സ്നേഹസമ്മാനം-അധ്യായം 03, എഴുത്ത്: ശ്രീജ ശ്രീജിത്ത്‌

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ശംഭുവേട്ടാ….. ശംഭുവിന്റെ മനസ്സ് മനസ്സിലാക്കിയ രഞ്ജുവിന്റെ ശബ്ദമായിരുന്നു അത്. അഞ്ജുവിൽ നിന്നു താൻ കേൾക്കാൻ കൊതിച്ച വിളി…. അവൻ മനസ്സിലോർത്തു….

എന്താ രഞ്ജു…. അത് കൊള്ളാം എന്താ രഞ്ജുന്നോ… മാഷേ ഞാൻ മാഷിനെ സ്വപ്നത്തിൽ നിന്നുണർത്തിയതാ… ഇത് എയർപോർട്ട് ആണ്.മാഷ് സ്വപ്നം കണ്ട ആൾ വടി വിഴുങ്ങിയതുപോലെ മുന്നിലൂടെ പോയി ദാ ഇരിപ്പിടം ഉറപ്പിച്ചു. എന്റെ അച്ഛനും അമ്മയും ഒട്ടും വ്യത്യസ്തരല്ല. അതിനർത്ഥം മനസിലായില്ലേ? ചോദ്യ ഭാവത്തിൽ രഞ്ജു ശംഭുവിനെ നോക്കി.മനസ്സിലായി വരുന്നതേ ഉളളൂ… ആ ശബ്ദം ഇടറിയത് രഞ്ജു അറിഞ്ഞു.

ശംഭുവേട്ടാ എല്ലാം എനിക്കറിയാം. ചേച്ചി എന്താ ഇങ്ങനെന്നു എനിക്കും അറിയില്ല…. കിന്നാരം പറഞ്ഞു കഴിഞ്ഞെങ്കിൽ ലഗ്ഗേജ് എടുത്ത് വയ്ച്ചാൽ പോകാമായിരുന്നു… മുന വച്ചുള്ള ശിവരാമന്റെ സംസാരത്തിനു നേരെ രഞ്ജു തറപ്പിച്ചു നോക്കി…

എന്താടി നോക്കി പേടിപ്പിക്കുന്നെ…. നീ എന്തിനാ അവന്റെ അടുത്തു നിന്നു പരുങ്ങുന്നത്? നിനക്ക് വണ്ടിയിൽ കയറി ഇരിക്കാൻ മേലെ?അയ്യോ ഞാൻ കയറാത്തതുകൊണ്ടാണോ അച്ഛന് സങ്കടം? രഞ്ജു കാറിനടുത്തേയ്ക്ക് നീങ്ങി…. അതേ മോളുകൊണ്ടുവന്ന ഈ പെട്ടി തന്നെ വന്നു കാറിൽ കയറുമോ?…. ഇല്ലെടി അതിനാടി ഡ്രൈവർ….. അവനെന്താ ഇതാദ്യമായാണോ ഓട്ടം വരുന്നത്? ആയിരം കൂരമ്പുകൾ നെഞ്ചിൽ തറയ്ക്കുന്ന വേദനയോടെ ശംഭു ലഗേജുകൾ എല്ലാം അടുക്കി വച്ചു.രഞ്ജു എല്ലാത്തിനും സഹായിക്കാൻ അവന്റെ കൂടെ നിന്നു. രഞ്ജു നീ കാറിൽ കയറിക്കോ….വെറുതെ ചീത്ത കേൾക്കണ്ട….

ശംഭുവേട്ടാ എനിക്കാരേം പേടിയില്ല. ശംഭുവേട്ടൻ വിഷമിക്കരുത്. ഏയ്‌ എനിക്ക് വിഷമമൊന്നുമില്ല രഞ്ജു…. ശംഭുവും രഞ്ജുവും കാറിൽ കയറി. ശിവരാമൻ കാറിന്റെ മുൻസീറ്റിൽ നെഞ്ചുവിരിച്ചിരുന്നു. അഞ്ജു മോളേ… ഗിരിജ വിളിച്ചു…. പറയൂ അമ്മേ എന്താ…

നീ എന്താ ഒന്നും മിണ്ടാത്തെ? ഒന്നുമില്ല. വിശക്കുന്നുണ്ട്. എന്തെങ്കിലും കഴിച്ചിട്ട് പോകാം…….. ശംഭു….. അഞ്ജു വീണ്ടും അവനെ ഞെട്ടിച്ചു…അമേരിക്കകാരി ആകുന്നതിനു മുൻപ് ഞാനവൾക്ക് ശംഭുവേട്ടൻ ആയിരുന്നു. ഇപ്പോൾ ശംഭു.ആ ഞെട്ടൽ പുറത്തു കാട്ടാതെ ശംഭു എന്താ വേണ്ടതെന്നു ചോദിച്ചു…..

നല്ല ഒരു ഹോട്ടലിന് മുൻപിൽ നിർത്തണം. ഉം… നിർത്താം… പതിനഞ്ചു മിനിട്ടും കൂടി കാർ മുന്നോട്ടു പോയി. വലിയ ഒരു ഹോട്ടലിന് മുൻപിൽ നിർത്തി. ഇത് നല്ല ഹോട്ടലാ…. ശംഭു പറഞ്ഞു. ശംഭു വണ്ടി ഒതുക്കി ഇട്ടോ ഞങ്ങളിപ്പോൾ വരാം.. അഞ്ജുവിന്റെ അഹങ്കാരം അതിരു കടക്കുന്നുണ്ടെന്നു മനസ്സിലായതും. രഞ്ജു ഇടയ്ക്കുകയറി… അതെന്താ അഞ്ജുവേച്ചി ശംഭുവേട്ടന് ഇവിടുത്തെ ഭക്ഷണം ദഹിക്കില്ലേ?

