെ . ഇപ്പോ എത്ര കുട്ടികളെ പഠിപ്പിക്കുന്നുണ്ട് . പതിനഞ്ച്രോ ഗികളുടെ ചികിത്സയ്ക്ക് സഹായിക്കുന്നതോ… അതൊക്കെ അങ്ങനെ കിടക്കൂടോ . ഇതൊക്കെയല്ലേ നമ്മുടെ സന്തോഷം . ആവശ്യമുള്ളപ്പോൾ ചിലവഴിക്കുന്നതിനാണല്ലോ പണം . സഹജീവികളുടെ കണ്ണീരു കാണുമ്പോഴല്ലേടോ നമ്മൾ മനുഷ്യരാകുന്നത് . അല്ലാതെ ഇതൊക്കെ കെട്ടി പൂട്ടി വെച്ച് ചാവുമ്പോൾ കൂടെ കൊണ്ടുവന്ന പറ്റില്ലല്ലോ .

അതൊക്കെ ശരിയാ അഭിരാമി ഇനിയെങ്കിലും താൻ സ്വന്തം കാര്യം നോക്കണം . അതിനു കുറച്ച് പണം മാറ്റിവെക്കണം . എല്ലാം ഇങ്ങനെ ചാരിറ്റിക്ക് കൊടുത്താൽ സ്വയം ഒരു ആവശ്യം വരുമ്പോൾ എന്ത് ചെയ്യും. ഇതേ പോലെ എന്നെ സഹായിക്കാനും കാണും ആരെങ്കിലും . അതൊന്നും എനിക്ക് പേടിയില്ല . എന്നെ കൊണ്ട് കഴിയുന്ന സഹായങ്ങൾ ഞാൻ ചെയ്യുന്നു . അതിനെ പണം വെച്ച് അളക്കാൻ എനിക്ക് കഴിയില്ല . തന്നെ ഒന്നും പറഞ്ഞ് തിരുത്താൻ ഞാൻ ആളല്ല . ശരി രോഹിത് . സാറിന്റെ ചികിത്സയ്ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കണം പണം ഞാൻ ട്രാൻസ്ഫർ ചെയ്യാം . അപ്പൊ ഓക്കേ ടോ ഞാൻ വിളിക്കാം.

*************

നിങ്ങൾക്ക് എങ്ങനെയാ മാഡത്തിനെ പരിചയം . ഞങ്ങൾ ഒന്നിച്ച്‍ ജോലി ചെയ്തിരുന്നു ഡേവിഡ് . മാഡം എന്ത് നല്ല സ്ത്രീയാണെന്നറിയോ .. ഇവിടെ തന്നെ എത്ര പേരുടെ ചികിത്സയ്ക്കാ സഹായം അറേഞ്ച് ചെയ്തിരിക്കുന്നത്. അതും പോരാതെ പഠിക്കാൻ സാമ്പത്തികമായി കഴിയാതെ വരുന്ന കുട്ടികളെ സഹായിക്കും. അങ്ങനെ എത്രയോ നല്ല കാര്യങ്ങൾ . ഇങ്ങനെ ഒരു കളക്ടർ എല്ലാ ജില്ലയിലും ഉണ്ടെങ്കിൽ കേരളം വേറെ ലെവൽ ആവും . സോമേട്ടൻ ഭാഗ്യവാനാ മാഡത്തിന്റെ കൂടെ ജോലി ചെയ്യാൻ കഴിഞ്ഞില്ലേ . പിന്നെ ഇനി ചികിത്സയെക്കുറിച്ച് ഒരു ടെൻഷനും വേണ്ട എല്ലാം മാഡം ശരിയാക്കിക്കോളും . ഇന്നെന്താ ഒറ്റയ്ക്ക് ഭാര്യയും മോനും എവിടേ?

ഭാര്യക്ക് നല്ല പനി.. മോനാണെങ്കിൽ ജോലി അന്വേഷിച്ചു പോയിരിക്കുകയാ . ജീവിക്കണ്ടേ ഡേവിഡ്. എന്നാ നടക്കൂ സോമേട്ടാ ഞാൻ കൂടെ വരാം . ഡേവിഡ് പൊയ്ക്കോളൂ എനിക്ക് അഭിരാമിയെ ഒന്ന് കാണണം . എന്നാ അങ്ങനെയാവട്ടെ സോമേട്ടാ … അഭിരാമിയെ കാണാനായി സോമൻ രോഹിത് ഡോക്ടറുടെ റൂമിനു വെളിയിൽ തന്നെ ഉണ്ടായിരുന്നു . അഭിരാമി ഇറങ്ങിയതും സോമനെ കണ്ടു .

ആ സാർ രോഹിത് എല്ലാം എന്നോട് പറഞ്ഞു സർ ഒന്നുകൊണ്ടും പേടിക്കണ്ട . ചികിത്സ ചിലവിനുള്ള വഴിയൊക്കെ ഞാൻ കണ്ടുപിടിച്ചോളാം . നീ എന്നോട് ക്ഷമിക്കണം മോളെ ? എന്തിനാ സർ ? സർ തെറ്റൊന്നും ചെയ്തില്ലല്ലോ ? ഉണ്ട് മോളെ ! പലപ്പോഴും നിന്നെ അസൂയപ്പെടുത്താനായി ഞാൻ മനപ്പൂർവം എന്റെ സുഖ സൗകര്യങ്ങൾ നിനക്ക് മുന്നിൽ വിവരിച്ചിട്ടുണ്ട്. പലപ്പോഴും അതിൽ ഞാൻ ആനന്ദം കണ്ടെത്തി . നീ ഒരിക്കലും അതിലൊന്നും അസൂയപ്പെടില്ല എന്ന് വിഡ്ഢിയായ ഞാൻ മനസിലാക്കിയില്ല . ഇല്ലാത്തവനുമുൻപിൽ ഇങ്ങനെ പൊങ്ങച്ചം പറയുമ്പോൾ അവരുടെ മനസു നോവുന്നത് കണ്ട് സന്തോഷി ച്ചിരുന്നത് എത്ര അല്പത്തം ആണെന്ന് ഞാൻ ഇന്ന് തിരിച്ചറിയുന്നു മോളെ.

നമ്മുടെ കൈയിൽ എത്ര പണമുണ്ടായിട്ടും ഒരു കാര്യവുമില്ല സർ , അത് മറ്റുള്ളവർക്ക് വേണ്ട രീതിയിൽ ഉപയോഗപ്പെടുമ്പോഴാണ് അതിന് അർഥം ഉണ്ടാവുന്നത് . കുറെ കാശുണ്ട് എന്ന് കരുതി ജീവിതം സന്തോഷപൂർണ മായിരിക്കണം എന്നില്ല . കാശില്ല എന്ന് കരുതി ജീവിതം വിഷമകരവും ആവില്ല. സർ അന്ന് അങ്ങനെയൊക്കെ പറയുമ്പോഴും ഞാൻ ചിന്തിച്ചിരുന്നത് സാറിനെ പോലെയുള്ളവർ ഒരു നോർമൽ ലൈഫ് ജീവിച്ച് ബാക്കി പണം ആവശ്യ മുള്ളവർക്ക് കൊടുത്തിരുന്നു എങ്കിൽ ഈ നാട്ടിൽ പട്ടിണിയെ ഉണ്ടാവില്ല എന്നായിരുന്നു . എങ്കിൽ ഈ ലോകം കുറെ കൂടി നല്ലതാവും സർ. തെറ്റ് പറ്റി മോളെ …. എല്ലാം ഞാൻ പഠിച്ചു. എന്റെ പൊങ്ങച്ചത്തിന് ദൈവം എനിക്ക് തന്ന ശിക്ഷയാണ് ഇത് .

അല്ല സർ , ഒരിക്കലും അല്ല , സർ ഇതിനെ ഒരു തിരിച്ചറിവായി കണക്കാക്കണം . ശിക്ഷയായി കാണരുത് . ഈ രോഗം ഒക്കെ മാറി സാർ വീണ്ടും പഴയ അവസ്ഥയിലാവും . അപ്പോഴും ഇതൊന്നും മറന്നു പോവാതെ നോക്കണം . ഇല്ല മോളെ മറക്കില്ല .

മോളെ എനിക്ക് ഒരു സഹായം കൂടെ ചെയ്യോ ? വീട്ടിലെ അവസ്ഥയൊക്കെ വളരെ മോശാ , അവനും ജോലിയില്ല ഇടയ്ക്ക് പുറം പണിക്കാ പോണേ എന്റെ കുട്ടി . മരുമകൾ ഒരു പ്രൈവറ്റ് സ്കൂളിൽ ടീച്ചറായിട്ട് പോകുന്നുണ്ട് . കുട്ടികൾ രണ്ടുപേരും ഗവൺമെന്റ് സ്കൂളിൽ പോവുന്നത് കൊണ്ട് വലിയ ചിലവില്ല . എനിക്കും ഭാര്യക്കും വയ്യാത്തതുകൊണ്ട് ജോലിക്ക് പോവാൻ പറ്റില്ലല്ലോ . മരുമകൾക്ക് കിട്ടുന്നത് ഒന്നിനും തികയില്ല , എന്റെ മരുന്നിനെന്നെ വേണം കുറെ പൈസ

എന്റെ മോന് കൂടി ഒരു ജോലി ഉണ്ടെങ്കിൽ മൂന്ന് നേരം പട്ടിണി ഇല്ലാതെ കഴിയുമായിരുന്നു . ഒരെണ്ണം ശരിയാക്കി കൊടുക്കുമോ മോളെ . എന്താ സർ അങ്ങനെ പറയുന്നത് ഉറപ്പായിട്ടും ഞാൻ നോക്കട്ടെ നാളെ എന്നെ ഒന്ന് വന്നു കാണാൻ പറയോ . പറയാം മോളെ .

അപ്പൊ ഞാൻ പോട്ടെ സർ ഇതെന്റെ നമ്പറാണ് എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം . ഞാൻ ഉണ്ടാവും കൂടെ . അതും പറഞ്ഞ് അഭിരാമി പോകുമ്പോൾ താൻ അവളോട് ചെയ്ത അപരാധങ്ങൾ ഓർത്ത് നീറുകയിരുന്നു അയാളുടെ ഉള്ളം .

ഞാൻ ആദ്യമായിട്ടാ കഥ എഴുതുന്നത്. തെറ്റുകൾ പറഞ്ഞുതരണം തിരുത്തിക്കോളാം …..😃

Related Posts

Leave a Reply

Your email address will not be published. Required fields are marked *