ദേ നിനക്ക് വല്ലതും വേണമെങ്കിൽ മിണ്ടാതെ പോയി കഴിച്ചോണം. മനസ്സിലായോ? ഇല്ല എനിക്കൊന്നും മനസ്സിലായില്ല. അതേ ഈ ഭക്ഷണം എനിക്ക് ദാഹിക്കൂല… അമ്മയും അച്ഛനും ചേച്ചിയും പോയി കഴിച്ചു വാ. ഞാനിവിടെ നിന്നോളം…നിനക്ക് ദഹിക്കില്ല.. എനിക്കറിയാം കാരണം ശംഭു കഴിക്കുന്നില്ലല്ലോ ….ഇന്ന് നീ പട്ടിണി കിടക്കത്തെ ഉള്ളൂ.. നോക്കിക്കോ….

ഒന്ന് പോ അമ്മേ രഞ്ജു കഴിക്കണം എന്ന് തീരുമാനിച്ചാൽ രഞ്ജു കഴിക്കും. അമ്മയോടും അച്ഛനോടും ചേച്ചിയോടും ഒക്കെ തനിക്കിപ്പോൾ അറപ്പാണ്.

ശംഭുവേട്ടാ രഞ്ജു അവന്റെ അടുത്തു ചെന്നു..എന്താ രഞ്ജു നീ കഴിക്കാൻ പോയില്ലേ?

ഇല്ല മാഷേ ആ ഭക്ഷണം നമുക്ക് പറ്റിയതല്ല. നമുക്കെ ആ തട്ടുകടയിൽ പോയി നല്ല ചൂട് ദോശ കഴിച്ചാലോ..?.അയ്യോ എന്റെ പൊന്നു രഞ്ജു ഞാനില്ല. ഞാൻ ഡ്രൈവറാ. ആ ബോധം ഇപ്പോൾ എനിക്കുണ്ട്..മാഷേ എന്റൊപ്പം വരണം. രഞ്ജു ഇതെന്തു ഭാവിച്ചാ? ഒന്നും ഭാവിച്ചല്ല. ശംഭുവേട്ടൻ അവരുടെ വേലക്കാരനല്ല. ഇങ്ങനെ കാത്തുകെട്ടി കിടക്കാൻ. എന്റെകൂടെ വന്നേ പറ്റൂ… രഞ്ജു ഡോർ തുറന്നവന്റെ കയ്യിൽ പിടിച്ചു.

രഞ്ജു നീ എന്താ ഈ കാട്ടണേ… കയ്യീന്ന് വിടെടി…. ശംഭുവിന്റെ മുഖം ദേഷ്യത്തിൽ ചുവന്നു. രഞ്ജു അവന്റെ കയ്യിൽ മുറുകെ പിടിച്ചു. ഒറ്റ ചട്ടത്തിന് ശംഭു പുറത്തിറങ്ങി രഞ്ജുവിന്റെ കാരണത്താഞ്ഞടിച്ചു. ഒരു നിമിഷം എന്താണ് തനിക്കു സംഭവിച്ചതെന്നു രഞ്ജുവിന് മനസിലായില്ല. ശംഭുവും ഒരു നിമിഷം പകച്ചു നിന്നു. താൻ എന്താണ് കാട്ടിയത്? ദൈവമേ ഞാൻ അവളെ തല്ലി പോയല്ലോ…..ശംഭു മെല്ലെ രഞ്ജുവിനെ നോക്കി… കണ്ണുനീർതുള്ളികൾ അവളുടെ കവിൾതടത്തിലൂടെ ഒലിച്ചിറങ്ങുന്നത് അവൻ കണ്ടു. രഞ്ജു സോറി.. ഞാൻ പെട്ടെന്ന് എനിക്കെന്തോപോലെ തോന്നി…

സാരമില്ല… രഞ്ജു കാറിന്റെ ഡോർ തുറന്നു അകത്തു കയറാൻ തുടങ്ങിയതും ശംഭു അവളുടെ കയ്യിൽ പിടിച്ചു നിർത്തി. രഞ്ജു നീ ഇതുവരെ എന്നോട് അടുത്തിടപപെ ട്ടിട്ടില്ല. പെട്ടെന്നെന്താ നിനക്കൊരു മാറ്റം?

രഞ്ജു മെല്ലെ കണ്ണുകളുയർത്തി വിറയർന്നച്ചുണ്ടോടെ ശംഭുവിനെ നോക്കി…. പരിസരം മറന്ന് അവൾ അവന്റെ മാറിലേയ്ക്ക് അവളുടെ മുഖം വച്ചു. ഒരുനിമിഷം ഭൂമി പിളർന്നു താൻ താഴുകയാണോ എന്ന് ശംഭുവിനു തോന്നി. അവളെ തന്നിൽ നിന്ന് അടർത്തിമാറ്റാൻ അവനു തോന്നിയില്ല. പകരം ചേർത്തുപിടിച്ചു

തുടരും……….

Related Posts

Leave a Reply

Your email address will not be published. Required fields are marked *